YouTube-ലെ ചാനൽ അംഗമാകുക

പബ്ലിക് ബാഡ്‌ജുകളും ഇമോജിയും വാങ്ങാനും ചാനൽ ലഭ്യമാക്കുന്ന, ക്രിയേറ്റർ പെർക്കുകളിലേക്ക് ആക്‌സസ് നേടാനും പ്രധാന YouTube സൈറ്റിലെയും ആപ്പിലെയും ചാനൽ അംഗത്വങ്ങൾ നിങ്ങളെ അനുവദിക്കുന്നു.

നിങ്ങളുടെ രാജ്യവും നിങ്ങൾ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമും അനുസരിച്ച് അംഗത്വങ്ങളുടെ നിരക്ക് വ്യത്യാസപ്പെട്ടേക്കാം.

ശ്രദ്ധിക്കുക: 2022 ജനുവരി മുതൽ, YouTube Android ആപ്പിലൂടെ ചാനൽ അംഗങ്ങളാകുന്ന ചില ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുന്നത് Google Play-യിലൂടെ ആയിരിക്കും. ഇത് നിങ്ങളുടെ നിരക്കിനെയോ ചെലവിനെയോ ബാധിക്കില്ല, വാങ്ങലിനുള്ള നിരക്ക് ഈടാക്കുന്ന ഇടം മാത്രമാണ് മാറുന്നത്. അടുത്തിടെ ഈടാക്കിയ നിരക്കുകളും നിരക്ക് ഈടാക്കുന്ന രീതിയും കാണാൻ pay.google.com സന്ദർശിക്കാം.
 

ചേരുക, ലെവലുകൾ മാറ്റുക, അംഗത്വം റദ്ദാക്കുക

ചാനൽ അംഗമാകൂ

പ്രധാന YouTube സൈറ്റിലൂടെയും ആപ്പിലൂടെയും, പങ്കെടുക്കുന്ന ചാനലിന്റെ അംഗത്വം നേടൂ.
  1. youtube.com സന്ദർശിക്കുക അല്ലെങ്കിൽ YouTube ആപ്പ് തുറക്കുക.
  2. നിങ്ങൾ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന സ്രഷ്ടാവിന്റെ ചാനലിലേക്കോ സ്രഷ്ടാവ് അപ്‌ലോഡ് ചെയ്ത വീഡിയോയിലേക്കോ പോയി, അവരുടെ ചാനലിൽ അവർ അംഗത്വങ്ങൾ പ്രവർത്തനക്ഷമാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  3. ചേരുക ക്ലിക്ക് ചെയ്യുക.
  4. നിങ്ങളുടെ പേയ്മെന്റ് വിവരങ്ങൾ നൽകാൻ നിർദ്ദേശങ്ങൾ പാലിക്കുക.
  5. വാങ്ങുക ക്ലിക്ക് ചെയ്യുക.

ഇടപാട് പൂർത്തിയായാൽ സ്വാഗത അറിയിപ്പ് കാണാം.

അംഗത്വ ലെവൽ മാറ്റുക

അപ്‌ഗ്രേഡ് ചെയ്യാൻ

  1. നിങ്ങൾക്ക് മാറ്റം വരുത്തേണ്ട അംഗത്വമുള്ള ചാനലിന്റെ ഹോം‌പേജിലേക്ക് പോയി പെർക്കുകൾ കാണുക ക്ലിക്ക് ചെയ്യുക.
  2. നിങ്ങൾക്ക് ചേരേണ്ട ലെവൽ തിരഞ്ഞെടുക്കുക തുടർന്ന് ലെവൽ മാറ്റുക.
  3. അപ്‍ഗ്രേഡ് ചെയ്യുക തിരഞ്ഞെടുക്കുക.
  4. അപ്ഗ്രേഡ് ചെയ്ത ലെവൽ വാങ്ങിയാൽ ഉടൻ തന്നെ നിങ്ങൾക്ക് അതിലേക്ക് ആക്‌സസ് ലഭിക്കും.
    1. നിരക്ക് സംബന്ധിച്ച കുറിപ്പ്: ലെവലുകളുടെ നിരക്ക് വ്യത്യാസം അനുസരിച്ച്, നിങ്ങളുടെ ആ സമയത്തെ ബില്ലിംഗ് സൈക്കിളിൽ അവശേഷിക്കുന്ന ദിവസങ്ങൾ അടിസ്ഥാനമാക്കി അഡ്‌ജസ്റ്റ് ചെയ്ത നിരക്ക് മാത്രമേ നിങ്ങളിൽ നിന്ന് ഈടാക്കൂ.
    2. ഉദാഹരണം: നിങ്ങൾ $4.99 ആണ് അടയ്ക്കുന്നതെങ്കിൽ $9.99 ലെവലിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോൾ, അടുത്ത പേയ്മെന്റ് വരെ മാസത്തിന്റെ പകുതി അവശേഷിക്കുന്നുണ്ടെങ്കിൽ, മാസത്തിലെ അവശേഷിക്കുന്ന കാലയളവിന് നിങ്ങളിൽ നിന്ന് ഈടാക്കുന്നത് ($9.99-$4.99) X (0.5)= $2.50 ആയിരിക്കും.
  5. ലെവൽ അപ്ഗ്രേഡ് ചെയ്യുന്നത് കാരണം നിങ്ങളുടെ പ്രതിമാസ ബില്ലിംഗ് തീയതി മാറില്ല.

തരംതാഴ്‌ത്താൻ

  1. നിങ്ങൾക്ക് മാറ്റം വരുത്തേണ്ട അംഗത്വമുള്ള ചാനലിന്റെ ഹോം‌പേജിലേക്ക് പോയി പെർക്കുകൾ കാണുക ക്ലിക്ക് ചെയ്യുക.
  2. നിങ്ങൾക്ക് ചേരേണ്ട ലെവൽ തിരഞ്ഞെടുക്കുക തുടർന്ന്  ലെവൽ മാറ്റുക.

തരതാഴ്ത്തലുകൾക്കുള്ള ബില്ലിംഗ്, ആക്‌സസ് വിശദാംശങ്ങൾ

  • ലെവൽ തരംതാഴ്ത്തുന്നത് കാരണം നിങ്ങളുടെ പ്രതിമാസ ബില്ലിംഗ് തീയതി മാറില്ല.
  • നിങ്ങളുടെ അടുത്ത ബില്ലിംഗ് തീയതി വരെ നിങ്ങളുടെ ഒറിജിനൽ ലെവലിലേക്ക് ആക്‌സസ് ലഭിക്കും.
  • നിങ്ങളുടെ അടുത്ത ബില്ലിംഗ് തീയതിയിൽ പുതിയ, താഴ്‌ന്ന ലെവലിന്റെ നിരക്ക് ഈടാക്കും.
  • സ്രഷ്ടാവാണ് നൽകുന്നതെങ്കിൽ, ഇതുവരെ നേടിയതും ബാഡ്‌ജിൽ പ്രതിഫലിക്കുന്നതുമായ ലോയൽറ്റി നിങ്ങൾ നിലനിർത്തും.

സ്രഷ്ടാവാണ് നൽകുന്നതെങ്കിൽ, ഇതുവരെ നേടിയതും ബാഡ്‌ജിൽ പ്രതിഫലിക്കുന്നതുമായ ലോയൽറ്റി നിങ്ങൾ നിലനിർത്തും.

ചാനൽ അംഗത്വം റദ്ദാക്കുക
ചാനൽ ഹോംപേജിൽ നിന്ന് തുടർന്ന് പെർക്കുകൾ കാണുക ക്ലിക്ക് ചെയ്യുന്നതിലൂടെ അംഗത്വം മാനേജ് ചെയ്യൽ സ്ക്രീൻ തുറന്ന ശേഷം തുടർന്ന് തിരഞ്ഞെടുത്ത് അംഗത്വവും പെർക്കുകളും അവസാനിപ്പിക്കുക എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
ഒരു കമ്പ്യൂട്ടറിൽ നിന്ന് ചുവടെയുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അംഗത്വം റദ്ദാക്കാനുമാകും:
  1. YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. youtube.com/paid_memberships -ലേക്ക് പോകുക.
  3. റദ്ദാക്കാനുള്ള ചാനൽ അംഗത്വങ്ങൾ കണ്ടെത്തി അംഗത്വം മാനേജ് ചെയ്യുക ക്ലിക്ക് ചെയ്യുക.
  4. നിഷ്ക്രിയമാക്കുക തിരഞ്ഞെടുക്കുക.
  5. അംഗത്വം അവസാനിപ്പിക്കുക തിരഞ്ഞെടുക്കുക.
  6. റദ്ദാക്കൽ സ്ഥിരീകരിക്കുന്ന സ്ക്രീൻ നിങ്ങൾക്ക് കാണാം.

അംഗത്വം റദ്ദാക്കുന്നതിൽ പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ ഇവിടെ കൂടുതലറിയുക.

ഗിഫ്റ്റ് മെമ്പർഷിപ്പ് വാങ്ങുക
പങ്കെടുക്കുന്ന ചാനലുകളിൽ നിന്ന് വാങ്ങാനോ റിഡീം ചെയ്യാനോ മാത്രമേ ഗിഫ്റ്റ് മെമ്പർഷിപ്പുകൾ ലഭ്യമാകൂ. വെബ്, Android, അല്ലെങ്കിൽ iOS ഉപകരണങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുത്ത് കാഴ്‌ചക്കാർക്ക് ഗിഫ്റ്റുകൾ നേടാം.

ചാനൽ അംഗത്വത്തിന്റെ പെർക്കുകൾ ഒരു മാസം വരെ ആക്‌സസ് ചെയ്യാനുള്ള അവസരം മറ്റ് കാഴ്ചക്കാർക്ക് ലഭ്യമാക്കാൻ കാഴ്ചക്കാർക്ക് ഗിഫ്റ്റ് മെമ്പർഷിപ്പുകൾ വാങ്ങാം. ഗിഫ്റ്റിംഗ് ഓണാക്കിയിട്ടുള്ള ചാനലിൽ നിങ്ങളൊരു തത്സമയ സ്‌ട്രീമോ പ്രിമിയറോ കാണുമ്പോൾ മാത്രമേ നിങ്ങൾക്ക് ഗിഫ്റ്റ് മെമ്പർഷിപ്പുകൾ വാങ്ങാനാകൂ.

യോഗ്യതയുള്ള ചാനലുകളിലെ തത്സമയ സ്ട്രീമുകളിലും പ്രിമിയറുകളിലും ഗിഫ്റ്റ് മെമ്പർഷിപ്പുകൾ ലഭ്യമാണ്. ചാനലിൽ ഗിഫ്റ്റ് മെമ്പർഷിപ്പുകൾ ലഭ്യമാണെങ്കിൽ തത്സമയ സ്‌ട്രീമോ പ്രിമിയറോ നടക്കുന്നതിനിടെ നിങ്ങൾക്ക് ഗിഫ്റ്റ് മെമ്പർഷിപ്പ് വാങ്ങാം:

  1. കമ്പ്യൂട്ടറിൽ YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഗിഫ്റ്റ് മെമ്പർഷിപ്പുകൾ വാങ്ങേണ്ട യോഗ്യതയുള്ള ചാനലിലേക്ക് പോകുക.
  3. ചാനലിന്റെ തത്സമയ സ്ട്രീമിലോ പ്രിമിയറിലോ ചേരുക.
  4. തത്സമയ ചാറ്റിനിടെ  ക്ലിക്ക് ചെയ്യുക.
  5. മെമ്പർഷിപ്പ് ഗിഫ്റ്റിംഗ് ക്ലിക്ക് ചെയ്യുക.
  6. മെമ്പർഷിപ്പുകൾ ഗിഫ്റ്റ് ചെയ്യേണ്ട കാഴ്‌ചക്കാരുടെ എണ്ണം തിരഞ്ഞെടുക്കുക.
  7. ഇടപാട് പൂർത്തിയാക്കുക.

$5 എന്ന പരമാവധി നിരക്കിനോട് ഏറ്റവും അടുത്തുള്ള ഉയർന്ന തുകയ്ക്കാണ് ഗിഫ്റ്റ് മെമ്പർഷിപ്പുകൾ നൽകുക.

നിങ്ങൾ ഗിഫ്റ്റ് മെമ്പർഷിപ്പുകൾ വാങ്ങിയാൽ, പരിമിതമായ സമയത്തേക്ക് തത്സമയ ചാറ്റിൽ കൗണ്ട്ഡൗൺ ടിക്കർ നിങ്ങളുടെ വാങ്ങൽ ഹൈലൈറ്റ് ചെയ്യും. സമയ പരിധി നിങ്ങളുടെ വാങ്ങൽ തുകയെ ആശ്രയിച്ചിരിക്കും. നിങ്ങളുടെ ഗിഫ്റ്റ് സംബന്ധിച്ച അറിയിപ്പ് നൽകുന്നതിന് മുമ്പ് സ്രഷ്ടാവ് തത്സമയ ചാറ്റോ തത്സമയ സ്ട്രീമോ അവസാനിപ്പിച്ചേക്കാം, എന്നാൽ അതിന് ശേഷം കുറച്ച് സമയത്തേക്ക് YouTube ഗിഫ്റ്റുകൾ വിതരണം ചെയ്യുന്നത് തുടരും.

ശ്രദ്ധിക്കുക: ഗിഫ്റ്റ് ചെയ്ത മെമ്പർഷിപ്പുകളുടെ എണ്ണം, ചാനലിന്റെ പേര്, പ്രൊഫൈൽ ചിത്രം എന്നിവ പബ്ലിക്കായി ദൃശ്യമാകും. ഈ വിവരങ്ങൾ ഞങ്ങളുടെ YouTube ഡാറ്റാ API സേവനം വഴിയും ചാനലിന് ലഭ്യമായേക്കാം, ചാനൽ ഈ വിവരങ്ങൾ മൂന്നാം കക്ഷി സേവനങ്ങളുമായി പങ്കിടുകയും ചെയ്തേക്കാം. കാഴ്‌ചക്കാർക്ക് YouTube ആദ്യത്തെ ഗിഫ്റ്റ് നൽകിക്കഴിഞ്ഞാൽ നിങ്ങളുടെ ഗിഫ്റ്റ് മെമ്പർഷിപ്പ് വാങ്ങൽ പൂർത്തിയായതായി കണക്കാക്കും.

ഗിഫ്റ്റ് മെമ്പർഷിപ്പുകൾ തിരഞ്ഞെടുക്കുക, നേടുക
പങ്കെടുക്കുന്ന ചാനലുകളിൽ നിന്ന് വാങ്ങാനോ റിഡീം ചെയ്യാനോ മാത്രമേ ഗിഫ്റ്റ് മെമ്പർഷിപ്പുകൾ ലഭ്യമാകൂ. വെബ്, Android, അല്ലെങ്കിൽ iOS ഉപകരണങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുത്ത് കാഴ്‌ചക്കാർക്ക് ഗിഫ്റ്റുകൾ നേടാം.

ഗിഫ്റ്റ് മെമ്പർഷിപ്പുകൾ വാങ്ങുന്നതും നേടുന്നതും എങ്ങനെ

ഗിഫ്റ്റ് മെമ്പർഷിപ്പുകൾക്ക് യോഗ്യത നേടാൻ കാഴ്‌ചക്കാർ ഓപ്റ്റ് ഇൻ ചെയ്യണം. നിങ്ങൾ ഓപ്റ്റ് ഇൻ ചെയ്തുകഴിഞ്ഞാൽ, നിങ്ങൾ അടുത്തിടെ ഇടപഴകിയിട്ടുള്ളതും (ഉദാഹരണത്തിന്, ആ ചാനലിലെ ഒരു വീഡിയോ കാണുന്നതിലൂടെ) ഗിഫ്റ്റിംഗ് പ്രവർത്തനക്ഷമമാക്കിയിട്ടുള്ളതുമായ എല്ലാ ചാനലുകളിൽ നിന്നും ഗിഫ്റ്റ് മെമ്പർഷിപ്പുകൾ സ്വീകരിക്കാൻ നിങ്ങൾക്ക് ഇപ്പോൾ യോഗ്യതയുണ്ട്. നിങ്ങൾക്കൊരു ഗിഫ്റ്റ് ലഭിക്കുമ്പോൾ, അത് സ്വയമേവ നിങ്ങളുടെ അക്കൗണ്ടിൽ ബാധകമാക്കും, ബാഡ്‌ജുകളും ഇഷ്ടാനുസൃത ഇമോജികളും പോലുള്ള പ്രത്യേക പെർക്കുകളിലേക്ക് നിങ്ങൾക്ക് ആക്‌സസും ലഭിക്കും.

നിങ്ങൾ മുമ്പ് നിർദ്ദിഷ്ട ചാനൽ മാത്രമാണ് തിരഞ്ഞെടുത്തത് എങ്കിൽ, ആ ചാനലിൽ നിന്ന് ഗിഫ്റ്റുകൾ സ്വീകരിക്കാൻ നിങ്ങൾക്ക് തുടർന്നും യോഗ്യതയുണ്ടാകും. മറ്റ് ചാനലുകളിൽ നിന്ന് ഗിഫ്റ്റുകൾ സ്വീകരിക്കാനുള്ള യോഗ്യത നേടാൻ, നിങ്ങൾ ആഗോളതലത്തിൽ ഓപ്റ്റ് ഇൻ ചെയ്യേണ്ടതുണ്ട്.

ഗിഫ്റ്റ് മെമ്പർഷിപ്പുകൾ തിരഞ്ഞെടുക്കാൻ, ബ്രാൻഡ് അക്കൗണ്ട് അല്ലാത്ത ഒരു YouTube ചാനലിൽ നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കണം. നിങ്ങൾ ബ്രാൻഡ് അക്കൗണ്ടിലാണോ എന്ന് പരിശോധിക്കുക. ഇപ്പോൾ ചാനൽ അംഗങ്ങൾക്ക് ഗിഫ്റ്റ് മെമ്പർഷിപ്പുകൾ നേടാൻ യോഗ്യതയില്ല.

ഗിഫ്റ്റ് മെമ്പർഷിപ്പുകൾ തിരഞ്ഞെടുക്കുക

ഗിഫ്റ്റുകൾ തിരഞ്ഞെടുക്കാൻ ഇനിപ്പറയുന്നവ ഉൾപ്പെടെ നിരവധി മാർഗങ്ങളുണ്ട്, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുന്നില്ല:

  • തത്സമയ ചാറ്റിലൂടെ
  • വീഡിയോയുടെ കാഴ്‌ചാ പേജിലൂടെ
  • ചാനൽ പേജിലൂടെ
  • സ്രഷ്ടാവിന്റെ തനത് ഓപ്‌റ്റ് ഇൻ URL ( /allow_gifts -ൽ അവസാനിക്കുന്ന, ചാനൽ പേജിലേക്കുള്ള ലിങ്ക്) ഉപയോഗിക്കുന്നതിലൂടെ.

തത്സമയ ചാറ്റിലൂടെ തിരഞ്ഞെടുക്കുക

  1. യോഗ്യതയുള്ള ചാനലിന്റെ തത്സമയ സ്ട്രീമിലേക്കോ പ്രിമിയറിലേക്കോ പോകുക.
  2. തത്സമയ ചാറ്റിനിടെ:
    1. ഗിഫ്റ്റുകൾ അനുവദിക്കുക തിരഞ്ഞെടുക്കുക അല്ലെങ്കിൽ
    2. പിൻ ചെയ്ത മെമ്പർഷിപ്പ് ഗിഫ്റ്റിംഗ് തിരഞ്ഞെടുക്കുക.
  3. “ഗിഫ്റ്റുകൾ അനുവദിക്കുക” സ്വിച്ച് ഓണാക്കുന്നതിലൂടെ, നിങ്ങൾക്ക് ഓപ്റ്റ് ഇൻ ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് സ്ഥിരീകരിക്കുക

ചാനൽ പേജിലൂടെയോ കാഴ്‌ചാ പേജിലൂടെയോ തിരഞ്ഞെടുക്കുക:

  1. യോഗ്യതയുള്ള ചാനലിന്റെ പേജിലേക്കോ വീഡിയോയുടെ കാഴ്‌ചാ പേജിലേക്കോ പോകുക.
  2. ചേരുക  തുടർന്ന് കൂടുതൽ   തുടർന്ന് ”ഗിഫ്റ്റ് ക്രമീകരണം” എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
  3. “ഗിഫ്റ്റുകൾ അനുവദിക്കുക” സ്വിച്ച് ഓണാക്കുന്നതിലൂടെ, നിങ്ങൾക്ക് ഓപ്റ്റ് ഇൻ ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് സ്ഥിരീകരിക്കുക.
​​ശ്രദ്ധിക്കുക: നിങ്ങളെ ഗിഫ്റ്റ് മെമ്പർഷിപ്പിനായി തിരഞ്ഞെടുത്താൽ നിങ്ങളുടെ ചാനലിന്റെ പേര് പബ്ലിക്കായി ദൃശ്യമാകും. ഈ വിവരങ്ങൾ ഞങ്ങളുടെ YouTube ഡാറ്റാ API സേവനം വഴിയും ചാനലിന് ലഭ്യമായേക്കാം, ചാനൽ ഈ വിവരങ്ങൾ മൂന്നാം കക്ഷി സേവനങ്ങളുമായി പങ്കിടുകയും ചെയ്തേക്കാം.

ഗിഫ്റ്റുകൾ അനുവദിക്കുന്നത് ഒഴിവാക്കാൻ, അംഗത്വങ്ങൾ പ്രവർത്തനക്ഷമമാക്കിയിട്ടുള്ള ഏതെങ്കിലും ചാനലിലോ കാഴ്ചാ പേജിലോ 'ചേരുക' ക്ലിക്ക് ചെയ്ത് “ഗിഫ്റ്റ് ക്രമീകരണം” തുറക്കുക, തുടർന്ന് “ഗിഫ്റ്റുകൾ അനുവദിക്കുക” ടോഗിൾ ചെയ്ത് ഓഫാക്കുക. നിങ്ങൾക്ക് ഇനി ചാനലുകളിൽ നിന്നൊന്നും ഗിഫ്റ്റുകൾ സ്വീകരിക്കാൻ യോഗ്യതയുണ്ടാകില്ല.

ഗിഫ്റ്റ് മെമ്പർഷിപ്പ് നേടൂ

ചാനൽ അംഗമോ സ്രഷ്ടാവോ ഗിഫ്റ്റ് മെമ്പർഷിപ്പുകൾ വാങ്ങുമ്പോൾ അത് തത്സമയ ചാറ്റിലൂടെ അറിയിക്കും. ഒരു മാസത്തെ അംഗത്വം നൽകാൻ നിങ്ങളെ തിരഞ്ഞെടുത്താൽ തത്സമയ ചാറ്റിൽ ഒരു അറിയിപ്പ് കാണാം, ഒപ്പം ഞങ്ങൾ ഒരു ഇമെയിൽ അറിയിപ്പ് നിങ്ങൾക്ക് അയയ്ക്കുകയും ചെയ്യും.

ഗിഫ്റ്റ് മെമ്പർഷിപ്പുകൾക്ക് റീഫണ്ട് ലഭിക്കില്ല, പണത്തിന് വേണ്ടി കൈമാറാനും കഴിയില്ല. എല്ലാ ഗിഫ്റ്റ് മെമ്പർഷിപ്പുകളും ചാനൽ അംഗത്വ പെർക്കുകളിലേക്ക് ഒരു മാസം വരെയുള്ള ആക്‌സസ് നൽകുകയും അതിന് ശേഷം കാലഹരണപ്പെടുകയും ചെയ്യും.

നിങ്ങളുടെ അംഗത്വ ആനുകൂല്യങ്ങൾ കാണാനും പെർക്കുകൾ ആക്‌സസ് ചെയ്യാനും:

  • നിങ്ങൾ അംഗമായിട്ടുള്ള ചാനലിലെ ‘അംഗത്വങ്ങൾ’ ടാബ് തിരഞ്ഞെടുക്കുക അല്ലെങ്കിൽ
  • ആ ചാനലിലെ ഏതെങ്കിലും വീഡിയോ പേജിൽ നിന്ന് പെർക്കുകൾ കാണുക തിരഞ്ഞെടുക്കുക.

ഗിഫ്റ്റ് മെമ്പർഷിപ്പുകൾ ആവർത്തിക്കില്ല, അത് അവസാനിച്ചുകഴിഞ്ഞാൽ നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കുകയും ചെയ്യില്ല. നിങ്ങളുടെ ഗിഫ്റ്റ് മെമ്പർഷിപ്പ് നേരത്തെ അവസാനിപ്പിക്കണമെന്നുണ്ടെങ്കിൽ, പിന്തുണയെ ബന്ധപ്പെടുക. നിങ്ങൾക്ക് ഗിഫ്റ്റ് മെമ്പർഷിപ്പ് ആനുകൂല്യങ്ങളിലേക്കുള്ള ആക്‌സസ് നഷ്ടപ്പെടും.

പേയ്മെന്റ്, ബില്ലിംഗ് വിവരങ്ങൾ

ബില്ലിംഗ് വിവരങ്ങൾ

പുതിയതും നിലവിലുള്ളതുമായ അംഗങ്ങൾ

നിങ്ങൾക്ക് സജീവമായ, പണമടച്ചുപയോഗിക്കുന്ന അംഗത്വം ഉണ്ടെങ്കിൽ ഓരോ മാസത്തെയും ബില്ലിംഗ് സൈക്കിൾ ആരംഭിക്കുമ്പോൾ സ്വയമേവ നിരക്ക് ഈടാക്കും.

റദ്ദാക്കിയ അംഗത്വങ്ങൾ

പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വം റദ്ദാക്കുമ്പോൾ, നിങ്ങൾ അത് വീണ്ടും സജീവമാക്കുന്നില്ലെങ്കിൽ നിങ്ങളിൽ നിന്ന് വീണ്ടും നിരക്ക് ഈടാക്കില്ല. ആ ബില്ലിംഗ് സൈക്കിൾ അവസാനിക്കുന്നത് വരെ നിങ്ങൾക്ക് അംഗത്വ പെർക്കുകൾ ലഭിക്കുന്നത് തുടരും.

വീണ്ടും സജീവമാക്കിയ അംഗത്വങ്ങൾ

നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അംഗത്വം വീണ്ടും സജീവമാക്കാം. റദ്ദാക്കുന്ന അതേ ബില്ലിംഗ് സൈക്കിളിലാണ് നിങ്ങൾ വീണ്ടും സജീവമാക്കുന്നതെങ്കിൽ ആ സമയത്തെ ബില്ലിംഗ് സൈക്കിൾ അവസാനിക്കുന്നത് വരെ നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കില്ല.

നിങ്ങളുടെ പേയ്മെന്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ Google Account-ലെ എന്റെ സബ്‌സ്‌ക്രിപ്‌ഷനുകൾ വിഭാഗത്തിൽ നിന്ന് നിങ്ങൾക്ക് പണമടച്ചുപയോഗിക്കുന്ന അംഗത്വത്തിന് ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡ് മാറ്റാം. ആദ്യം നിങ്ങൾ Google Account-ലേക്ക് പുതിയൊരു കാർഡ് ചേർക്കേണ്ടി വന്നേക്കാമെന്നത് ശ്രദ്ധിക്കുക.
നിങ്ങൾക്ക് സജീവമായ, പണമടച്ചുപയോഗിക്കുന്ന അംഗത്വം ഉണ്ടെങ്കിൽ ഓരോ മാസത്തെയും ബില്ലിംഗ് സൈക്കിൾ ആരംഭിക്കുമ്പോൾ സ്വയമേവ നിരക്ക് ഈടാക്കും. youtube.com/paid_memberships -ൽ നിങ്ങളുടെ അടുത്ത ബില്ലിംഗ് തീയതി കാണാനും അംഗത്വം മാനേജ് ചെയ്യാനുമാകും.

ഇന്ത്യയിലെ ആവർത്തിക്കുന്ന നിരക്കുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇ-മാൻഡേറ്റ് ആവശ്യകതകൾ കാരണം, നിങ്ങളുടെ ആവർത്തിക്കുന്ന അംഗത്വങ്ങളിലേക്കുള്ള ആക്സസ് നിലനിർത്താൻ നിങ്ങൾ പേയ്മെന്റ് വിശദാംശങ്ങൾ പരിശോധിച്ചുറപ്പിക്കുകയോ അവ വീണ്ടും നൽകുകയോ ചെയ്യണം. അങ്ങനെ ചെയ്യുന്നതിന്, YouTube ആപ്പിലോ youtube.com -ലോ ഉള്ള നിർദ്ദേശങ്ങൾ പാലിക്കുക. ഈ സമയത്ത് നിങ്ങളുടെ ബാങ്ക് ആവർത്തിക്കുന്ന പേയ്‌മെന്റുകൾ പിന്തുണച്ചേക്കില്ല എന്ന കാര്യം ശ്രദ്ധിക്കുക. ആവർത്തിക്കുന്ന പേയ്മെന്റുകൾ പിന്തുണയ്ക്കുന്ന ബാങ്കുകളുടെ ലിസ്റ്റ് പരിശോധിക്കുക അല്ലെങ്കിൽ കൂടുതലറിയുക.

താൽക്കാലികമായി നിർത്തിയ ചാനൽ അംഗത്വങ്ങൾ നിങ്ങളുടെ പേയ്മെന്റുകളെ ബാധിക്കുന്നത് എങ്ങനെ

“താൽക്കാലികമായി നിർത്തിയ മോഡ്” എന്താണെന്ന് വിശദീകരിക്കുന്നു

ചിലപ്പോൾ ചാനൽ അംഗത്വങ്ങൾ “താൽക്കാലികമായി നിർത്തിയ മോഡിലാക്കുന്നു.” ഇങ്ങനെ സംഭവിക്കുന്നത് ചാനൽ MCN-കൾ മാറ്റുമ്പോഴോ അവരുടെ ചാനൽ കുട്ടികൾക്കായി സൃഷ്ടിച്ചത് എന്ന് സജ്ജീകരിക്കുമ്പോഴോ ധനസമ്പാദനം നടത്താൻ കഴിയാതിരിക്കുമ്പോഴോ ആകാം. “താൽക്കാലികമായി നിർത്തിയ മോഡിൽ” ആയിരിക്കുക എന്നതിനർത്ഥം ചാനലിന് അംഗത്വങ്ങൾ വഴി ധനസമ്പാദനം നടത്താനാകില്ല എന്നാണ് -- പലപ്പോഴും ഇതൊരു താൽക്കാലിക നില ആയിരിക്കും. ചാനൽ “താൽക്കാലികമായി നിർത്തിയ മോഡിൽ” ആണെങ്കിൽ അവയ്ക്ക് പെർക്കുകളോ മറ്റ് ആനുകൂല്യങ്ങളോ ഡെലിവർ ചെയ്യാനാകില്ല.

പേയ്‌മെന്റ് വിശദാംശങ്ങൾ

“താൽക്കാലികമായി നിർത്തിയ മോഡിലുള്ള” ചാനലിന്റെ, പണമടച്ചുപയോഗിക്കുന്ന സജീവ അംഗമാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ആവർത്തിക്കുന്ന പ്രതിമാസ പേയ്മെന്റ്, ബില്ലിംഗ് സൈക്കിൾ, അംഗത്വങ്ങളിലേക്കുള്ള ആക്‌സസ് എന്നിവയും താൽക്കാലികമായി നിർത്തും.

നിങ്ങൾ ചാനൽ അംഗത്വത്തിന് സൈൻ അപ്പ് ചെയ്തത് iOS-ലോ Android-ലോ ആണെങ്കിൽ, നിങ്ങളുടെ ബില്ലിംഗ് കാലയളവ് അവസാനിച്ച ശേഷം ചാനൽ താൽക്കാലികമായി നിർത്തിയ മോഡിലാണെങ്കിൽ നിങ്ങളുടെ ആവർത്തിക്കുന്ന പ്രതിമാസ പേയ്മെന്റുകൾ റദ്ദാക്കിയേക്കാം. ഇങ്ങനെ സംഭവിച്ചാൽ, നിങ്ങളുടെ അംഗത്വം റദ്ദാക്കിയതായി നിങ്ങളെ അറിയിക്കും, മാത്രമല്ല ചാനലിന്റെ അംഗത്വം താൽക്കാലികമായി നിർത്തിയത് മാറ്റിയാൽ/മാറ്റുമ്പോൾ നിങ്ങൾക്ക് വീണ്ടും ചേരാനുമാകും.

ഒരു ചാനലിലെ അംഗത്വങ്ങൾ പരമാവധി 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിയേക്കാം; അതിന് ശേഷം അംഗത്വങ്ങളും അംഗങ്ങളുടെ ആവർത്തിക്കുന്ന പ്രതിമാസ പേയ്മെന്റുകളും റദ്ദാക്കും.

അവസാനിപ്പിച്ച ചാനൽ അംഗത്വങ്ങൾ നിങ്ങളുടെ പേയ്മെന്റിനെ ബാധിക്കുന്നത് എങ്ങനെ

ഒരു ചാനൽ, അംഗത്വങ്ങളുടെ ഫീച്ചറിലേക്ക് ആക്‌സസ് അവസാനിപ്പിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ (ഉദാ. അത് ഇനി YouTube പങ്കാളി പ്രോഗ്രാമിന്റെ ഭാഗമല്ലെങ്കിൽ) പ്രതിമാസം ആവർത്തിക്കുന്ന എല്ലാ പേയ്മെന്റുകളും അംഗത്വ പെർക്കുകളും ഉടൻ തന്നെ അവസാനിപ്പിക്കും. അവസാനിപ്പിച്ച സമയത്ത് അംഗങ്ങളായിരുന്ന കാഴ്‌ചക്കാർക്ക്, റീഫണ്ട് അഭ്യർത്ഥിക്കുന്നതിനുള്ള വിവരങ്ങൾ അടങ്ങിയ അവസാനിപ്പിക്കൽ ഇമെയിൽ ലഭിക്കും.

അംഗത്വം അവസാനിപ്പിക്കുമ്പോൾ ലഭിക്കുന്ന റീഫണ്ടുകൾ

പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും റദ്ദാക്കാം. റദ്ദാക്കി കഴിഞ്ഞാൽ നിങ്ങളിൽ നിന്ന് വീണ്ടും നിരക്ക് ഈടാക്കില്ല. ബില്ലിംഗ് സൈക്കിൾ അവസാനിക്കുന്നത് വരെ നിങ്ങൾക്ക് ബാഡ്‌ജ് ഉപയോഗിക്കാൻ കഴിയും, മാത്രമല്ല സ്രഷ്‌ടാവ് നൽകുന്ന പെർക്കുകളിലേക്ക് അതുവരെ ആക്‌സസ് ഉണ്ടായിരിക്കുകയും ചെയ്യും. നിങ്ങൾ റദ്ദാക്കുന്നതിനും ചാനൽ അംഗത്വം ഔദ്യോഗികമായി അവസാനിക്കുന്നതിനും ഇടയിലുള്ള കാലയളവിന് റീഫണ്ട് ലഭിക്കില്ലെന്ന കാര്യം ഓർമ്മിക്കുക.
നിങ്ങളുടെ അക്കൗണ്ടിൽ ചാനൽ അംഗത്വങ്ങൾക്ക് അനധികൃത നിരക്ക് ഈടാക്കിയത് ശ്രദ്ധയിൽപ്പെട്ടാൽ അനധികൃത നിരക്ക് റിപ്പോർട്ട് ചെയ്യാൻ ഈ ഘട്ടങ്ങൾ പാലിക്കുക. നിങ്ങളുടെ പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വത്തിലെ, സ്രഷ്ടാവ് നൽകുന്ന പെർക്കുകളോ മറ്റ് ഫീച്ചറുകളോ തകരാറുള്ളവ ആണെങ്കിലോ ലഭ്യമാകുന്നില്ലെങ്കിലോ പറഞ്ഞിരുന്നത് പോലുള്ള പ്രകടനം കാഴ്‌ചവയ്ക്കുന്നില്ലെങ്കിലോ റീഫണ്ട് അഭ്യർത്ഥിക്കാൻ എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ പിന്തുണാ ടീമിനെ ബന്ധപ്പെടാം. ഭാഗികമായി അവസാനിച്ച ബില്ലിംഗ് കാലയളവുകൾക്ക് ഞങ്ങൾ റീഫണ്ടുകളോ ക്രെഡിറ്റോ നൽകില്ല.
നിങ്ങൾ Apple വഴി സൈൻ അപ്പ് ചെയ്ത അംഗമാണെങ്കിൽ, പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വത്തിന് റീഫണ്ട് അഭ്യർത്ഥിക്കാൻ നിങ്ങൾ Apple പിന്തുണയെ ബന്ധപ്പെടേണ്ടി വരും. Apple-ന്റെ റീഫണ്ട് നയം ബാധകമാകും.

സ്രഷ്ടാക്കളുമായി ചാനൽ അംഗത്വ വരുമാനം പങ്കിടൽ

Google കണക്കാക്കുന്നത് പ്രകാരം, പ്രാദേശിക വിൽപ്പന നികുതിയും മറ്റ് ഫീസും (രാജ്യവും ഉപയോക്താവിന്റെ പ്ലാറ്റ്‌ഫോമും അടിസ്ഥാനമാക്കി) പിടിച്ച ശേഷം അംഗത്വങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ 70% സ്രഷ്ടാക്കൾക്ക് ലഭിക്കും. പേയ്‌മെന്റുകൾ പ്രോസസ് ചെയ്യാനുള്ള ഫീസ് (ക്രെഡിറ്റ് കാർഡ് ഫീസ് ഉൾപ്പെടെ) നിലവിൽ YouTube ആണ് വഹിക്കുന്നത്

നിങ്ങളുടെ അംഗത്വ ആനുകൂല്യങ്ങൾ ഉപയോഗിക്കുക, മാനേജ് ചെയ്യുക

എല്ലാ അംഗങ്ങൾക്കുമുള്ള ചാനൽ അംഗത്വ ആനുകൂല്യങ്ങൾ

അംഗമാകുമ്പോൾ നിങ്ങൾക്ക് ചില ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് ലഭിക്കുന്നു. നിങ്ങൾ ചേരുന്ന വ്യത്യസ്ത ലെവലുകൾ അടിസ്ഥാനമാക്കി വ്യത്യസ്തമായ പെർക്കുകൾ നിങ്ങൾക്ക് ലഭിക്കും.
  • അംഗങ്ങൾക്ക് മാത്രമുള്ള കമ്മ്യൂണിറ്റി പോസ്റ്റുകൾ: നിങ്ങൾക്ക് ചാനലിന്റെ കമ്മ്യൂണിറ്റി ടാബിൽ അംഗങ്ങൾക്ക് മാത്രമുള്ള പോസ്റ്റുകൾ കാണാം. എക്‌സ്‌ക്ലൂസീവ് ഉള്ളടക്കം “അംഗങ്ങൾക്ക് മാത്രമുള്ളത്” എന്ന് ടാഗ് ചെയ്യുന്നു, ഇതിൽ ടെക്സ്റ്റ് പോസ്റ്റുകളും GIF-കളും വോട്ടെടുപ്പുകളും വീഡിയോകളും മറ്റും ഉൾപ്പെടും.
  • അംഗങ്ങളോട് നന്ദി പറയുന്നതിനുള്ള ഷെൽഫ്: സ്രഷ്‌ടാവ് ഈ ഷെൽഫ് ഓണാക്കിയിട്ടുണ്ടെങ്കിൽ, സജീവമായ മറ്റ് അംഗങ്ങൾക്കൊപ്പം നിങ്ങളുടെ അവതാറും ചാനലിന്റെ പേജിൽ ഫീച്ചർ ചെയ്തേക്കാം. സ്രഷ്ടാവിന്റെ ചാനലിന്റെ അംഗമായിരിക്കുന്നതിന് നിങ്ങളോട് പബ്ലിക്കായി നന്ദി പറയാൻ അവർക്കുള്ള മാർഗ്ഗമാണ് ഈ ഷെൽഫ്. നിങ്ങൾ അംഗത്വം റദ്ദാക്കിയാൽ തുടർന്ന് നിങ്ങളെ ഷെൽഫിൽ ഫീച്ചർ ചെയ്യില്ല.
  • അംഗത്വ മൈൽസ്റ്റോൺ ചാറ്റുകൾ: നിങ്ങൾ അംഗമായി തുടരുന്ന ഓരോ മാസവും (തുടർച്ചയായ രണ്ടാമത്തെ മാസം മുതൽ) നിങ്ങൾക്ക് ഒരു അംഗത്വ മൈൽസ്റ്റോൺ ചാറ്റ് വീതം ലഭിക്കും. തത്സമയ സ്ട്രീമുകളിലെയോ പ്രിമിയറുകളിലെയോ തത്സമയ ചാറ്റിൽ ഉപയോഗിക്കാവുന്ന ഹൈലൈറ്റ് ചെയ്ത പ്രത്യേക സന്ദേശങ്ങളാണ് അംഗത്വ മൈൽസ്റ്റോൺ ചാറ്റുകൾ. മൊത്തത്തിൽ എത്ര കാലമായി നിങ്ങൾ ഈ ചാനലിന്റെ അംഗമാണെന്ന് ഈ പ്രത്യേക സന്ദേശങ്ങൾ ഹൈലൈറ്റ് ചെയ്യുന്നു, ഇവ എല്ലാ കാഴ്‌ചക്കാർക്കും ദൃശ്യമാകും.
  • ചാനൽ ബാഡ്‌ജുകൾ: നിങ്ങൾ അംഗമായ ചാനലിൽ നിങ്ങൾ സൃഷ്ടിക്കുന്ന എല്ലാ കമന്റുകളിലും തത്സമയ ചാറ്റുകളിലും ചാനൽ പേരിന്റെ അടുത്തായി ദൃശ്യമാകുന്നതും പബ്ലിക്കായി ദൃശ്യമാകുന്നതുമായ എക്‌സ്‌ക്ലൂസീവ് അംഗത്വ ബാഡ്‌ജ്.
    • ചില ചാനലുകളിൽ ബാഡ്‌ജ്, നിങ്ങൾ എത്ര കാലമായി ചാനലിന്റെ അംഗമാണ് എന്നത് വ്യത്യസ്ത നിറങ്ങളിലുള്ള ഡിഫോൾട്ട് ബാഡ്‌ജുകളിലൂടെയും ഇഷ്ടാനുസൃത ബാഡ്‌ജുകളിലൂടെയും പ്രതിഫലിപ്പിക്കും.
  • അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോകൾ: അനുയോജ്യമായ ലെവലുകളിലുള്ള ചാനൽ അംഗങ്ങൾക്ക് മാത്രം കാണാൻ ലഭ്യമാകുന്ന എക്‌സ്‌ക്ലൂസീവ് വീഡിയോകൾ. അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോ ആർക്ക് വേണമെങ്കിലും കണ്ടെത്താനാകുമെങ്കിലും അനുയോജ്യമായ ലെവലുകളിലുള്ള അംഗങ്ങൾക്ക് മാത്രമേ അത് കാണാനാകൂ. ചാനലിന്റെ അംഗത്വ, ഉള്ളടക്ക, കമ്മ്യൂണിറ്റി ടാബുകളിൽ ഈ വീഡിയോകൾ കണ്ടെത്താം. അംഗത്തിന്റെ ഹോം ഫീഡിലും സബ്‌സ്‌ക്രിപ്‌ഷനുകൾ ഫീഡിലും ഈ വീഡിയോകൾ ലഭ്യമായേക്കാം. 
  • പുതിയ അംഗത്വ സന്ദേശം: നിർദ്ദിഷ്ട ചാനലിലെ തത്സമയ സ്ട്രീമിനിടെയാണ് നിങ്ങൾ ചാനൽ അംഗമാകുന്നതെങ്കിൽ തെളിച്ചമുള്ള പച്ച നിറത്തിൽ “പുതിയ അംഗം” എന്ന സന്ദേശം തത്സമയ ചാറ്റിൽ അയയ്ക്കും. കൂടാതെ നിങ്ങളുടെ പ്രൊഫൈൽ ചിത്രം ചാറ്റിന്റെ മുകൾ ഭാഗത്ത് 5 മിനിറ്റ് പിൻ ചെയ്യും.
  • അംഗങ്ങൾക്ക് മാത്രമുള്ള തത്സമയ ചാറ്റ്: പബ്ലിക് തത്സമയ സ്ട്രീമുകളിൽ സ്രഷ്‌ടാക്കൾ ചാറ്റ്, അംഗങ്ങൾക്ക് മാത്രമുള്ളതാക്കി മാറ്റിയേക്കാം. എല്ലാവർക്കും തത്സമയ സ്ട്രീം കാണാമെങ്കിലും അംഗങ്ങൾക്ക് മാത്രമേ ചാറ്റുകൾ പോസ്റ്റ് ചെയ്യാനാകൂ. 
  • ഇഷ്ടാനുസൃത ഇമോജി: സ്രഷ്ടാവാണ് അപ്‌ലോഡ് ചെയ്യുന്നതെങ്കിൽ ചാനലിന്റെ വീഡിയോകളിലെ കമന്റുകളിലും തത്സമയ ചാറ്റുകളിലും ചാനൽ അംഗങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് ഇമോജി ഉപയോഗിക്കാം. തത്സമയ ചാറ്റിൽ ഇമോജി സ്വയമേവ നൽകാൻ, നിങ്ങൾ സ്രഷ്ടാവ് അസൈൻ ചെയ്ത ഫാമിലി നാമമാണ് ഉപയോഗിക്കുക. 
  • മറ്റ് ക്രിയേറ്റർ പെർക്കുകൾ: ചാനലാണ് നൽകുന്നതെങ്കിൽ, മറ്റ് എക്‌സ്‌ക്ലൂസീവ് ക്രിയേറ്റർ പെർക്കുകളിലേക്കും നിങ്ങൾക്ക് ആക്‌സസ് ലഭിച്ചേക്കാം.

ശ്രദ്ധിക്കുക: എത്ര സമയം ഇടവിട്ട് നിങ്ങൾക്ക് തത്സമയ ചാറ്റിൽ കമന്റിടാൻ കഴിയുമെന്നത് പരിമിതപ്പെടുത്തുന്ന "സ്ലോ മോഡ്", സജീവമായ, പണമടച്ചുപയോഗിക്കുന്ന ചാനൽ അംഗത്വമുള്ളവർക്ക് ബാധകമാകില്ല.

വ്യത്യസ്ത ലെവലുകളിലെ ക്രിയേറ്റർ പെർക്കുകൾ

ഓരോ ലെവലിനും അതിന്റേതായ പരമാവധി നിരക്കുണ്ട്. ഓരോ ലെവലും കടന്ന് മുകളിലേക്ക് പോകുന്തോറും നിങ്ങളുടെ പെർക്കുകളുടെ എണ്ണവും കൂടുന്നു. നിങ്ങൾ ഏറ്റവും ചെലവേറിയ ലെവലിൽ ചേർന്നാൽ താഴ്ന്ന ലെവലുകളിലുള്ള എല്ലാ പെർക്കുകളിലേക്കും ആക്‌സസ് ലഭിക്കുമെന്നാണ് ഇതിനർത്ഥം.

ഓരോ ലെവലിലും എനിക്ക് എന്താണ് ലഭിക്കുക, എനിക്ക് എങ്ങനെയാണ് ചേരാനാകുക?

ഇത് ചാനൽ അനുസരിച്ച് വ്യത്യാസപ്പെടും. ചേരുക ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് വ്യത്യസ്ത പെർക്കുകൾ കാണാം.

ഞാൻ നിലവിൽ അംഗമാണ്, ലഭ്യമായ വ്യത്യസ്ത പെർക്കുകൾ എനിക്ക് എങ്ങനെ കാണാനാകും?

നിങ്ങൾ ഇതിനകം ചേർന്നിട്ടുള്ള ചാനലിന്റെ ഹോം പേജിലേക്ക് പോയി തുടർന്ന് പെർക്കുകൾ കാണുക തിരഞ്ഞെടുക്കുക.

ചാനൽ അംഗത്വ അറിയിപ്പുകൾ ഓണാക്കുക അല്ലെങ്കിൽ ഓഫാക്കുക

ചാനൽ അംഗം എന്ന നിലയിൽ, അംഗങ്ങൾക്ക് മാത്രമുള്ള ഉള്ളടക്കം നിങ്ങൾക്ക് കമ്മ്യൂണിറ്റി ടാബിലോ അംഗത്വ ടാബിലോ ചാനലിന്റെ ഉള്ളടക്ക ടാബുകളിലോ കണ്ടെത്താം. അംഗങ്ങൾക്ക് മാത്രമുള്ള വീഡിയോകൾ നിങ്ങളുടെ ഹോം ഫീഡിലും സബ്‌സ്‌ക്രിപ്ഷനുകൾ ഫീഡിലും ദൃശ്യമാകുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടേക്കാം. ചാനൽ ഇനിപ്പറയുന്നവ ചെയ്യുമ്പോൾ അക്കാര്യം നിങ്ങളെ അറിയിക്കാൻ ഞങ്ങൾ അറിയിപ്പുകളോ ഇമെയിലോ ഉപയോഗിക്കും:

  • അംഗങ്ങൾക്ക് മാത്രമുള്ള പുതിയ പോസ്റ്റ് സൃഷ്‌ടിക്കുമ്പോൾ 
  • അംഗങ്ങൾക്ക് മാത്രമുള്ള പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ 
  • അംഗങ്ങൾക്ക് മാത്രമുള്ള തത്സമയ സ്ട്രീം ആരംഭിക്കുമ്പോൾ
  • 30 മിനിറ്റിനുള്ളിൽ ആരംഭിക്കുന്ന, അംഗങ്ങൾക്ക് മാത്രമുള്ള തത്സമയ സ്‌ട്രീം ഷെഡ്യൂൾ ചെയ്യുമ്പോൾ

അംഗങ്ങൾക്ക് മാത്രമുള്ള ഉള്ളടക്കത്തിനുള്ള അറിയിപ്പുകളും ഇമെയിലുകളും ലഭിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

അറിയിപ്പുകൾ ഓഫാക്കുക

അംഗങ്ങൾക്ക് മാത്രമുള്ള പുതിയ ഉള്ളടക്കത്തെ കുറിച്ച് അറിയേണ്ടതില്ലെങ്കിൽ നിങ്ങൾക്ക്:

  • നിങ്ങൾ അംഗമായിട്ടുള്ള നിർദ്ദിഷ്ട ചാനലുകൾക്കുള്ള അറിയിപ്പുകളും ഇമെയിലുകളും ഒഴിവാക്കാം.
    • അംഗങ്ങൾക്ക് മാത്രമുള്ള ഉള്ളടക്കത്തിനുള്ള അറിയിപ്പുകൾ ഒഴിവാക്കാൻ: ക്രമീകരണം തുടർന്ന് അറിയിപ്പുകൾ തുടർന്ന് എന്നിങ്ങനെ തിരഞ്ഞെടുത്ത് അംഗങ്ങൾക്ക് മാത്രം എന്നതിനടുത്തുള്ള സ്വിച്ച് ഓഫാക്കുക.
    • അംഗങ്ങൾക്ക് മാത്രമുള്ള ഉള്ളടക്കത്തിനുള്ള ഇമെയിലുകൾ ഒഴിവാക്കാൻ: നിങ്ങൾക്ക് ലഭിക്കുന്ന, അംഗങ്ങൾക്ക് മാത്രമുള്ള ഏതെങ്കിലും ഇമെയിലിലെ വരിക്കാരല്ലാതാകുക ലിങ്ക് ഉപയോഗിക്കുക. നിങ്ങൾക്ക് വീണ്ടും ഇമെയിൽ അറിയിപ്പുകളുടെ വരിക്കാരാകണമെങ്കിൽ ക്രമീകരണം തുടർന്ന് അറിയിപ്പുകൾ തുടർന്ന് എന്നിങ്ങനെ തിരഞ്ഞെടുത്ത് “ഇമെയിൽ അറിയിപ്പുകൾ” എന്നതിലെ “വരിക്കാരല്ലാതായ ഇമെയിൽ അറിയിപ്പുകൾ” തിരഞ്ഞെടുത്ത് ഏതൊക്കെ ഇമെയിലുകളാണ് നിങ്ങൾക്ക് ലഭിക്കേണ്ടതെന്ന് തിരഞ്ഞെടുക്കുക.
  • നിർദ്ദിഷ്ട ചാനലിനുള്ള എല്ലാ അറിയിപ്പുകളും ഒഴിവാക്കുക:
    • നിങ്ങൾ വരിക്കാരായ ചാനലിലേക്ക് പോയി തുടർന്ന് അറിയിപ്പുകൾ  തുടർന്ന് ഒന്നുമില്ല എന്നിങ്ങനെ തിരഞ്ഞെടുക്കുക. അംഗങ്ങൾക്ക് മാത്രമുള്ള ഉള്ളടക്കത്തിനൊപ്പം, ഈ ചാനലിന്റെ എല്ലാ അറിയിപ്പുകളും ഇത് ഓഫാക്കും.
  • നിങ്ങളുടെ അക്കൗണ്ടിലെ എല്ലാ അറിയിപ്പുകളും ഓഫാക്കുക.

കമ്മ്യൂണിറ്റി ടാബിലെ എക്‌സ്‌ക്ലൂസീവ് ഉള്ളടക്കം കാണുക

എക്‌സ്‌ക്ലൂസീവ് ഉള്ളടക്കം കമ്മ്യൂണിറ്റി ടാബിൽ “അംഗങ്ങൾക്ക് മാത്രമുള്ളത്” എന്ന് ടാഗ് ചെയ്യുന്നു. ഇതിൽ ടെക്സ്റ്റ് പോസ്റ്റുകളും GIF-കളും വോട്ടെടുപ്പുകളും വീഡിയോകളും മറ്റും ഉൾപ്പെടും.

അനുചിതമായ പെർക്കുകൾ റിപ്പോർട്ട് ചെയ്യുക

YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്നതായി നിങ്ങൾ കരുതുന്ന ഓഫറിംഗ് (ലൈംഗികവും ഹിംസാത്മകവും വിദ്വേഷമുളവാക്കുന്നതുമായ ഉള്ളടക്കം, തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകൾ, സ്‌പാം എന്നിവ ഉൾപ്പെടെ) കാണുകയാണെങ്കിൽ ചേരുക ബട്ടൺ (അല്ലെങ്കിൽ നിങ്ങൾ നിലവിൽ അംഗമാണെങ്കിൽ പെർക്കുകൾ കാണുക) ക്ലിക്ക് ചെയ്ത ശേഷം ഓഫർ സ്ക്രീനിൽ നിന്ന് പെർക്കുകൾ റിപ്പോർട്ട് ചെയ്യുക ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് അത് റിപ്പോർട്ട് ചെയ്യാം.

സ്വകാര്യതാ വിവരങ്ങൾ

ദൃശ്യമാകുന്ന അംഗത്വ നില

നിങ്ങൾ ചാനലിൽ ചേർന്നുകഴിഞ്ഞാൽ ഇനിപ്പറയുന്ന വിവരങ്ങൾ YouTube-ൽ പബ്ലിക്കായി ദൃശ്യമാകും, മാത്രമല്ല ചാനൽ മൂന്നാം കക്ഷി കമ്പനികളുമായി വിവരങ്ങൾ പങ്കിടുകയും ചെയ്തേക്കാം:
  • നിങ്ങളുടെ ചാനൽ URL
  • നിങ്ങളുടെ YouTube ചാനലിന്റെ പേര്
  • നിങ്ങളുടെ പ്രൊഫൈൽ ചിത്രം
  • നിങ്ങൾ ചാനലിൽ ഒരു അംഗമായി ചേർന്നത് എപ്പോൾ
  • നിങ്ങൾ അംഗമായിട്ടുള്ള ലെവൽ
ശ്രദ്ധിക്കുക: ചാനലിന്റെ പെർക്കുകൾ നൽകാൻ, തിരഞ്ഞെടുത്ത ഒരു ചെറിയ കൂട്ടം മൂന്നാം കക്ഷി കമ്പനികളുമായി ഈ വിവരങ്ങൾ ചാനൽ പങ്കിട്ടേക്കാം.

നിങ്ങളുടെ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കാനാണ് സാധ്യതയുള്ളത്

മുകളിൽ പറഞ്ഞിരിക്കുന്ന നിങ്ങളുടെ വിവരങ്ങൾ മറ്റ് കാഴ്‌ചക്കാർ കണ്ടേക്കാം. പങ്കിടുന്ന വിവരങ്ങൾ നിങ്ങൾ ചേർന്നിട്ടുള്ള ചാനലിനെ ആശ്രയിച്ചിരിക്കും. ഈ ലിസ്റ്റ് സമഗ്രമല്ല:
  • എല്ലാ കാഴ്‌ചക്കാർക്കും, കമന്റുകളിലും ചാറ്റിലും നിങ്ങളുടെ ചാനൽ പേരിന്റെ അടുത്തായി ദൃശ്യമാകുന്ന ഒരു ബാഡ്‌ജ് ഉണ്ടാകും.
  • നിർദ്ദിഷ്ട ചാനലിലെ തത്സമയ സ്ട്രീമിനിടെയാണ് നിങ്ങൾ ചാനൽ അംഗമാകുന്നതെങ്കിൽ തെളിച്ചമുള്ള പച്ച നിറത്തിൽ “പുതിയ അംഗത്വ” സന്ദേശം തത്സമയ ചാറ്റിൽ അയയ്ക്കും, ഒപ്പം നിങ്ങളുടെ പ്രൊഫൈൽ ചിത്രം തത്സമയ ചാറ്റിന്റെ മുകൾ ഭാഗത്ത് 5 മിനിറ്റ് പിൻ ചെയ്യും, ഹോവർ ചെയ്യുമ്പോൾ അത് നിങ്ങളുടെ ചാനലിന്റെ പേര് കാണിക്കും.
  • ചില ചാനലുകൾ, മുകളിൽ പറഞ്ഞിരിക്കുന്ന നിങ്ങളുടെ വിവരങ്ങൾ അവരുടെ വീഡിയോകളിലെ “നിങ്ങൾക്ക് നന്ദി” ലിസ്റ്റിൽ ചേർത്തേക്കാം അല്ലെങ്കിൽ നിങ്ങളുടെ വിവരങ്ങൾ ചാനലിന്റെ നന്ദി പറയുന്നതിനുള്ള ഷെൽഫിലേക്ക് ചേർത്തേക്കാം.
  • ചില ചാനലുകൾ, മുകളിൽ പറഞ്ഞിരിക്കുന്ന നിങ്ങളുടെ വിവരങ്ങൾ സേവനം ലഭ്യമാക്കുന്നതിനായി പങ്കിട്ടേക്കാം (ഉദാഹരണത്തിന്, മൂന്നാം കക്ഷി കമ്പനി ഹോസ്റ്റ് ചെയ്യുന്ന ചാറ്റ്റൂമിലേക്കുള്ള, അംഗങ്ങൾക്ക് മാത്രമുള്ള ആക്‌സസ്).

മൂന്നാം കക്ഷി സൈറ്റിലേക്കോ ആപ്പിലേക്കോ ഉള്ള ആക്‌സസ് പരിശോധിക്കുക, നീക്കം ചെയ്യുക

മൂന്നാം കക്ഷി സൈറ്റിലേക്കോ ആപ്പിലേക്കോ ഉള്ള ആക്‌സസ് നീക്കം ചെയ്യുക

വിശ്വസനീയമല്ലെന്ന് തോന്നുന്ന സൈറ്റിലേക്കോ ആപ്പിലേക്കോ നിങ്ങൾ അക്കൗണ്ട് ആക്‌സസ് നൽകിയിട്ടുണ്ടെങ്കിൽ, Google Account-ലേക്കുള്ള അതിന്റെ ആക്‌സസ് നിങ്ങൾക്ക് നീക്കം ചെയ്യാം. നിങ്ങളുടെ Google Account-ൽ നിന്ന് സൈറ്റിനോ ആപ്പിനോ കൂടുതൽ എന്തെങ്കിലും വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ല, എന്നാൽ അവയിൽ നിലവിലുള്ള ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾ അഭ്യർത്ഥിക്കേണ്ടി വന്നേക്കാം.
  1. നിങ്ങളുടെ Google Account-ലേക്ക് പോകുക.
  2. ഇടത് നാവിഗേഷൻ പാനലിൽ നിന്ന് സുരക്ഷ തിരഞ്ഞെടുക്കുക.
  3. അക്കൗണ്ട് ആക്‌സസ് പാനലുള്ള മൂന്നാം കക്ഷി ആപ്പുകളിൽ നിന്ന് മൂന്നാം കക്ഷി ആക്‌സസ് മാനേജ് ചെയ്യുക തിരഞ്ഞെടുക്കുക.
  4. നിങ്ങൾക്ക് നീക്കം ചെയ്യേണ്ട സൈറ്റോ ആപ്പോ തിരഞ്ഞെടുക്കുക.
  5. ആക്‌സസ് നീക്കം ചെയ്യുക തിരഞ്ഞെടുക്കുക.

മൂന്നാം കക്ഷി സൈറ്റോ ആപ്പോ റിപ്പോർട്ട് ചെയ്യുക

സ്‌പാം സൃഷ്ടിക്കുകയോ നിങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ആൾമാറാട്ടം നടത്തുകയോ നിങ്ങളുടെ ഡാറ്റ ഹാനികരമായ രീതികളിൽ ഉപയോഗിക്കുകയോ ചെയ്യുന്നത് പോലെ, സൈറ്റോ ആപ്പോ നിങ്ങളുടെ ഡാറ്റ ദുരുപയോഗിക്കുന്നതായി കരുതുന്നുവെങ്കിൽ ഈ ഘട്ടങ്ങൾ പാലിക്കുക.

  1. Google Account-ലെ, 'നിങ്ങളുടെ അക്കൗണ്ടിലേക്ക് ആക്‌സസുള്ള ആപ്പുകൾ' വിഭാഗത്തിലേക്ക് പോകുക. നിങ്ങൾ സൈൻ ഇൻ ചെയ്യേണ്ടി വന്നേക്കാം.
  2. നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യേണ്ട ആപ്പ്, തുടർന്ന് ഈ ആപ്പ് റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെ തിരഞ്ഞെടുക്കുക.

മൂന്നാം കക്ഷി സൈറ്റുകളിലേക്കും ആപ്പുകളിലേക്കുമുള്ള അക്കൗണ്ട് ആക്‌സസിനെ കുറിച്ച് കൂടുതലറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
4301565488522480682
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false