YouTube പ്രയോറിറ്റി ഫ്ലാഗർ പ്രോഗ്രാമിനെക്കുറിച്ച്

സർക്കാർ ഏജൻസികൾക്കും സർക്കാർ ഇതര സ്ഥാപനങ്ങൾക്കും (NGO-കൾ) ശക്തമായ ടൂളുകൾ നൽകാൻ YouTube പ്രയോറിറ്റി ഫ്ലാഗർ പ്രോഗ്രാം സഹായിക്കുന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കത്തെ കുറിച്ച് YouTube-നെ അറിയിക്കുന്നതിൽ ഈ ഏജൻസികളും NGO-കളും വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നു.

YouTube പ്രയോറിറ്റി ഫ്ലാഗർ പ്രോഗ്രാമിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  • YouTube-നെ നേരിട്ട് ബന്ധപ്പെടാൻ സർക്കാർ ഏജൻസികളും NGO-കളും ഉപയോഗിക്കുന്ന വെബ് ഫോം
  • റിപ്പോർട്ട് ചെയ്ത ഉള്ളടക്കവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലേക്കുള്ള ദൃശ്യപരത
  • പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന്, ഫ്ലാഗ് അവലോകനങ്ങൾക്ക് മുൻഗണന നൽകിയിരിക്കുന്നു
  • YouTube ഉള്ളടക്ക മേഖലകളെ കുറിച്ച് സജീവമായി തുടരുന്ന ചർച്ചകളും ഫീഡ്ബാക്കും
  • ഇടയ്ക്കിടെ നടക്കുന്ന ഓൺലൈൻ പരിശീലനങ്ങൾ

പ്രോഗ്രാം യോഗ്യത

സർക്കാർ ഏജൻസികൾക്കും NGO-കൾക്കും YouTube പ്രയോറിറ്റി ഫ്ലാഗർ പ്രോഗ്രാമിൽ പങ്കെടുക്കാൻ യോഗ്യതയുണ്ട്. അനുയോജ്യരായ കാൻഡിഡേറ്റുകൾ:

  • ഒരു നയ വെർട്ടിക്കലിൽ എങ്കിലും വൈദഗ്‌ധ്യം ഉണ്ടായിരിക്കണം
  • ഉയർന്ന കൃത്യതാ നിരക്കോടെ ഉള്ളടക്കം പതിവായി ഫ്ലാഗ് ചെയ്യുക
  • ഉള്ളടക്ക മേഖലകളെ കുറിച്ച് YouTube-മായി തുറന്ന ചർച്ച നടത്താനും ഫീഡ്ബാക്ക് നൽകാനും കഴിയണം

മനുഷ്യാവകാശങ്ങൾ ദുരുപയോഗം ചെയ്തതിന്റെയോ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തിയതിന്റെയോ ചരിത്രമുള്ള രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഏതാനും സ്ഥാപനങ്ങൾ കൂടുതൽ അവലോകനത്തിന് വിധേയകമായേക്കാം.

YouTube പ്രയോറിറ്റി ഫ്ലാഗർ പ്രോഗ്രാമിൽ ചേരുന്നത് എങ്ങനെ

നിങ്ങൾ NGO അല്ലെങ്കിൽ സർക്കാർ ഏജൻസിയെ പ്രതിനിധീകരിക്കുകയാണെങ്കിൽ YouTube അല്ലെങ്കിൽ Google-ലെ ബന്ധപ്പെടേണ്ട വ്യക്തിയെ കോൺടാക്റ്റ് ചെയ്യുക.

നുറുങ്ങ്: പ്രയോറിറ്റി ഫ്ലാഗർ ആകുന്നതിന് മുമ്പ്, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളെയും നിർവ്വഹണ പ്രക്രിയകളെയും കുറിച്ച് അറിയാൻ സർക്കാർ ഏജൻസികളിൽ നിന്നും NGO-കളിൽ നിന്നുമുള്ള പങ്കാളികൾ YouTube പരിശീലനം തേടേണ്ടതുണ്ട്.

പ്രോഗ്രാം ആവശ്യകതകൾ

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സഹായിക്കുന്നതിനാണ് പ്രയോറിറ്റി ഫ്ലാഗർ പ്രോഗ്രാം നിലവിലുള്ളത്. പങ്കാളികൾ ഇനിപ്പറയുന്നവ ചെയ്തിരിക്കണം:

  • ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചേക്കാവുന്ന ഉള്ളടക്കം പതിവായി റിപ്പോർട്ട് ചെയ്യുന്നതിൽ പ്രതിജ്ഞാബദ്ധരായിരിക്കുക. പ്രോഗ്രാമിൽ ഫലപ്രദമായി പങ്കെടുക്കാത്ത പങ്കാളികളെ നീക്കം ചെയ്യാനുള്ള അവകാശം YouTube-ൽ നിക്ഷിപ്‌തമാണ്.
  • YouTube-ലെ വ്യത്യസ്ത ഉള്ളടക്ക മേഖലകളെ കുറിച്ചുള്ള ചർച്ചകളോടും ഫീഡ്ബാക്കിനോടും തുറന്ന സമീപനം കാണിക്കുക.
  • പ്രയോറിറ്റി ഫ്ലാഗർ പ്രോഗ്രാമിന്റെ ഭാഗമായി, ഉള്ളടക്കം ഫ്ലാഗ് ചെയ്യുന്നതിന് YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  • പ്രയോറിറ്റി ഫ്ലാഗർ പ്രോഗ്രാമിന്റെ ഭാഗമായി, അവരുടെ ഇമെയിലോ ബന്ധപ്പെടേണ്ട വ്യക്തിയായി നിയോഗിച്ചിരിക്കുന്ന, സ്ഥാപനത്തിലെ ഒരു വ്യക്തിയുടെയെങ്കിലും ഇമെയിലോ നൽകുക. പ്രയോറിറ്റി ഫ്ലാഗർ പ്രോഗ്രാമിനെ കുറിച്ചുള്ള പ്രസക്തമായ ഇമെയിലുകൾ ഞങ്ങൾ ഈ ഇമെയിൽ വിലാസത്തിലേക്ക് അയയ്‌ക്കും.

പ്രയോറിറ്റി ഫ്ലാഗർ പ്രോഗ്രാമിൽ പങ്കെടുക്കുന്ന എല്ലാവരും വെളിപ്പെടുത്തൽ വിലക്കുന്ന ഉടമ്പടിക്ക് (NDA) വിധേയമാണ്.

പ്രോഗ്രാമിലെ പങ്കാളിത്തം നിരസിക്കാനും പ്രോഗ്രാം ആവശ്യകതകൾ പരിഷ്‌ക്കരിക്കാനും പ്രോഗ്രാം താൽക്കാലികമായി നിർത്താനുമുള്ള അവകാശം YouTube-ൽ അതിന്റെ വിവേചനാധികാരത്തിൽ നിക്ഷിപ്തമാണ്.

ഫ്ലാഗ് അവലോകന പ്രക്രിയ

പ്രയോറിറ്റി ഫ്ലാഗർമാർ ഫ്ലാഗ് ചെയ്ത വീഡിയോകൾ YouTube ഉള്ളടക്ക മോഡറേറ്റർമാർ YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേങ്ങൾ പ്രകാരം അവലോകനം ചെയ്യുന്നു. പ്രയോറിറ്റി ഫ്ലാഗർമാർ റിപ്പോർട്ട് ചെയ്ത ഉള്ളടക്കം സ്വയമേവ നീക്കം ചെയ്യുകയോ ഏതെങ്കിലും പ്രത്യേക നയപരമായ കൈകാര്യം ചെയ്യലിന് വിധേയമാകുകയോ ഇല്ല — മറ്റ് ഉപയോക്താക്കളിൽ നിന്ന് ലഭിക്കുന്ന ഫ്ലാഗുകൾക്കുള്ള അതേ മാനദണ്ഡങ്ങൾ ബാധകമാകും. എന്നാൽ, അവരുടെ കൃത്യത വളരെ ഉയർന്നതായതിനാൽ, ഞങ്ങളുടെ ടീമുകൾ അവലോകനത്തിനായി പ്രയോറിറ്റി ഫ്ലാഗർമാരിൽ നിന്നുള്ള ഫ്ലാഗുകൾക്ക് മുൻഗണന നൽകുന്നു.

സാധ്യതയുള്ള കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശക ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് വേണ്ടി മാത്രമാണ് പ്രയോറിറ്റി ഫ്ലാഗർ പ്രോഗ്രാം നിലവിലുള്ളത്. പ്രാദേശിക നിയമം ലംഘിച്ചേക്കാവുന്ന ഉള്ളടക്കം റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഫ്ലോ അല്ല ഇത്. പ്രാദേശിക നിയമം അടിസ്ഥാനമാക്കിയുള്ള അഭ്യർത്ഥനകൾ ഇവിടെയുള്ള ഈ നിർദ്ദേശങ്ങൾ പാലിച്ച് ഫയൽ ചെയ്യാവുന്നതാണ്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8017729069959549260
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false