കമ്മ്യൂണിറ്റി പോസ്‌റ്റുകളിൽ സ്രഷ്‌ടാക്കളുമായി ഇടപഴകൂ

നിങ്ങളുടെ പ്രിയപ്പെട്ട സ്രഷ്‌ടാക്കളുമായി കൂടുതൽ ഇടപഴകാൻ കമ്മ്യൂണിറ്റി പോസ്‌റ്റുകൾ നിങ്ങളെ അനുവദിക്കുന്നു. YouTube-ലെ സ്രഷ്‌ടാക്കളുടെ വോട്ടെടുപ്പ്, ക്വിസുകൾ, ചിത്രങ്ങൾ, GIF-കൾ എന്നിവയ്‌ക്കും മറ്റും നിങ്ങൾക്ക് മറുപടി നൽകാം.

കമ്മ്യൂണിറ്റി പോസ്‌റ്റുകൾ സ്രഷ്‌ടാവിന്റെ ചാനലിലെ കമ്മ്യൂണിറ്റി ടാബിൽ ലഭ്യമാണ്, ഹോം ഫീഡിലും വരിക്കാരുടെ ഫീഡിലും അവ ലഭ്യമായേക്കാം.

പോസ്‌റ്റുകളിൽ ഇടപഴകൂ

കമ്മ്യൂണിറ്റി പോസ്‌റ്റുകൾക്കും കമ്മ്യൂണിറ്റി വോട്ടെടുപ്പുകൾക്കും ക്വിസുകൾക്കും മറുപടി നൽകാനും കമ്മ്യൂണിറ്റി പോസ്റ്റുകൾ മാനേജ് ചെയ്യാനും കമ്പ്യൂട്ടറിൽ YouTube-ൽ സൈൻ ഇൻ ചെയ്യുക.

കമ്മ്യൂണിറ്റി പോസ്റ്റുകൾക്കും കമന്റുകൾക്കും മറുപടി നൽകുക

ഒരു കമ്മ്യൂണിറ്റി പോസ്റ്റിന് മറുപടി നൽകാൻ

  1. ഒരു ചാനലിലേക്ക് പോയി കമ്മ്യൂണിറ്റി ടാബിൽ ക്ലിക്ക് ചെയ്യുക.
  2. സ്രഷ്‌ടാവിന്റെ പോസ്‌റ്റിന് (ടെക്‌സ്‌റ്റ്, ചിത്രം, പോളുകൾ, ക്വിസുകൾ, വീഡിയോ) താഴെ, കമന്റിടുക ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ഒരു പോസ്റ്റിലോ ആരുടെയെങ്കിലും മറുപടിയിലോ കമന്റിടാം.
  3. നിങ്ങളുടെ പ്രതികരണം നൽകുക.
  4. കമന്റിടുക ക്ലിക്ക് ചെയ്യുക.

ഒരു കമ്മ്യൂണിറ്റി പോസ്റ്റിൽ കമന്റിടാൻ

  1. ഒരു കമന്റിന് താഴെയുള്ള, മറുപടി നൽകുക ക്ലിക്ക് ചെയ്യുക.
  2. നിങ്ങളുടെ കമന്റ് ടൈപ്പ് ചെയ്യുക
  3. മറുപടി നൽകുക ക്ലിക്ക് ചെയ്യുക.

നുറുങ്ങ്: ലൈക്ക് ചെയ്യുക  അല്ലെങ്കിൽ ഡിസ്‌ലൈക്ക് ചെയ്യുക ക്ലിക്ക് ചെയ്‌തും നിങ്ങൾക്ക് പോസ്‌റ്റിൽ മറുപടി നൽകാവുന്നതാണ്. നിങ്ങൾ സൈൻ ഇൻ ചെയ്‌തിരിക്കുന്ന അക്കൗണ്ടുമായി നിങ്ങളുടെ പ്രതികരണങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഓർക്കുക.

കമ്മ്യൂണിറ്റി പോസ്റ്റുകൾ, ക്വിസുകൾ, വോട്ടെടുപ്പുകൾ എന്നിവയിലെ നിങ്ങളുടെ കമന്റുകൾ എഡിറ്റ് ചെയ്യുക
  1. നിങ്ങളുടെ കമ്പ്യൂട്ടറിൽ YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. നിങ്ങളുടെ കമന്റ് ചരിത്രത്തിലേക്ക് പോകുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
15102859419876828459
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false