YouTube ഗിവിംഗ് ഉപയോഗിച്ച് ഒരു സന്നദ്ധ സംഘടനയ്ക്ക് സംഭാവന നൽകൂ

YouTube-ൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി സ്രഷ്ടാക്കളും ആരാധകരും തമ്മിലുള്ള ഇടപഴകൽ ശക്തിപ്പെടുത്താൻ സഹായിക്കുന്ന വിധത്തിലാണ് YouTube ഗിവിംഗ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചില വീഡിയോകളിലും തത്സമയ സ്ട്രീമുകളിലും വീഡിയോയുടെ സ്രഷ്ടാവ് പിന്തുണയ്ക്കുന്ന ഒരു സന്നദ്ധ സംഘടനയ്ക്ക് സംഭാവന നൽകാനുള്ള ഓപ്ഷൻ ലഭ്യമാകും.

ഇടപാട് സംബന്ധമായ ഫീസുകളും YouTube വഹിക്കുന്നതിനാൽ നിങ്ങൾ സംഭാവന നൽകുന്ന 100% തുകയും അർഹതയുള്ള സന്നദ്ധ സംഘടനയിലേക്ക് പോകുന്നു. സന്നദ്ധ സംഘടനകൾക്ക് നൽകുന്ന സംഭാവന റീഫണ്ട് ചെയ്യില്ല. കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ YouTube ഗിവിംഗ് പതിവ് ചോദ്യങ്ങൾ വായിക്കുക.

എങ്ങനെ സംഭാവന നൽകാം

സംഭാവന ബട്ടൺ

ചില സ്രഷ്ടാക്കളുടെ വീഡിയോകൾക്കും തത്സമയ സ്ട്രീമുകൾക്കും തൊട്ടടുത്തായി സംഭാവന ബട്ടൺ പ്രദർശിപ്പിച്ചിരിക്കും. സംഭാവന നൽകാൻ, ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടരുക.

സംഭാവന നൽകുക ബട്ടണുള്ള വീഡിയോയിലേക്ക് പോകുക, തുടർന്ന്:

  1. സംഭാവന നൽകുക തിരഞ്ഞെടുക്കുക.
  2. നിങ്ങൾ സംഭാവന നൽകാൻ ആഗ്രഹിക്കുന്ന തുക തിരഞ്ഞെടുക്കുക തുടർന്ന് തുടരുക.
  3. നിങ്ങളുടെ പേയ്മെന്റ് രീതി തിരഞ്ഞെടുക്കുക.
  4. സംഭാവന നൽകുക തുടർന്ന് പൂർത്തിയായി എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.

സന്നദ്ധ സംഘടനയ്ക്കും YouTube സ്രഷ്ടാവിനും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ കാണാനാകില്ല.

നിങ്ങളുടെ പേയ്‌മെന്റ് പ്രോസസ് ചെയ്‌തതിന് ശേഷം, ഇമെയിൽ ആയി ഒരു രസീത് ലഭിക്കും.

തത്സമയ ചാറ്റിലെ സംഭാവനകൾ

തത്സമയ ചാറ്റിലെ സംഭാവനകൾക്കുള്ള സൂപ്പർ ചാറ്റ് ഫോർ ഗുഡ് ഫീച്ചറിന് പകരം ഇപ്പോൾ തത്സമയ ചാറ്റിലെ സംഭാവനകൾ ലഭ്യമാക്കിയിരിക്കുന്നു. ഒരു സ്രഷ്ടാവ് തത്സമയ സ്ട്രീമിൽ ധനസമാഹരണം നടത്തുകയും തത്സമയ ചാറ്റ് ഓണാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ചാറ്റിൽ സംഭാവന നൽകുക ബട്ടൺ കാണാം.

സംഭാവന നൽകാൻ:

  1. തത്സമയ ചാറ്റിനുള്ളിലുള്ള, സംഭാവന നൽകുക ബട്ടൺ തിരഞ്ഞെടുക്കുക. തത്സമയ ചാറ്റ് കാണാൻ, മൊബൈലുകൾ പോർട്രെയ്‌റ്റ് മോഡിൽ ആയിരിക്കണം.
  2. ഒരു സംഭാവനാ തുക തിരഞ്ഞെടുക്കുകയോ വ്യത്യസ്തമായ മറ്റൊരു മൂല്യം നൽകാൻ മറ്റുള്ളവ തിരഞ്ഞെടുക്കുകയോ ചെയ്യുക.
  3. തത്സമയ ചാറ്റിൽ നിങ്ങളുടെ ഉപയോക്തൃനാമം കാണിക്കാൻ എന്റെ സംഭാവന പബ്ലിക്കാക്കണമെന്ന് ആഗ്രഹിക്കുന്നു തിരഞ്ഞെടുക്കുക. അങ്ങനെ ചെയ്തില്ലെങ്കിൽ, നിങ്ങളുടെ സംഭാവനാ തുക “അജ്ഞാതം” എന്ന് കാണിക്കും.
  4. സംഭാവന നൽകുക തിരഞ്ഞെടുക്കുക.
  5. സംഭാവന നൽകുന്നത് പൂർത്തിയാക്കാൻ, സ്ക്രീനിൽ കാണുന്ന നിർദ്ദേശങ്ങൾ പിന്തുടരുക.
ശ്രദ്ധിക്കുക: നിങ്ങളുടെ സംഭാവനയുടെ തൊട്ടടുത്ത് നിങ്ങളുടെ ഉപയോക്തൃനാമം കാണിക്കണമെന്നില്ലെങ്കിൽ, എന്റെ സംഭാവന പബ്ലിക്കാക്കണമെന്ന് ആഗ്രഹിക്കുന്നു എന്നതിന് തൊട്ടടുത്തുള്ള ബോക്‌സ് അൺചെക്ക് ചെയ്യുക.

നിങ്ങളുടെ പേയ്‌മെന്റ് പ്രോസസ് ചെയ്‌തതിന് ശേഷം, ഇമെയിൽ ആയി ഒരു രസീത് ലഭിക്കും.

നിങ്ങളുടെ സംഭാവനയെ കുറിച്ചുള്ള നികുതി വിവരങ്ങൾ

നികുതി വിവരങ്ങളെ കുറിച്ച് സംഭാവനകൾ സഹായകേന്ദ്രത്തിൽ നിന്ന് അറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
15416456644949437990
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false