റിപ്പോർട്ട് ചെയ്യാനുള്ള മറ്റ് ഓപ്ഷനുകൾ

വീഡിയോ ഫ്ലാഗ് ചെയ്യുന്നതിലൂടെ പ്രശ്‌നം കൃത്യമായി വിശദീകരിക്കാനാകുന്നില്ലെങ്കിൽ, നിങ്ങൾക്ക് അടുത്തറിയാനായി ഞങ്ങൾക്ക് മറ്റ് നിരവധി റിപ്പോർട്ട് ചെയ്യൽ രീതികളുണ്ട്.

ഒരു ചാനൽ റിപ്പോർട്ട് ചെയ്യൽ

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്നു എന്ന് നിങ്ങൾ കരുതുന്ന ഒരു വീഡിയോ റിപ്പോർട്ട് ചെയ്യാനുള്ള ഏറ്റവും മികച്ചൊരു മാർഗ്ഗമാണ് ഫ്ലാഗ് ചെയ്യൽ, എന്നാൽ ചിലപ്പോൾ നിങ്ങൾക്ക് ഒന്നിലധികം ഉള്ളടക്കം റിപ്പോർട്ട് ചെയ്യേണ്ടതായി വന്നേക്കാം അല്ലെങ്കിൽ അവലോകനത്തിനായി കൂടുതൽ വിശദമായൊരു റിപ്പോർട്ട് സമർപ്പിക്കണമെന്നുണ്ടാകാം. ഒരു ഉപയോക്താവിന്റെ ചാനൽ റിപ്പോർട്ട് ചെയ്യുന്നതിലൂടെ, നിങ്ങൾക്ക് ഉപയോക്താവിന്റെ കമന്റുകളോ വീഡിയോകളോ ഹൈലൈറ്റ് ചെയ്ത് നിങ്ങളുടെ ആശങ്കയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് നൽകാനാകും. നിങ്ങളെ ടാർഗറ്റ് ചെയ്ത് അധിക്ഷേപിക്കുന്നുവെന്ന് തോന്നിയാൽ, അത് റിപ്പോർട്ട് ചെയ്യാനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് ഈ ടൂൾ.

സ്വകാര്യതാ പ്രശ്‌നം റിപ്പോർട്ട് ചെയ്യൽ

സ്വകാര്യത സംബന്ധിച്ച പരാതി ഫയൽ ചെയ്യാൻ, സ്വകാര്യതയുമായി ബന്ധപ്പെട്ട പരാതി പ്രക്രിയ ആരംഭിക്കുക. ഈ പ്രക്രിയയിലുടനീളം നിങ്ങളുടെ സ്വകാര്യതയെ മാനിക്കും.

നിയമപ്രശ്‌നം റിപ്പോർട്ട് ചെയ്യൽ

നിങ്ങളെയോ നിങ്ങളുടെ ക്ലയന്റിനെയോ പ്രതിനിധീകരിച്ച് ഒരു നിയമപ്രശ്‌നം റിപ്പോർട്ട് ചെയ്യണമെങ്കിൽ, ഞങ്ങളുടെ നിയമപരമായ വെബ്ഫോം വഴി നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം. നിങ്ങളുടെ ക്ലെയിമിനെ കുറിച്ച് ഞങ്ങൾ അന്വേഷണം നടത്തുന്നത് വേഗത്തിലാക്കാൻ, ഫാക്‌സോ തപാലോ ഉപയോഗിക്കുന്നതിന് പകരം ഞങ്ങളുടെ വെബ്ഫോം ഉപയോഗിച്ച് നിങ്ങളുടെ ക്ലെയിം സമർപ്പിക്കുന്നത് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.

നിയമപരമായ ഞങ്ങളുടെ ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് നിങ്ങളുടെ YouTube അക്കൗണ്ട് അവസാനിപ്പിക്കാൻ കാരണമായേക്കാമെന്ന് ഓർമ്മിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
11747474427569711589
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false