പരസ്യ വരുമാന അനലിറ്റിക്‌സ് മനസ്സിലാക്കുക

YouTube Analytics-ലെ മെട്രിക്കുകൾ ഉപയോഗിച്ച് നിങ്ങളുടെ YouTube വരുമാനവും ചാനലിന്റെ പ്രകടനവും പരിശോധിക്കാം. ചില മെട്രിക്കുകൾ സമാനമാണെന്ന് തോന്നുമെങ്കിലും അവയിലെ വ്യത്യാസങ്ങൾ നിങ്ങളുടെ YouTube പരസ്യ വരുമാനം മനസ്സിലാക്കുന്നതിൽ പ്രധാനമാണ്.

RPM

1,000 കാഴ്ചകൾക്ക് ലഭിക്കുന്ന വരുമാനം (RPM) എന്നാൽ ഓരോ 1000 വീഡിയോ കാഴ്ചകളിലും നിങ്ങൾ എത്ര പണം സമ്പാദിച്ചുവെന്നതിനെ പ്രതിനിധീകരിക്കുന്ന മെട്രിക്ക് ആണ്. RPM ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള നിരവധി വരുമാന സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതാണ്: പരസ്യങ്ങൾ, ചാനൽ അംഗത്വങ്ങൾ, YouTube Premium വരുമാനം, Super Chat, Super Stickers.

എന്റെ RPM എന്തുകൊണ്ടാണ് CPM-നേക്കാൾ കുറവാകുന്നത്?

CPM-നേക്കാൾ RPM കുറവാകാനുള്ള കാരണം, RPM:
  • YouTube-ന്റെ വരുമാന പങ്ക് കിഴിച്ചതിനു ശേഷമാണ് കണക്കാക്കുന്നത്.
  • ധനസമ്പാദനം നടത്തിയിട്ടില്ലാത്തവ ഉൾപ്പെടെ, എല്ലാ കാഴ്ചകളും ഉൾപ്പെടുന്നതാണ്.
RPM മെട്രിക്ക് ചേർക്കുന്നതിന്റെ ഭാഗമായി നിങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ തോതിൽ മാറ്റം വരുത്തിയിട്ടില്ല.

RPM-ഉം CPM-ഉം തമ്മിലുള്ള വ്യത്യാസം എന്താണ്?

CPM എന്നാൽ YouTube വരുമാന പങ്ക് കിഴിക്കുന്നതിനു മുമ്പ് 1000 പരസ്യ ഇംപ്രഷനുകൾക്കുള്ള ചെലവാണ്. RPM എന്നാൽ ഓരോ 1000 കാഴ്ചകളിലും നിങ്ങൾക്ക് ലഭിക്കുന്ന ആകെ വരുമാനമാണ് (YouTube-ന്റെ വരുമാന പങ്ക് കിഴിച്ചതിനു ശേഷം).

RPM

CPM

  • സ്രഷ്ടാവിനെ കേന്ദ്രീകരിച്ചുള്ള മെട്രിക്ക്
  • പരസ്യങ്ങൾ, YouTube Premium, ചാനൽ അംഗത്വങ്ങൾ, Super Chat, Super Stickers എന്നിവയുൾപ്പെടെ YouTube Analytics-ൽ റിപ്പോർട്ട് ചെയ്ത ആകെ വരുമാനം ഉൾപ്പെടുന്നു
  • ധനസമ്പാദനം നടത്താത്തവ ഉൾപ്പെടെയുള്ള നിങ്ങളുടെ വീഡിയോകളിലെ മൊത്തം കാഴ്ചകൾ ഉൾപ്പെടുന്നു
  • വരുമാനത്തിന്റെ പങ്ക് കിഴിച്ചതിന് ശേഷമുള്ള ശരിയായ വരുമാനം.
  • പരസ്യദാതാവിനെ കേന്ദ്രീകരിച്ചുള്ള മെട്രിക്ക്
  • പരസ്യങ്ങളിൽ നിന്നും YouTube Premium-ൽ നിന്നുമുള്ള വരുമാനം മാത്രം ഉൾപ്പെടുന്നു
  • ധനസമ്പാദനം നടത്തിയ വീഡിയോകളിൽ നിന്നുള്ള കാഴ്ചകൾ മാത്രം ഉൾപ്പെടുന്നു (അതായത് പരസ്യങ്ങൾ കാണിച്ചത്)
  • വരുമാനത്തിന്റെ പങ്ക് കിഴിക്കുന്നതിനു മുമ്പുള്ള സമ്പാദ്യം

RPM-ന് പ്രാധാന്യമുള്ളത് എന്തുകൊണ്ട്?

ഓരോ 1000 കാഴ്ചകളിലും നിങ്ങൾ സമ്പാദിക്കുന്ന പണമെത്രയാണെന്ന് കാണാൻ RPM അനുവദിക്കുന്നു. നിങ്ങളുടെ ധനസമ്പാദനം മൊത്തത്തിൽ എത്രത്തോളം ഫലപ്രദമാണെന്ന് മനസ്സിലാക്കാനും ഇത് സഹായിക്കുന്നു.

എന്റെ RPM എങ്ങനെ വർദ്ധിപ്പിക്കാം?

നിങ്ങളുടെ RPM മെച്ചപ്പെടുത്തുന്നതിന് ആകെ വരുമാനം മെച്ചപ്പെടുത്തണം. RPM വർദ്ധിപ്പിക്കാനുള്ള ചില ഘട്ടങ്ങൾ ഇതാ:
  • എല്ലാ വീഡിയോകളിലും ധനസമ്പാദനം ഓണാക്കുക.
  • മിഡ്-റോൾ പരസ്യങ്ങൾ ഓണാക്കുക.
  • നിങ്ങളുടെ വരുമാന സ്ട്രീമുകൾ വൈവിധ്യമുള്ളതാക്കാൻ AltMon ഫീച്ചറുകൾ (ഉദാഹരണത്തിന്, അംഗത്വങ്ങൾ, Super Chat എന്നിവ) ഓണാക്കുക.

ഓരോ ഫീച്ചറിലും അതിന്റേതായ ആവശ്യകതകളും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടായിരിക്കുമെന്ന കാര്യം ഓർമിക്കുക.

എന്റെ RPM ഉയരുകയോ താഴുകയോ ചെയ്യുമ്പോൾ, അതിന്റെ അർത്ഥമെന്താണ്?

നിങ്ങൾ YouTube-ൽ പണം സമ്പാദിക്കുന്ന നിരക്കിന്റെ സ്നാപ്പ്ഷോട്ടാണ് RPM. ഇത് ഉയരുകയാണെങ്കിൽ, ഓരോ 1000 കാഴ്ചകൾക്കും നിങ്ങൾ കൂടുതൽ പണം സമ്പാദിക്കുന്നുണ്ടെന്നും അത് താഴുകയാണെങ്കിൽ നിങ്ങൾ കുറച്ചേ സമ്പാദിക്കുന്നുള്ളൂ എന്നുമാണ് അർത്ഥം. വരുമാനം സമാനമായി തുടരുമ്പോൾ പോലും, ധനസമ്പാദനം നടത്താത്ത കാഴ്ചകൾ വർദ്ധിക്കുമ്പോൾ നിങ്ങളുടെ RPM താഴാനിടയുണ്ട്.
RPM താഴുകയാണെങ്കിലും ഉയരുകയാണെങ്കിലും, നിങ്ങളുടെ വരുമാന സ്ട്രാറ്റജിയിൽ എന്താണ് പ്രാവർത്തികമാകുന്നത്, എന്താണ് പ്രാവർത്തികമാകാത്തത് എന്നതിന്റെ നല്ല സൂചനയാണത്. നിങ്ങളുടെ ധനസമ്പാദന സ്ട്രാറ്റജി മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ കണ്ടെത്തുന്നതിന് RPM-നെ സ്വാധീനിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നത് സഹായകരമായേക്കാം.

എന്റെ വരുമാനത്തെക്കുറിച്ച് RPM അറിയിക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ്?

ക്രിയേറ്റർമാർക്ക് ഉപയോഗപ്രദമായ ധനസമ്പാദന മെട്രിക്ക് ആണ് RPM, എന്നാൽ നിങ്ങളുടെ വരുമാനത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറയാൻ ഇതിന് കഴിയില്ല. ഇതിൽ ഉൾപ്പെടാത്തത് ഇവയാണ്:

  • ഉൽപ്പന്നം വിൽക്കുന്നതിലൂടെയോ ഉൽപ്പന്ന ഷെൽഫ് ഉപയോഗിക്കുന്നതിലൂടെയോ ഉണ്ടാക്കിയ വരുമാനം.
  • ബ്രാൻഡ് ഡീലുകളിലൂടെയും സ്പോൺസർഷിപ്പുകളിലൂടെയും ഉണ്ടാക്കിയ വരുമാനം (YouTube BrandConnect ഒഴികെ).
  • YouTube മുഖേന പരോക്ഷമായി ലഭിക്കുന്ന മറ്റേതെങ്കിലും വരുമാനം (സേവനങ്ങൾ, സംസാരിക്കൽ, കൺസൾട്ടിംഗ് ഫീസുകൾ).

നിങ്ങളുടെ മൊത്തത്തിലുള്ള വരുമാനത്തിലെ ഏറ്റക്കുറച്ചിലുകൾക്ക് ഏത് വരുമാന സ്രോതസ്സാണ് കാരണമെന്ന് RPM-ന് പറയാനാവില്ല

RPM-ൽ നിരവധി മെട്രിക്കുകൾ സംയോജിപ്പിക്കുന്നതിനാൽ, നിങ്ങളുടെ വരുമാനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് ഏത് വരുമാന സ്രോതസ്സാണെന്ന് കാരണമെന്ന് പറയാൻ ഇതിനാവില്ല.

ഉദാഹരണത്തിന്, നിങ്ങളുടെ കാഴ്ചകൾ ഉയർന്നെങ്കിലും എല്ലാം പരസ്യം പ്രവർത്തനക്ഷമമാക്കിയ കാഴ്ചകൾ അല്ലാത്തത് കാരണം RPM-ൽ കുറവുണ്ടായേക്കാം. അല്ലെങ്കിൽ കാഴ്ചകളിൽ കാര്യമായ മാറ്റമൊന്നുമില്ലാതെ തന്നെ, കാഴ്ചക്കാർ ചാനൽ അംഗത്വത്തിനായി സൈൻ അപ്പ് ചെയ്യുന്നതിനാൽ നിങ്ങളുടെ RPM ഉയരുന്നതായും കണ്ടേക്കാം.

നിങ്ങളുടെ RPM-ൽ ഉണ്ടാകുന്ന മാറ്റങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ സഹായിക്കുന്നതിനായി YouTube നൽകുന്ന വ്യത്യസ്തമായ എല്ലാ അനലിറ്റിക്സും ഉപയോഗിക്കണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു.

CPM

YouTube-ൽ പരസ്യങ്ങൾ കാണിക്കുന്നതിന് പരസ്യദാതാക്കൾ എത്ര പണമാണ് ചെലവഴിക്കുന്നത് എന്നതിനെ പ്രതിനിധീകരിക്കുന്ന മെട്രിക്ക് ആണ് 1,000 ഇംപ്രഷനുകൾക്കുള്ള ചെലവ് (CPM). YouTube Analytics-ൽ നിങ്ങൾക്ക് കുറച്ച് വ്യത്യസ്തമായ CPM മെട്രിക്കുകൾ കാണാം:

  • CPM: 1,000 പരസ്യ ഇംപ്രഷനുകൾക്ക് പരസ്യദാതാവിന് വരുന്ന ചെലവ്. പരസ്യം പ്രദർശിപ്പിക്കുന്ന ഏതുസമയത്തും അത് ഒരു പരസ്യ ഇംപ്രഷനായി കണക്കാക്കുന്നു.
  • പ്ലേബാക്ക്-അധിഷ്ഠിത CPM: പരസ്യം പ്രദർശിപ്പിക്കുമ്പോൾ 1,000 വീഡിയോ പ്ലേബാക്കുകൾക്ക് പരസ്യദാതാവ് നൽകുന്ന ചെലവ്.

CPM-ഉം പ്ലേബാക്ക്-അധിഷ്ഠിത CPM-ഉം തമ്മിലുള്ള വ്യത്യാസം എന്താണ്?

YouTube-ലെ വീഡിയോകളിൽ ഒന്നിലധികം പരസ്യങ്ങൾ ഉണ്ടാകാം. പരസ്യ ഇംപ്രഷനുകൾക്കുള്ള പരസ്യദാതാവിന്റെ ചെലവിലാണ് CPM ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒന്നോ അതിലധികമോ പരസ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ പ്ലേബാക്കുകൾക്കുള്ള പരസ്യദാതാവിന്റെ ചെലവിലാണ് പ്ലേബാക്ക്-അധിഷ്‌ഠിത CPM ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങളുടെ പ്ലേബാക്ക്-അധിഷ്‌ഠിത CPM പലപ്പോഴും നിങ്ങളുടെ CPM-നേക്കാൾ ഉയർന്നതായിരിക്കും.
ഉദാഹരണത്തിന്, നിങ്ങളുടെ വീഡിയോ 5,000 തവണ കണ്ടുവെന്ന് കരുതുക. പരസ്യങ്ങളുള്ള 1,500 മൊത്തം കാഴ്ചകളിൽ, 1,000 കാഴ്ചകളിൽ ഒരു പരസ്യവും വേറെ 500 കാഴ്ചകളിൽ രണ്ട് പരസ്യങ്ങളും ഉൾപ്പെടുന്നു. 2,000 വ്യക്തിഗത പരസ്യ ഇംപ്രഷനുകൾ ഉണ്ടായിരുന്നുവെങ്കിലും 1,500 ധനസമ്പാദനം പ്രാപ്തമാക്കിയ പ്ലേബാക്കുകൾ മാത്രമാണുള്ളതെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
പരസ്യദാതാവ് ആകെ $7 നൽകിയെന്ന് കരുതുക. ഓരോ ഇംപ്രഷനിലെയും വീഡിയോയുടെ ചെലവ് $7 എന്ന പരസ്യദാതാവിന്റെ ചെലവിനെ 2,000 പരസ്യ ഇംപ്രഷനുകൾ കൊണ്ട് ഹരിച്ചതിന് തുല്യമായിരിക്കും, അല്ലെങ്കിൽ $0.0035 ആയിരിക്കും. CPM, അല്ലെങ്കിൽ 1000 ഇംപ്രഷനുകൾക്കുള്ള ചെലവ്, $0.0035 X 1,000-ന് തുല്യമായിരിക്കും അല്ലെങ്കിൽ $3.50 ആയിരിക്കും. പ്ലേബാക്ക്-അധിഷ്ഠിത CPM, $7-നെ ധനസമ്പാദനം പ്രാപ്‌തമാക്കിയ 1,500 പ്ലേബാക്കുകൾ കൊണ്ട് ഹരിച്ച്, 1,000 കൊണ്ട് ഗുണിച്ചതിന് തുല്യമായിരിക്കും, അല്ലെങ്കിൽ $4.67 ആയിരിക്കും.

എന്തുകൊണ്ടാണ് CPM-ന് പ്രാധാന്യമുള്ളത്?

നിങ്ങളുടെ വീഡിയോയിൽ ഒരു പരസ്യം കാണിക്കുമ്പോൾ പരസ്യദാതാക്കൾ നൽകുന്ന തുകയുടെ ഒരു ഭാഗം നിങ്ങൾക്ക് ലഭിക്കും. പരസ്യദാതാവ് ആ പരസ്യത്തിന് എത്ര കൂടുതൽ പണം നൽകുന്നോ അതിനനുസരിച്ച് നിങ്ങൾക്കും കൂടുതൽ പണം ലഭിക്കും. മൂല്യമേറിയ പരസ്യദാതാക്കൾ അവരുടേതായ ബിസിനസ് ഗോളുകൾ നേടുന്നതിനായി നിങ്ങളുടെ വീഡിയോകളെയും പ്രേക്ഷകരെയും കണ്ടെത്തുന്ന രീതിയുടെ നല്ല ഇൻഡിക്കേറ്റർ ആണ് നിങ്ങളുടെ CPM.
നിങ്ങളുടെ വരുമാനം CPM X കാഴ്ചകൾ എന്നതിന് തുല്യമായിരിക്കില്ല, കാരണം CPM എന്നാൽ പരസ്യദാതാക്കൾ നൽകുന്നതിനെയാണ് കാണിക്കുന്നത്, നിങ്ങൾ സമ്പാദിക്കുന്നതിനെയല്ല. മാത്രമല്ല, എല്ലാ കാഴ്ചകൾക്കും പരസ്യങ്ങൾ ഉണ്ടായിരിക്കില്ല. അവ പരസ്യദാതാവിന് അനുയോജ്യമല്ലെങ്കിൽ, ചില വീഡിയോകൾക്ക് മൊത്തത്തിൽ പരസ്യങ്ങൾ നൽകുന്നതിന് യോഗ്യതയുണ്ടാകില്ല. പരസ്യങ്ങൾ ലഭ്യമല്ലാത്തത് കാരണം മറ്റ് വീഡിയോ കാഴ്ചകളിൽ പരസ്യങ്ങൾ ഉൾപ്പെട്ടേക്കില്ല. പരസ്യങ്ങൾ ഉൾപ്പെടുന്ന കാഴ്ചകളെ ധനസമ്പാദനം പ്രാപ്തമാക്കിയ പ്ലേബാക്കുകൾ എന്ന് വിളിക്കുന്നു.

എന്തുകൊണ്ടാണ് എന്റെ CPM മാറുന്നത്?

നിങ്ങളുടെ CPM-ൽ കാലക്രമേണ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത് സാധാരണമാണ്, ഇത് നിരവധി കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നു, ഉദാഹരണത്തിന്:
  • വർഷത്തിലെ കാലയളവ്: പരസ്യദാതാക്കൾ വർഷത്തിലെ കാലയളവ് അനുസരിച്ച് കൂടുതലോ കുറവോ ബിഡ് ചെയ്യുന്നു. ഉദാഹരണത്തിന്, പല പരസ്യദാതാക്കളും അവധിദിനങ്ങൾക്ക് തൊട്ടുമുമ്പ് കൂടുതൽ ബിഡ് ചെയ്യുന്നു.
  • കാഴ്ചക്കാരുടെ ഭൂപ്രദേശത്തിലെ മാറ്റങ്ങൾ: പരസ്യദാതാക്കൾക്ക് അവരുടെ പരസ്യങ്ങൾക്ക് റീച്ച് ലഭിക്കണമെന്ന് താൽപ്പര്യമുള്ള ഭൂപ്രദേശം നിയന്ത്രിക്കാനാകും. പരസ്യ മാർക്കറ്റിൽ വ്യത്യസ്ത ലൊക്കേഷനുകൾക്ക് വ്യത്യസ്തമായ തലത്തിലുള്ള മത്സരം ഉണ്ടായിരിക്കും, അതിനാൽ CPM-കൾ ഭൂപ്രദേശം അനുസരിച്ച് വ്യത്യാസപ്പെടും. നിങ്ങളുടെ കാഴ്ചകളിൽ ഭൂരിഭാഗവും വരുന്ന സ്ഥലത്തിന്റെ കാര്യത്തിൽ മാറ്റമുണ്ടായാൽ CPM-ലും മാറ്റം ഉണ്ടായേക്കാം. ഉദാഹരണത്തിന്, ഉയർന്ന CPM ഉള്ള ഭൂപ്രദേശത്ത് നിന്ന് നിങ്ങൾക്ക് മുമ്പ് കാഴ്ചകൾ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ താഴ്ന്ന CPM-കൾ ഉള്ള ഭൂപ്രദേശത്ത് നിന്നാണ് കൂടുതൽ കാഴ്ചകൾ ലഭിക്കുന്നതെങ്കിൽ, നിങ്ങളുടെ CPM-ൽ കുറവുണ്ടായേക്കാം.
  • ലഭ്യമായ പരസ്യ ഫോർമാറ്റുകളുടെ വിതരണത്തിലുള്ള മാറ്റങ്ങൾ: വ്യത്യസ്ത പരസ്യ തരങ്ങൾക്ക് വ്യത്യസ്ത CPM-കൾ ഉണ്ടാകാനാണ് കൂടുതൽ സാധ്യത. ഉദാഹരണത്തിന്, പരസ്യ ഇൻവെന്ററിയിൽ ഒഴിവാക്കാനാകാത്ത കൂടുതൽ പരസ്യങ്ങൾ ലഭ്യമാണെങ്കിൽ, CPM ഉയർന്നതായിരിക്കാം.

കണക്കാക്കിയ വരുമാനം vs. പരസ്യ വരുമാനം

  • കണക്കാക്കിയ വരുമാനം: ചാനൽ അംഗത്വങ്ങൾ, YouTube Premium വരുമാനം, Super Chat എന്നിവയുൾപ്പെടെ എല്ലാ വരുമാന തരങ്ങളിൽ നിന്നുമുള്ള വരുമാനം. വരുമാന ടാബിൽ നിങ്ങൾക്ക് ഈ മെട്രിക്ക് കാണാം.
  • കണക്കാക്കിയ പരസ്യ വരുമാനം: നിങ്ങളുടെ വീഡിയോകളിലെ പരസ്യങ്ങളിൽ നിന്ന് മാത്രമുള്ള വരുമാനം. വരുമാന സ്രോതസ്സുകളുടെ റിപ്പോർട്ടിൽ നിങ്ങൾക്ക് ഈ മെട്രിക്ക് കാണാം.

കാഴ്ചകളും പരസ്യ ഇംപ്രഷനുകളും കണക്കാക്കിയ ധനസമ്പാദനം പ്രാപ്തമാക്കിയ പ്ലേബാക്കുകളും

  • കാഴ്ചകൾ: നിങ്ങളുടെ വീഡിയോ എത്രതവണ കണ്ടു എന്നത്.
  • പരസ്യ ഇംപ്രഷനുകൾ: നിങ്ങളുടെ വീഡിയോകളിൽ വ്യക്തിഗത പരസ്യങ്ങൾ എത്ര തവണ കണ്ടു എന്നത്.
  • കണക്കാക്കിയ, ധനസമ്പാദനം പ്രാപ്തമാക്കിയ പ്ലേബാക്കുകൾ: പരസ്യങ്ങൾ സഹിതം നിങ്ങളുടെ വീഡിയോ എത്ര തവണ കണ്ടു എന്നത്.

നിങ്ങളുടെ വീഡിയോ 10 തവണ കാണുകയും അതിൽ 8 കാഴ്ചകളിൽ പരസ്യങ്ങൾ ഉണ്ടായിരിക്കുകയും ചെയ്താൽ, നിങ്ങൾക്ക് 10 കാഴ്ചകളും 8 കണക്കാക്കിയ, ധനസമ്പാദനം പ്രാപ്‌തമാക്കിയ പ്ലേബാക്കുകൾ ഉണ്ടായിരിക്കും. കണക്കാക്കിയ, ധനസമ്പാദനം പ്രാപ്തമാക്കിയ പ്ലേബാക്കുകളിലൊന്നിൽ യഥാർത്ഥത്തിൽ 2 പരസ്യങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് 9 പരസ്യ ഇംപ്രഷനുകൾ ഉണ്ടായിരിക്കും.

YouTube-ലെ എല്ലാ കാഴ്ചകളിലും പരസ്യമില്ല. ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ കാഴ്ചയിൽ പരസ്യം ഉണ്ടാകണമെന്നില്ല:

  • വീഡിയോ പരസ്യദാതാവിന് അനുയോജ്യമല്ല.
  • ആ വീഡിയോയിൽ പരസ്യങ്ങൾ ഓഫാക്കിയിരിക്കുന്നു.
  • ആ പ്രത്യേക കാഴ്ചക്കാരനെ കാണിക്കാൻ പരസ്യം ലഭ്യമല്ല. പരസ്യദാതാക്കൾക്ക് നിർദ്ദിഷ്ട ഉപകരണങ്ങൾ, ജനസംഖ്യാപരമായ വിവരങ്ങൾ, താൽപ്പര്യങ്ങൾ എന്നിവ ടാർഗറ്റ് ചെയ്യാൻ തീരുമാനിക്കാനാകും. ഈ ടാർഗറ്റിംഗുമായി നിങ്ങളുടെ കാഴ്ചക്കാരൻ പൊരുത്തപ്പെടുന്നില്ലായിരിക്കാം. വീഡിയോ പരസ്യങ്ങൾക്കായി ലഭ്യമായ ടാർഗറ്റ് ചെയ്യൽ രീതികളെക്കുറിച്ച് കൂടുതലറിയുക.
  • കാഴ്ചക്കാരുടെ ഭൂപ്രദേശം, അവർ അടുത്തിടെ പരസ്യം കണ്ടത് എപ്പോൾ, അവർക്ക് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടോ എന്നതും മറ്റും ഉൾപ്പെടെയുള്ള മറ്റ് ധാരാളം ഘടകങ്ങൾ.

ഈ വ്യത്യസ്ത കാഴ്ചകൾ കാരണമായി, കണക്കാക്കിയ, ധനസമ്പാദനം പ്രാപ്തമാക്കിയ പ്ലേബാക്കുകളേക്കാൾ കൂടുതൽ കാഴ്ചകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3611835179356325193
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false