വീഡിയോ നീക്കം ചെയ്യലുകൾ ട്രബിൾഷൂട്ട് ചെയ്യൽ

YouTube-ൽ നിന്ന് നീക്കം ചെയ്‌ത വീഡിയോകളുമായി ബന്ധപ്പെട്ട സഹായത്തിനാണ് ഈ ഉള്ളടക്കം. ഒരു വീഡിയോ നീക്കം ചെയ്യാൻ സഹായം ആവശ്യമാണെങ്കിൽ, നിങ്ങളുടെ സ്വന്തം വീഡിയോകൾ എങ്ങനെ ഇല്ലാതാക്കാം അല്ലെങ്കിൽ അനുചിതമായ ഉള്ളടക്കം എങ്ങനെ റിപ്പോർട്ട് ചെയ്യാം എന്ന് അറിയുക.

നിങ്ങളുടെ അപ്‌ലോഡ് ചെയ്‌ത വീഡിയോകൾക്ക് സമീപം "വീഡിയോ നീക്കം ചെയ്‌തു" എന്ന സന്ദേശമാണ് നിങ്ങൾ കാണുന്നതെങ്കിൽ, അതിനർത്ഥം വീഡിയോ ഞങ്ങളുടെ നയം ലംഘിച്ചുവെന്ന് കണ്ടെത്തിയെന്നും അത് YouTube-ൽ നിന്ന് നീക്കം ചെയ്‌തുവെന്നുമാണ്. പ്രശ്‌നം പരിഹരിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാനാകും എന്ന് അറിയാൻ ചുവടെയുള്ള വിഭാഗം ക്ലിക്ക് ചെയ്യുക. 

നീക്കം ചെയ്യലിനുള്ള കാരണങ്ങൾ, ഒപ്പം നിങ്ങൾക്ക് എന്ത് ചെയ്യാനാകും

അനുചിതമായ ഉള്ളടക്കം

നിങ്ങളുടെ അപ്‌ലോഡ് ചെയ്‌ത വീഡിയോകൾക്ക് സമീപം "വീഡിയോ നീക്കം ചെയ്‌തു: അനുചിതമായ ഉള്ളടക്കം" എന്ന സന്ദേശമാണ് കാണുന്നതെങ്കിൽ, അതിനർത്ഥം ആ വീഡിയോ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തി എന്നാണ്.

പ്രശ്‌നം എങ്ങനെ പരിഹരിക്കാം

സേവന നിബന്ധനകളുടെ ലംഘനം

നിങ്ങളുടെ അപ്‌ലോഡ് ചെയ്ത വീഡിയോകൾക്ക് സമീപം "വീഡിയോ നീക്കം ചെയ്തു: ഉപയോഗ നിബന്ധനകളുടെ ലംഘനം" എന്ന സന്ദേശമാണ് നിങ്ങൾ കാണുന്നതെങ്കിൽ, ആ വീഡിയോ ഉപയോഗ നിബന്ധനകളുടെയോ പകർപ്പവകാശത്തിന്റെയോ ലംഘനം കാരണം നിരസിച്ചതായിരിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സേവന നിബന്ധനകളും പകർപ്പവകാശവുമായി ബന്ധപ്പെട്ടവയുടെ അടിസ്ഥാനങ്ങളും അവലോകനം ചെയ്യുക.

പകർപ്പവകാശമുള്ള ഉള്ളടക്കം ഉൾപ്പെടുന്നു

നിങ്ങളുടെ വീഡിയോകൾക്ക് സമീപം ചുവടെയുള്ള സന്ദേശങ്ങൾ ഏതെങ്കിലും കാണുകയാണെങ്കിൽ, അതിനർത്ഥം YouTube-ന്റെ Content ID സംവിധാനം ഉപയോഗിച്ച് ഒരു ഉള്ളടക്ക ഉടമ നിങ്ങളുടെ വീഡിയോയിലെ ഉള്ളടക്കം ക്ലെയിം ചെയ്‌തിട്ടുണ്ടെന്നാണ്.

  • പകർപ്പവകാശമുള്ള ഉള്ളടക്കം ഉൾപ്പെടുന്നു
  • പകർപ്പവകാശമുള്ള ഉള്ളടക്കമുള്ളതിനാൽ മ്യൂട്ട് ചെയ്‌തിരിക്കുന്നു
  • ലോകമാകെ ബ്ലോക്ക് ചെയ്തിരിക്കുന്നു
  • ചില രാജ്യങ്ങൾ/മേഖലകളിൽ ബ്ലോക്ക് ചെയ്‌തിരിക്കുന്നു

നിങ്ങളുടെ വീഡിയോയ്ക്ക് സമീപം ദൃശ്യമാകുന്ന ടെക്‌സ്റ്റ് തിരഞ്ഞെടുക്കുക. നിങ്ങളുടെ വീഡിയോയെ ബാധിക്കുന്ന പകർപ്പവകാശ ക്ലെയിമിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉള്ള ഒരു പേജിലേക്ക് ഈ ലിങ്ക് നിങ്ങളെ എത്തിക്കും. "പകർപ്പവകാശ വിശദാംശങ്ങൾ," എന്നതിന് കീഴിൽ നിങ്ങളുടെ വീഡിയോയിൽ തിരിച്ചറിഞ്ഞ കാര്യത്തെ സംബന്ധിച്ച വിവരങ്ങൾ കാണാനാകും. 

Content ID ക്ലെയിമുകൾ എന്താണെന്നും അത് നിങ്ങളുടെ വീഡിയോയെ എങ്ങനെ ബാധിക്കുന്നുവെന്നും അറിയുക.

വീഡിയോ നീക്കം ചെയ്‌തു

നിങ്ങളുടെ വീഡിയോ YouTube-ൽ നിന്ന് നീക്കം ചെയ്‌തത്, ഒരു പകർപ്പവകാശ ഉടമ അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമ്പൂർണ്ണ നിയമപരമായൊരു അഭ്യർത്ഥന ഞങ്ങൾക്ക് അയച്ചതിനാലാണ്. നിങ്ങൾക്കൊരു പകർപ്പവകാശ സ്ട്രൈക്കും ലഭിച്ചു. പകർപ്പവകാശ സ്ട്രൈക്കുകൾ എങ്ങനെ നിങ്ങളുടെ അക്കൗണ്ടിനെ ബാധിക്കുന്നുവെന്ന് അറിയുക. 

പകർപ്പവകാശ സ്ട്രൈക്ക് പരിഹരിക്കാൻ മൂന്ന് മാർഗങ്ങളുണ്ട്: സ്ട്രൈക്ക് ലഭിച്ച വീഡിയോ ഇല്ലാതാക്കുന്നത് സ്ട്രൈക്ക് പരിഹരിക്കില്ല.

ട്രേഡ്‌മാർക്ക് പ്രശ്‌നം

"വീഡിയോ നീക്കം ചെയ്‌തു - ട്രേഡ്‌മാർക്ക് പ്രശ്‌നം" എന്ന സന്ദേശമാണ് നിങ്ങൾ കാണുന്നതെങ്കിൽ, അതിനർത്ഥം വീഡിയോ ഞങ്ങളുടെ ട്രേഡ്‌മാർക്കുമായി ബന്ധപ്പെട്ട നയം ലംഘിച്ചുവെന്നാണ്.

YouTube-ലേക്ക് അപ്‌ലോഡ് ചെയ്യാൻ അനുവദനീയമായ ഉള്ളടക്കം ഏതൊക്കെയെന്ന് മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ ട്രേഡ്‌മാർക്കുമായി ബന്ധപ്പെട്ട നയങ്ങൾ അവലോകനം ചെയ്യുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
12012734102822234314
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false