ചാനൽ അല്ലെങ്കിൽ അക്കൗണ്ട് അവസാനിപ്പിക്കലുകൾ

നിങ്ങളുടെ ചാനൽ അവസാനിപ്പിക്കുകയാണെങ്കിൽ, അവസാനിപ്പിക്കലിന്റെ കാരണം വിശദീകരിക്കുന്ന ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ YouTube ചാനൽ അവസാനിപ്പിച്ചാൽ, മറ്റേതെങ്കിലും YouTube ചാനൽ ഉപയോഗിച്ചോ സൃഷ്ടിച്ചോ അവസാനിപ്പിക്കലിൽ നിന്ന് ഒഴിവാകുന്നത് — അല്ലെങ്കിൽ അവസാനിപ്പിക്കലിനെ മറികടക്കാനായി നിങ്ങളുടെ ചാനൽ ഉപയോഗിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നത് — വിലക്കിയിരിക്കുന്നു.  

ഇത് നിലവിലുള്ള എല്ലാ ചാനലുകൾക്കും നിങ്ങൾ സൃഷ്ടിക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്ന പുതിയ ചാനലുകൾക്കും നിങ്ങളെ തുടർച്ചയായോ പ്രാധാന്യത്തോടെയോ ഫീച്ചർ ചെയ്യുന്ന ചാനലുകൾക്കും ബാധകമാകും.

YouTube പങ്കാളി പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ ചാനൽ അവസാനിപ്പിച്ചാൽ, അവർക്ക് വരുമാനമൊന്നും നേടാനാകില്ല. നൽകിയിട്ടില്ലാത്ത വരുമാനം ഞങ്ങൾ പിടിച്ചുവയ്‌ക്കുകയും അനുയോജ്യവും സാധ്യവുമായ സാഹചര്യങ്ങളിൽ പരസ്യദാതാക്കൾക്കോ വാങ്ങലുകൾ നടത്തിയ കാഴ്‌ചക്കാർക്കോ റീഫണ്ട് നൽകുകയും ചെയ്‌തേക്കാം. 

കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങളുമായി ബന്ധപ്പെട്ട അവസാനിപ്പിക്കലുകൾ

ചാനലുകളോ അക്കൗണ്ടുകളോ അവസാനിപ്പിക്കാനുള്ള കാരണങ്ങൾ:

  • ഏത് തരത്തിലുള്ള ഉള്ളടക്കത്തിലും ഉടനീളം കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ അല്ലെങ്കിൽ സേവന നിബന്ധനകൾ തുടർച്ചയായി ലംഘിക്കുന്നത് (അധിക്ഷേപകരവും വിദ്വേഷകരവും ഒപ്പം/അല്ലെങ്കിൽ ഉപദ്രവകരവുമായ വീഡിയോകളോ കമന്റുകളോ തുടർച്ചയായി പോസ്റ്റ് ചെയ്യുന്നത് പോലുള്ളവ)
  • ഗുരുതരമായ ഒരു ദുരുപയോഗം (ചൂഷണ സ്വഭാവമുള്ളവയോ, സ്‌പാം അല്ലെങ്കിൽ പോണോഗ്രഫി പോലുള്ളവയോ)
  • നയ ലംഘനത്തെ നടത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവർത്തനം (വിദ്വേഷ പ്രസംഗമോ ഉപദ്രവമോ ആൾമാറാട്ടമോ പോലുള്ളവ)

നിങ്ങളുടെ ചാനൽ/അക്കൗണ്ട് അബദ്ധത്തിൽ അവസാനിപ്പിച്ചതാണെന്ന് കരുതുന്നുണ്ടെങ്കിൽ, ഈ ഫോം ഉപയോഗിച്ച് നിങ്ങൾക്ക് അപ്പീൽ ചെയ്യാം.

  • അപ്പീൽ അഭ്യർത്ഥന ഒന്നിലധികം തവണ സമർപ്പിക്കരുത്. ഒന്നിലധികം അഭ്യർത്ഥനകൾ അവലോകനത്തിന്റെ എണ്ണം വർദ്ധിപ്പിക്കുകയും ഞങ്ങളുടെ പ്രതികരണം ലഭിക്കുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു.
  • നിങ്ങളുടെ ചാനൽ ഐഡി ഉൾപ്പെടെയുള്ള പരമാവധി വിവരങ്ങൾ ഉൾപ്പെടുത്തി ഫോം പൂരിപ്പിക്കുക. നിങ്ങൾ എത്രയധികം വിവരങ്ങൾ നൽകുന്നോ, അത്രയും എളുപ്പമാകും നിങ്ങളുടെ അഭ്യർത്ഥന പ്രോസസ് ചെയ്യുന്നത്.

പകർപ്പവകാശവുമായി ബന്ധപ്പെട്ട അവസാനിപ്പിക്കലുകൾ

പകർപ്പവകാശ ലംഘന ക്ലെയിമുകൾ കാരണം നിങ്ങളുടെ ചാനൽ അവസാനിപ്പിക്കുകയും ആ ക്ലെയിമുകൾ തെറ്റാണെന്ന് നിങ്ങൾ കരുതുന്നുമുണ്ടെങ്കിൽ, നിങ്ങൾക്ക് നിഷേധ അറിയിപ്പ് ഫയൽ ചെയ്യാം. അവസാനിപ്പിച്ച ചാനലുകളുള്ള സ്രഷ്ടാക്കൾക്ക് ഈ പ്രക്രിയ തുടർന്നും ലഭ്യമാകും, എന്നാൽ നിഷേധ അറിയിപ്പ് വെബ്ഫോം ആക്‌സസ് ചെയ്യാനാകില്ല. നിങ്ങൾക്ക് ഇമെയിൽ, ഫാക്‌സ്, തപാൽ എന്നിവയിലൂടെയും നിഷേധ അറിയിപ്പ് സമർപ്പിക്കാം.

നിഷേധ അറിയിപ്പ് പ്രക്രിയയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, പകർപ്പവകാശ കേന്ദ്രത്തിലേക്ക് പോകുക.

ശ്രദ്ധിക്കുക: നിഷേധ അറിയിപ്പ് ഫയൽ ചെയ്യുന്നത് നിയമ നടപടികൾക്ക് തുടക്കം കുറിക്കുന്നു.

അവസാനിപ്പിച്ച ചാനലുകളുമായി ബന്ധപ്പെട്ട ഡാറ്റ ഡൗൺലോഡ് ചെയ്യൂ

നിങ്ങളുടെ ചാനൽ അവസാനിപ്പിച്ചാൽ, നിങ്ങൾക്ക് പിന്നീട് YouTube ഉള്ളടക്കം ഡൗൺലോഡ് ചെയ്യാനാകില്ല. എന്നിരുന്നാലും, Google ഡാറ്റ ഡൗൺലോഡ് ചെയ്യാനുള്ള കഴിവ് നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ Google ഡാറ്റ എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് അറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
9077797839476326622
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false