നിങ്ങളുടെ റിപ്പോർട്ടിംഗ് ചരിത്രം കാണുക

വീഡിയോകൾ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കുന്നതിനായി YouTube ഉപയോക്താക്കളുടെ ഫ്ലാഗുകൾ അവലോകനം ചെയ്യുന്നു. YouTube-ൽ നിങ്ങൾ റിപ്പോർട്ട് ചെയ്‌ത വീഡിയോകളുടെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് നിങ്ങളുടെ റിപ്പോർട്ടിംഗ് ചരിത്ര പേജ് സന്ദർശിക്കുക:

  • തത്സമയം: ഇതുവരെ അവലോകനം ചെയ്യാത്തതോ YouTube കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഞങ്ങൾ തീരുമാനിച്ചതോ ആയിട്ടുള്ള വീഡിയോകൾ.
  • നീക്കം ചെയ്തത്: YouTube-ൽ നിന്ന് നീക്കം ചെയ്ത വീഡിയോകൾ.
  • നിയന്ത്രിച്ചത്: പ്രായ നിയന്ത്രണം അല്ലെങ്കിൽ പരിമിതമായ ഫീച്ചറുകൾ പോലെ നിയന്ത്രിത അവസ്ഥയിൽ വെച്ചിരിക്കുന്ന വീഡിയോകൾ.

ചില വീഡിയോകളിൽ "ഈ വീഡിയോയെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല" എന്ന ടെക്സ്റ്റും ഉണ്ടായിരിക്കാം. സ്രഷ്‌ടാവ് വീഡിയോ നീക്കം ചെയ്‌തതുകൊണ്ടോ മറ്റ് കാരണങ്ങളാൽ YouTube-ൽ വീഡിയോ ലഭ്യമല്ലാത്തതിനാലോ ആവാം ഇത്. ഉദാഹരണത്തിന്, നിങ്ങളുടെ രാജ്യത്ത് ഇത് ലഭ്യമല്ല.

ഫ്ലാഗ് ചെയ്‌ത വീഡിയോകൾ ഏറ്റവും പുതിയതിൽ നിന്ന് പഴയതിലേക്ക് എന്നിങ്ങനെ, നിങ്ങൾ ഫ്ലാഗ് ചെയ്ത ക്രമത്തിലാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഒന്നിലധികം തവണ നിങ്ങൾ ഒരു വീഡിയോ ഫ്ലാഗ് ചെയ്യുകയാണെങ്കിൽ, നിങ്ങൾ അത് അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ അത് മുകളിൽ ദൃശ്യമാകൂ.

ചില സംഭവങ്ങളിൽ, നിങ്ങൾ ഫ്ലാഗ് ചെയ്‌തിട്ടുള്ള വീഡിയോ റിപ്പോർട്ടിംഗ് ചരിത്ര പേജിൽ ഉണ്ടാകണമെന്നില്ല. ഇതിന്റെ അർത്ഥം മറ്റ് പലരും വീഡിയോ ഇതിനകം ഫ്ലാഗ് ചെയ്‌തുവെന്നും ആ ഫ്ലാഗുകൾ അടിസ്ഥാനമാക്കി ഞങ്ങൾ ഇതിനകം വീഡിയോ അവലോകനം ചെയ്‌തുകൊണ്ടിരിക്കുകയാണെന്നും ആണ്. ഭാവിയിൽ ഞങ്ങൾ ഈ ഫീച്ചർ മെച്ചപ്പെടുത്തും. അതുവഴി, വീഡിയോ ഇതിനകം റിപ്പോർട്ട് ചെയ്തതാണെങ്കിൽ പോലും നിങ്ങളുടെ എല്ലാ ഫ്ലാഗുകളും ഈ പേജിൽ ഉണ്ടാകും.

 

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
15150191425549975122
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false