YouTube ഗിവിംഗ് പതിവ് ചോദ്യങ്ങൾ

YouTube ഗിവിംഗ്, സ്രഷ്ടാക്കളെ അവർക്ക് താൽപ്പര്യമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ അനുവദിക്കുന്നു. യോഗ്യതയുള്ള ചാനലുകൾക്ക് അവരുടെ വീഡിയോകളിലും തത്സമയ സ്ട്രീമുകളിലും സംഭാവന ബട്ടൺ ചേർത്ത് സന്നദ്ധ സംഘടനകൾക്കായി ധനസമാഹരണം നടത്താം. കാഴ്‌ചക്കാർക്ക് വീഡിയോയുടെ കാഴ്‌ചാ പേജിൽ നിന്നോ തത്സമയ ചാറ്റിൽ നിന്നോ നേരിട്ട് സംഭാവന നൽകാം.

സ്രഷ്ടാക്കളെയും ധനസമാഹരണത്തെയും സംബന്ധിച്ച പതിവ് ചോദ്യങ്ങൾ

YouTube ഗിവിംഗിലൂടെ ധനസമാഹണം നടത്താൻ ആർക്കാണ് യോഗ്യതയുള്ളത്?

ഗിവിംഗ് ധനസമാഹരണം സജ്ജീകരിക്കാൻ, നിങ്ങളുടെ ചാനൽ ഇനിപ്പറയുന്ന ആവശ്യകതകൾ പാലിക്കേണ്ടതുണ്ട്:

ശ്രദ്ധിക്കുക: ഈ യോഗ്യതാ മാനദണ്ഡങ്ങൾക്ക് പുറത്തുള്ള ചില ചാനലുകൾ ധനസമാഹരണം നടത്തുന്നത് നിങ്ങൾക്ക് കാണാനായേക്കാം. ഭാവിയിൽ YouTube ഗിവിംഗ് കൂടുതൽ വിപുലമായി ലഭ്യമാക്കാൻ ഞങ്ങൾക്ക് ഉദ്ദേശിക്കുന്നു.

ഏതൊക്കെ രാജ്യങ്ങളിൽ/പ്രദേശങ്ങളിലാണ് YouTube ഗിവിംഗ് ധനസമാഹരണം സജ്ജീകരിക്കാനാകുക?

നിങ്ങൾ ഇനിപ്പറയുന്ന രാജ്യങ്ങളിലോ/പ്രദേശങ്ങളിലോ ആണ് ഉള്ളതെങ്കിൽ, നിങ്ങൾക്കൊരു YouTube ഗിവിംഗ് ധനസമാഹരണം സജ്ജീകരിക്കാം.

  • അർജന്റീന
  • ഓസ്ട്രിയ
  • ബെൽജിയം
  • ബൊളീവിയ
  • കാനഡ
  • കൊളംബിയ
  • ക്രൊയേഷ്യ
  • എസ്തോണിയ
  • ഫ്രാൻസ്
  • ജർമ്മനി
  • ഘാന
  • ഹോങ്കോംഗ്
  • ഐസ്‌ലൻഡ്
  • ഇന്തോനേഷ്യ
  • അയർലൻഡ്
  • ഇസ്രായേൽ
  • ഇറ്റലി
  • കുവൈറ്റ്
  • ലാത്വിയ
  • ലിത്വേനിയ
  • ലക്‌സംബർഗ്
  • മലേഷ്യ
  • മെക്‌സിക്കോ
  • മോണ്ടനീഗ്രോ
  • നെതർലൻഡ്‌സ്
  • ന്യൂസിലൻഡ്
  • നോർവേ
  • പെറു
  • ഫിലിപ്പീൻസ്
  • പോളണ്ട്
  • പോർട്ടോ റിക്കോ
  • റൊമാനിയ
  • സ്ലോവാക്യ
  • സ്പെയിൻ
  • സ്വീഡൻ
  • സ്വിറ്റ്സർലൻഡ്
  • തായ്‌ലൻഡ്
  • തുർക്കിയ
  • യുണൈറ്റഡ് കിംഗ്‌ഡം
  • യുഎസ്എ

എനിക്ക് YouTube ഗിവിംഗിലേക്ക് ആക്‌സസ് ഉണ്ടെന്ന് മനസ്സിലാക്കുന്നു. ഞാൻ എങ്ങനെ അത് സജ്ജീകരിക്കും?

ധനസമാഹരണം സൃഷ്ടിച്ചതിന് ശേഷം എനിക്ക് സംഭാവന ബട്ടൺ കാണാനാകുന്നില്ലെങ്കിലോ?

നിങ്ങളുടെ ധനസമാഹരണത്തിൽ സംഭാവന ബട്ടൺ ദൃശ്യമാകാത്തത് എന്തുകൊണ്ടാണ് എന്നതിനുള്ള ചില കാരണങ്ങൾ ചുവടെ നൽകിയിരിക്കുന്നു:
  • നിങ്ങൾ YouTube ഗിവിംഗ് ധനസമാഹരണം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
  • ധനസമാഹരണത്തിൽ ഒരു ആരംഭിക്കുന്ന തീയതിയുണ്ടെങ്കിൽ, ധനസമാഹരണം ആരംഭിക്കുന്ന തീയതിക്ക് ശേഷമേ കാഴ്‌ചാ പേജിലോ തത്സമയ ചാറ്റിലോ സംഭാവന ബട്ടൺ ദൃശ്യമാകൂ.
  • നിങ്ങൾ ഒരു തത്സമയ സ്ട്രീമിൽ ധനസമാഹരണം നടത്തുകയും തത്സമയ ചാറ്റ് ഓണായിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, മൊബൈലിലെ ചാറ്റിൽ നിങ്ങൾക്ക് സംഭാവന ബട്ടൺ കാണാനാകും. തത്സമയ ചാറ്റ് കാണാൻ, മൊബൈലുകൾ പോർട്രെയ്‌റ്റ് മോഡിൽ ആയിരിക്കണം. തത്സമയ ചാറ്റിലെ സംഭാവനകൾ സംബന്ധിച്ച് കൂടുതലറിയുക.
  • നിങ്ങളുടെ വീഡിയോയോ ചാനലോ "കുട്ടികൾക്കായി നിർമ്മിച്ചത്" എന്ന് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, സംഭാവന ബട്ടൺ നീക്കം ചെയ്യും. 

എന്താണ് കമ്മ്യൂണിറ്റി ധനസമാഹരണം?

മറ്റ് സ്രഷ്ടാക്കളുമായി സഹകരിച്ച് ഒരേ ലക്ഷ്യത്തിനായി ധനസമാഹരണം നടത്താൻ കമ്മ്യൂണിറ്റി ധനസമാഹരണം നിങ്ങളെ അനുവദിക്കുന്നു. കമ്മ്യൂണിറ്റി ധനസമാഹരണം സൃഷ്ടിക്കുന്നതോ അതിൽ ചേരുന്നതോ എങ്ങനെയെന്ന് അറിയുക.

സൂപ്പർ ചാറ്റ് ഫോർ ഗുഡിന് എന്ത് സംഭവിച്ചു?

'സൂപ്പർ ചാറ്റ് ഫോർ ഗുഡ്' ഇപ്പോൾ 'തത്സമയ ചാറ്റിലെ സംഭാവനകൾ' ആണ്. സ്രഷ്ടാക്കൾക്ക് തുടർന്നും അവരുടെ തത്സമയ സ്ട്രീമുകളിൽ ധനസമാഹരണങ്ങൾ ഹോസ്റ്റ് ചെയ്യാം, കാഴ്ചക്കാർക്ക് തുടർന്നും അവരുടെ ചാറ്റ് വിൻഡോകളിൽ നിന്ന് നേരിട്ട് സംഭാവന നൽകാനുമാകും. സംഭാവനകൾ സ്വീകരിക്കുന്ന തത്സമയ സ്ട്രീമുകളിൽ ആശയക്കുഴപ്പം ഒഴിവാക്കാനായി Super Chat, Super Stickers എന്നിവ ഓഫാക്കും. കാഴ്ചക്കാരുടെ ആക്റ്റിവിറ്റി വിജറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് തത്സമയ നിയന്ത്രണ റൂമിൽ നിന്ന് കാഴ്ചക്കാരുടെ സംഭാവനകൾ നിരീക്ഷിക്കാം.
തത്സമയ ചാറ്റിലെ സംഭാവനകൾ ഓണാക്കാൻ, ധനസമാഹരണത്തിലേക്ക് നിങ്ങളുടെ ഷെഡ്യൂൾ ചെയ്ത തത്സമയ സ്ട്രീം ചേർക്കുക. YouTube ഗിവിംഗ് ധനസമാഹരണം സജ്ജീകരിക്കുന്നത് എങ്ങനെയെന്ന് അറിയുക. തത്സമയ ചാറ്റ് ലഭ്യമായ തത്സമയ സ്ട്രീമുകളിൽ ചാറ്റിൽ സംഭാവന ഐക്കൺ ഉണ്ടാകും. തത്സമയ ചാറ്റ് ലഭ്യമല്ലാത്ത തത്സമയ സട്രീമുകളിൽ, സ്ട്രീമിന് തൊട്ടടുത്തായോ ചുവടെയായോ സംഭാവന ബട്ടൺ ഉണ്ടാകും.
സംഭാവനകൾ സ്വീകരിക്കുന്ന വീഡിയോകളിൽ Super Thanks ലഭ്യമല്ല.

ധനസമാഹരണം നടത്തുന്ന വീഡിയോകളിലോ തത്സമയ സ്ട്രീമുകളിലോ നിന്ന് എനിക്ക് തുടർന്നും ധനസമ്പാദനം നടത്താനാകുമോ?

നിങ്ങളുടെ വീഡിയോകളിലേക്കോ തത്സമയ സ്ട്രീമുകളിലേക്കോ ധനസമാഹരണം ചേർക്കുന്നത് പരസ്യങ്ങളെ ബാധിക്കില്ല. ആശയക്കുഴപ്പം ഒഴിവാക്കാൻ, തത്സമയ ചാറ്റിലെ സംഭാവനകൾ അടങ്ങിയ തത്സമയ സ്ട്രീമുകളിൽ Super Chat, Super Stickers എന്നിവ ലഭ്യമാകില്ല. സ്രഷ്ടാക്കൾക്ക്, സംഭാവന ബട്ടൺ അടങ്ങിയതും അംഗങ്ങൾക്ക് മാത്രമായുള്ളതുമായ തത്സമയ ചാറ്റ് ഹോസ്റ്റ് ചെയ്യാനാകില്ല. സംഭാവനകൾ സ്വീകരിക്കുന്ന വീഡിയോകളിൽ Super Thanks ലഭ്യമല്ല.

എങ്ങനെയാണ് സന്നദ്ധ സംഘടനകൾക്ക് സംഭാവനകൾ ലഭിക്കുന്നത്?

Google-ന്റെ അഭ്യർത്ഥന പ്രകാരം സംഭാവനകൾ സ്വീകരിക്കാനും വിതരണം ചെയ്യാനും Google, Network for Good-മായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. നിങ്ങളുടെ സംഭാവനയിലെ 100% തുകയും സന്നദ്ധ സംഘടനയ്ക്ക് ലഭിക്കുന്നു, ഇടപാട് ഫീസ് YouTube നൽകും. യു.എസ്. IRS ആവശ്യകതകൾ അനുസരിച്ച്, സംഭാവനകൾ ശേഖരിച്ച് കഴിഞ്ഞാൽ അവയ്ക്ക് മേൽ Network for Good-ന് എക്‌സ്ക്ലൂസീവായ നിയമപരമായ നിയന്ത്രണമുണ്ട്. YouTube സ്രഷ്ടാവ് തിരഞ്ഞെടുത്ത സന്നദ്ധ സംഘടനയ്ക്ക് ഫണ്ടുകൾ വിതരണം ചെയ്യാൻ Network for Good-ന് സാധിക്കില്ലെങ്കിൽ, Network for Good അത് അർഹതയുള്ള മറ്റൊരു യു.എസ്. സന്നദ്ധ സംഘടനയ്ക്ക് വിതരണം ചെയ്യും. Network for Good വിതരണം ചെയ്യൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് കൂടുതലറിയുക.

എന്റെ സംഭാവന സ്വീകരിക്കാൻ ചുമതലപ്പെടുത്തിയ സന്നദ്ധ സംഘടനയ്ക്ക് അയോഗ്യത വന്നാൽ എന്ത് ചെയ്യും?

Google-ന്റെ സംഭാവന നൽകുന്നയാൾ നിർദ്ദേശിച്ച ഫണ്ട് പങ്കാളിയായ Network for Good-ന് ഏതെങ്കിലും കാരണത്താൽ (സന്നദ്ധ സംഘടന സാധുതയുള്ള യു.എസ് 501(c)(3) സ്ഥാപനം അല്ല എന്നതുൾപ്പെടെ) ഉദ്ദേശിച്ച സന്നദ്ധ സംഘടനയ്ക്ക് ഫണ്ടുകൾ വിതരണം ചെയ്യാനായില്ലെങ്കിൽ, അർഹതയുള്ള മറ്റൊരു സന്നദ്ധ സംഘടനയെ കണ്ടെത്താൻ Google, Network for Good-നൊപ്പം ചേർന്ന് പ്രവർത്തിക്കും.
എന്റെ തത്സമയ ചാറ്റിൽ എങ്ങനെയാണ് സംഭാവനകൾ കാണാനാകുക?
ചാറ്റ് വിൻഡോയിൽ സംഭാവനകൾ ദൃശ്യമാകുന്നത് നിങ്ങൾക്ക് കാണാം. തത്സമയ ചാറ്റിലെ സംഭാവനകൾ നിങ്ങൾക്ക് കാഴ്‌ചക്കാരുടെ ആക്റ്റിവിറ്റി വിജറ്റ് ഉപയോഗിച്ച് തത്സമയ നിയന്ത്രണ റൂമിൽ നിന്ന് തത്സമയം നിരീക്ഷിക്കാം.

മൊത്തം തുക, പ്രോഗ്രസ് ബാർ എന്നിവ എന്തിനെയാണ് സൂചിപ്പിക്കുന്നത്?

മൊത്തം തുക എന്നാൽ ആ ധനസമാഹരണത്തിൽ പങ്കെടുത്ത എല്ലാ ചാനലുകളിൽ നിന്നും വീഡിയോകളിൽ നിന്നുമായി ആകെ സമാഹരിച്ച ഫണ്ടാണ്. മൊത്തം തുക അല്ലെങ്കിൽ പ്രോഗ്രസ് ബാർ നിങ്ങൾക്ക് സംഭാവന ബട്ടണ് താഴെ കണ്ടെത്താം.

എന്റെ ധനസമാഹരണം സംബന്ധിച്ച അനലിറ്റിക്‌സ് എവിടെ കണ്ടെത്താം?

നിങ്ങളുടെ ധനസമാഹരണം സംബന്ധിച്ച അനലിറ്റിക്‌സ് കണ്ടെത്താൻ:

  1. ഒരു കമ്പ്യൂട്ടറിൽ YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. YouTube Studio-യിലേക്ക് പോകുക.
  3. Earn-ലേക്ക് പോകുക.
  4. ഗിവിംഗ് തിരഞ്ഞെടുക്കുക.
  5. “ആകെ സമാഹരിച്ചത്” എന്നതിന് താഴെ, നിങ്ങൾ ചേർന്നതോ സൃഷ്ടിച്ചതോ ആയ ക്യാമ്പെയ്‌നുകൾക്ക് തൊട്ടടുത്ത് അടിസ്ഥാന ധനസമാഹരണ ഡാറ്റ കാണും.
  6. നിങ്ങളുടെ ധനസമാഹരണം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്ക്, സമാഹരിച്ച തുകയ്ക്ക് മുകളിലൂടെ നിങ്ങളുടെ മൗസ് ഹോവർ ചെയ്യുക.

സന്നദ്ധ സംഘടനയെ സംബന്ധിച്ച പതിവ് ചോദ്യങ്ങൾ

YouTube ഗിവിംഗ് മുഖേന ധനസമാഹരണം നടത്താൻ യോഗ്യതയുള്ള സന്നദ്ധ സംഘടനകൾ ഏതെല്ലാമാണ്?
YouTube ഗിവിംഗ് ധനസമാഹരണത്തിലൂടെ പണം സമാഹരിക്കാൻ യോഗ്യത നേടുന്നതിന്, സന്നദ്ധ സംഘടന ഇനിപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്:
  • ഒരു സ്രഷ്ടാവ് അഭ്യർത്ഥിച്ചതാകണം.
  • യുഎസിൽ രജിസ്റ്റർ ചെയ്ത 501(c)(3) പബ്ലിക് ചാരിറ്റിയാകണം.
    • ശ്രദ്ധിക്കുക: നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ സന്നദ്ധ സംഘടനകൾക്ക് മാത്രമേ യോഗ്യതയുള്ളൂ, നിരവധി സന്നദ്ധ സംഘടനകൾക്ക് യുഎസിൽ ശാഖകളോ സഹോദര സ്ഥാപനങ്ങളോ ഉണ്ട്. ലഭ്യമായ സന്നദ്ധ സംഘടനകളുടെ പൂർണ്ണമായ ലിസ്റ്റ് നിങ്ങൾക്ക് YouTube ഗിവിംഗ് സജ്ജീകരണ ടൂളിൽ കാണാം.
  • GuideStar വഴിയുള്ള ഓൺലൈൻ ധനസമാഹരണം ഓപ്റ്റ് ചെയ്തിരിക്കണം.
  • YouTube-ന് അകത്തും പുറത്തും YouTube-ന്റെ ധനസമ്പാദന നയങ്ങൾ പിന്തുടരണം. ഈ ആവശ്യകതകളിൽ ഇനിപ്പറയുന്ന YouTube കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്നതും ഉൾപ്പെടുന്നു.
ശ്രദ്ധിക്കുക: സ്വകാര്യ ഫൗണ്ടേഷനുകൾക്ക് നിലവിൽ പിന്തുണയില്ല. 

എനിക്ക് അഭ്യർത്ഥിക്കണമെന്നുള്ള സന്നദ്ധ സംഘടനയുടെ പേര് കാണുന്നില്ലെങ്കിലോ?

നിങ്ങൾ തിരയുന്ന സന്നദ്ധ സംഘടനയുടെ പേര് അഭ്യർത്ഥനാ ടൂളിൽ കണ്ടെത്താനാകാത്തത് ഇനിപ്പറയുന്ന കാരണങ്ങളാലാകാം:
  • സന്നദ്ധ സംഘടന Google for Nonprofits-ന്റെ ഭാഗമല്ല. ഒരു Google for Nonprofits അക്കൗണ്ടിനായി സന്നദ്ധ സംഘടനയ്ക്ക് അഭ്യർത്ഥിക്കാനാകും.
  • സന്നദ്ധ സംഘടന ഒരു Guidestar-ൽ രജിസ്റ്റർ ചെയ്ത, യുഎസ് ആസ്ഥാനമായുള്ള 501(c)(3) സന്നദ്ധ സംഘടനയല്ല. guidestar.org സന്ദർശിച്ച് സന്നദ്ധ സംഘടന അതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കാം.
  • സന്നദ്ധ സംഘടന ഓൺലൈൻ ധനസമാഹരണത്തിൽ നിന്ന് ഒഴിവാകണമെന്ന് തിരഞ്ഞെടുത്തിരിക്കുന്നു. സന്നദ്ധ സംഘടനകളുടെ അനുമതി ലഭിച്ചാൽ മാത്രമേ അവർക്കായി സംഭാവന നൽകുന്നവർക്ക് ധനസമാഹരണം നടത്താനാകൂ. സന്നദ്ധ സംഘടന എന്ന നിലയിൽ YouTube-ൽ ധനസമാഹരണം നടത്തുന്നതിനെ കുറിച്ച് കൂടുതലറിയുക.

പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു സന്നദ്ധ സംഘടനയെ ചേർക്കാൻ ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇത് ചേർക്കാൻ എത്ര സമയമെടുക്കും?

നിങ്ങൾ യോഗ്യതയുള്ള സന്നദ്ധ സംഘടനയുടെ പേര് സമർപ്പിച്ചതിന് ശേഷം, അഭ്യർത്ഥനയുടെ സ്റ്റാറ്റസ് അറിയിച്ചുകൊണ്ട് ഞങ്ങൾ നിങ്ങൾക്ക് ഒരു ഇമെയിൽ അയയ്ക്കും. ചില അഭ്യർത്ഥനകൾക്ക് 5 പ്രവൃത്തി ദിവസം വരെ സമയമെടുത്തേക്കാം. നടപടി വേഗത്തിലാക്കാൻ, നിങ്ങൾ അഭ്യർത്ഥിക്കുന്ന സന്നദ്ധ സംഘടന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

എങ്ങനെയാണ് സന്നദ്ധ സംഘടനകൾക്ക് ഫണ്ട് വിതരണം ചെയ്യുന്നത്?

ഫണ്ടുകൾ ശേഖരിക്കാനും അത് സന്നദ്ധ സംഘടനകൾക്ക് വിതരണം ചെയ്യാനും ഞങ്ങൾ യു.എസ് 501(c)(3) സ്ഥാപനവും സംഭാവന നൽകുന്നയാൾ നിർദ്ദേശിച്ച ഫണ്ടുമായ Network for Good-മായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. സാധാരണഗതിയിൽ പ്രതിമാസ അടിസ്ഥാനത്തിലാണ് Network for Good ഫണ്ടുകൾ വിതരണം ചെയ്യുന്നത്. $10-ൽ താഴെ മാത്രമാണ് സമാഹരിച്ചതെങ്കിൽ, ഫണ്ടുകൾ വർഷത്തിലൊരിക്കൽ വിതരണം ചെയ്യും. ഫണ്ട് വിതരണത്തെയും Network for Good-നെയും കുറിച്ച് കൂടുതലറിയുക.

Google for Nonprofits-നെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ എങ്ങനെ അറിയാനാകും?

Google for Nonprofits-നെ കുറിച്ചും പ്രോഗ്രാമിന്റെ യോഗ്യത മാനദണ്ഡങ്ങളെ കുറിച്ചും കൂടുതലറിയുക. 

സന്നദ്ധ സംഘടന എന്ന നിലയിൽ YouTube-ൽ ധനസമാഹരണം നടത്തുന്നതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ എങ്ങനെ അറിയാനാകും? 

സംഭാവന നൽകുന്നയാളെ സംബന്ധിച്ച പതിവ് ചോദ്യങ്ങൾ

വീഡിയോയുടെ കാഴ്‌ചാ പേജിൽ ഞാൻ സംഭാവന ബട്ടൺ കാണുന്നുണ്ട്. അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

എന്താണ് തത്സമയ ചാറ്റിലെ സംഭാവനകൾ?

സ്രഷ്ടാവ് തത്സമയ സ്ട്രീമിലേക്ക് ധനസമാഹരണം ചേർക്കുമ്പോഴോ തത്സമയ ചാറ്റ് പ്രവർത്തനക്ഷമമാക്കി പ്രീമിയർ ചെയ്യുമ്പോഴോ, കാഴ്ചക്കാർക്ക് ചാറ്റിൽ സംഭാവന ബട്ടൺ ദൃശ്യമാകുന്നത് കാണാനാകും. തത്സമയ ചാറ്റിലെ സംഭാവനകൾ ഫീച്ചർ ഉപയോഗിച്ച് സംഭാവന നൽകുന്ന കാഴ്ചക്കാർക്ക്, തത്സമയ ചാറ്റിൽ അവരുടെ സംഭാവനയ്‌ക്കൊപ്പം പേര് ചേർക്കണോ എന്ന് തിരഞ്ഞെടുക്കാം. തത്സമയ ചാറ്റിലെ സംഭാവനകൾ സംബന്ധിച്ച് കൂടുതലറിയുക.
ഏതെല്ലാം രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ നിന്നാണ് YouTube ഗിവിംഗ് ധനസമാഹരണത്തിലേക്ക് സംഭാവന നൽകാനാകുക?

നിങ്ങൾ ഇനിപ്പറയുന്ന രാജ്യങ്ങളിൽ/പ്രദേശങ്ങളിലാണ് ഉള്ളതെങ്കിൽ, നിങ്ങൾക്ക് സംഭാവന നൽകാനാകും.

  • അർജന്റീന
  • ഓസ്ട്രിയ
  • ബെൽജിയം
  • ബൊളീവിയ
  • കാനഡ
  • കൊളംബിയ
  • ക്രൊയേഷ്യ
  • എസ്തോണിയ
  • ഫ്രാൻസ്
  • ജർമ്മനി
  • ഘാന
  • ഹോങ്കോംഗ്
  • ഐസ്‌ലൻഡ്
  • ഇന്തോനേഷ്യ
  • അയർലൻഡ്
  • ഇസ്രയേൽ
  • ഇറ്റലി
  • കൊറിയ
  • കുവൈറ്റ്
  • ലാത്വിയ
  • ലിത്വേനിയ
  • ലക്‌സംബർഗ്
  • മലേഷ്യ
  • മെക്‌സിക്കോ
  • മോണ്ടനീഗ്രോ
  • നെതർലൻഡ്‌സ്
  • ന്യൂസിലൻഡ്
  • നോർവേ
  • പെറു
  • ഫിലിപ്പീൻസ്
  • പോളണ്ട്
  • പോർട്ടോ റിക്കോ
  • റൊമാനിയ
  • സ്ലോവാക്യ
  • ദക്ഷിണ കൊറിയ
  • സ്പെയിൻ
  • സ്വീഡൻ
  • സ്വിറ്റ്സർലൻഡ്
  • തായ്‌വാൻ
  • തായ്‌ലൻഡ്
  • തുർക്കിയ
  • യുണൈറ്റഡ് കിംഗ്‌ഡം
  • യുഎസ്എ

എന്റെ സംഭാവനയ്ക്ക് നികുതിയിളവ് ലഭിക്കുമോ?

സംഭാവന നൽകുന്നയാളുടെ ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള നികുതി വിവരങ്ങൾ ഇവിടെ കാണുക.

എന്റെ സംഭാവനയിൽ നിന്ന് സന്നദ്ധ സംഘടനയ്ക്ക് എത്ര തുക ലഭിക്കും?

നിങ്ങൾ സംഭാവന നൽകുന്ന 100% തുകയും സന്നദ്ധ സംഘടനയ്ക്ക് ലഭിക്കും. ക്രെഡിറ്റ് കാർഡ് ഇടപാട് ഫീസ് YouTube വഹിക്കും.

എന്റെ സംഭാവനയ്ക്ക് റീഫണ്ട് ലഭിക്കുമോ?

സന്നദ്ധ സംഘടനകൾക്ക് സ്വമേധയാ നൽകുന്ന സംഭാവനകൾ റീഫണ്ട് ചെയ്യില്ല. പേയ്മെന്റ് ചെയ്യുന്നതിൽ നിങ്ങൾ പ്രശ്‌നം നേരിടുകയാണെങ്കിൽ, ഞങ്ങളുടെ പിന്തുണാ ടീമുമായി ബന്ധപ്പെടാം.

ഞാൻ സംഭാവന നൽകുമ്പോൾ നിങ്ങൾ എന്തെല്ലാം വിവരങ്ങളാണ് സന്നദ്ധ സംഘടനകളുമായി പങ്കിടുക?

നിങ്ങൾ സംഭാവന നൽകുമ്പോൾ, നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ സന്നദ്ധ സംഘടനയുമായോ സ്രഷ്ടാവുമായോ പങ്കിടുന്നില്ല. നിങ്ങൾ തത്സമയ ചാറ്റിനിടെ ഒരു “പബ്ലിക്” സംഭാവന നൽകുകയാണെങ്കിൽ, തത്സമയ സ്ട്രീം ഹോസ്റ്റ് ചെയ്യുന്ന സ്രഷ്ടാവിന് നിങ്ങളുടെ അക്കൗണ്ടിന്റെ പേരും സംഭാവന നൽകിയ തുകയും കാണാനാകും. നിങ്ങളുടെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് കൂടുതലറിയുക.
ഉപയോക്തൃ, കമ്പനി, ഓഫ്സൈറ്റ് സംഭാവനകൾ എന്താണ്?
  • ഉപയോക്തൃ സംഭാവനകൾ: YouTube ഉപയോക്താക്കൾ നൽകുന്ന ഫണ്ടുകൾ.
  • കമ്പനി സംഭാവനകൾ: YouTube അല്ലെങ്കിൽ സന്നദ്ധ സംഘടന പരിശോധിച്ചുറപ്പിച്ച മറ്റൊരു കമ്പനി നൽകുന്ന ഫണ്ടുകൾ.
  • ഓഫ്സൈറ്റ് സംഭാവനകൾ: ഈ ക്യാമ്പെയ്‌നിന്റെ ഭാഗമായി സംഘാടകർ ശേഖരിക്കുകയും YouTube അല്ലാത്ത മറ്റൊരു സൈറ്റിൽ സന്നദ്ധ സംഘടന പരിശോധിച്ചുറപ്പിച്ചതുമായ ഫണ്ട്.
കമ്പനിയുടെ മാച്ച് ചെയ്യൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
സംഭാവന മാച്ച് ചെയ്യാമെന്ന് ഒരു കമ്പനി പ്രതിജ്ഞയെടുത്താൽ, YouTube സംഭാവന ബട്ടൺ വഴി ധനസമാഹരണത്തിലേക്ക് ലഭിക്കുന്ന ഓരോ $1-നും അവർ $1 വീതം നൽകും. ലക്ഷ്യമിട്ട തുക സമാഹരിക്കുകയോ ക്യാമ്പെയ്‌ൻ അവസാനിക്കുകയോ, ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ ഈ മാച്ച് ചെയ്യൽ തുടരും.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
4024841306486129930
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false