കമന്റുകൾ കാണുക, അടുക്കുക അല്ലെങ്കിൽ ഇല്ലാതാക്കുക

YouTube-ൽ എങ്ങനെ കമന്റുകൾ പോസ്‌റ്റ് ചെയ്യാം, എങ്ങനെ അവയിൽ ഇടപഴകാം

ഏറ്റവും പുതിയ വാർത്തകൾക്കും അപ്ഡേറ്റുകൾക്കും നുറുങ്ങുകൾക്കും YouTube Viewers ചാനലിന്റെ വരിക്കാരാകൂ.

ഒരു വീഡിയോയുടെ ഉടമ കമന്റുകൾ ഓണാക്കിയിട്ടുണ്ടെങ്കിൽ, വീഡിയോയിൽ നിങ്ങൾക്ക് കമന്റുകൾ പോസ്റ്റ് ചെയ്യാനും മറ്റ് കമന്റുകൾ ലൈക്ക് ചെയ്യാനും, ഡിസ്‌ലൈക്ക് ചെയ്യാനും അവയ്ക്ക് മറുപടി നൽകാനും കഴിയും

ഒരു വീഡിയോയിലെ കമന്റുകൾ കാണുക

വീഡിയോയിലെ കമന്റുകൾ കാണാൻ, വീഡിയോയുടെ പേജിൽ സ്ക്രോൾ ചെയ്യുക. സംഭാഷണങ്ങൾ എളുപ്പത്തിൽ പിന്തുടരാൻ, മറുപടികൾ ത്രെഡുകളാക്കുന്നു. YouTube കമന്റുകൾ പബ്ലിക്കാണ്, നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഒരു കമന്റിന് ആർക്കും മറുപടി നൽകാനാകും.

അറിയിപ്പ് ലഭിച്ചതിന് ശേഷം നിങ്ങൾക്കൊരു കമന്റ് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, കമന്റ് അതിനകം നീക്കം ചെയ്തിരിക്കാൻ സാധ്യതയുണ്ട്. ഒറിജിനലായി പോസ്റ്റ് ചെയ്തയാൾക്കോ ചാനൽ ഉടമയ്‌ക്കോ നയ ലംഘനങ്ങൾ കാരണമോ കമന്റുകൾ നീക്കം ചെയ്തേക്കാം.

ഒരു കമന്റ് അനുചിതമാണെന്ന് നിങ്ങൾക്ക് തോന്നിയാൽ, അത് സ്പാം അല്ലെങ്കിൽ ദുരുപയോഗമാണെന്ന് റിപ്പോർട്ട് ചെയ്യാം. നിങ്ങൾ സ്രഷ്ടാവാണെങ്കിൽ, നിങ്ങളുടെ വീഡിയോകളിലെ കമന്റുകൾ മാനേജ് ചെയ്യാൻ കമന്റ് മോഡറേഷൻ ടൂളുകളും നിങ്ങൾക്ക് ഉപയോഗിക്കാം.
നിങ്ങളുടെ കമന്റ് ചരിത്രം കാണുക

YouTube-ലുടനീളം നിങ്ങൾ പോസ്റ്റ് ചെയ്ത പബ്ലിക് കമന്റുകൾ നിങ്ങൾക്ക് കാണാനാകും.

  1. കമന്റ് ചരിത്രം എന്നതിലേക്ക് പോകുക.
  2. നിങ്ങൾ കമന്റ് പോസ്റ്റ് ചെയ്ത ഒറിജിനൽ ഇടത്തേക്ക് പോകാൻ, ഉള്ളടക്കത്തിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ടാപ്പ് ചെയ്യുക.

നിങ്ങൾ കമന്റ് ചെയ്ത വീഡിയോ ഇല്ലാതാക്കിയാലോ നയ ലംഘനം കാരണം YouTube നിങ്ങളുടെ കമന്റ് നീക്കം ചെയ്താലോ, അത് ഈ ചരിത്രത്തിൽ കാണിക്കില്ല.

ഒരു കമന്റിന്റെ, പങ്കിടാനാകുന്ന ലിങ്ക് നേടുക

ഹൈലൈറ്റ് ചെയ്ത കമന്റ് ലിങ്ക് സൃഷ്ടിക്കാൻ നിങ്ങൾക്ക് കമന്റിന്റെ ടൈംസ്റ്റാമ്പിൽ ക്ലിക്ക് ചെയ്യാം അല്ലെങ്കിൽ ടാപ്പ് ചെയ്യാം. ഈ നടപടി, നിർദ്ദിഷ്ട കമന്റിനും അതിന്റെ ത്രെഡിനുമായുള്ള, പങ്കിടാനാകുന്ന ഒരു ലിങ്ക് നിങ്ങൾക്ക് വിലാസ ബാറിൽ നൽകും.

ഏതെല്ലാം കമന്റുകൾ ആദ്യം കാണിക്കണം എന്നത് മാറ്റുക

വെബിൽ, ഒരു വീഡിയോയ്ക്ക് കീഴിൽ എങ്ങനെയാണ് കമന്റുകൾ കാണിക്കുന്നത് എന്നത് നിങ്ങൾക്ക് മാറ്റാനാകും. മുൻനിര കമന്റുകൾ അല്ലെങ്കിൽ ഏറ്റവും പുതിയത് ആദ്യം എന്നത് തിരഞ്ഞെടുക്കാൻ അടുക്കേണ്ട രീതി ഉപയോഗിക്കുക.

'ഹൈലൈറ്റ് ചെയ്ത കമന്റ്' ലിങ്ക് സൃഷ്ടിക്കാൻ ടൈംസ്റ്റാമ്പ് ക്ലിക്ക് ചെയ്യുക. ഈ നടപടി, കമന്റ് ത്രെഡിനെ വേർതിരിക്കുകയും, പങ്കിടാനാകുന്ന ലിങ്ക്, വിലാസ ബാറിൽ നൽകുകയും ചെയ്യും.

കമന്റുകൾ ഇല്ലാതാക്കുക
  1. കമന്റ് ചരിത്രം എന്നതിലേക്ക് പോകുക.
  2. വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ടാപ്പ് ചെയ്യുക.
  3. YouTube-ലെ കമന്റിന് തൊട്ടടുത്തുള്ള, കൂടുതൽ '' തിരഞ്ഞെടുക്കുക.
    1. എഡിറ്റ് ചെയ്യുക  അല്ലെങ്കിൽ ഇല്ലാതാക്കുക  തിരഞ്ഞെടുക്കുക.

നിങ്ങളുടെ സ്മാർട്ട് ടിവിയിൽ നിന്ന് കമന്റുകൾ ഉപയോഗിച്ച് ഇടപഴകുക

നിങ്ങളുടെ സ്മാർട്ട് ടിവിയിലോ ഗെയിം കൺസോളിലോ ഉള്ളടക്കം കണ്ടുകൊണ്ട് നിങ്ങൾക്കിപ്പോൾ കമന്റുകൾ കാണാനും അതുവഴി ഉടപഴകാനും കഴിയും. ഒരു വീഡിയോയിലെ കമന്റുകൾ കാണാൻ, വീഡിയോയുടെ കാഴ്ചാ പേജിലേക്ക് പോയി അതിന്റെ തലക്കെട്ട് തിരഞ്ഞെടുക്കുക. വീഡിയോയുടെ കമന്റ് പാനൽ ഫീച്ചർ ചെയ്യുന്ന, ആമുഖ വിഭാഗം ദൃശ്യമാകും. ഇനിപ്പറയുന്നവ ഉൾപ്പെടെ, വീഡിയോയിലെ കമന്റുകളുടെ പൂർണ്ണ ലിസ്റ്റ് കാണാൻ, കമന്റുകൾ എന്ന ടൈൽ തിരഞ്ഞെടുക്കുക:

  • സ്രഷ്ടാവ് പിൻ ചെയ്ത കമന്റുകൾ
  • ലഭിച്ച ലൈക്കുകളുടെ എണ്ണം
  • മറുപടിയുടെ എണ്ണം 

കമന്റ് പൂർണ്ണമായി വായിക്കാനും മറുപടികൾ കാണാനും ലൈക്ക് അല്ലെങ്കിൽ ഡിസ്‌ലൈക്ക് ചെയ്യാനും കമന്റ് തിരഞ്ഞെടുക്കുക.

ഒരു കമന്റ് പോസ്റ്റ് ചെയ്യാനോ മറുപടി നൽകാനോ, നിങ്ങളുടെ ഫോണുമായി സ്മാർട്ട് ടിവിയോ ഗെയിം കൺസോളോ സമന്വയിപ്പിച്ച്, ഫോൺ ഉപയോഗിച്ച് കമന്റ് ചെയ്യുക. 

കമന്റ് ചേർക്കാനോ മറുപടി നൽകാനോ:

  1. നിങ്ങളുടെ ഫോണിൽ YouTube ആപ്പ് തുറക്കുക.
  2. രണ്ട് ഉപകരണങ്ങളിലും നിങ്ങൾ ഒരേ Google Account-ൽ ആണ് സൈൻ ഇൻ ചെയ്തിരിക്കുന്നതെന്ന് ഉറപ്പാക്കുക. 
  3. നിങ്ങളുടെ ടിവിയിൽ നിന്ന് YouTube-ലേക്ക് കണക്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന പോപ്പ്-അപ്പ്, YouTube ആപ്പിൽ തുറക്കും.
  4. 'കണക്റ്റ് ചെയ്യുക' ടാപ്പ് ചെയ്യുക.
  5. നിങ്ങൾ ടിവിയിൽ കാണുന്ന വീഡിയോയുടെ കമന്റുകൾ YouTube ആപ്പിൽ ലോഡാകും, തടസ്സമില്ലാതെ കമന്റ് പോസ്റ്റ് ചെയ്യാനും ഇടപഴകാനും ഇത് നിങ്ങളെ അനുവദിക്കും.
ശ്രദ്ധിക്കുക: നിങ്ങൾ സൈൻ ഔട്ട് ചെയ്തിരിക്കുമ്പോൾ കമന്റുകൾ കാണാനാകും, അവയ്ക്ക് മറുപടി നൽകാനോ സ്വന്തം കമന്റ് പോസ്റ്റ് ചെയ്യാനോ കഴിയില്ല.

 

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
2204975597343966629
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false