നിങ്ങളുടെ ലിങ്ക് ചെയ്ത, YouTube-നുള്ള AdSense അക്കൗണ്ട് മാറ്റുക

YouTube പങ്കാളി പ്രോഗ്രാമിൽ ചേരുന്നതിന് നിങ്ങൾക്ക് ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ YouTube ചാനലുമായി ബന്ധപ്പെട്ട YouTube-നുള്ള AdSense അക്കൗണ്ട് മാറ്റാം. YouTube പങ്കാളി പ്രോഗ്രാമിൽ തുടരാൻ യോഗ്യത ലഭിക്കുന്നതിന്, സജീവമായ 'YouTube-നുള്ള AdSense' അക്കൗണ്ട് നിലനിർത്തുകയും അത് നിങ്ങളുടെ ചാനലുമായി ബന്ധിപ്പിക്കുകയും ചെയ്യുക.

32 ദിവസം കൂടുമ്പോൾ മാത്രമേ നിങ്ങൾക്ക് ലിങ്ക് ചെയ്തിരിക്കുന്ന 'YouTube-നുള്ള AdSense' അക്കൗണ്ട് മാറ്റാൻ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുക.
  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിലെ വരുമാനം നേടുക വിഭാഗം തിരഞ്ഞെടുക്കുക.
  3. YouTube പങ്കാളി പ്രോഗ്രാം ഓപ്ഷനുകൾക്ക് കീഴിൽ, നിലവിൽ നിങ്ങളുടെ YouTube ചാനലുമായി ലിങ്ക് ചെയ്തിരിക്കുന്ന YouTube-നുള്ള AdSense അക്കൗണ്ടിനെ കുറിച്ചുള്ള വിശദാംശങ്ങൾ കാണാം. 
  4. YouTube-നുള്ള AdSense-ലേക്ക് റീഡയറക്റ്റ് ചെയ്യാൻ മാറ്റുക തിരഞ്ഞെടുക്കുക. നിങ്ങളുടെ പാസ്‌വേഡ് നൽകി, തിരഞ്ഞെടുത്ത മാർഗ്ഗത്തിലൂടെ വീണ്ടും പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ YouTube അക്കൗണ്ട് വീണ്ടും പരിശോധിച്ചുറപ്പിക്കുന്നത് എങ്ങനെയെന്ന് അറിയുക.
  5. നിങ്ങളുടെ നിലവിലുള്ള അക്കൗണ്ട് ലിങ്ക് ചെയ്യാൻ നിങ്ങളെ YouTube-നുള്ള AdSense-ലേക്ക് നയിക്കും അല്ലെങ്കിൽ പുതിയൊരു അക്കൗണ്ട് സൃഷ്‌ടിക്കുക. 
    • നിലവിലുള്ള അക്കൗണ്ട്: നിങ്ങൾക്ക് ഇതിനകം ഒരു AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങളുടെ നിലവിലുള്ള അക്കൗണ്ട് ആക്‌സസ് ചെയ്യാൻ ഉപയോഗിക്കുന്ന Google Account ഉപയോഗിച്ച് സൈൻ ഇൻ ചെയ്യേണ്ടതുണ്ട്. നിങ്ങൾ YouTube-ലേക്ക് ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഗിൻ ക്രെഡൻഷ്യലുകളിൽ നിന്ന് വ്യത്യസ്തമായിരിക്കാം ഇതെന്ന കാര്യം ശ്രദ്ധിക്കുക. 
    • പുതിയ അക്കൗണ്ട്: നിങ്ങൾ പുതിയൊരു 'YouTube-നുള്ള AdSense' അക്കൗണ്ട് സൃഷ്ടിക്കുകയാണെങ്കിൽ, ഒരു ഉപയോക്താവിന് ഒരു അക്കൗണ്ട് മാത്രമേ ഞങ്ങൾ അനുവദിക്കൂ എന്ന കാര്യം ശ്രദ്ധിക്കുക. 
  6. നിങ്ങൾ തിരഞ്ഞെടുത്ത അക്കൗണ്ട്, സ്ക്രീനിന്റെ മുകളിലും നിങ്ങളുടെ YouTube ചാനലിന്റെ URL "നിങ്ങളുടെ വെബ്‌സൈറ്റിന്" കീഴിലും ദൃശ്യമാകും. ഈ വിവരങ്ങൾ ശരിയാണെങ്കിൽ പങ്കാളിത്തം അംഗീകരിക്കുക തിരഞ്ഞെടുക്കുക. നിങ്ങളെ തിരികെ YouTube-ലേക്ക് റീഡയറക്റ്റ് ചെയ്യും (റീഡയറക്റ്റ് ചെയ്തില്ലെങ്കിൽ, 'റീഡയറക്റ്റ് ചെയ്യുക' തിരഞ്ഞെടുക്കുക).
  7. നിങ്ങൾ YouTube-നുള്ള AdSense സജ്ജീകരിച്ചു! നിങ്ങളുടെ ധനസമ്പാദന മുൻഗണനകൾ സജ്ജീകരിക്കാൻ, സ്ക്രീനിലെ അടുത്ത ഘട്ടങ്ങൾ പാലിക്കുക.

നിങ്ങളുടെ YouTube-നുള്ള AdSense അക്കൗണ്ട് നിങ്ങളുടെ YouTube ചാനലിലേക്ക് ലിങ്ക് ചെയ്തതിന് ശേഷം, ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കാൻ ഞങ്ങളുടെ സിസ്റ്റങ്ങൾ 24 മണിക്കൂർ വരെ എടുത്തേക്കാം.

ശ്രദ്ധിക്കുക: നിലവിലുള്ള മറ്റൊരു AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ സാധാരണയായി അൽപ്പ സമയമെടുക്കും. പുതിയ YouTube-നുള്ള AdSense അക്കൗണ്ട് സൃഷ്ടിച്ചാൽ അംഗീകാരം ലഭിക്കാനും ബന്ധിപ്പിക്കുന്നതിനും സാധാരണയായി കൂടുതൽ ദിവസമെടുക്കും, ചില സാഹചര്യങ്ങളിൽ 2-3 ആഴ്ച വരെ എടുത്തേക്കാം. ബന്ധിപ്പിക്കൽ പൂർത്തിയായാൽ ധനസമ്പാദനം ആരംഭിക്കുന്നു.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
17073906941163276301
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false