YouTube-ൽ ഉൽപ്പന്നങ്ങൾ വാങ്ങൽ

 

നിങ്ങളുടെ പ്രിയപ്പെട്ട സ്രഷ്ടാക്കൾ അവരുടെ ഉള്ളടക്കത്തിൽ ഫീച്ചർ ചെയ്തിരിക്കുന്ന ഉൽപ്പന്നങ്ങൾ ബ്രൗസ് ചെയ്യാനും വാങ്ങാനും, അല്ലെങ്കിൽ നിങ്ങളുടെ താൽപ്പര്യങ്ങൾക്കിണങ്ങിയ ഉൽപ്പന്നങ്ങൾ ഷോപ്പ് ചെയ്യാനും കഴിയും.

YouTube-ൽ ഉൽപ്പന്നങ്ങൾ എവിടെ കണ്ടെത്താം

വിവരണത്തിലുള്ള ഉൽപ്പന്നങ്ങൾ

ഉള്ളടക്കം കാണുന്നതിനിടെ നിങ്ങൾക്ക് വീഡിയോ വിവരണങ്ങളിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ ബ്രൗസ് ചെയ്യാം. വിൽപ്പനയ്ക്കുള്ള ഇനങ്ങളുടെ ലിസ്റ്റും നിരക്കുകളും നിങ്ങൾക്ക് വീഡിയോ വിവരണത്തിൽ കണ്ടെത്താം. ഇനം തിരഞ്ഞെടുത്താൽ, നിങ്ങളെ റീട്ടെയിലറുടെ ഔദ്യോഗിക സ്റ്റോറിലേക്ക് റീഡയറക്റ്റ് ചെയ്യും. നിങ്ങളുടെ ആക്റ്റിവിറ്റികൾക്കും മറ്റ് റീട്ടെയിലർമാർ വഴി നടത്തുന്ന വാങ്ങലുകൾക്കും YouTube ഉത്തരവാദിയല്ല.
 

കുറിപ്പ്: നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കുന്നത് വിദേശ കറൻസിയിലായിരിക്കും, നിങ്ങൾ അടയ്ക്കുന്ന തുക വിദേശ കറൻസിയുടെ വിനിമയ നിരക്കിന്റെയും ബാങ്ക് ഫീസിന്റെയും അടിസ്ഥാനത്തിൽ വ്യത്യാസപ്പെട്ടേക്കാം. വാങ്ങുന്നതിന് മുമ്പ് റീട്ടെയിലർ വെബ്സൈറ്റിൽ ഇനങ്ങളുടെ നിരക്ക് അവലോകനം ചെയ്യുക. 

നിരക്ക്, ജനപ്രീതി, ലഭ്യത പോലുള്ള നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്വയമേവയുള്ള ക്രമത്തിലാണ് ഇനങ്ങൾ ഡിഫോൾട്ടായി പ്രദർശിപ്പിച്ചിരിക്കുന്നത്. സ്രഷ്‌ടാക്കൾക്ക് അവരുടെ ചാനലിന് മുഴുവനായുള്ള അല്ലെങ്കിൽ വീഡിയോയുടെ വീഡിയോ വിവരണത്തിൽ കാണിക്കാനുള്ള നിർദ്ദിഷ്ട ഇനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കാനുമാകും.

ഉൽപ്പന്ന ഷെൽഫ്

യോഗ്യമായ വീഡിയോകൾക്കും തത്സമയ സ്ട്രീമുകൾക്കും താഴെയോ അടുത്തോ ഉള്ള ഒരു ഉൽപ്പന്ന ഷെൽഫ് ക്രിയേറ്റർ അവരുടെ വീഡിയോയിൽ ഫീച്ചർ ചെയ്യുന്ന ഇനങ്ങൾ പ്രിവ്യൂ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. ഉൽപ്പന്ന ഷെൽഫിൽ, വിൽപ്പനയ്ക്കുള്ള ഇനങ്ങളും വിലകളും നിങ്ങൾക്ക് കണ്ടെത്താനാകും. ഒരു ഇനം തിരഞ്ഞെടുത്താൽ, നിങ്ങൾക്ക് ആ ഇനത്തിന്റെ പ്രിവ്യൂ YouTube-ൽ നേരിട്ട് ലഭിച്ചേക്കാം. അല്ലെങ്കിൽ, നിങ്ങളെ റീട്ടെയിലറുടെ ഔദ്യോഗിക സ്റ്റോറിലേക്ക് റീഡയറക്റ്റ് ചെയ്യും. 

വീഡിയോയിൽ നിന്നോ Short-ൽ നിന്നോ തത്സമയ സ്‌ട്രീമിൽ നിന്നോ ഉൽപ്പന്നങ്ങൾ കാണുക

ഉള്ളടക്കം കാണുമ്പോൾ, നിങ്ങൾക്ക് ഫീച്ചർ ചെയ്ത ഉൽപ്പന്നങ്ങൾ ബ്രൗസ് ചെയ്യാം. വാങ്ങുന്നതിനോ കൂടുതലറിയുന്നതിനോ, ഷോപ്പിംഗ് ബട്ടണിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ഷോപ്പിംഗ് തിരഞ്ഞെടുക്കുക shopping bag icon. ക്രിയേറ്റർ അവരുടെ ഉള്ളടക്കത്തിൽ ടാഗ് ചെയ്ത ഉൽപ്പന്നങ്ങളുടെ ഒരു ലിസ്റ്റ് അവരുടെ സ്റ്റോറിൽ നിന്ന് നിങ്ങൾക്ക് വാങ്ങാനുള്ള ലിങ്കുകളോടെ ദൃശ്യമാകും. ഒരു ക്രിയേറ്റർ അവരുടെ തത്സമയ സ്ട്രീമുകളിൽ ഉൽപ്പന്നങ്ങളെ കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നതിനായി പിൻ ചെയ്തേക്കാം.

  

തത്സമയ സ്ട്രീമുകളെ സംബന്ധിച്ച് നീക്കംചെയ്യലുകൾ മാത്രമാണ് സ്വീകരിക്കപ്പെടുന്നത്.

ചാനൽ സ്റ്റോർ

സ്രഷ്ടാക്കൾ അവരുടെ വ്യക്തിപരമായ സ്റ്റോറുകളിൽ വിൽക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും ചാനലിന്റെ സ്റ്റോർ ടാബിൽ ദൃശ്യമാകും. ഒരു സ്രഷ്ടാവിന്റെ ചാനൽ ഹോംപേജിൽ നിങ്ങൾക്ക് അവരുടെ സ്റ്റോർ ടാബ് കാണാം.

സ്റ്റോർ വിവരണ ലിങ്കുകൾ

ഒരു ക്രിയേറ്റർക്ക് അവരുടെ വീഡിയോയുടെ വിവരണത്തിൽ അവരുടെ സ്റ്റോറിലേക്കുള്ള URL ലിങ്ക് ഉൾപ്പെടുത്താനാകും. വീഡിയോ പ്ലേ ചെയ്യുമ്പോൾ YouTube-ൽ നേരിട്ട് ഇനങ്ങളുടെ ഒരു പ്രിവ്യൂ ലഭിക്കാൻ URL തിരഞ്ഞെടുക്കുക. ചാനലിന്റെ ഔദ്യോഗിക സ്റ്റോറിൽ പോയി ഒരു ഇനം വാങ്ങാൻ നിങ്ങൾക്ക് ഇനം വീണ്ടും തിരഞ്ഞെടുക്കാം.

ക്രിയേറ്റർമാരിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ബ്രൗസ് ചെയ്യുകയും വാങ്ങുകയും ചെയ്യുക

നിങ്ങൾ ലഭ്യമായ ലൊക്കേഷനുകളിൽ ഒന്നിലാണെങ്കിൽ, നിങ്ങളുടെ പ്രിയപ്പെട്ട ചില YouTube ക്രിയേറ്റർമാരെ അവരുടെ ഉൽപ്പന്നങ്ങൾക്കായി ഷോപ്പിംഗ് ചെയ്ത് പിന്തുണയയ്ക്കാനാകും. യോഗ്യതയുള്ള ക്രിയേറ്റർമാർക്ക് അവരുടെ സ്വന്തം ഉൽപ്പന്നങ്ങൾ YouTube-ൽ പ്രദർശിപ്പിക്കാൻ കഴിയും:

  • സ്രഷ്ടാവിന്റെ ചാനൽ സ്റ്റോർ
  • വീഡിയോ വിവരണത്തിലെ ഉൽപ്പന്നങ്ങൾ
  • ഒരു വീഡിയോയുടെയോ തത്സമയ സ്ട്രീമിന്റെയോ താഴെയോ അടുത്തോ ഉള്ള ഉൽപ്പന്ന ഷെൽഫ്
  • പിൻ ചെയ്ത ഉൽപ്പന്നത്തോടുകൂടിയ തത്സമയ സ്ട്രീമുകൾ
  • സ്റ്റോർ വിവരണ ലിങ്കുകളുള്ള വീഡിയോ വിവരണങ്ങൾ
  • ദൈർഘ്യമേറിയ വീഡിയോകളിലോ Shorts-ലോ തത്സമയ സ്ട്രീമുകളിലോ ഉള്ള ഷോപ്പിംഗ് ബട്ടൺ

ക്രിയേറ്റർമാർക്ക് ഞങ്ങളുടെ പിന്തുണയ്ക്കുന്ന പ്ലാറ്റ്‌ഫോമുകളിലൊന്നുമായോ ചില്ലറവ്യാപാരികളുമായോ ചേർന്ന് YouTube-ൽ ഔദ്യോഗിക ബ്രാൻഡഡ് വ്യാപാരം പോലുള്ള ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ കഴിയും. നിങ്ങൾ YouTube-ൽ നിന്ന് അവരുടെ ഇനങ്ങളിലൊന്ന് തിരഞ്ഞെടുക്കുമ്പോൾ, അത് ചില്ലറവ്യാപാരിയുടെ വെബ്സൈറ്റിലെ ഒരു പുതിയ ടാബിൽ തുറക്കും. തുടർന്ന് ചില്ലറവ്യാപാരിയിൽ നിന്ന് ക്രിയേറ്ററുടെ ഉൽപ്പന്നങ്ങളും വ്യാപാരവും ബ്രൗസ് ചെയ്യാനും വാങ്ങാനും കഴിയും. നിങ്ങളുടെ വാങ്ങലുകളെ നിയന്ത്രിക്കുന്ന നയങ്ങളെക്കുറിച്ച് കൂടുതലറിയുക.

YouTube-ൽ ടാഗ് ചെയ്‌ത ഉൽപ്പന്നങ്ങൾ ബ്രൗസ് ചെയ്‌ത് വാങ്ങുക

ചില ക്രിയേറ്റർമാർക്ക് അവരുടെ YouTube വീഡിയോകളിലും Shorts-ലും തത്സമയ സ്ട്രീമുകളിലും മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങളെ ടാഗ് ചെയ്യാനും കഴിയും. നിങ്ങൾ ലഭ്യമായ ഈ ലൊക്കേഷനുകളിൽ ഒന്നിലാണെങ്കിൽ, നിങ്ങൾക്ക് ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ ബ്രൗസ് ചെയ്യാനും വാങ്ങാനും കഴിയും. ഷോപ്പിംഗ് shopping bag icon ചില വീഡിയോകളുടെയും Shorts-കളുടെയും തത്സമയ സ്ട്രീമുകളുടെയും കാണൽ പേജിൽ കുറഞ്ഞത് ഒരു ഉൽപ്പന്നമെങ്കിലും ടാഗ് ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിക്കുന്നു. നിങ്ങൾ ഷോപ്പിംഗ് തിരഞ്ഞെടുക്കുകയാണെങ്കിൽ shopping bag icon, അത് ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും.

നിങ്ങൾ ഒരു മൊബൈൽ ഉപകരണത്തിലാണെങ്കിൽ, നിങ്ങളുടെ തിരയൽ ഫലങ്ങളിലോ കാഴ്‌ചാ ഫീഡിലോ ഹോം ഫീഡിലോ ഉള്ള ഉള്ളടക്കത്തിന് താഴെ ഉൽപ്പന്ന ഷെൽഫ് പ്രത്യക്ഷപ്പെടാം. ഉൽപ്പന്ന ഷെൽഫ് ക്രിയേറ്റർ അവരുടെ വീഡിയോയിൽ ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ കാണിക്കും. നിങ്ങൾ ഒരു ഉൽപ്പന്നത്തിൽ ടാപ്പ് ചെയ്യുകയാണെങ്കിൽ, നിങ്ങളെ കാഴ്‌ചാ പേജിലേക്ക് കൊണ്ടുപോകും, അവിടെ നിങ്ങൾക്ക് ഉൽപ്പന്നത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇടപഴകൽ പാനലിൽ കാണാനാകും. നിങ്ങൾക്ക് ഈ ഷെൽഫ് കാണാൻ താൽപ്പര്യമില്ലെങ്കിൽ, ഹോംപേജിലെ ബ്രേക്കിംഗ് ന്യൂസ് ഷെൽഫ് ഡിസ്‌മിസ് ചെയ്യാം.

വ്യക്തിഗത ഉൽപ്പന്ന വിശദാംശ പേജിലേക്കോ റീട്ടെയ്‌ലറുടെ വെബ്സൈറ്റിലേക്കോ പോയി അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി നിങ്ങൾക്ക് ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കാം. ഉൽപ്പന്ന വിശദാംശ പേജിൽ, നിങ്ങൾക്ക് ഇവയും കണ്ടെത്താം:

  • ഉൽപ്പന്ന ചിത്രങ്ങൾ
  • ഉൽപ്പന്ന വിവരണങ്ങൾ
  • വ്യത്യസ്ത നിറങ്ങൾ അല്ലെങ്കിൽ വലുപ്പങ്ങൾ പോലുള്ള ഉൽപ്പന്ന വകഭേദങ്ങൾ
  • ഒന്നോ അതിൽ അധികമോ വ്യത്യസ്തമായ ചില്ലറവ്യാപാരികളിൽ നിന്നുള്ള വിലനിർണ്ണയ വിവരം
  • ഓപ്ഷനുകൾ സംരക്ഷിക്കുക, പങ്കിടുക
  • ഉൽപ്പന്ന റേറ്റിംഗുകൾ
  • അനുബന്ധ വീഡിയോകളും ഉൽപ്പന്നങ്ങളും

ഇനം തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളെ YouTube-ൽ നിന്ന് റീഡയറക്റ്റ് ചെയ്യുകയും റീട്ടെയിലർ വെബ്‌സൈറ്റ് തുറക്കുകയും ചെയ്യും. ബാഹ്യ റീട്ടെയിലർ വെബ്സൈറ്റുകളിൽ ഷോപ്പ് ചെയ്യുന്നതിനുള്ള ഞങ്ങളുടെ നയങ്ങളെ കുറിച്ച് കൂടുതലറിയുക.

കുറിപ്പ്: ഒരു ബ്രാൻഡ് അക്കൗണ്ട് ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് ആ ബ്രാൻഡ് അക്കൗണ്ടിനെ പ്രതിനിധീകരിച്ച് വാങ്ങലുകൾ നടത്താനാകില്ല. ബ്രാൻഡ് അക്കൗണ്ടിന് പകരം നിങ്ങളുടെ വ്യക്തിഗത അക്കൗണ്ടുമായാണ് നിങ്ങളുടെ വാങ്ങൽ ലിങ്ക് ചെയ്തിരിക്കുന്നത്.

YouTube-ൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള മറ്റ് വഴികൾ

നിങ്ങൾ ഒരു വീഡിയോ കാണുമ്പോൾ, നിങ്ങൾ കാണുന്നതുമായി ബന്ധപ്പെട്ട കാഴ്‌ചാ ഫീഡിൽ സ്വയമേവ സൃഷ്ടിച്ച ഉൽപ്പന്ന വിഭാഗം നിങ്ങൾ ശ്രദ്ധിച്ചേക്കാം. യുഎസിലെ, IN, BR, AU, CA, PH, MY എന്നിവയിലെ Android ഉപകരണത്തിലോ iPhone-ലോ YouTube ആപ്പിൽ ഈ ഫീച്ചർ ലഭ്യമാണ്.

നിങ്ങൾ YouTube-ൽ ഒരു ഉൽപ്പന്നത്തിനായി തിരയുമ്പോൾ, ഉൽപ്പന്നം ബ്രൗസ് ചെയ്യാനും ഷോപ്പുചെയ്യാനുമുള്ള ഒരു ഓപ്ഷൻ നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങൾ ഉൽപ്പന്നത്തിൽ ക്ലിക്ക് ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഉൽപ്പന്ന വിശദാംശ പേജിലേക്ക് പോയി കൂടുതൽ വിവരങ്ങൾ കാണാനാകും. US IN, BR എന്നിവിടങ്ങളിലെ Android ഉപകരണത്തിലോ iPhone-ലോ YouTube ആപ്പിൽ ഈ ഫീച്ചർ ലഭ്യമാണ്.

നിങ്ങളുടെ ഹോം ഫീഡിൽ നിങ്ങൾ മുമ്പ് കണ്ട വീഡിയോകളുമായി ബന്ധപ്പെട്ട സ്വയമേവ സൃഷ്ടിച്ച ഉൽപ്പന്ന വിഭാഗം നിങ്ങൾ ശ്രദ്ധിച്ചേക്കാം. ഈ ഫീച്ചർ US., IN, അല്ലെങ്കിൽ BR എന്നിവയിലെ ഒരു Android ഉപകരണത്തിലോ iPhone-ലോ YouTube ആപ്പിൽ ലഭ്യമാണ്.

ലഭ്യമായ രാജ്യം/പ്രദേശം

നിങ്ങൾക്ക് ക്രിയേറ്റർമാരിൽ നിന്ന് അല്ലെങ്കിൽ അവരുടെ ഉള്ളടക്കത്തിൽ ഫീച്ചർ ചെയ്യുന്ന മറ്റ് ബ്രാൻഡുകളിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങാം: ഇനിപ്പറയുന്നവ അടിസ്ഥാനമാക്കി ലഭ്യത വ്യത്യാസപ്പെടുന്നു:

  • നിങ്ങൾ കാണുന്നത് ഒരു തത്സമയ സ്ട്രീമോ വീഡിയോയോ Shorts-ഓ ആണെങ്കിലും
  • നിങ്ങൾ ഏത് രാജ്യത്താണ്/മേഖലയിലാണ്
  • ഉൽപ്പന്നം സ്രഷ്ടാവിൽ നിന്നുള്ളതാണോ മറ്റൊരു ബ്രാൻഡിൽ നിന്നുള്ളതാണോ

നിങ്ങൾ ഇനിപ്പറയുന്ന ഏതെങ്കിലുമൊരു രാജ്യത്ത്/പ്രദേശത്ത് നിന്നാണ് വീഡിയോ, Shorts, അല്ലെങ്കിൽ തത്സമയ സ്ട്രീം കാണുന്നതെങ്കിൽ, ഒരു സ്രഷ്ടാവ് ഫീച്ചർ ചെയ്യുന്ന മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള മർച്ചന്റൈസ് പോലുള്ള ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് വാങ്ങാനാകും.

  • അൾജീരിയ
  • അർജന്റീന
  • ഓസ്ട്രേലിയ
  • ഓസ്ട്രിയ
  • ബഹ്റൈൻ
  • ബംഗ്ലാദേശ്
  • ബെൽജിയം
  • ബ്രസീൽ
  • കംബോഡിയ
  • കാനഡ
  • ചിലി
  • കൊളംബിയ
  • കോസ്റ്റാറിക്ക
  • ചെക്ക് റിപ്പബ്ലിക്
  • ഡെൻമാർക്ക്
  • ഡൊമിനിഷ്യൻ റിപ്പബ്ലിക്ക്
  • ഇക്വഡോർ
  • ഈജിപ്‌ത്
  • എൽ സാൽവദോർ
  • ഫിൻലാന്റ്
  • ഫ്രാൻസ്
  • ജോർജിയ
  • ജർമ്മനി
  • ഘാന
  • ഗ്രീസ്
  • ഗ്വാട്ടിമാല
  • ഹോങ്കോംഗ്
  • ഹംഗറി
  • ഇന്ത്യ
  • ഇന്തോനേഷ്യ
  • റിപ്പബ്ലിക് ഓഫ് അയർലൻഡ്
  • ഇസ്രായേൽ
  • ഇറ്റലി
  • ജപ്പാൻ
  • ജോർദാൻ
  • കസാക്കിസ്ഥാൻ
  • കെനിയ
  • കുവൈറ്റ്
  • ലെബനൻ
  • മലേഷ്യ
  • മെക്‌സിക്കോ
  • മൊറോക്കോ
  • നേപ്പാൾ 
  • നെതർലാൻഡ്‌സ്
  • ന്യൂസിലൻഡ് 
  • നിക്കരാഗ്വ
  • നൈജീരിയ
  • നോർവേ
  • ഒമാൻ
  • പാക്കിസ്ഥാൻ 
  • പനാമ
  • പരാഗ്വേ
  • പെറു
  • ഫിലിപ്പീൻസ് 
  • പോളണ്ട്
  • പോർച്ചുഗൽ
  • പോർട്ടോ റിക്കോ
  • റൊമാനിയ
  • സൗദി അറേബ്യ
  • സെനഗൽ
  • സിംഗപ്പൂർ
  • സ്ലോവാക്യ
  • ദക്ഷിണാഫ്രിക്ക
  • ദക്ഷിണ കൊറിയ
  • സ്പെയിൻ
  • ശ്രീലങ്ക 
  • സ്വീഡൻ
  • സ്വിറ്റ്സർലൻഡ്
  • തായ് വാൻ 
  • ടാൻസാനിയ
  • തായ്‌ലാൻഡ് 
  • ടുണീഷ്യ
  • തുർക്കി
  • ഉഗാണ്ട
  • യുണൈറ്റഡ് അറബ് എമിറേറ്റ്സ്
  • യുണൈറ്റഡ് കിങ്ഡം
  • യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ഉറുഗ്വേ
  • വിയറ്റ്നാം
  • സിംബാബ്‌വെ

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
2589265505021164072
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false