ഒരു കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്ക് അല്ലെങ്കിൽ വീഡിയോ നീക്കം ചെയ്യൽ അപ്പീൽ ചെയ്യുക

കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്കുകളിലും നീക്കംചെയ്യലുകളിലും അപ്പീൽ ചെയ്യേണ്ട രൂപം ഈ ഉള്ളടക്കത്തിൽ ഉൾക്കൊള്ളുന്നു. പകർപ്പവകാശവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് നിങ്ങളുടെ വീഡിയോ നീക്കം ചെയ്തതെങ്കിൽ, പകർപ്പവകാശ സ്ട്രൈക്കുകൾക്കുള്ള ഓപ്ഷനുകളെക്കുറിച്ച് അറിയുക.

കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചത് കാരണം ഉള്ളടക്കം ഞങ്ങൾ നീക്കം ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു സ്ട്രൈക്ക് നൽകിയേക്കാം. YouTube കമ്മ്യൂണിറ്റിയിലെ അംഗങ്ങളോ ഞങ്ങളുടെ സ്‌മാർട്ട് ഡിറ്റക്ഷൻ സാങ്കേതികവിദ്യയോ YouTube-ലെ ഉള്ളടക്കം അവലോകനം ചെയ്യുന്നതിനായി ഫ്ലാഗ് ചെയ്യുമ്പോഴാണ് സ്ട്രൈക്കുകൾ നൽകുന്നത്, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലേയെന്ന് തീരുമാനിക്കുന്നത് ഞങ്ങളുടെ അവലോകന ടീമുകളാണ്. നിങ്ങളുടെ ചാനലിൽ സ്ട്രൈക്ക് ലഭിച്ചാൽ, ഒരു ഇമെയിലും അടുത്ത തവണ YouTube-ൽ സൈൻ ഇൻ ചെയ്യുന്ന സമയത്ത് മൊബൈലിലും ഡെസ്ക്ടോപ്പിലും അറിയിപ്പുകളും നിങ്ങളുടെ ചാനൽ ക്രമീകരണത്തിൽ മുന്നറിയിപ്പും ലഭിക്കും.

തുടങ്ങുന്നതിനു മുമ്പ്, സ്ട്രൈക്കുമായി ബന്ധപ്പെട്ട നയം അവലോകനം ചെയ്യുക. കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്കിൽ കലാശിക്കുന്ന ഉള്ളടക്കത്തിന്റെ ഉദാഹരണങ്ങളും ഞങ്ങൾ ലിസ്റ്റ് ചെയ്യുന്നു. മുന്നറിയിപ്പ് അല്ലെങ്കിൽ സ്ട്രൈക്ക് നൽകി 90 ദിവസത്തേക്ക് മാത്രമേ നിങ്ങൾക്ക് അപ്പീൽ ചെയ്യാൻ സാധിക്കൂ.

Android-നുള്ള YouTube Studio ആപ്പ്

  1. YouTube Studio ആപ്പ് തുറക്കുക.
  2. താഴെയുള്ള മെനുവിൽ നിന്ന്, ഉള്ളടക്കം ടാപ്പ് ചെയ്യുക.
  3. നിയന്ത്രണമുള്ള വീഡിയോ തിരഞ്ഞെടുത്ത ശേഷം നിയന്ത്രണത്തിൽ ടാപ്പ് ചെയ്യുക.
  4. പ്രശ്നങ്ങൾ അവലോകനം ചെയ്യുക ടാപ്പ് ചെയ്യുക.
  5. പ്രസക്തമായ ക്ലെയിമിൽ ടാപ്പ് ചെയ്യുക.
  6. അപ്പീൽ ചെയ്യാനുള്ള കാരണം നൽകിയ ശേഷം സമർപ്പിക്കുക ക്ലിക്ക് ചെയ്യുക.

ഇതൊരു പ്ലേലിസ്‌റ്റോ ലഘുചിത്രമോ ആണെങ്കിൽ:

ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിനാണ് നിങ്ങളുടെ പ്ലേലിസ്റ്റോ ലഘുചിത്രമോ നീക്കം ചെയ്തതെങ്കിൽ ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ഉള്ളടക്കം കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിക്കുന്നില്ലെന്നും അബദ്ധത്തിലാണ് നീക്കം ചെയ്‌തതെന്നും കരുതുന്നുണ്ടെങ്കിൽ, അപ്പീൽ ചെയ്യുന്നതിന് ഇമെയിലിൽ നൽകിയിട്ടുള്ള ഫോം ഉപയോഗിക്കുക.

ശ്രദ്ധിക്കുക: വീഡിയോ ഇല്ലാതാക്കുന്നത് വഴി സ്‌ട്രൈക്ക് പരിഹരിക്കപ്പെടില്ല. നിങ്ങളുടെ വീഡിയോ ഇല്ലാതാക്കിയാലും സ്ട്രൈക്ക് നിങ്ങളുടെ ചാനലിൽ ഉണ്ടാകും, മാത്രമല്ല നിങ്ങൾക്ക് വീണ്ടും അപ്പീൽ ചെയ്യാനും സാധിക്കില്ല.

നിങ്ങളുടെ ഉള്ളടക്കത്തിലുള്ള ലിങ്കുകളിൽ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഉള്ളടക്കത്തിലെ ലിങ്കുകൾക്കുള്ള ഞങ്ങളുടെ നയവും അപ്പീൽ പ്രോസസുകളും പരിചിതമാണെന്ന് ഉറപ്പുവരുത്തുക.

കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്ക് അപ്പീൽ ചെയ്യുക

കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചത് കാരണം ഉള്ളടക്കം ഞങ്ങൾ നീക്കം ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു സ്ട്രൈക്ക് നൽകിയേക്കാം. YouTube കമ്മ്യൂണിറ്റിയിലെ അംഗങ്ങളോ ഞങ്ങളുടെ സ്‌മാർട്ട് ഡിറ്റക്ഷൻ സാങ്കേതികവിദ്യയോ YouTube-ലെ ഉള്ളടക്കം അവലോകനം ചെയ്യുന്നതിനായി ഫ്ലാഗ് ചെയ്യുമ്പോഴാണ് സ്ട്രൈക്കുകൾ നൽകുന്നത്, ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലേയെന്ന് തീരുമാനിക്കുന്നത് ഞങ്ങളുടെ അവലോകന ടീമുകളാണ്. നിങ്ങളുടെ ചാനലിൽ സ്ട്രൈക്ക് ലഭിച്ചാൽ, ഒരു ഇമെയിലും അടുത്ത തവണ YouTube-ൽ സൈൻ ഇൻ ചെയ്യുന്ന സമയത്ത് മൊബൈലിലും ഡെസ്ക്ടോപ്പിലും അറിയിപ്പുകളും നിങ്ങളുടെ ചാനൽ ക്രമീകരണത്തിൽ മുന്നറിയിപ്പും ലഭിക്കും.

തുടങ്ങുന്നതിനു മുമ്പ്, സ്ട്രൈക്കുമായി ബന്ധപ്പെട്ട നയം അവലോകനം ചെയ്യുക. കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്കിൽ കലാശിക്കുന്ന ഉള്ളടക്കത്തിന്റെ ഉദാഹരണങ്ങളും ഞങ്ങൾ ലിസ്റ്റ് ചെയ്യുന്നു. മുന്നറിയിപ്പ് അല്ലെങ്കിൽ സ്ട്രൈക്ക് നൽകി 90 ദിവസത്തേക്ക് മാത്രമേ നിങ്ങൾക്ക് അപ്പീൽ ചെയ്യാൻ സാധിക്കൂ.

സ്ട്രൈക്കിനെതിരെ അപ്പീൽ ചെയ്യുക 

  1. YouTube Studio-യിലെ നിങ്ങളുടെ ഡാഷ്ബോർഡിലേക്ക് പോകുക.
  2. ചാനൽ ലംഘന കാർഡ് തിരഞ്ഞെടുക്കുക.
  3. അപ്പീൽ ചെയ്യുക തിരഞ്ഞെടുക്കുക.
ശ്രദ്ധിക്കുക: വീഡിയോ ഇല്ലാതാക്കുന്നത് വഴി സ്‌ട്രൈക്ക് പരിഹരിക്കപ്പെടില്ല. നിങ്ങളുടെ വീഡിയോ ഇല്ലാതാക്കിയാലും സ്ട്രൈക്ക് നിങ്ങളുടെ ചാനലിൽ ഉണ്ടാകും, മാത്രമല്ല നിങ്ങൾക്ക് വീണ്ടും അപ്പീൽ ചെയ്യാനും സാധിക്കില്ല.

നിങ്ങളുടെ ഉള്ളടക്കത്തിലുള്ള ലിങ്കുകളിൽ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശക സ്ട്രൈക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഉള്ളടക്കത്തിലെ ലിങ്കുകൾക്കുള്ള ഞങ്ങളുടെ നയവും അപ്പീൽ പ്രോസസുകളും പരിചിതമാണെന്ന് ഉറപ്പുവരുത്തുക.

പ്ലേലിസ്റ്റോ ലഘുചിത്രമോ ആണെങ്കിൽ:
ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചതിനാണ് നിങ്ങളുടെ പ്ലേലിസ്റ്റോ ലഘുചിത്രമോ നീക്കം ചെയ്തതെങ്കിൽ ഒരു ഇമെയിൽ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ ഉള്ളടക്കം കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നില്ലെന്നും അബദ്ധത്തിലാണ് നീക്കം ചെയ്യൽ സംഭവിച്ചതെന്നും കരുതുന്നുണ്ടെങ്കിൽ, അപ്പീൽ ചെയ്യുന്നതിന് ഇമെയിലിൽ നൽകിയിട്ടുള്ള ഫോം ഉപയോഗിക്കുക.

കുറിപ്പ്: വീഡിയോകൾ പല കാരണങ്ങളാൽ നീക്കം ചെയ്തേക്കാം. വീഡിയോ നീക്കം ചെയ്തതിന് അപ്പീൽ ചെയ്യുമ്പോൾ നിങ്ങൾ പ്രശ്നങ്ങൾ നേരിട്ടാൽ, ഇത് കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതല്ലാത്ത മറ്റ് കാരണങ്ങളാൽ നീക്കം ചെയ്തതായിരിക്കാം. ഈ സഹായകേന്ദ്ര ലേഖനത്തിൽ വീഡിയോ നീക്കംചെയ്യലുകൾ നിങ്ങൾക്ക് പരിഹരിക്കാം. 

അപ്പീൽ സമർപ്പിച്ച ശേഷം

നിങ്ങളുടെ അപ്പീൽ അഭ്യർത്ഥനയുടെ ഫലം അറിയിക്കുന്ന ഒരു ഇമെയിൽ YouTube-ൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. ഇനിപ്പറയുന്നവയിൽ ഏതെങ്കിലുമൊന്ന് സംഭവിക്കും:

  • നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയാൽ, ഞങ്ങളിത് പുനഃസ്ഥാപിച്ച് നിങ്ങളുടെ ചാനലിൽ നിന്ന് സ്ട്രൈക്ക് നീക്കം ചെയ്യും. നിങ്ങൾ മുന്നറിയിപ്പിനെതിരെ അപ്പീൽ ചെയ്യുകയും അപ്പീൽ അനുവദിക്കുകയും ചെയ്താൽ, തുടർന്നുള്ള ലംഘനത്തിന് മുന്നറിയിപ്പ് ലഭിക്കും.
  • നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ട്, എന്നാൽ ഇത് എല്ലാ പ്രേക്ഷകർക്കും അനുയോജ്യമായതല്ല എന്ന് കണ്ടെത്തിയാൽ, ഒരു പ്രായ നിയന്ത്രണം ബാധകമാക്കും. ഇത് വീഡിയോയാണെങ്കിൽ, സൈൻ ഔട്ട് ചെയ്ത, അല്ലെങ്കിൽ 18 വയസ്സിന് താഴെയുള്ള, അല്ലെങ്കിൽ നിയന്ത്രിത മോഡ് ഓണാക്കിയിട്ടുള്ള ഉപയോക്താക്കൾക്ക് ദൃശ്യമാകില്ല. ഇഷ്‌ടാനുസൃത ലഘുചിത്രമാണെങ്കിൽ, അത് നീക്കം ചെയ്യും.
  • നിങ്ങളുടെ ഉള്ളടക്കം ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ, സ്ട്രൈക്ക് നിലനിൽക്കുകയും വീഡിയോ സൈറ്റിലില്ലാതെ തുടരുകയും ചെയ്യും. നിരസിച്ച അപ്പീലുകൾക്ക് അധികമായി പിഴയിടില്ല.

ഓരോ സ്ട്രൈക്കിനുമെതിരായി ഒരു തവണ മാത്രമേ നിങ്ങൾക്ക് അപ്പീൽ ചെയ്യാനാകൂ.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7076718581646172372
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false