നിങ്ങളുടെ YouTube ഉള്ളടക്കവും നിയന്ത്രിത മോഡും

2010 മുതൽ ലഭ്യമായ ഓപ്ഷണൽ ക്രമീകരണമാണ് നിയന്ത്രിത മോഡ്. YouTube-ൽ കൂടുതൽ പരിമിതമായ കാഴ്ചാനുഭവം വേണമെന്ന് തീരുമാനിക്കുന്ന, ലൈബ്രറികളും സ്കൂളുകളും പൊതു സ്ഥാപനങ്ങളും പോലുള്ള ചെറിയ ഒരുകൂട്ടം ഉപയോക്താക്കൾ നിയന്ത്രിത മോഡ് ഉപയോഗിക്കുന്നു.

ശ്രദ്ധിക്കുക: നിയന്ത്രിത മോഡ് കാഴ്ചക്കാർക്കായി ഡിഫോൾട്ടായി ഓഫാക്കിയിരിക്കും. നിയന്ത്രിത മോഡ് ഓണാക്കുകയും ഓഫാക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്നറിയുക.

നിയന്ത്രിത മോഡ് എന്താണ് ചെയ്യുന്നത്?
കാഴ്ചക്കാർ കാണുന്ന ഉള്ളടക്കത്തിൻമേൽ അവർക്ക് മെച്ചപ്പെട്ട നിയന്ത്രണം നൽകുന്നതിനായാണ് നിയന്ത്രിത മോഡ് സൃഷ്ടിച്ചത്. ഈ മോഡ് ബോധപൂർവ്വം നിങ്ങളുടെ YouTube അനുഭവം പരിമിതപ്പെടുത്തുന്നു.
കാഴ്ചക്കാർക്ക് തങ്ങളുടെ വ്യക്തിഗത അക്കൗണ്ടിൽ  നിയന്ത്രിത മോഡ് ഓണാക്കാൻ തിരഞ്ഞെടുക്കാം. ലൈബ്രറികൾ, സ്കൂളുകൾ, മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സിസ്റ്റം അഡ്മിൻമാർക്ക് അവിടുത്തെ കമ്പ്യൂട്ടറുകളിലും ഇത് ഓണാക്കാം. നിയന്ത്രിത മോഡ് ഓണാക്കുന്ന കാഴ്ചക്കാർക്ക് വീഡിയോകളിലെ കമന്റുകൾ കാണാനാകില്ല. 
നിയന്ത്രിത മോഡ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
നിയന്ത്രിത മോഡ് ഓണായിരിക്കുമ്പോൾ ഒരു വീഡിയോ ലഭ്യമാകാതിരിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്.
  • പ്രാഥമികമായി, വീഡിയോയുടെ മെറ്റാഡാറ്റ, തലക്കെട്ട്, വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ എന്നിവ പോലുള്ള സൂചനകൾ ഞങ്ങളുടെ സ്വയമേവ പ്രവർത്തിക്കുന്ന സിസ്റ്റം പരിശോധിക്കുന്നു.
  • മനുഷ്യ അവലോകകർ പ്രായ നിയന്ത്രണം ബാധകമാക്കിയതിനാൽ ചില വീഡിയോകൾ നിയന്ത്രിത മോഡിൽ ലഭ്യമായേക്കില്ല.
നിയന്ത്രിത മോഡിൽ ഏതെല്ലാം വീഡിയോകൾ ലഭ്യമാക്കണം എന്ന് തീരുമാനിക്കുമ്പോൾ ഞങ്ങളുടെ സ്വയമേവ പ്രവർത്തിക്കുന്ന സിസ്റ്റം ചിലപ്പോൾ തെറ്റുകൾ വരുത്താമെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളുടെ സ്വയമേവ പ്രവർത്തിക്കുന്ന സിസ്റ്റങ്ങൾ മെച്ചപ്പെടുത്താൻ ഞങ്ങൾ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
എന്റെ കാഴ്ചക്കാർ നിയന്ത്രിത മോഡ് ഓണാക്കിയിട്ടുണ്ടെങ്കിൽ എന്റെ ഉള്ളടക്കം കാണിക്കുമോ?

നിയന്ത്രിത മോഡ് ഓണാക്കിയിട്ടുള്ള കാഴ്ചക്കാരെ, മുതിർന്നവര്‍ക്കുള്ളതാകാൻ സാധ്യതയുള്ള ഉള്ളടക്കം അടങ്ങിയ വീഡിയോകൾ കാണിക്കില്ല.

  • മദ്യവും മയക്കുമരുന്നുകളും: വീഡിയോകളിൽ, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ കുറിച്ചോ ദുരുപയോഗിക്കുന്നതിനെ കുറിച്ചോ സംസാരിക്കുന്നത് അല്ലെങ്കിൽ മദ്യപിക്കുന്നത്.
  • ലൈംഗികതയുള്ള സന്ദർഭങ്ങൾ: ലൈംഗികതയെ കുറിച്ച് വളരെ വിശദമായി വിവരിക്കുന്ന സംഭാഷണങ്ങൾ അല്ലെങ്കിൽ ലൈംഗികതയുടെയോ ലൈംഗികച്ചുവയുള്ള ആക്റ്റിവിറ്റിയുടെയോ ചിത്രീകരണം. ലൈംഗിക വിദ്യാഭ്യാസം, അടുപ്പം അല്ലെങ്കിൽ സ്വത്വം എന്നിവയെ കുറിച്ചുള്ള സുതാര്യമായ, വിദ്യാഭ്യാസപരമായ ചില ഉള്ളടക്കം നിയന്ത്രിത മോഡിൽ കാണിച്ചേക്കാം. അമിതമായി ലൈംഗികത പ്രകടമാക്കാത്ത ചുംബനമോ അടുപ്പമോ കാണിക്കുന്ന അല്ലെങ്കിൽ അത് ശ്രദ്ധാകേന്ദ്രമല്ലാത്ത വീഡിയോയും നിയന്ത്രിത മോഡിൽ കാണിച്ചേക്കാം.
  • അക്രമം: അക്രമം, അക്രമ പ്രവർത്തനങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, മറ്റു ദുരന്തങ്ങൾ എന്നിവയുടെ ഗ്രാഫിക് ചിത്രീകരണങ്ങൾ അല്ലെങ്കിൽ വാർത്തയിൽ വിവരിക്കുന്ന അക്രമം.
  • മുതിർന്നവർക്കുള്ള വിഷയങ്ങൾ: ഭീകരവാദം, യുദ്ധം, കുറ്റകൃത്യം, മരണത്തിനോ ഗുരുതരമായ പരിക്കിനോ കാരണമായ രാഷ്ട്രീയ സംഘർഷം എന്നിവയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ നിർദ്ദിഷ്ട വിശദാംശങ്ങൾ വിവരിക്കുന്ന വീഡിയോകൾ. ഗ്രാഫിക് ചിത്രീകരണമൊന്നും അടങ്ങിയിട്ടില്ലെങ്കിൽ പോലും ഈ വീഡിയോകൾ നിയന്ത്രിത മോഡിൽ കാണിക്കില്ല.
  • നിന്ദ്യവും അധിക്ഷേപകരവുമായ ഭാഷ: നിന്ദ ഉൾപ്പെടെയുള്ള, അനുചിതമായ ഭാഷ.
  • വിദ്വേഷം ജനിപ്പിക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കം: ഒരു വ്യക്തിക്കോ വിഭാഗത്തിനോ എതിരായി അകാരണമായി വിദ്വേഷം ജനിപ്പിക്കുന്നതോ തീവ്രവികാരമുണർത്തുന്നതോ അപകീർത്തിയുണ്ടാക്കുന്നതോ ആയ വീഡിയോ ഉള്ളടക്കം.
സന്ദർഭം അറിയാതെ ഈ നിയമങ്ങൾ ബാധകമാക്കുമ്പോൾ പ്രധാനപ്പെട്ട ചില ഉള്ളടക്കം നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്ന് ഞങ്ങൾക്കറിയാം. വ്യക്തികൾ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ ചർച്ച ചെയ്യുന്നതും വികാരങ്ങൾ പങ്കിടുന്നതുമായ സ്റ്റോറികൾ ഞങ്ങൾ വിലമതിക്കുന്നു. വിവേചനം അനുഭവിക്കുന്നതിനെ കുറിച്ചും സ്വന്തം ലൈംഗികത സംബന്ധിച്ച തുറന്നു പറച്ചിലിനെ കുറിച്ചും വിവേചനത്തെ നേരിടുന്നതോ തരണം ചെയ്യുന്നതോ ആയ അനുഭവത്തെ കുറിച്ചുമെല്ലാമുള്ള സ്റ്റോറികൾ പങ്കിടുന്നതാണ് YouTube-നെ മികച്ചതാക്കുന്നത്. നിയന്ത്രിത മോഡിൽ ആ സ്റ്റോറികൾ ഉൾപ്പെടുത്തുമെന്ന് ഉറപ്പാക്കാനായി ഞങ്ങൾ വേണ്ട നടപടിയെടുക്കുന്നതാണ്. എന്നാൽ, ഈ മോഡിൽ ഉൾപ്പെടുത്തുന്നതിന്, നിങ്ങളുടെ ഉള്ളടക്കം, മുകളിൽ പറഞ്ഞിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
പ്രായം സ്ക്രീൻ ചെയ്യുന്നതിനോ പ്രായ നിയന്ത്രണത്തിനോ സമാനമാണോ നിയന്ത്രിത മോഡ്?
അല്ല, നിയന്ത്രിത മോഡിൽ ലഭ്യമല്ലാത്ത ഒരു വീഡിയോ പ്രായ നിയന്ത്രണമുള്ളതാകണം എന്ന് നിർബ്ബന്ധമില്ല.
പ്രായനിയന്ത്രണമുള്ള ഉള്ളടക്കം എല്ലാ പ്രേക്ഷകർക്കും അനുയോജ്യമാകണമെന്നില്ല. ഇനിപ്പറയുന്ന ഉപയോക്താക്കൾക്ക് ഉള്ളടക്കം ദൃശ്യമാകില്ല:
  • സൈൻ ഔട്ട് ചെയ്‌തവർ
  • 18 വയസ്സിൽ താഴെയുള്ളവർ
  • നിയന്ത്രിത മോഡ് ഓണാക്കിയവർ
എന്റെ വീഡിയോകൾ YouTube-ന്റെ നിയന്ത്രിത മോഡിൽ ഫിൽട്ടർ ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാനാകും? 
പരിശോധിക്കാൻ, നിയന്ത്രിത മോഡ് ഓണാക്കുക. തുടർന്ന്, നിങ്ങളുടെ വീഡിയോ ദൃശ്യമാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ YouTube-ൽ തിരയുക. വീഡിയോ കാണാൻ കഴിയുന്നുണ്ടോ ഇല്ലേ എന്ന് പരിശോധിക്കാൻ അതിന്റെ URL-ലേക്ക് നേരിട്ട് പോകുകയും ചെയ്യാം.
ശ്രദ്ധിക്കുക: ചിലപ്പോൾ, ഞങ്ങളുടെ സിസ്റ്റത്തിന് വീഡിയോകൾ അവലോകനം ചെയ്യേണ്ടതിനാൽ അവ ആദ്യമായി അപ്‌ലോഡ് ചെയ്യുമ്പോൾ നിയന്ത്രിത മോഡിൽ ലഭ്യമാകില്ല. അതിനാൽ, നിയന്ത്രിത മോഡിൽ നിങ്ങളുടെ വീഡിയോ ലഭ്യമാണോ എന്ന് കുറച്ചു സമയത്തിന് ശേഷം പരിശോധിക്കുക.
അനുചിതമാണെന്ന് കമ്മ്യൂണിറ്റി റിപ്പോർട്ട് ചെയ്താൽ നിയന്ത്രിത മോഡിൽ എന്റെ വീഡിയോ ഫിൽട്ടർ ചെയ്യുമോ?
ഒരു വീഡിയോ, കമ്മ്യൂണിറ്റി റിപ്പോർട്ട് ചെയ്യുമ്പോൾ അത് സ്വയമേവ നിയന്ത്രിത മോഡിൽ ഫിൽട്ടർ ചെയ്യുന്നില്ല.
റിപ്പോർട്ട് ചെയ്ത വീഡിയോകൾ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് ഞങ്ങളുടെ ടീം അവലോകനം ചെയ്യുന്നു. ചില വീഡിയോകൾ ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്നതല്ലെങ്കിലും എല്ലാ പ്രേക്ഷകർക്കും അനുയോജ്യമാകണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ, ഞങ്ങളുടെ അവലോകന ടീം വീഡിയോയ്ക്ക് പ്രായ നിയന്ത്രണം ഏർപ്പെടുത്തിയേക്കാം. പ്രായ നിയന്ത്രണമുള്ള വീഡിയോകൾ, നിയന്ത്രിത മോഡ് ഓണാക്കിയ ഉപയോക്താക്കൾക്ക് ദൃശ്യമാകില്ല.
നിയന്ത്രിത മോഡ് എന്റെ വീഡിയോകളുടെ ധനസമ്പാദനത്തെ ബാധിക്കുമോ?
നിയന്ത്രിത മോഡ് ഓണായിരിക്കുമ്പോൾ വീഡിയോകൾ ലഭ്യമായേക്കില്ലെങ്കിൽ പോലും നിങ്ങൾക്ക് വീഡിയോകളിൽ നിന്ന് ധനസമ്പാദനം നടത്താം.
എന്റെ വീഡിയോകൾ നിയന്ത്രിത മോഡിൽ ഫിൽട്ടർ ചെയ്യുന്നുണ്ട്. ഫിൽട്ടറിംഗ് നിർത്താൻ എനിക്ക് എന്ത് ചെയ്യാനാകും?
നിങ്ങൾ വീഡിയോ എഡിറ്റ് ചെയ്താൽ, ഞങ്ങളുടെ സിസ്റ്റം അത് വീണ്ടും അവലോകനം ചെയ്തേക്കാം. ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ അവലോകനം ചെയ്ത ശേഷവും നിയന്ത്രിത മോഡിൽ നിങ്ങളുടെ വീഡിയോ ദൃശ്യമാകണമെന്ന് തോന്നുന്നുവെങ്കിൽ, നിങ്ങളുടെ ഫീഡ്ബാക്ക് സമർപ്പിക്കുന്നതിലൂടെ ഇക്കാര്യം ഞങ്ങളെ അറിയിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3774789239755567387
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false