നിങ്ങളുടെ YouTube വരുമാനം പരിശോധിക്കുക

ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം, റഷ്യയിലുള്ള ഉപയോക്താക്കൾക്ക് Google, YouTube പരസ്യങ്ങൾ നൽകുന്നത് ഞങ്ങൾ താൽക്കാലികമായി നിർത്തും. കൂടുതലറിയുക.

YouTube Studio മൊബൈൽ ആപ്പിലെ 'വരുമാനം' ടാബിൽ പേയ്‌മെന്റ് വിശദാംശങ്ങൾ ലഭ്യമാക്കുന്ന ഒരു പുതിയ ബീറ്റ ഞങ്ങൾ അവതരിപ്പിക്കുകയാണ്. യോഗ്യതയുള്ള സ്രഷ്‌ടാക്കൾക്ക് അവരുടെ വരുമാനം എങ്ങനെ പേയ്‌മെന്റുകളായി മാറുന്നുവെന്ന് മനസ്സിലാക്കാനുള്ള എളുപ്പവഴി ഈ ബീറ്റ നൽകുന്നു. ഈ ബീറ്റ ഉപയോഗിച്ച്, നിങ്ങൾക്ക് ഇനിപ്പറയുന്നവ കാണാനാകും:
  • നിങ്ങളുടെ അടുത്ത പേയ്‌മെന്റിലേക്കുള്ള പുരോഗതി
  • തീയതി, അടച്ച തുക, പേയ്‌മെന്റ് ബ്രേക്ക്‌ഡൗൺ എന്നിവ ഉൾപ്പെടെ കഴിഞ്ഞ 12 മാസത്തെ നിങ്ങളുടെ പേയ്‌മെന്റ് ചരിത്രം

നിങ്ങൾ YouTube പങ്കാളി പ്രോഗ്രാമിലുണ്ടെങ്കിൽ, ഏത് ഉള്ളടക്കമാണ് ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്നതെന്നും ഏതൊക്കെ വരുമാന സ്രോതസ്സുകളാണ് ഏറ്റവും ലാഭകരമെന്നും YouTube Analytics-ലെ വരുമാന ടാബിൽ കാണിക്കും. YouTube-ൽ പണം സമ്പാദിക്കുന്നത് എങ്ങനെയെന്നറിയുക.

നുറുങ്ങ്: ഞങ്ങളുടെ ധനസമ്പാദന ഉറവിടങ്ങൾ മെച്ചപ്പെടുത്തുന്നത് അനുസരിച്ച് YouTube Analytics-ലെ വരുമാന ടാബിൽ നിങ്ങൾ മാറ്റങ്ങൾ കണ്ടേക്കാം, കൂടുതൽ വിശദമായ വരുമാന ബ്രേക്ക്ഡൗണുകളും ഇതിൽ ഉൾപ്പെടുന്നു. ഈ ബ്രേക്ക്ഡൗണുകൾ, മൾട്ടിഫോർമാറ്റ് സ്രഷ്ടാക്കൾക്ക് അവരുടെ വരുമാന സ്ട്രീമുകൾ ആഴത്തിൽ മനസ്സിലാക്കാനും അവരുടെ ബിസിനസ് വളർത്തുന്നതിന് ഒപ്റ്റിമൈസ് ചെയ്യാനുമുള്ള അവസരം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ശ്രദ്ധിക്കുക: YouTube Analytics-ൽ വരുമാനം കാണിക്കാൻ 2 ദിവസമെടുക്കും.

നിങ്ങളുടെ വരുമാന റിപ്പോർട്ടുകൾ കാണുക

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിൽ Analytics തിരഞ്ഞെടുക്കുക.
  3. മുകളിലെ മെനുവിൽ നിന്ന് വരുമാനം തിരഞ്ഞെടുക്കുക.

നിങ്ങൾ എത്രമാത്രം വരുമാനം നേടുന്നുണ്ട്

കഴിഞ്ഞ 6 മാസത്തിനുള്ളിൽ മാസം തിരിച്ചു നോക്കുമ്പോൾ നിങ്ങളുടെ ചാനൽ എത്രമാത്രം സമ്പാദിച്ചിട്ടുണ്ടെന്ന് ഈ റിപ്പോർട്ട് കാണിക്കുന്നു.

ഇനിപ്പറയുന്നവ കാരണം നിങ്ങളുടെ വരുമാനം അഡ്‌ജസ്റ്റ്‌മെന്റുകൾക്ക് വിധേയമാണ്:

കണക്കാക്കിയ നിങ്ങളുടെ വരുമാനത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിൽ അത് ഈ അഡ്‌ജസ്റ്റ്‌മെന്റുകൾ കാരണമായിരിക്കാം. നേടിയ വരുമാനം YouTube Analytics-ൽ കാണിച്ചതിന് ശേഷം രണ്ട് തവണ ഈ അഡ്‌ജസ്റ്റ്‌മെന്റുകൾ ബാധകമാക്കും:

  • കൂടുതൽ പൂർണ്ണമായ കണക്കുകൾ ഉൾപ്പെടുത്തി, ഒരാഴ്ചയ്ക്ക് ശേഷം ആദ്യത്തെ അഡ്‌ജസ്റ്റ്‌മെന്റ് ബാധകമാക്കും.
  • തുടർന്ന് വരുന്ന മാസത്തിന്റെ പകുതിയിലാണ് രണ്ടാമത്തെ അഡ്‌ജസ്റ്റ്‌മെന്റ് ബാധകമാക്കുക, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള വരുമാനം കാണിക്കും.

നിങ്ങൾക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ

ഈ റിപ്പോർട്ട്, ഓരോ വരുമാന സ്രോതസ്സുകളിലും നിന്ന് ലഭിച്ച കണക്കാക്കിയ വരുമാനത്തിന്റെ ബ്രേക്ക്ഡൗൺ ലഭ്യമാക്കുന്നു. വരുമാന സ്രോതസ്സുകളുടെ ഉദാഹരണങ്ങളിൽ കാഴ്‌ചാ പേജ് പരസ്യങ്ങൾ, Shorts ഫീഡ് പരസ്യങ്ങൾ, അംഗത്വങ്ങൾ, Supers, കണക്റ്റ് ചെയ്‌തിരിക്കുന്ന സ്‌റ്റോറുകൾ, ഷോപ്പിംഗ് അഫിലിയേറ്റുകൾ എന്നിവ ഉൾപ്പെടുന്നു. വിശദമായ വരുമാന ബ്രേക്ക്‌ഡൗൺ കാണാൻ നിങ്ങൾക്ക് ഒരു സ്രോതസ്സ് തിരഞ്ഞെടുക്കാവുന്നതാണ്.

ഉള്ളടക്കത്തിന്റെ പ്രകടനം

നിങ്ങളുടെ വീഡിയോകൾ, Shorts, തത്സമയ സ്ട്രീമുകൾ എന്നിവ എത്രമാത്രം പണം സമ്പാദിച്ചിട്ടുണ്ടെന്ന് ഈ റിപ്പോർട്ടിൽ കാണിക്കുന്നു. ഈ റിപ്പോർട്ടിൽ, 1,000 കാഴ്ചകൾക്ക് ലഭിക്കുന്ന വരുമാനവും (RPM) ഉൾപ്പെടുന്നു.

ഫോർമാറ്റ് തരങ്ങൾ (വീഡിയോകൾ, Shorts, തത്സമയ സ്‌ട്രീമുകൾ) പ്രകാരം സ്പ്ലിറ്റ് ചെയ്ത, കണക്കാക്കിയ വരുമാനം ഏറ്റവും കൂടുതൽ നേടിയ ഉള്ളടക്കം ഏതെന്ന് ഈ റിപ്പോർട്ട് കാണിക്കുന്നു.

നിങ്ങളുടെ അന്തിമ വരുമാനം കാണുക

അന്തിമ വരുമാനത്തെ കുറിച്ച്

  • നിങ്ങളുടെ അന്തിമ വരുമാനം, AdSense-നുള്ള YouTube അക്കൗണ്ടിൽ മാത്രമേ ദൃശ്യമാകൂ.
  • YouTube-നുള്ള AdSense-ലെ അന്തിമ വരുമാനം, YouTube Analytics-ലെ കണക്കാക്കിയ വരുമാനത്തിൽ നിന്ന് വ്യത്യസ്തമായിരിക്കാം. ഉദാഹരണത്തിന്, നികുതി പിടിച്ചുവയ്ക്കൽ ബാധകമാണെങ്കിൽ അത് നിങ്ങളുടെ അന്തിമ വരുമാനത്തെ ബാധിച്ചേക്കാം. പിടിച്ചുവച്ച നികുതി ഉണ്ടെങ്കിൽ അവ നിങ്ങളുടെ YouTube-നുള്ള AdSense അക്കൗണ്ടിൽ കാണാനാകും.
  • തൊട്ടുമുമ്പുള്ള മാസത്തെ അന്തിമ വരുമാനം ഓരോ മാസവും 7-ാം തീയതിക്കും 12-ാം തീയതിക്കും ഇടയിൽ നിങ്ങളുടെ അക്കൗണ്ട് ബാലൻസിലേക്ക് ചേർക്കും.

YouTube-നുള്ള AdSense-ൽ നിങ്ങളുടെ അന്തിമ വരുമാനം കാണാൻ:

  1. നിങ്ങളുടെ YouTube-നുള്ള AdSense അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് വശത്ത് നിന്ന് YouTube-നുള്ള AdSense തിരഞ്ഞെടുക്കുക.
  3. നിങ്ങളുടെ YouTube വരുമാനത്തിൽ നിലവിലുള്ള ബാലൻസും അവസാനം ലഭിച്ച പേയ്മെന്റ് തുകയും കാണിക്കും. YouTube-മായി ബന്ധപ്പെട്ട നിർദ്ദിഷ്ട സ്രോതസുകളും നിങ്ങൾക്ക് ആക്‌സസ് ചെയ്യാവുന്നതാണ്.

അറിയേണ്ട മെട്രിക്കുകൾ

കാഴ്‌ചാ പേജിൽ നിന്നുള്ള പരസ്യ വരുമാനം തിരഞ്ഞെടുത്ത തീയതി ശ്രേണിയിൽ നിർദ്ദിഷ്ട പ്രദേശത്ത് നിന്ന് YouTube-നുള്ള AdSense, DoubleClick പരസ്യങ്ങൾ, YouTube Premium എന്നിവയിൽ നിന്ന് ലഭിക്കുമെന്ന് കണക്കാക്കിയ വരുമാനം. പങ്കാളികൾ വിൽക്കുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനം ഈ തുകയിൽ ഉൾപ്പെടുന്നില്ല.
Shorts ഫീഡ് പരസ്യ വരുമാനം തിരഞ്ഞെടുത്ത തീയതി ശ്രേണി അടിസ്ഥാനമാക്കി, Shorts ഫീഡ് പരസ്യങ്ങൾ, YouTube Premium എന്നിവയിൽ നിന്നുള്ള കണക്കാക്കിയ വരുമാനം.
അംഗത്വങ്ങളിൽ നിന്നുള്ള വരുമാനം തിരഞ്ഞെടുത്ത തീയതി ശ്രേണി അടിസ്ഥാനമാക്കി, അംഗത്വങ്ങളിലും ഗിഫ്റ്റായി നൽകിയ അംഗത്വങ്ങളിലും നിന്നുള്ള കണക്കാക്കിയ വരുമാനം.
Supers വരുമാനം Super Chat, Super Stickers, Super Thanks എന്നിവ പോലുള്ള Supers-ൽ നിന്നുള്ള കണക്കാക്കിയ വരുമാനം.
ഷോപ്പിംഗ് അഫിലിയേറ്റ് വരുമാനം നിങ്ങളുടെ ഉള്ളടക്കത്തിൽ ഫീച്ചർ ചെയ്ത,മറ്റ് ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളിൽ നിന്നുള്ള കണക്കാക്കിയ വരുമാനം.
മൊത്തം വിൽപ്പന അഫിലിയേറ്റ് റീട്ടെയിലർമാരിൽ നിന്ന് നേടിയ കണക്കാക്കിയ വിൽപ്പനകൾ.
ഓർഡറുകൾ അഫിലിയേറ്റ് റീട്ടെയിലർമാരിൽ നിന്ന് ലഭിച്ച ഓർഡറുകളുടെ കണക്കാക്കിയ എണ്ണം.
ഉൽപ്പന്നത്തിന് ലഭിച്ച ക്ലിക്കുകൾ ടാഗ് ചെയ്ത ഉൽപ്പന്നങ്ങളിൽ കാഴ്ചക്കാർ ചെയ്‌ത ഉൽപ്പന്ന ക്ലിക്കുകളുടെ ആകെ എണ്ണം.
മികച്ച ഉൽപ്പന്നങ്ങൾ ഉൽപ്പന്ന ക്ലിക്കുകളുടെ എണ്ണം അനുസരിച്ച് നിങ്ങളുടെ ഉൽപ്പന്നങ്ങൾ റാങ്ക് ചെയ്‌തിരിക്കുന്നു.
മികച്ച വരുമാനം നേടുന്ന ഉള്ളടക്കം കണക്കാക്കിയ, ലഭിച്ച വരുമാനം അനുസരിച്ച് നിങ്ങളുടെ ഉൽപ്പന്നങ്ങൾ റാങ്ക് ചെയ്‌തിരിക്കുന്നു.
ഉൽപ്പന്നം ടാഗ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനം തിരഞ്ഞെടുത്ത തീയതി ശ്രേണി അടിസ്ഥാനമാക്കി, YouTube Shopping ഫണ്ടിൽ നിന്നുള്ള കണക്കാക്കിയ വരുമാനം.
YouTube Player for Education വിദ്യാഭ്യാസ സംബന്ധിയായ സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ ഉള്ളടക്കം കണ്ടതിൽ നിന്നുള്ള കണക്കാക്കിയ വരുമാനം.
കണക്കാക്കിയ വരുമാനം (വരുമാനം) തിരഞ്ഞെടുത്ത തീയതി ശ്രേണിയും പ്രദേശവും അടിസ്ഥാനമാക്കി, YouTube വരുമാന സ്രോതസ്സുകളിൽ നിന്നുള്ള നിങ്ങളുടെ ആകെ കണക്കാക്കിയ വരുമാനം (മൊത്തം വരുമാനം).
കണക്കാക്കിയ വരുമാനം (അഫിലിയേറ്റ്) മുമ്പത്തെ വിൽപ്പനകളിൽ നിന്ന് നേടിയതും പേയ്‌മെന്റിനായി ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതുമായ കമ്മീഷനുകൾ. തീർപ്പാക്കാത്ത കമ്മീഷനുകളിൽ നിന്നുള്ള റിട്ടേണുകൾ കുറച്ചാണ് ഈ തുക കണക്കാക്കുന്നത്. റിട്ടേൺ വിൻഡോ സാധാരണഗതിയിൽ 30 മുതൽ 90 ദിവസം സജീവമായിരിക്കും.
അംഗീകരിച്ച കമ്മീഷനുകൾ മുമ്പത്തെ വിൽപ്പനകളിൽ നിന്ന് നേടിയതും പേയ്‌മെന്റിനായി അംഗീകരിച്ചതുമായ കമ്മീഷനുകൾ.

ഇടപാടുകൾ

തിരഞ്ഞെടുത്ത തീയതി ശ്രേണിയും പ്രദേശവും അടിസ്ഥാനമാക്കി, Supers-ൽ നിന്നുള്ള ഇടപാടുകളുടെ എണ്ണം.

കണക്കാക്കിയ 'ധനസമ്പാദനം പ്രാപ്‌തമാക്കിയ പ്ലേബാക്കുകൾ'

കാഴ്ചക്കാർ നിങ്ങളുടെ വീഡിയോ കാണുകയും അതിൽ ഒരു പരസ്യ ഇംപ്രഷൻ എങ്കിലും കാണിക്കുകയും ചെയ്യുന്നതിനെയാണ് ധനസമ്പാദനം പ്രാപ്‌തമാക്കിയ പ്ലേബാക്ക് എന്ന് പറയുന്നത്. നിങ്ങളുടെ വീഡിയോ തുടങ്ങുന്നതിന് മുമ്പ്, പ്രി-റോൾ പരസ്യം കാണിക്കുമ്പോൾ തന്നെ കാഴ്ചക്കാർ അത് കാണുന്നത് അവസാനിപ്പിച്ചാലും ഇത് കാണിക്കും.

കാഴ്‌ചകൾ

നിങ്ങളുടെ ചാനലുകൾക്കോ വീഡിയോകൾക്കോ ഉള്ള നിയമാനുസൃതമായ കാഴ്‌ചകളുടെ എണ്ണം.

ശരാശരി കണ്ട സമയം

തിരഞ്ഞെടുത്ത വീഡിയോ, തിരഞ്ഞെടുത്ത തീയതി പരിധിയിൽ, ഓരോ കാഴ്ചയും എത്ര മിനിറ്റ് നീണ്ടുനിന്നു എന്നതിന്റെ കണക്കാക്കിയ ശരാശരി.

ആകെ കണ്ട സമയം (മണിക്കൂർ)

നിങ്ങളുടെ വീഡിയോ കാണാൻ കാഴ്ചക്കാർ ചെലവഴിച്ച സമയം.

പരസ്യദാതാക്കൾ എത്ര പണം നൽകുന്നു ഒന്നോ അതിലധികമോ പരസ്യങ്ങൾ കാണിച്ച്, ധനസമ്പാദനം പ്രാപ്‌തമാക്കുന്ന 1,000 പ്ലേബാക്കുകളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം.
പരസ്യ തരം അനുസരിച്ചുള്ള വരുമാനം ഒഴിവാക്കാനാകുന്ന വീഡിയോ പരസ്യങ്ങൾ, ഡിസ്പ്ലേ പരസ്യങ്ങൾ, ബമ്പർ പരസ്യങ്ങൾ, ഒഴിവാക്കാനാകാത്ത പരസ്യങ്ങൾ എന്നിവ പോലുള്ള, പരസ്യ തരം അനുസരിച്ച് വേർതിരിച്ച വരുമാനം.
അംഗത്വ ലെവലുകൾ ലൈറ്റ്‌നിംഗ് ലെവൽ, സൂപ്പർ ഫാൻ, വിഐപി എന്നിവ പോലുള്ള, അംഗത്വ ലെവൽ അനുസരിച്ച് വേർതിരിച്ച വരുമാനം.
ആകെ അംഗങ്ങൾ ആകെ അംഗങ്ങൾക്കും സജീവ അംഗങ്ങൾക്കും നിങ്ങൾ നേടുന്ന വരുമാനം. ആകെ അംഗങ്ങളുടെ എണ്ണത്തിൽ നിന്ന് റദ്ദാക്കിയ അംഗങ്ങളുടെ എണ്ണം കുറച്ചാണ് സജീവ അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നത്. ഇനിപ്പറയുന്നവ ഉൾപ്പെടെ, മൊത്തം അംഗങ്ങളുടെ ബ്രേക്ക്ഡൗൺ കണ്ടെത്തുക:
  • ആവർത്തിക്കുന്ന അംഗത്വങ്ങളുള്ള അംഗങ്ങൾ
  • സമ്മാനമായി ലഭിച്ച അംഗത്വങ്ങളുള്ള അംഗങ്ങൾ (പരിമിതകാലം)
അംഗങ്ങൾ ചേർന്നത് എവിടെ നിന്ന് ഏത് തരത്തിലുള്ള ഉള്ളടക്കമാണ് ഏറ്റവും കൂടുതൽ അംഗത്വങ്ങൾ കൊണ്ടുവരുന്നതെന്ന് പരിശോധിക്കുക, കൂടാതെ ചാനൽ അംഗങ്ങൾക്ക് "അംഗങ്ങൾക്ക് മാത്രം" എന്ന ബാഡ്‌ജുകൾ നൽകുക.
അംഗത്വം റദ്ദാക്കുന്നതിനുള്ള കാരണം അംഗത്വങ്ങൾ റദ്ദാക്കുമ്പോഴുള്ള സർവേയോട് മതിയായ കാഴ്ചക്കാർ പ്രതികരിക്കുകയാണെങ്കിൽ, അതിന്റെ ഉൾക്കാഴ്‌ച നേടുക.
Supers-ലൂടെ വരുമാനം ഉണ്ടാക്കുന്നത് എങ്ങനെ Super Chat, Super Stickers, Super Thanks എന്നിവ അനുസരിച്ച് വേർതിരിച്ച വരുമാനം.
മികച്ച ഉൽപ്പന്നങ്ങൾ നിങ്ങൾ പ്രമോട്ട് ചെയ്ത ഏതൊക്കെ ഉൽപ്പന്നങ്ങൾക്കാണ് കൂടുതൽ ക്ലിക്കുകൾ ലഭിച്ചത്.
കണക്റ്റ് ചെയ്ത സ്റ്റോറിന് ലഭിച്ച ഇംപ്രഷനുകൾ കണക്റ്റ് ചെയ്ത നിങ്ങളുടെ സ്റ്റോർ എത്ര ഇംപ്രഷനുകൾ നേടി എന്നത്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
2662802705948716640
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false