അറിയിപ്പുകൾ: ഷെഡ്യൂൾ ചെയ്‌ത ഇ-മെയിൽ വിവരണം

ഷെഡ്യൂൾ ചെയ്‌ത ഇ-മെയിൽ വിവരണം, YouTube ആപ്പിൽ നിന്ന് ദിവസം മുഴുവനും നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ പ്രതിദിന പുഷ് അറിയിപ്പുകളും സംയോജിപ്പിക്കുകയും പകരം ഒരു പ്രതിദിന ഇ-മെയിൽ‍ വിവരണ അറിയിപ്പ് മാത്രം അയയ്‌ക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഷെഡ്യൂൾ ചെയ്‌ത ഇ-മെയിൽ വിവരണം സ്വീകരിക്കുന്നതിന് നിങ്ങൾക്ക് ഒരു പ്രത്യേക സമയം സജ്ജീകരിക്കാം.

കുറിപ്പ്: ഷെഡ്യൂൾ ചെയ്‌ത ഇ-മെയിൽ വിവരണം തത്സമയ സ്ട്രീമുകൾ, അപ്‌ലോഡ്, കമന്റ് അറിയിപ്പുകൾ എന്നിവ ഉൾപ്പെടെ, എല്ലാ പുഷ് അറിയിപ്പുകളും സംയോജിപ്പിക്കുന്നു. ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്നതു വഴി, ഒരു തത്സമയ സ്ട്രീം അവസാനിക്കുന്നതുവരെ അത് നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കില്ല.

ഷെഡ്യൂൾ ചെയ്‌ത ഇ-മെയിൽ‍ വിവരണം ഡിഫോൾട്ടായി "ഓഫാണ്". 

നിങ്ങളുടെ അറിയിപ്പുകളുടെ ഷെഡ്യൂൾ ചെയ്‌ത ഇ-മെയിൽ വിവരണം ഓൺ ആക്കാനും ഇഷ്ടാനുസൃതമാക്കാനും: 

  1. നിങ്ങളുടെ പ്രൊഫൈൽ ചിത്രം  ടാപ്പ് ചെയ്യുക. 
  2. ക്രമീകരണം ടാപ്പ് ചെയ്യുക. 
  3. അറിയിപ്പുകൾ ടാപ്പ് ചെയ്യുക.
  4. ഷെഡ്യൂൾ ചെയ്‌ത ഇ-മെയിൽ‍ വിവരണം ടാപ്പ് ചെയ്യുക.
  5. നിങ്ങൾ ആഗ്രഹിക്കുന്ന ഡെലിവറി സമയം ഇഷ്ടാനുസൃതമാക്കാൻ ടാപ്പ് ചെയ്യുക.  

നിങ്ങളുടെ അറിയിപ്പുകൾ മാനേജ് ചെയ്യുന്നതിനെ കുറിച്ച് ഇവിടെ കൂടുതലറിയുക. 

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
10878171940968396866
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false