നിങ്ങളുടെ ചാനലിൽ നിന്ന് MCN ആക്‌സസ് നീക്കം ചെയ്യൂ

നിങ്ങളൊരു അഫിലിയേറ്റ് സ്രഷ്ടാവാണ്, നിങ്ങളുടെ ചാനലിൽ നിന്ന് MCN ആക്‌സസ് നീക്കം ചെയ്യാൻ MCN-മായുള്ള നിങ്ങളുടെ കരാർ അനുവദിക്കുന്നുവെന്ന വിശ്വാസവുമുണ്ട് എങ്കിൽ അതിനായുള്ള നടപടികൾ ആരംഭിക്കാം.

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ചാനൽ ഡാഷ്ബോർഡിൽ, നിങ്ങൾക്ക് നെറ്റ്‌വർക്ക് ബന്ധം സംബന്ധിച്ച കാർഡ് കാണാം.
  3. നിങ്ങളുടെ ചാനലിൽ നിന്ന് MCN ആക്‌സസ് നീക്കം ചെയ്യാൻ, ആ കാർഡിൽ ആക്‌സസ് നീക്കം ചെയ്യുക ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അഭ്യർത്ഥനയോട് പ്രതികരിക്കാൻ MCN-ന് 30 ദിവസം ഉണ്ടെന്നോ, 30 ദിവസത്തിനുള്ളിൽ അല്ലെങ്കിൽ അതിൽ കുറഞ്ഞ ദിവസത്തിനുള്ളിൽ ആക്‌സസ് സ്വയമേവ നീക്കം ചെയ്യുമെന്നോ സൂചിപ്പിക്കുന്ന ഒരു പോപ്പ്-അപ്പ് സ്ക്രീൻ ദൃശ്യമാകും.
  4. സ്ഥിരീകരിക്കാൻ, നെറ്റ്‌വർക്കിൽ നിന്ന് പുറത്ത് കടക്കുക ക്ലിക്ക് ചെയ്യുക.
ശ്രദ്ധിക്കുക: MCN-ൽ നിന്ന് പുറത്ത് കടക്കുകയാണെങ്കിൽ, തുടർന്നും ധനസമ്പാദനം നടത്താനും പണം ലഭിക്കാനും ധനസമ്പാദനം സജ്ജീകരിക്കുകയും നിങ്ങളുടെ അക്കൗണ്ട് YouTube-നുള്ള AdSense-ലേക്ക് ലിങ്ക് ചെയ്യുകയും വേണം.

എന്റെ കരാർ കാലഹരണപ്പെടുന്നതിന് മുമ്പ് MCN ആക്‌സസ് നീക്കം ചെയ്യാൻ ഞാൻ ക്ലിക്ക് ചെയ്യുകയാണെങ്കിൽ എന്ത് സംഭവിക്കും?

ആക്‌സസ് നീക്കം ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുന്നതിന് മുമ്പ്, MCN-മായുള്ള നിങ്ങളുടെ കരാർ നിബന്ധനകൾ അവലോകനം ചെയ്യേണ്ടതുണ്ട്. നിങ്ങൾ ഇപ്പോഴും MCN-മായുള്ള കരാറിന് കീഴിലാണെങ്കിൽ ആക്‌സസ് നീക്കം ചെയ്യുന്നതിലൂടെ നിങ്ങളുടെ നിയമപരമായ ബാദ്ധ്യതകൾ ഇല്ലാതാകില്ല, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കരാറിന്റെ ലംഘനമാകുകയും ചെയ്യും. ആ ബാദ്ധ്യതകൾ എന്തൊക്കെയാണെന്ന് തീർച്ചയില്ലാത്ത അഫിലിയേറ്റ് ചാനലുകൾക്ക് അക്കാര്യം അവരുടെ MCN-മായോ നിയമോപദേഷ്ടാവുമായോ ചർച്ച ചെയ്യണമെന്ന് തോന്നിയേക്കാം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
2583295811976719159
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false