സ്വകാര്യമാക്കി ലോക്ക് ചെയ്തിരിക്കുന്ന വീഡിയോകൾ

ലോകമെമ്പാടുമുള്ള സ്രഷ്ടാക്കൾക്കും കാഴ്ചക്കാർക്കുമായി സൈറ്റ് മികച്ച രീതിയിൽ നിലനിർത്തുന്നതിനൊപ്പം യഥാർത്ഥവും പോസിറ്റീവുമായ സ്വാധീനം സൃഷ്ടിക്കുന്ന രീതികളിലൂടെ ദുരുപയോഗ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യണമെന്നാണ് YouTube കരുതുന്നത്. ബന്ധമില്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ടാഗുകളുടെ ഉപയോഗം നിരോധിക്കുകയെന്നതാണ് ഞങ്ങൾ ഇതിനായി സ്വീകരിക്കുന്ന മാർഗ്ഗങ്ങളിലൊന്ന്.

നിങ്ങളുടെ വീഡിയോ ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയാൽ, അത് സ്വകാര്യമാക്കി ലോക്ക് ചെയ്തേക്കാം. സ്വകാര്യമാക്കി ലോക്ക് ചെയ്ത വീഡിയോകൾ, പബ്ലിക്കായി ദൃശ്യമാകില്ല. കാഴ്ചക്കാരുടെ പക്കൽ ആ വീഡിയോയുടെ ലിങ്ക് ഉണ്ടെങ്കിൽ, അത് 'ലഭ്യമല്ല' എന്ന് ദൃശ്യമാകും.

ഈ നടപടിയെ കുറിച്ച് എന്നെ എങ്ങനെയാണ് അറിയിക്കുക?

നിങ്ങളുടെ വീഡിയോകളിൽ ഒരെണ്ണം സ്വകാര്യമാക്കി ലോക്ക് ചെയ്തെന്ന് വിശദീകരിക്കുന്ന ഇമെയിൽ നിങ്ങൾക്ക് ലഭിക്കും. ചില സാഹചര്യങ്ങളിൽ, നിങ്ങൾക്ക് അപ്പീൽ ചെയ്യാനായേക്കാം. അങ്ങനെയെങ്കിൽ അപ്പീൽ പ്രക്രിയയുടെ ഭാഗമായി, എങ്ങനെ തുടരണമെന്ന് വിശദീകരിക്കുന്ന കൂടുതൽ സന്ദേശങ്ങൾ ഇമെയിൽ വഴി നിങ്ങൾക്ക് അയച്ചേക്കാം.

സ്വകാര്യമാക്കി ലോക്ക് ചെയ്തിരിക്കുമ്പോൾ എന്റെ വീഡിയോയ്‌ക്ക് എന്താണ് സംഭവിക്കുക?

സ്വകാര്യമാക്കി ലോക്ക് ചെയ്ത വീഡിയോ നിങ്ങളുടെ ചാനലിലോ തിരയൽ ഫലങ്ങളിലോ ദൃശ്യമാകില്ല, അത് മറ്റ് ഉപയോക്താക്കൾക്ക് കാണാനും കഴിയില്ല. സ്വകാര്യമാക്കി ലോക്ക് ചെയ്ത വീഡിയോ നിങ്ങളുടെ വരിക്കാരിൽ ആർക്കും കാണാനാകില്ല. ഉപയോക്താവ് തിരഞ്ഞെടുത്തത് പ്രകാരം സ്വകാര്യമാക്കിയ വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി, വീണ്ടും അവലോകനം ചെയ്യുന്നതിന് വീഡിയോ സമർപ്പിക്കുന്നത് വരെ സ്വകാര്യമാക്കി ലോക്ക് ചെയ്ത വീഡിയോയുടെ നില നിങ്ങൾക്ക് മാറ്റാനാകില്ല.

ഇങ്ങനെ സംഭവിക്കുമ്പോൾ നിങ്ങളുടെ അക്കൗണ്ടിന് സ്ട്രൈക്ക് നൽകില്ല. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച ശേഷം വീഡിയോ വീണ്ടും അവലോകനം ചെയ്യാനായി അപ്പീൽ സമർപ്പിക്കാൻ നിങ്ങളുടെ വീഡിയോ മാനേജർ വിഭാഗം സന്ദർശിക്കുക. അപ്പീൽ സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങൾക്ക് ചുവടെയുള്ള വിവരങ്ങൾ കാണുക.

എനിക്ക് ഇത് എങ്ങനെ പരിഹരിക്കാനാകും?

  1. YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ അവലോകനം ചെയ്യുക.
  2. നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമാണോ എന്ന് രണ്ട് തവണ പരിശോധിക്കുക.
  3. പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെങ്കിലോ ഞങ്ങൾക്ക് പിഴവ് പറ്റിയെന്ന് കരുതുന്നുവെങ്കിലോ YT Studio-യിൽ അപ്പീൽ ചെയ്യുക.

പരിശോധിച്ചുറപ്പിക്കാത്ത API സേവനത്തിലൂടെ അപ്‌ലോഡ് ചെയ്തതിനാൽ സ്വകാര്യമാക്കി ലോക്ക് ചെയ്ത വീഡിയോകളുടെ കാര്യത്തിൽ നിങ്ങൾക്ക് അപ്പീൽ ചെയ്യാനാകില്ല. പരിശോധിച്ചുറപ്പിച്ച API സേവനം വഴിയോ YouTube ആപ്പ്/സൈറ്റ് വഴിയോ വീണ്ടും വീഡിയോ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. പരിശോധിച്ചുറപ്പിക്കാത്ത API സേവനത്തിന് API ഓഡിറ്റിനും അപേക്ഷിക്കാം.

നിങ്ങളുടെ വീഡിയോ വീണ്ടും സ്വകാര്യമാക്കി ലോക്ക് ചെയ്യില്ലെന്ന് ഉറപ്പാക്കാൻ, ഇനിപ്പറയുന്ന തരത്തിലുള്ള ഉള്ളടക്കം പോസ്റ്റ് ചെയ്യരുത്: 

  • നിങ്ങളുടെ വീഡിയോയുടെ “വിവരണം”, “ടാഗ്” എന്നീ വിഭാഗങ്ങളിൽ ബന്ധമില്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ടാഗുകൾ ഉള്ളവ. മെറ്റാഡാറ്റയുമായി ബന്ധപ്പെട്ട മികച്ച പ്രവർത്തനരീതികളെ കുറിച്ചുള്ള ഞങ്ങളുടെ ലേഖനത്തിൽ കൂടുതലറിയുക.
  • പരിശോധിച്ചുറപ്പിക്കാത്ത മൂന്നാം കക്ഷി API സേവനത്തിലൂടെ അപ്‌ലോഡ് ചെയ്തവ.

ഇതൊരു പൂർണ ലിസ്റ്റല്ലെന്ന കാര്യം ശ്രദ്ധിക്കുക. 

അപ്പീൽ സമർപ്പിച്ച് കഴിഞ്ഞാൽ എന്റെ വീഡിയോ സ്വയമേവ പബ്ലിക്ക് ആക്കി മാറ്റുമോ?

ഇല്ല. അപ്പീൽ സമർപ്പിച്ചതിന് ശേഷം നിങ്ങളുടെ വീഡിയോയുടെ അവലോകനം പൂർത്തിയായാൽ നിങ്ങൾക്ക് അത് പബ്ലിക്ക് ആക്കി മാറ്റാം. എന്നിരുന്നാലും, അത് സ്വയമേവ പബ്ലിക്ക് ആക്കി മാറ്റില്ല. വീഡിയോയുടെ സ്വകാര്യതാ ക്രമീകരണം നിങ്ങൾ മാറ്റുന്നത് വരെ വീഡിയോകൾ സ്വകാര്യമായി തുടരും. നിങ്ങളുടെ വീഡിയോ പബ്ലിക്ക് ആക്കി മാറ്റുമ്പോൾ തന്നെ നിങ്ങൾക്കത് നിയന്ത്രിക്കാനാകുമെന്ന് ഉറപ്പാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

ധനസമ്പാദനത്തെ ഇത് എങ്ങനെയാണ് ബാധിക്കുക?

സ്വകാര്യമാക്കി ലോക്ക് ചെയ്ത വീഡിയോകൾ ധനസമ്പാദനത്തിന് യോഗ്യമല്ല. അപ്പീൽ സമർപ്പിച്ചതിന് ശേഷം, ആ വീഡിയോ ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ അതിലൂടെ ധനസമ്പാദനം നടത്തുന്നത് തുടരാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
16937204792145353239
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false