YouTube-ൽ നിങ്ങളുടെ വീഡിയോയ്ക്ക് പ്രായ നിയന്ത്രണം ഏർപ്പെടുത്തുക

നിങ്ങളുടെ ഏതെങ്കിലും വീഡിയോ 18 വയസ്സിന് താഴെയുള്ള കാഴ്‌ചക്കാർക്ക് അനുയോജ്യമല്ലെങ്കിൽ നിങ്ങൾക്ക് പ്രായ നിയന്ത്രണ പരിധികൾ ചേർക്കാവുന്നതാണ്. ഇത്തരത്തിലുള്ള പ്രായ നിയന്ത്രണം സ്വയം ഏർപ്പെടുത്തിയതാണ്, അത് YouTube-ന്റെ അവലോകനത്തിന്റെ ഫലമല്ല.

വീഡിയോ പ്രായ നിയന്ത്രണമുള്ളതാണെങ്കിൽ, അത് കാണുന്നതിന് കാഴ്‌ചക്കാർക്ക് 18 വയസ്സോ അതിന് മുകളിലോ പ്രായമുണ്ടായിരിക്കുകയും സൈൻ ഇൻ ചെയ്‌തിരിക്കുകയും വേണം. YouTube-ന്റെ ചില പ്രത്യേക വിഭാഗങ്ങളിൽ ഈ വീഡിയോകൾ കാണിക്കുന്നില്ല. പ്രായ നിയന്ത്രിത വീഡിയോകൾ പരിമിതമായ പരസ്യമുള്ളതോ പരസ്യങ്ങൾ ഇല്ലാത്തതോ ആകാം.

നിങ്ങളുടെ ഉള്ളടക്കത്തിന് പ്രായ-നിയന്ത്രണം വേണോ എന്ന് തീരുമാനിക്കുമ്പോൾ, നിങ്ങളുടെ ഉള്ളടക്കത്തിൽ ഇവ അടങ്ങിയിരിക്കുന്നുണ്ടോ എന്ന് നിങ്ങൾ പരിഗണിക്കണം:

  • ഹിംസ
  • അസ്വസ്ഥതയുണ്ടാക്കുന്ന ചിത്രം
  • നഗ്നത
  • ലൈംഗിക സൂചകമായ ഉള്ളടക്കം
  • അപകടകരമായ പ്രവൃത്തികളുടെ ചിത്രീകരണം

പ്രായനിയന്ത്രണമുള്ള ഉള്ളടക്കത്തെക്കുറിച്ച് കൂടുതലറിയുക.

നിങ്ങൾ സ്വയം പ്രായ നിയന്ത്രണം ഏർപ്പെടുത്തുന്ന വീഡിയോകളും YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിധേയമായി തുടരുന്നു. ഒരു വീഡിയോയ്ക്ക് പ്രായനിയന്ത്രണം വേണമെന്ന് YouTube തീരുമാനിക്കുകയാണെങ്കിൽ, അതിന് ശാശ്വതമായി പ്രായനിയന്ത്രണം ഏർപ്പെടുത്തും. നിങ്ങൾ വീഡിയോയ്‌ക്ക് പ്രായനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ നിയന്ത്രണം ബാധകമാണ്.

വീഡിയോ പരസ്യത്തിന് വേണ്ടിയുള്ളതാണെങ്കിൽ ഇത്തരത്തിലുള്ള പ്രായനിയന്ത്രണം ഉപയോഗിക്കരുത്. ഇത് പരസ്യത്തെ ശാശ്വതമായി നിരാകരിക്കും.

വീഡിയോയ്‌ക്ക് എങ്ങനെ പ്രായ നിയന്ത്രണം ഏർപ്പെടുത്താം

പ്രായപരിധി ചേർത്തുകൊണ്ട് നിങ്ങൾ ഒരു വീഡിയോ അപ്ലോഡ് ചെയ്യുക

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. മുകളിൽ വലതുവശത്ത് CREATE ക്ലിക്ക് ചെയ്യുക: തുടർന്ന് വീഡിയോകൾ അപ്ലോഡ് ചെയ്യുക .
  3. നിങ്ങളുടെ വീഡിയോ വിശദാംശങ്ങളും പ്രേക്ഷക ക്രമീകരണവും നൽകുക.
  4. പ്രായ നിയന്ത്രണം എന്നതിൽ ക്ലിക്ക് ചെയ്യുക (വിപുലമായത്)  തുടർന്ന് അതെ, 18 വയസ്സിനു മുകളിൽ പ്രായമുള്ള കാഴ്‌ചക്കാർക്കായി എന്റെ വീഡിയോകൾ പരിമിതപ്പെടുത്തുക.
  5. പ്രക്രിയ പൂർത്തിയാക്കാൻ ഘട്ടങ്ങൾ പാലിച്ചു അപ്ലോഡ് ചെയ്യുക

അപ്ലോഡ് ചെയ്ത വീഡിയോകൾക്ക് പ്രായപരിധി ചേർക്കുക

  1. നിങ്ങളുടെവീഡിയോ പേജിലേക്ക് പോകുക.
  2. നിങ്ങൾ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോയുടെ അടുത്തുള്ള ബോക്സിൽ ക്ലിക്ക് ചെയ്യുക.
  3. ഇതിൽ ക്ലിക്ക് ചെയ്യുക: എഡിറ്റ് ചെയ്യുക  തുടർന്ന് പ്രേക്ഷകർ തുടർന്ന് പ്രായ നിയന്ത്രണം (വിപുലമായത്) .
  4. അതെ, 18 വയസ്സിനു മുകളിൽ പ്രായമുള്ള കാഴ്‌ചക്കാർക്കായി എന്റെ വീഡിയോകൾ പരിമിതപ്പെടുത്തുക തിരഞ്ഞെടുക്കുക. 

ഒരു തത്സമയ സ്ട്രീമിൽ പ്രായ നിയന്ത്രണം ചേർക്കുക

  1. YouTube Studio-യിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. മുകളിൽ വലതുവശത്ത് ഇത് ക്ലിക്ക് ചെയ്യുക: സൃഷ്ടിക്കുക   തുടർന്ന് ലൈവ് ആകൂ
  3. നിങ്ങളുടെ തത്സമയ സ്‌ട്രീമിന്റെ വിശദാംശങ്ങളും പ്രേക്ഷക ക്രമീകരണവും നൽകുക. 
  4. ഇത് ക്ലിക്ക് ചെയ്യുക: പ്രായ നിയന്ത്രണം (വിപുലമായത്)  തുടർന്ന് അതെ, 18 വയസ്സിനു മുകളിൽ പ്രായമുള്ള കാഴ്‌ചക്കാർക്കായി എന്റെ വീഡിയോകൾ പരിമിതപ്പെടുത്തുക.
  5. തത്സമയ സ്ട്രീം പ്രക്രിയ പൂർത്തിയാക്കാൻ ഘട്ടങ്ങൾ പാലിക്കുക.

ഏതൊക്കെ വീഡിയോകൾക്കാണ് പ്രായ നിയന്ത്രണം നിശ്ചയിച്ചിരിക്കുന്നതെന്ന് പരിശോധിക്കുക

  1. നിങ്ങളുടെവീഡിയോ പേജിലേക്ക് പോകുക.
  2. മുകളിൽ ഇത് ക്ലിക്ക് ചെയ്യുക: ഫിൽട്ടർ  തുടർന്ന് പ്രായ നിയന്ത്രണം തുടർന്ന് 18 വയസ്സിന് മുകളിലുള്ള കാഴ്‌ചക്കാർ തുടർന്ന് APPLY. കാണിക്കുന്ന വീഡിയോകൾക്ക് പ്രായ നിയന്ത്രണം നിശ്ചയിച്ചിരിക്കുന്നു.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
16560574395680502561
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false