സ്‌ക്രീൻ റീഡറിനൊപ്പം YouTube ഉപയോഗിക്കുക

ഈ പേജിൽ നൽകിയിരിക്കുന്ന നുറുങ്ങുകൾ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ സ്‌ക്രീൻ റീഡറിൽ മികച്ച YouTube അനുഭവം ലഭ്യമാക്കുക. YouTube ഉപയോഗിക്കുമ്പോൾ കീബോർഡ് കുറുക്കുവഴികൾ സ്വയമേവ പ്രവർത്തനക്ഷമമാകും.

YouTubeൽ തിരയലും തിരയൽ ഫലങ്ങളും

YouTube വീഡിയോകൾ തിരയുക

  1. YouTube-ലേക്ക് പോകുക
  2. പേജിന്റെ മുകളിലുള്ള തിരയൽ ബോക്‌സ് ആക്‌സസ് ചെയ്യാൻ, കീബോർഡിൽ / അമർത്തുക. 
  3. നിങ്ങൾക്ക് ആവശ്യമുള്ള തിരയൽ പദം നൽകുക, തിരയൽ ആരംഭിക്കുന്നതിന് Enter അമർത്തുക.

തിരയൽ ഫലങ്ങൾ

തിരയൽ ഫലങ്ങളുടെ പേജിൽ "നിങ്ങൾ ഉദ്ദേശിച്ചത്" എന്ന വിഭാഗം ഉൾപ്പെടുന്നു, നിങ്ങൾ ഏതെങ്കിലും വാക്കുകൾ തെറ്റായി എഴുതിയിട്ടുണ്ടെങ്കിൽ അത് അവശ്യ തിരുത്തലുകൾ നൽകുന്നു. ഓരോ തിരയൽ ഫലവും ഇനിപ്പറയുന്ന വിവരങ്ങൾ നൽകുന്നു:

  • വീഡിയോയുടെ ശീർഷകം അത് തിരഞ്ഞെടുക്കുമ്പോൾ അനുബന്ധ വീഡിയോ പ്ലേ ചെയ്യും. 
  • വീഡിയോ അപ്‌ലോഡ് ചെയ്ത ചാനലിന്റെ പേര്
  • വീഡിയോ അപ്‌ലോഡ് ചെയ്‌തതിന് ശേഷമുള്ള സമയം, അതിന് ലഭിച്ച കാഴ്‌ചകളുടെ എണ്ണം
  • വീഡിയോയുടെ വിവരണത്തിൽ നിന്നുള്ള ശകലം.

YouTube പ്ലേയർ

നിങ്ങൾ ഒരു വീഡിയോയിൽ ക്ലിക്ക് ചെയ്യുമ്പോൾ, നിങ്ങൾ YouTube വീഡിയോ പ്ലേയറിലേക്ക് കടക്കും. പ്ലേയറിൽ നിങ്ങൾ ഉപയോഗിക്കുന്ന വിഭാഗങ്ങൾ:

വിഭാഗ തലക്കെട്ടുകൾ

ൊരു വീഡിയോയുടെ പേരിനായി H1

പ്ലേയറിൽ

  • സീക്ക് സ്ലൈഡർ:വീഡിയോ റീവൈൻഡ് ചെയ്യാനോ ദ്രുതഗതിയിലാക്കാനോ സീക്ക് സ്ലൈഡർ ഉപയോഗിക്കാം സീക്ക് സ്ലൈഡർ ഉപയോഗിക്കുന്നതിന്, വെർച്വൽ കഴ്‌സർ പ്രവർത്തനരഹിതമാക്കുക, തുടർന്ന് ടാബ് കീ അമർത്തി സ്ലൈഡറിലേക്ക് നാവിഗേറ്റ് ചെയ്യുക. ഇടത്/വലത് അല്ലെങ്കിൽ മുകളിലേക്ക്/താഴേക്ക് ഉള്ള അമ്പടയാള കീകൾ ഉപയോഗിച്ച് നിങ്ങൾക്ക് വീഡിയോ ഫാസ്റ്റ് ഫോർവേഡ് ചെയ്യാനോ റിവൈൻഡ് ചെയ്യാനോ കഴിയും.
  • പ്ലേ/പോസ്:വീഡിയോയുടെ നിലവിലെ സ്റ്റാറ്റസ് അനുസരിച്ച് ബട്ടൺ ടെക്സ്റ്റ് വ്യത്യാസപ്പെടുന്നു. വീഡിയോ വീണ്ടും പ്ലേ ചെയ്യാൻ, വീഡിയോ പ്ലേ ചെയ്യുന്നത് നിർത്തിയാൽ Play അല്ലെങ്കിൽ K ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • അടുത്തത്: അടുത്ത വീഡിയോയിലേക്ക് പോകാൻ ഈ ബട്ടൺ നിങ്ങളെ സഹായിക്കുന്നു നിങ്ങൾക്ക് മീഡിയ ബട്ടണുകൾ ഇല്ലെങ്കിൽ, Shift+N അമർത്തി നിങ്ങൾക്ക് അടുത്ത വീഡിയോയിലേക്ക് പോകാൻ കഴിയും. 
  • മ്യൂട്ടുചെയ്യുക/അൺമ്യൂട്ടുചെയ്യുക: വീഡിയോ നിലവിൽ മ്യൂട്ടുചെയ്‌തിട്ടുണ്ടോ അൺമ്യൂട്ടുചെയ്‌തിട്ടുണ്ടോ എന്നതിനെ അടിസ്ഥാനമാക്കി ഈ ബട്ടണിന്റെ ലേബൽ മാറുന്നു.
  • വോളിയം സ്ലൈഡർ: വോളിയം ലെവൽ കൂട്ടാനോ കുറയ്ക്കാനോ ഇടത്/വലത് അല്ലെങ്കിൽ മുകളിലേക്ക്/താഴേക്ക് ഉള്ള അമ്പടയാള കീകൾ ഉപയോഗിച്ച് നിങ്ങൾക്ക് വോളിയം ക്രമീകരിക്കാം.
  • കഴിഞ്ഞ സമയം/മൊത്തം ദൈർഘ്യം: വീഡിയോയുടെ ആകെ ദൈർഘ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സമയം ഈ വിഭാഗത്തിൽ കാണാം. ഇത് വീഡിയോയുടെ പുരോഗതിയെ സൂചിപ്പിക്കുന്നു, ഇതിനകം എത്രത്തോളം പ്ലേ ചെയ്തുവെന്നും എത്രത്തോളം പ്ലേ ചെയ്യാനുണ്ട് എന്നും കാണിക്കുന്നു. 
  • CC (സബ്‌ടൈറ്റിലുകൾ): ഒരു വീഡിയോയിൽ സബ്‌ടൈറ്റിലുകൾ ലഭ്യമാണെങ്കിൽ, C കുറുക്കുവഴി ഉപയോഗിച്ച് നിങ്ങൾക്ക് അവ സജീവമാക്കാം വീഡിയോയുടെ ചുവടെ സബ്‌ടൈറ്റിലുകൾ പ്രദർശിപ്പിക്കും. സബ്‌ടൈറ്റിലുകൾ പ്രവർത്തനരഹിതമാക്കാൻ, C കുറുക്കുവഴി വീണ്ടും ഉപയോഗിക്കുക.

ക്രമീകരണം 

ഇനിപ്പറയുന്ന മാറ്റങ്ങൾ വരുത്തുന്നതിനുള്ള ഓപ്ഷനുകൾ നൽകുന്ന ഒരു മെനു ക്രമീകരണ ബട്ടൺ തുറക്കുന്നു:

  • കുറിപ്പുകൾ: കുറിപ്പുകൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുക.
  • പ്ലേബാക്ക് വേഗത: സാധാരണ, ത്വരിതപ്പെടുത്തിയ അല്ലെങ്കിൽ വേഗത കുറഞ്ഞ പ്ലേബാക്ക് എന്നീ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുത്ത് വീഡിയോ വേഗത ക്രമീകരിക്കുക.
  • സബ്‌ടൈറ്റിലുകൾ/CC: സബ്‌ടൈറ്റിലുകൾ പ്രവർത്തനക്ഷമമാക്കുക അല്ലെങ്കിൽ പ്രവർത്തനരഹിതമാക്കുക. നിങ്ങൾക്ക് ആവശ്യമുള്ള സബ്‌ടൈറ്റിൽ ഭാഷ തിരഞ്ഞെടുക്കാം അല്ലെങ്കിൽ സ്വയമേവയുള്ള വിവർത്തനം തിരഞ്ഞെടുക്കാം.
  • ഗുണനിലവാരം: നിലവിലെ വീഡിയോ പ്ലേബാക്കിനായി ആവശ്യമുള്ള പിക്സൽ നിലവാരം തിരഞ്ഞെടുക്കുക. ലഭ്യമായ റെസല്യൂഷനുകൾ വീഡിയോ എങ്ങനെ അപ്‌ലോഡ് ചെയ്തു എന്നതിനെയും നിങ്ങളുടെ ഇന്റർനെറ്റ് വേഗതയെയും ആശ്രയിച്ചിരിക്കുന്നു. ഈ ഓപ്‌ഷൻ ഓട്ടോമാറ്റിക്കിൽ നിലനിർത്താൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു, ഇത് നിങ്ങളുടെ ഇന്റർനെറ്റ് വേഗതയെ അടിസ്ഥാനമാക്കി വീഡിയോ നിലവാരം സ്വയമേവ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നു.

തീയേറ്റർ മോഡ്

പ്ലേയർ വികസിപ്പിക്കാൻ  തീയേറ്റർ മോഡ് ഉപയോഗിക്കുക. യഥാർത്ഥ പ്ലെയർ വലുപ്പത്തിലേക്ക് മടങ്ങാൻ, അത് ഒരിക്കൽ കൂടി തിരഞ്ഞെടുക്കുക.

ഫുൾ സ്ക്രീൻ

ഫുൾ സ്ക്രീൻ തിരഞ്ഞെടുത്താൽ  പ്ലേയർ ഇന്റർഫേസിന് പുറത്തുള്ള ഏതെങ്കിലും ഘടകങ്ങളെ ഒഴിവാക്കിക്കൊണ്ട് നിങ്ങളുടെ സ്ക്രീനിന്റെ വലുപ്പത്തിലേക്ക് പ്ലേയറിനെ വികസിപ്പിക്കുന്നു. ഫുൾ സ്ക്രീൻ മോഡിൽ നിന്നും പുറത്തുകടക്കാൻ Escape തിരഞ്ഞെടുക്കുക.

പ്ലേയറിനെ ചുറ്റിപ്പറ്റിയുള്ള HTML പേജിലെ ഏതെങ്കിലും അധിക ഘടകങ്ങൾ ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഫുൾ സ്ക്രീൻ മോഡും പ്രയോജനകരമാണ്. ഇത് പ്ലേയറിനെ മാത്രം പ്രദർശിപ്പിക്കും

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
14091443281045852446
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false