YouTube-ലെ അനുചിതമായ വീഡിയോകളും ചാനലുകളും മറ്റ് ഉള്ളടക്കങ്ങളും റിപ്പോർട്ട് ചെയ്യൂ

അനുചിതമെന്ന് തോന്നുന്ന ഉള്ളടക്കം റിപ്പോർട്ട് ചെയ്യാൻ അല്ലെങ്കിൽ ഫ്ലാഗ് ചെയ്യാൻ ഞങ്ങൾ YouTube കമ്മ്യൂണിറ്റി അംഗങ്ങളെ ആശ്രയിക്കുന്നു. റിപ്പോർട്ടിംഗ് ഡാറ്റയിൽ വ്യക്തിപരമായ വിവരങ്ങളുണ്ടാകില്ല, അതിനാൽ ആരാണ് റിപ്പോർട്ട് ചെയ്തതെന്ന് മറ്റ് ഉപയോക്താക്കൾക്ക് മനസ്സിലാകില്ല.

ഞാൻ ഉള്ളടക്കം റിപ്പോർട്ട് ചെയ്ത് കഴിഞ്ഞാൽ എന്ത് സംഭവിക്കും?

ഉള്ളടക്കം റിപ്പോർട്ട് ചെയ്ത് കഴിഞ്ഞാൽ, അത് സ്വയമേവ നീക്കം ചെയ്യില്ല. റിപ്പോർട്ട് ചെയ്ത ഉള്ളടക്കം ഇനിപ്പറയുന്ന മാർഗ്ഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അവലോകനം ചെയ്യും:

നിങ്ങൾ റിപ്പോർട്ട് ചെയ്ത ഒരു വീഡിയോ നീക്കം ചെയ്തോ എന്ന് പരിശോധിക്കാൻ, നിങ്ങളുടെ റിപ്പോർട്ട് ചെയ്യൽ ചരിത്രം കാണാം.

ഉള്ളടക്കം എങ്ങനെ റിപ്പോർട്ട് ചെയ്യാം

വീഡിയോ റിപ്പോർട്ട് ചെയ്യൂ

റിപ്പോർട്ട് ചെയ്ത വീഡിയോകൾ YouTube ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും അവലോകനം ചെയ്യുന്നു. YouTube-ൽ അപ്‌ലോഡ് ചെയ്ത ശേഷം ഏതുസമയത്തും വീഡിയോ റിപ്പോർട്ട് ചെയ്യാം. ഞങ്ങളുടെ അവലോകന ടീം ലംഘനങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിൽ, എത്ര റിപ്പോർട്ട് ചെയ്താലും അതിൽ മാറ്റം വരില്ല, വീഡിയോ ഞങ്ങളുടെ സൈറ്റിൽ തന്നെ നിലനിൽക്കും.

  1. YouTube ആപ്പ് തുറക്കുക.
  2. റിപ്പോർട്ട് ചെയ്യേണ്ട വീഡിയോയിലേക്ക് പോകുക.
  3. വീഡിയോയുടെ ഏറ്റവും മുകളിലുള്ള, ക്രമീകരണം  തുടർന്ന് റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  4. വീഡിയോയിലെ നയ ലംഘനത്തിന് ഏറ്റവും അനുയോജ്യമായ കാരണം തിരഞ്ഞെടുക്കുക.
  5. റിപ്പോർട്ട് ചെയ്യുക ടാപ്പ് ചെയ്യുക.
ശ്രദ്ധിക്കുക: നിങ്ങൾ റിപ്പോർട്ട് ചെയ്ത വീഡിയോയുടെ സ്റ്റാറ്റസ് പരിശോധിക്കാൻ, കമ്പ്യൂട്ടറിൽ നിന്ന് നിങ്ങളുടെ റിപ്പോർട്ട് ചെയ്യൽ ചരിത്രം സന്ദർശിക്കുക. നിങ്ങളുടെ റിപ്പോർട്ട് ചെയ്യൽ ചരിത്രത്തെ കുറിച്ച് കൂടുതലറിയുക.

Short റിപ്പോർട്ട് ചെയ്യൂ

റിപ്പോർട്ട് ചെയ്ത വീഡിയോകൾ YouTube ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും അവലോകനം ചെയ്യുന്നു. YouTube-ൽ അപ്‌ലോഡ് ചെയ്ത ശേഷം ഏതുസമയത്തും വീഡിയോ റിപ്പോർട്ട് ചെയ്യാം. ഞങ്ങളുടെ അവലോകന ടീം ലംഘനങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിൽ, എത്ര റിപ്പോർട്ട് ചെയ്താലും അതിൽ മാറ്റം വരില്ല, വീഡിയോ ഞങ്ങളുടെ സൈറ്റിൽ തന്നെ നിലനിൽക്കും.
Shorts പ്ലേയറിൽ നിന്ന് നിങ്ങൾക്ക് YouTube Shorts റിപ്പോർട്ട് ചെയ്യാം.
  1. YouTube-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. റിപ്പോർട്ട് ചെയ്യേണ്ട Short-ലേക്ക് പോകുക.
  3. താഴെ വലത് മൂലയിലുള്ള, കൂടുതൽ 더보기 തുടർന്ന് റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  4. വീഡിയോയിലെ നയ ലംഘനത്തിന് ഏറ്റവും അനുയോജ്യമായ കാരണം തിരഞ്ഞെടുക്കുക.
  5. റിപ്പോർട്ട് ചെയ്യുക ടാപ്പ് ചെയ്യുക.

ശ്രദ്ധിക്കുക: നിങ്ങൾ റിപ്പോർട്ട് ചെയ്ത വീഡിയോയുടെ സ്റ്റാറ്റസ് പരിശോധിക്കാൻ, കമ്പ്യൂട്ടറിൽ നിന്ന് നിങ്ങളുടെ റിപ്പോർട്ട് ചെയ്യൽ ചരിത്രം സന്ദർശിക്കുക. നിങ്ങളുടെ റിപ്പോർട്ട് ചെയ്യൽ ചരിത്രത്തെ കുറിച്ച് കൂടുതലറിയുക.

ചാനൽ റിപ്പോർട്ട് ചെയ്യൂ

നിങ്ങൾക്ക് ഉപയോക്താക്കളെയോ അനുചിതമായ ചിത്രങ്ങളോ അനുചിതമായ പ്രൊഫൈൽ അവതാറുകളോ റിപ്പോർട്ട് ചെയ്യാം.
  1. YouTube ആപ്പ് തുറക്കുക.
  2. റിപ്പോർട്ട് ചെയ്യേണ്ട ചാനൽ പേജിലേക്ക് പോകുക.
  3. മുകളിൽ വലത് വശത്തുള്ള, കൂടുതൽ '' തുടർന്ന് ഉപയോക്താവിനെ റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  4. ഓപ്ഷണൽ: YouTube-ന്റെ നയങ്ങൾ ലംഘിക്കുന്ന നിർദ്ദിഷ്ട വീഡിയോകൾ തിരഞ്ഞെടുക്കുക.
  5. അടുത്തത് ടാപ്പ് ചെയ്യുക.
  6. ഓപ്ഷണൽ: തുറന്ന് വരുന്ന വിൻഡോ കൂടുതൽ വിശദാംശങ്ങൾ നൽകാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. നിങ്ങൾ പങ്കിടാനാഗ്രഹിക്കുന്ന മറ്റെന്തെങ്കിലും വിശദാംശങ്ങളുണ്ടെങ്കിൽ അത് നൽകുക.
  7. സമർപ്പിക്കുക ടാപ്പ് ചെയ്യുക.

ശ്രദ്ധിക്കുക: നിങ്ങൾ ഒരു ചാനലിനെ റിപ്പോർട്ട് ചെയ്യുമ്പോൾ, ഞങ്ങൾ ചാനലിന്റെ വീഡിയോകൾ അവലോകനം ചെയ്യില്ല. നിങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അറ്റാച്ച് ചെയ്തേക്കാവുന്ന വീഡിയോകൾ ഞങ്ങൾ ചാനലിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി ഉപയോഗിക്കും, എന്നാൽ വീഡിയോകളിൽ ലംഘനങ്ങളുണ്ടോ എന്ന് പരിശോധിക്കില്ല. ചാനലിന്റെ പ്രൊഫൈൽ ചിത്രം, ഹാൻഡിൽ, വിവരണം എന്നിവയാണ് ഞങ്ങൾ അവലോകനം ചെയ്യുന്ന ചാനൽ ഫീച്ചറുകളിൽ ഉൾപ്പെടുന്നത്, എന്നാൽ ഇവയിൽ മാത്രമായി പരിമിതപ്പെടുന്നില്ല. ചാനലിന്റെ നിർദ്ദിഷ്ട വീഡിയോകൾ ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്നതായി നിങ്ങൾ കരുതുന്നുവെങ്കിൽ നിർദ്ദിഷ്ട വീഡിയോകൾ റിപ്പോർട്ട് ചെയ്യുക.

പ്ലേലിസ്റ്റ് റിപ്പോർട്ട് ചെയ്യൂ

ഒരു പ്ലേലിസ്റ്റിന്റെ ഉള്ളടക്കമോ പേരോ വിവരണമോ ടാഗുകളോ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചാൽ നിങ്ങൾക്ക് ആ പ്ലേലിസ്റ്റ് റിപ്പോർട്ട് ചെയ്യാം.

  1. YouTube ആപ്പ് തുറക്കുക.
  2. റിപ്പോർട്ട് ചെയ്യേണ്ട പ്ലേലിസ്റ്റിലേക്ക് പോകുക.
  3. മുകളിൽ വലത് വശത്തുള്ള, കൂടുതൽ '' തുടർന്ന് പ്ലേലിസ്റ്റ് റിപ്പോർട്ട് ചെയ്യുക തുടർന്ന് റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെ ടാപ്പ് ചെയ്യുക.

ലഘുചിത്രം റിപ്പോർട്ട് ചെയ്യൂ

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്ന വീഡിയോ ലഘുചിത്രം നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.

  1. YouTube ആപ്പ് തുറക്കുക.
  2. നിങ്ങളുടെ ഹോം പേജിലോ നിർദ്ദേശിച്ച വീഡിയോകളിലോ തിരയൽ ഫലങ്ങളിലോ റിപ്പോർട്ട് ചെയ്യേണ്ട വീഡിയോയിലേക്ക് പോകുക. ഒരു വീഡിയോയുടെ കാഴ്‌ചാ പേജിൽ നിന്ന് നിങ്ങൾക്ക് ലഘുചിത്രം റിപ്പോർട്ട് ചെയ്യാനാകില്ല.
  3. ലഘുചിത്രത്തിന് താഴെയുള്ള, കൂടുതൽ '' തുടർന്ന് റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  4. നിങ്ങൾ എന്തുകൊണ്ട് ഈ ലഘുചിത്രം റിപ്പോർട്ട് ചെയ്യുന്നു എന്നതിന് ഏറ്റവും അനുയോജ്യമായ കാരണം തിരഞ്ഞെടുക്കുക.
  5. റിപ്പോർട്ട് ചെയ്യുക ടാപ്പ് ചെയ്യുക.

കമന്റ് റിപ്പോർട്ട് ചെയ്യൂ

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്ന കമന്റ് നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.

  1. YouTube ആപ്പ് തുറക്കുക.
  2. റിപ്പോർട്ട് ചെയ്യേണ്ട കമന്റിലേക്ക് പോകുക.
  3. കൂടുതൽ  '' തുടർന്ന് റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  4. നിങ്ങൾ ഉള്ളടക്കം റിപ്പോർട്ട് ചെയ്യാനുള്ള കാരണം തിരഞ്ഞെടുക്കുക.
  5. റിപ്പോർട്ട് ചെയ്യുക ടാപ്പ് ചെയ്യുക.
  6. ഓപ്ഷണൽ: ഒരു കമന്റ് റിപ്പോർട്ട് ചെയ്ത ശേഷം ആ വ്യക്തിയുടെ കമന്റുകൾ നിങ്ങളുടെ ചാനലിൽ ദൃശ്യമാകുന്നത് സ്രഷ്ടാവ് എന്ന നിലയിൽ നിങ്ങൾക്ക് തടയാനാകും. എന്റെ ചാനലിൽ ഉപയോക്താവിനെ മറയ്ക്കുക തുടർന്ന് എന്നതിന് തൊട്ടടുത്തുള്ള ബോക്‌സിൽ ചെക്ക് മാർക്കിട്ട് ശരി ക്ലിക്ക് ചെയ്യുക.

എന്റെ കമന്റ് തെറ്റായി സ്‌പാം എന്ന് അടയാളപ്പെടുത്തി

നിങ്ങളുടെ കമന്റ് സ്‌പാം ആയി അടയാളപ്പെടുത്തിയത് പിഴവാണെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അപ്‌ലോഡറെ ബന്ധപ്പെട്ട് അവരോട് കമന്റ് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടാം.

തത്സമയ ചാറ്റ് സന്ദേശം റിപ്പോർട്ട് ചെയ്യൂ

തത്സമയ സ്ട്രീമുകളിൽ വരുന്ന അനുചിതമായ സന്ദേശങ്ങൾ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് റിപ്പോർട്ട് ചെയ്യാം.

  1. YouTube ആപ്പ് തുറക്കുക.
  2. റിപ്പോർട്ട് ചെയ്യേണ്ട സന്ദേശമുള്ള തത്സമയ സ്ട്രീമിലേക്ക് പോകുക.
  3. സന്ദേശം തുടർന്ന് റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെ ടാപ്പ് ചെയ്യുക.
  4. നിങ്ങൾ എന്തുകൊണ്ട് ഈ സന്ദേശം റിപ്പോർട്ട് ചെയ്യുന്നു എന്നതിന് ഏറ്റവും അനുയോജ്യമായ കാരണം തിരഞ്ഞെടുക്കുക.
  5. റിപ്പോർട്ട് ചെയ്യുക ടാപ്പ് ചെയ്യുക.
പരസ്യം റിപ്പോർട്ട് ചെയ്യൂ

അനുചിതമായതോ Google Ads നയങ്ങൾ ലംഘിക്കുന്നതോ ആയ പരസ്യം കണ്ടെത്തിയാൽ, നിങ്ങൾക്കത് റിപ്പോർട്ട് ചെയ്യാം. ഈ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.

വീഡിയോയിൽ നിന്ന് ഒരു പരസ്യം റിപ്പോർട്ട് ചെയ്യാൻ:

  1. പരസ്യത്തിലെ വിവരങ്ങളിൽ ക്ലിക്ക് ചെയ്യുക.
  2. പരസ്യം റിപ്പോർട്ട് ചെയ്യുക തിരഞ്ഞെടുക്കുക.
  3. ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. പരസ്യം സംബന്ധിച്ച നിങ്ങളുടെ റിപ്പോർട്ട് ഞങ്ങൾ അവലോകനം ചെയ്യുകയും ഉചിതമാണെങ്കിൽ നടപടിയെടുക്കുകയും ചെയ്യും.

ശ്രദ്ധിക്കുക: YouTube മൊബൈലിലോ കമ്പ്യൂട്ടറിലോ മാത്രമേ നിങ്ങൾക്ക് പരസ്യങ്ങൾ റിപ്പോർട്ട് ചെയ്യാനാകൂ.

നിങ്ങളുടെ ടിവിയിൽ നിന്ന് YouTube-ൽ ഉള്ളടക്കം റിപ്പോർട്ട് ചെയ്യൂ

നിങ്ങൾക്ക് YouTube TV ആപ്പിൽ നേരിട്ട് ഒരു വീഡിയോ റിപ്പോർട്ട് ചെയ്യാം.

  1. YouTube ആപ്പ് തുറക്കുക.
  2. റിപ്പോർട്ട് ചെയ്യേണ്ട വീഡിയോയിലേക്ക് പോകുക.
  3. ക്രമീകരണം  തുടർന്ന് റിപ്പോർട്ട് ചെയ്യുക എന്നിവയിലേക്ക് യഥാക്രമം പോകുക. 
  4. വീഡിയോ റിപ്പോർട്ട് ചെയ്യാനുള്ള കാരണം തിരഞ്ഞെടുക്കുക.
  5. കാരണം തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, ഒരു സ്ഥിരീകരണ സന്ദേശം ദൃശ്യമാകും.

റിപ്പോർട്ട് ചെയ്യാനുള്ള മറ്റ് ഓപ്ഷനുകൾ

റിപ്പോർട്ട് ചെയ്യൽ പ്രക്രിയ നിങ്ങളുടെ പ്രശ്‌നം കൃത്യമായി വിവരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഉപയോഗിക്കാവുന്ന മറ്റ് റിപ്പോർട്ട് ചെയ്യൽ സംവിധാനങ്ങൾ ഞങ്ങൾക്കുണ്ട്.

സ്വകാര്യതാ പ്രശ്‌നം റിപ്പോർട്ട് ചെയ്യൽ

സ്വകാര്യത സംബന്ധിച്ച പരാതി ഫയൽ ചെയ്യാൻ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാതി പ്രക്രിയ ആരംഭിക്കുക. ഈ പ്രക്രിയയിലുടനീളം നിങ്ങളുടെ സ്വകാര്യതയെ മാനിക്കും.
നിയമപ്രശ്‌നം റിപ്പോർട്ട് ചെയ്യൽ
നിങ്ങളുടെ പേരിലോ നിങ്ങളുടെ ക്ലയന്റിന്റെ പേരിലോ ഒരു നിയമപ്രശ്‌നം റിപ്പോർട്ട് ചെയ്യാൻ:
  1. റിപ്പോർട്ട് ചെയ്യേണ്ട വീഡിയോയിലേക്ക് പോകുക. 
  2. വീഡിയോയുടെ താഴെയുള്ള, കൂടുതൽ  തുടർന്ന് റിപ്പോർട്ട് ചെയ്യുക എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.
  3. ദൃശ്യമാകുന്ന ലിസ്റ്റിൽ എന്റെ നിയമപരമായ അവകാശങ്ങൾ ലംഘിക്കുന്നു ക്ലിക്ക് ചെയ്യുക. 
  4. ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന്, പ്രസക്തമായ പ്രശ്‌നം തിരഞ്ഞെടുക്കുക. നിങ്ങളുടെ പ്രശ്‌നം കൃത്യമായി വിവരിക്കുന്നില്ലെങ്കിൽ, മറ്റ് നിയമപ്രശ്‌നങ്ങൾ ക്ലിക്ക് ചെയ്യുക. 
  5. ഏറ്റവും താഴെയുള്ള, അടുത്തത് ക്ലിക്ക് ചെയ്യുക.
  6. ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. 
നിങ്ങളുടെ ക്ലെയിമിനെ കുറിച്ച് ഞങ്ങൾ അന്വേഷണം നടത്തുന്നത് വേഗത്തിലാക്കാൻ, ഫാക്‌സോ തപാലോ ഉപയോഗിക്കുന്നതിന് പകരം ഞങ്ങളുടെ വെബ്ഫോം മുഖേന നിങ്ങളുടെ ക്ലെയിം സമർപ്പിക്കുന്നത് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
ഞങ്ങളുടെ നിയമപരമായ ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് നിങ്ങളുടെ YouTube അക്കൗണ്ട് അവസാനിപ്പിക്കാൻ കാരണമായേക്കാമെന്നത് ശ്രദ്ധിക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
1741897912420947048
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false