ഒരു Super Chat അല്ലെങ്കിൽ Super Sticker വാങ്ങുക

കുറിപ്പ്: YouTube Android ആപ്പിൽ നടത്തുന്ന ചില പുതിയ Super Chat, Super Stickers, അല്ലെങ്കിൽ Super Thanks വാങ്ങലുകൾക്ക് Google Play വഴി ബിൽ ഈടാക്കും. ഈ മാറ്റം വിലയെയോ ചെലവിനെയോ ബാധിക്കില്ല, വാങ്ങൽ ബിൽ ചെയ്യുന്നിടത്ത് മാത്രമാണിത്. നിങ്ങൾക്ക് pay.google.com എന്നതിൽ പോയി പുതിയ നിരക്കുകൾ കാണാനും നിങ്ങളിൽ നിന്ന് ബിൽ ഈടാക്കുന്നത് എങ്ങനെയെന്നത് പരിശോധിക്കാനും കഴിയും.

Super Chat അല്ലെങ്കിൽ Super Stickers ഉപയോഗിച്ച് തത്സമയ ചാറ്റ് സന്ദേശങ്ങൾ വർദ്ധിപ്പിക്കുക. നിങ്ങൾ ഒരു Super Chat വാങ്ങി അയയ്ക്കുമ്പോൾ, ഒരു തത്സമയ ചാറ്റ് ഫീഡിനുള്ളിൽ നിങ്ങളുടെ സന്ദേശം ഹൈലൈറ്റ് ചെയ്യാവുന്നതാണ്. Super Stickers ഉപയോഗിച്ച്, ഒരു തത്സമയ ചാറ്റ് ഫീഡിനിടയിൽ പോപ്പ്-അപ്പ് ചെയ്യുന്ന ഒരു ഡിജിറ്റൽ അല്ലെങ്കിൽ ആനിമേറ്റഡ് സന്ദേശം നിങ്ങൾ കാണും. ലഭ്യതയെക്കുറിച്ചും സിസ്റ്റം ആവശ്യകതകളെക്കുറിച്ചും കൂടുതലറിയുക. Super Chat-ന്റെയും Super Stickers-ന്റെയും വരുമാനത്തിന്റെ ഭൂരിഭാഗവും സ്രഷ്‌ടാക്കൾക്ക് ലഭിക്കുന്നു.

ഒരു Super Chat അല്ലെങ്കിൽ Super Sticker വാങ്ങുക

നിങ്ങളുടെ കമ്പ്യൂട്ടറിൽ ഒരു Super Chat അല്ലെങ്കിൽ Super Sticker വാങ്ങാൻ ഈ നിർദ്ദേശങ്ങൾ പിന്തുടരുക:
  1. ഒരു തത്സമയ ചാറ്റിനിടയിൽ ഡോളർ സൈൻ ക്ലിക്ക് ചെയ്യുക. തത്സമയ ചാറ്റ് ദൃശ്യമായിരിക്കണം.
  2. ഇനിപ്പറയുന്നവയിൽ ഒന്ന് തിരഞ്ഞെടുക്കുക:
    1. Super Sticker തുടർന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു സ്റ്റിക്കർ പാക്ക് കണ്ടെത്തുക തുടർന്ന് വാങ്ങുന്നതിനായി ഒരു വ്യക്തിഗത സ്റ്റിക്കർ തിരഞ്ഞെടുക്കുക.
    2. Super Chat തുടർന്ന് ഒരു തുക തിരഞ്ഞെടുക്കുന്നതിനായി, സ്ലൈഡർ വലിച്ചിടുക അല്ലെങ്കിൽ നിങ്ങൾക്ക് താൽപര്യമുള്ള മൂല്യം ടൈപ്പ് ചെയ്യുക തുടർന്ന് ഒരു ഓപ്ഷണൽ ആയ സന്ദേശം ചേർക്കുക.
      • നിങ്ങൾ ചെലവഴിക്കുന്ന തുകയെ ആശ്രയിച്ച് ചാറ്റ് ഫീഡിന്റെ മുകളിൽ പിൻ ചെയ്തിട്ടുള്ള നിറവും സമയവും മാറുന്നു. 
  3. ക്ലിക്ക് ചെയ്യുക വാങ്ങുക, അയയ്ക്കുക.
  4. നിങ്ങളുടെ വാങ്ങൽ പൂർത്തിയാക്കുന്നതിനായി, നിർദ്ദേശങ്ങൾ പിന്തുടരുക.

നിങ്ങൾ Super Chat അല്ലെങ്കിൽ Super Sticker വാങ്ങിക്കഴിഞ്ഞാൽ:

  • വാങ്ങൽ മൂല്യത്തെ അടിസ്ഥാനമാക്കി, തത്സമയ ചാറ്റ് ഫീഡിന്റെ മുകളിൽ നിങ്ങളുടെ Super Chat അല്ലെങ്കിൽ Super Sticker ഞങ്ങൾ പിൻ ചെയ്തേക്കാം. നിങ്ങളുടെ Super Chat അല്ലെങ്കിൽ Super Sticker എത്ര നേരം കൂടി പിൻ ചെയ്ത നിലയിൽ തുടരുമെന്ന് ഒരു കൗണ്ട്ഡൗൺ ടിക്കർ കാണിക്കും. ടിക്കറിലെ നിങ്ങളുടെ സമയം പൂർത്തിയാകുന്നതിന് മുമ്പ് സ്രഷ്‌ടാവ് തത്സമയ ചാറ്റ് അല്ലെങ്കിൽ തത്സമയ സ്‌ട്രീം അവസാനിപ്പിച്ചേക്കാം. Super Stickers, Super Chats എന്നിവ വീഡിയോകൾക്കിടയിൽ കൈമാറുന്നില്ല.
  • നിങ്ങളുടെ Super Chat അല്ലെങ്കിൽ Super Sticker വാങ്ങലിന്റെ ഭാഗമായി, മറ്റുള്ളവർക്ക് നിങ്ങളുടെ മൈൽസ്റ്റോൺ ആഘോഷിക്കാൻ വേണ്ടി, നിങ്ങൾ ആദ്യമായി ഒരു Super Chat വാങ്ങുന്നത് പോലെയുള്ള വാങ്ങൽ മൈൽസ്റ്റോൺ ഞങ്ങൾ പബ്ലിക്കായി പ്രഖ്യാപിച്ചേക്കാം. വാങ്ങുന്നതിന് മുമ്പ്, മൈൽസ്റ്റോൺ ആഘോഷ പ്രഖ്യാപനത്തിന്റെ പ്രിവ്യൂ നിങ്ങൾക്ക് ലഭിക്കും. എന്റെ ആക്റ്റിവിറ്റി എന്നതിലുള്ള നിങ്ങളുടെ വാങ്ങൽ ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ളവയാണ് നിങ്ങളുടെ മൈൽസ്റ്റോണുകൾ.
  • നിങ്ങളുടെ Super Chat-ന് "ഹൃദയചിഹ്നം" അല്ലെങ്കിൽ "ലൈക്ക്" നൽകിക്കൊണ്ട് സ്രഷ്‌ടാവിനോ മറ്റ് കാഴ്ചക്കാരോ തത്സമയ ചാറ്റ് ഫീഡിൽ അവയുമായി ഇടപഴകാനാകും. ഉപയോക്താവ് ഒരു Super Chat സന്ദേശം "ലൈക്ക് ചെയ്യുകയാണെങ്കിൽ", അത് തത്സമയ സ്ട്രീമിൽ ദൃശ്യമാകും, എന്നാൽ അത് പിന്നീട് സംരക്ഷിക്കുകയോ നിലനിർത്തുകയോ ചെയ്യില്ല, ഉദാ. തത്സമയ സ്ട്രീമിന്റെ ആർക്കൈവിൽ.
കുറിപ്പുകൾ:
  • Super Chat അല്ലെങ്കിൽ Super Sticker, ചാനലിന്റെ പേര്, പ്രൊഫൈൽ ചിത്രം, വാങ്ങൽ തുക എന്നിവ എല്ലാവർക്കും ദൃശ്യമാണ്.
  • YouTube-ലെ എല്ലാത്തിനെയും പോലെ, നിങ്ങൾ അയയ്ക്കുന്ന Super Chats, Super Stickers എന്നിവ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ അനുസരിക്കണം.
  • വാങ്ങൽ മൈൽസ്റ്റോണുകൾ കൈവരിക്കുമ്പോൾ നിങ്ങളെ പബ്ലിക്കായി ആദരിക്കുന്നതിന്, നിങ്ങൾ നടത്തുന്ന വാങ്ങലുകളുടെ എണ്ണം YouTube രേഖപ്പെടുത്തും. നിങ്ങൾ വാങ്ങൽ മൈൽസ്റ്റോണുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ എന്റെ ആക്റ്റിവിറ്റി സന്ദർശിച്ച് മുൻകാല വാങ്ങൽ ഡാറ്റ നീക്കം ചെയ്യാം.

വാങ്ങൽ പരിധികൾ

$5 USD-യിൽ താഴെയുള്ള വാങ്ങലുകൾ (അല്ലെങ്കിൽ നിങ്ങളുടെ പ്രാദേശിക കറൻസിയിൽ ഇതിന് തുല്യമായത്) ടിക്കറിൽ കാണിക്കില്ല.

നിങ്ങളുടെ രാജ്യമോ പ്രദേശമോ അനുസരിച്ച്, പ്രതിദിന, പ്രതിവാര വാങ്ങൽ പരിധി വ്യത്യാസപ്പെടും. പൊതുവേ, നിങ്ങൾക്ക് പ്രതിദിനം $500 USD വരെ അല്ലെങ്കിൽ ആഴ്ചയിൽ $2,000 USD വരെ (അല്ലെങ്കിൽ നിങ്ങളുടെ പ്രാദേശിക കറൻസിയിൽ ഇതിന് തുല്യമായത്) ഇനിപ്പറയുന്നതിനായി ചിലവഴിക്കാവുന്നതാണ്:

  • Super Chats
  • Super Stickers
  • Super Thanks
  • 3 എണ്ണം സംയോജിപ്പിച്ചത്

ചാറ്റ് മോഡറേഷൻ

ടെക്‌സ്‌റ്റുകളും ഗ്രാഫിക്‌സും ഉൾപ്പെടെ മുഴുവൻ ചാറ്റ് സന്ദേശങ്ങളും സ്രഷ്‌ടാക്കളും കൂടാതെ YouTube-ഉം മോഡറേറ്റ് ചെയ്‌തേക്കാം. മോഡറേറ്റ് ചെയ്‌തിട്ടുള്ള ചാറ്റുകൾ നിങ്ങൾക്ക് കൂടാതെ/അല്ലെങ്കിൽ മറ്റുള്ളവർക്ക് ഏതുസമയത്തും, ഏതു കാരണത്താലും, അറിയിപ്പ് കൂടാതെയും നീക്കം ചെയ്യാവുന്നതാണ്.

നിങ്ങൾ വാങ്ങി അയച്ച Super Chat അല്ലെങ്കിൽ Super Sticker നീക്കം ചെയ്യുകയുമാവാം. കൂടുതൽ ക്ലിക്ക് ചെയ്യുക '' തുടർന്ന് നീക്കം ചെയ്യുക.

മോഡറേറ്റ് ചെയ്ത അല്ലെങ്കിൽ നീക്കം ചെയ്ത Super Chats, Super Stickers എന്നിവ റീഫണ്ട് സൃഷ്ടിക്കില്ല. നിങ്ങൾക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ, നിങ്ങൾക്ക് YouTube പിന്തുണാ ടീമുമായി കോൺടാക്റ്റ് ചെയ്യാം അല്ലെങ്കിൽ ഞങ്ങളുടെ റീഫണ്ട് നയം പരിശോധിക്കാം.

Super Chat & Super Sticker നയങ്ങൾ

YouTube-ലെ എല്ലാത്തിനെയും പോലെ, നിങ്ങൾ അയയ്ക്കുന്ന Super Chats, Super Stickers എന്നിവ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ അനുസരിക്കണം.

YouTube-ന്റെ സേവന നിബന്ധനകൾ ആവശ്യപ്പെടുന്നതു പ്രകാരം ബാധകമായ എല്ലാ നിയമങ്ങളും നിങ്ങൾ അനുസരിക്കുന്നത് തുടരുകയും വേണ്ടതാണ്. നിങ്ങൾക്കും നിങ്ങളുടെ ആക്റ്റിവിറ്റികൾക്കും ബാധകമായ നിയമങ്ങൾ അടിസ്ഥാനമാക്കി Super Chats-ലും Super Stickers-ലും നിങ്ങൾ ചെലവഴിക്കുന്ന പണം വ്യത്യസ്തമായി പരിഗണിച്ചേക്കാം. Super Chat, Super Stickers എന്നിവ ക്രൗഡ്ഫണ്ടിംഗ് അല്ലെങ്കിൽ സംഭാവന ടൂളുകൾ അല്ലെന്ന കാര്യം മനസ്സിലാക്കുക. നിങ്ങൾക്ക് Super Chats അല്ലെങ്കിൽ Super Stickers വാങ്ങാൻ സാധിക്കുമോ ഇല്ലയോ എന്നതുൾപ്പെടെ, -- ബാധകമായ എല്ലാ നിയമങ്ങളും മനസ്സിലാക്കാനും പൂർണ്ണമായും അനുസരിക്കാനും നിങ്ങൾ ബാധ്യസ്ഥനാണ്.

Super Stickers-നായി ഒരു പകർപ്പവകാശ പരാതി സമർപ്പിക്കുക

ഒരു Super Sticker നിങ്ങളുടെ പകർപ്പവകാശം ലംഘിക്കുന്നതായി നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് ഒരു പകർപ്പവകാശ ലംഘന അറിയിപ്പ് ഫയൽ ചെയ്യാവുന്നതാണ്. ഇതോടെ നിയമ നടപടികൾ തുടങ്ങും. പരാതി സമർപ്പിക്കുന്നതിന്, നിങ്ങളുടെ പകർപ്പവകാശം ലംഘിക്കുന്നുവെന്ന് നിങ്ങൾ കരുതുന്ന Super Sticker-ന്റെ URL നൽകേണ്ടിവരും.

പരാതി സമർപ്പിക്കുന്നതിന്, നിങ്ങൾ ഇനിവരുന്ന വിവരങ്ങൾ copyright@youtube.com എന്നതിലേക്ക് നിങ്ങൾ ഇമെയിൽ ചെയ്യേണ്ടിവരും:

  1. നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ
    ഇമെയിൽ വിലാസം, തപാൽ വിലാസം അല്ലെങ്കിൽ ടെലിഫോൺ നമ്പർ എന്നിവ പോലുള്ള നിങ്ങളുടെ പരാതിയുമായി ബന്ധപ്പെട്ട് നിങ്ങളെ കോൺടാക്റ്റ് ചെയ്യാൻ ഞങ്ങളെയും നിങ്ങൾ നീക്കം ചെയ്യുന്ന ഏതെങ്കിലും Super Sticker(കൾ) അപ്‌ലോഡ് ചെയ്യുന്നയാളെയും അനുവദിക്കുന്ന വിവരങ്ങൾ നിങ്ങൾ നൽകേണ്ടതുണ്ട്.

  2. ലംഘനം നടന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ വർക്കിന്റെ വിവരണം
    നിങ്ങളുടെ പരാതിയിൽ, നിങ്ങൾ പരിരക്ഷിക്കാൻ ആവശ്യപ്പെടുന്ന പകർപ്പവകാശമുള്ള ഉള്ളടക്കം വ്യക്തമായും പൂർണ്ണമായും വിവരിക്കുന്നുവെന്നത് ഉറപ്പുവരുത്തുക. നിങ്ങളുടെ പരാതിയിൽ പകർപ്പവകാശമുള്ള ഒന്നിലധികം സൃഷ്‌ടികൾ ഉൾപ്പെടുന്നുവെങ്കിൽ, അത്തരം സൃഷ്‌ടികളുടെ ഒരു പ്രാതിനിധ്യ ലിസ്റ്റ് നിയമം അനുവദിക്കുന്നുണ്ട്.

  3. Super Sticker-ന്റെ നിർദ്ദിഷ്‌ട URL ലംഘിക്കുന്നതായി ആരോപിക്കുന്ന ഓരോന്നും
    നിങ്ങളുടെ പരാതിയിൽ നിങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്ന Super Sticker-ന്റെ നിർദ്ദിഷ്‌ട URL ഉണ്ടായിരിക്കണം, അല്ലെങ്കിൽ ഞങ്ങൾക്ക് അത് കണ്ടെത്താനും നീക്കം ചെയ്യാനും സാധിക്കില്ല. ചാനൽ URL അല്ലെങ്കിൽ ഉപയോക്തൃനാമം പോലുള്ള Super Sticker-നെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ പര്യാപ്തമല്ല.

    • URL കണ്ടെത്താൻ: ഒരു കമ്പ്യൂട്ടറിൽ, ചാറ്റ് ഫീഡിലെ Super Sticker-ലേക്കോ Super Sticker വാങ്ങൽ ഫ്ലോയിലേക്കോ പോകുക തുടർന്ന് Super Sticker വലത്-ക്ലിക്ക് ചെയ്യുക തുടർന്ന് ചിത്ര വിലാസം പകർത്തുക.

  4. ഇനിവരുന്ന പ്രസ്താവന നിങ്ങൾ അംഗീകരിക്കുകയും ഉൾപ്പെടുത്തുകയും വേണം:
    "പരാതിപ്പെട്ട രീതിയിലുള്ള മെറ്റീരിയലിന്റെ ഉപയോഗം പകർപ്പവകാശ ഉടമയോ അതിന്റെ ഏജന്റോ നിയമമോ അംഗീകരിച്ചിട്ടില്ലെന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്."

  5. കൂടാതെ ഇനിപ്പറയുന്ന പ്രസ്താവനയും:
    "ഈ അറിയിപ്പിലെ വിവരങ്ങൾ കൃത്യമാണ്, വ്യാജസാക്ഷ്യം നടത്തിയാൽ ശിക്ഷിക്കപ്പെടുമെന്ന നിബന്ധനയ്ക്ക് കീഴിൽ, ലംഘിക്കപ്പെട്ടതായി ആരോപിക്കുന്ന ഒരു അനന്യമായ അവകാശത്തിന്റെ ഉടമ അല്ലെങ്കിൽ ഉടമക്ക് വേണ്ടി പ്രവർത്തിക്കാൻ അധികാരമുള്ള ഒരു ഏജന്റ് ആണ് ഞാൻ."

  6. നിങ്ങളുടെ ഒപ്പ്
    പൂർണ്ണമായ പരാതികൾക്ക് പകർപ്പവകാശ ഉടമയുടെ അല്ലെങ്കിൽ അവർക്ക് വേണ്ടി പ്രവർത്തിക്കാൻ അധികാരമുള്ള ഒരു പ്രതിനിധിയുടെ നേരിട്ടുള്ള അല്ലെങ്കിൽ ഇലക്ട്രോണിക് ആയ ഒപ്പ് ആവശ്യമാണ്. ഈ ആവശ്യകത നിറവേറ്റുന്നതിനായി, നിങ്ങളുടെ പരാതിയുടെ ചുവടെ നിങ്ങളുടെ ഒപ്പായി വർത്തിക്കുന്നതിന് നിങ്ങളുടെ നിയമപരമായ പൂർണ്ണമായ പേര് (ഒരു ആദ്യ, അവസാന പേര്, കമ്പനിയുടെ പേരല്ല) ടൈപ്പ് ചെയ്യാവുന്നതാണ്.

Super Chat & Super Stickers ലഭ്യമാകുന്ന ലൊക്കേഷനുകൾ

Super Chat, Super Stickers എന്നിവ ഇനിപ്പറയുന്ന ലൊക്കേഷനുകളിൽ ലഭ്യമാണ്:
  • അൾജീരിയ
  • അമേരിക്കന്‍ സമോവ
  • അര്‍ജന്റീന
  • അറൂബ
  • ഓസ്ട്രേലിയ
  • ഓസ്ട്രിയ
  • ബഹ്റൈൻ
  • ബെലാറസ്
  • ബെല്‍ജിയം
  • ബര്‍മുഡ
  • ബൊളീവിയ
  • ബോസ്‌നിയ ആൻഡ് ഹെർസഗോവിന
  • ബ്രസീല്‍
  • ബൾഗേറിയ
  • കാനഡ
  • കായ്‌മാൻ ഐലൻഡ്‌സ്
  • ചിലി
  • കൊളംബിയ
  • കോസ്റ്റാറിക്ക
  • ക്രൊയേഷ്യ
  • സൈപ്രസ്
  • ചെക്ക് റിപ്പബ്ലിക്
  • ഡെൻമാർക്ക്
  • ഡൊമിനിഷ്യൻ റിപ്പബ്ലിക്ക്
  • ഇക്വഡോർ
  • ഈജിപ്‌ത്
  • എൽ സാൽവദോർ
  • എസ്തോണിയ
  • ഫിൻലൻഡ്
  • ഫ്രാൻസ്
  • ഫ്രഞ്ച് ഗയാന
  • ഫ്രഞ്ച് പോളിനേഷ്യ
  • ജർമ്മനി
  • ഗ്രീസ്
  • ഗൗഡിലൂപ്പ്
  • ഗുവാം
  • ഗ്വാട്ടിമാല
  • ഹോണ്ടുറാസ്
  • ഹോങ്കോംഗ്
  • ഹംഗറി
  • ഐസ്‌ലൻഡ്
  • ഇന്ത്യ
  • ഇന്തോനേഷ്യ
  • അയർലൻഡ്
  • ഇസ്രായേൽ
  • ഇറ്റലി
  • ജപ്പാൻ
  • ജോർദാൻ
  • കെനിയ
  • കുവൈറ്റ്
  • ലാത്വിയ
  • ലെബനൻ
  • ലിക്‌റ്റെൻസ്‌റ്റൈൻ
  • ലിത്വാനിയ
  • ലക്‌സംബർഗ്
  • മാസിഡോണിയ
  • മലേഷ്യ
  • മാൾട്ട
  • മെക്സിക്കോ
  • മൊറോക്കോ
  • നെതർലൻഡ്‌സ്
  • ന്യൂസിലൻഡ്
  • നിക്കരാഗ്വ
  • നൈജീരിയ
  • നോർതേൺ മരിയാന ഐലൻഡ്‌സ്
  • നോർവേ
  • ഒമാന്‍
  • പനാമ
  • പപ്പുവ ന്യൂ ഗിനി
  • പരാഗ്വേ
  • പെറു
  • ഫിലിപ്പീൻസ്
  • പോളണ്ട്
  • പോർച്ചുഗൽ
  • പോർട്ടോ റിക്കോ
  • ഖത്തർ
  • റൊമാനിയ
  • സൗദി അറേബ്യ
  • സെനഗൽ
  • സെർബിയ
  • സിംഗപ്പൂർ
  • സ്ലോവാക്യ
  • സ്ലോവേനിയ
  • ദക്ഷിണാഫ്രിക്ക
  • ദക്ഷിണ കൊറിയ
  • സ്പെയിൻ
  • സ്വീഡൻ
  • സ്വിറ്റ്സർലാൻഡ്
  • തായ്‌വാൻ
  • തായ്‌ലാൻഡ്
  • തുർക്കിയ
  • തുര്‍‌ക്കുകളും കൈക്കോസ് ദ്വീപുകളും
  • യു.എസ്. വെർജിൻ ദ്വീപുകൾ
  • ഉഗാണ്ട
  • യുണൈറ്റഡ് അറബ് എമിറേറ്റ്സ്
  • യുണൈറ്റഡ് കിങ്ഡം
  • അമേരിക്ക
  • ഉറുഗ്വേ
  • വിയറ്റ്നാം

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
1599571280636200663
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false