അസാധുവായ ട്രാഫിക് കാരണം എന്റെ YouTube-നുള്ള AdSense അക്കൗണ്ട് പ്രവർത്തനരഹിതമാക്കി

ട്രാഫിക് സാധുവാണോ അസാധുവാണോ എന്നറിയാൻ ഞങ്ങളുടെ സിസ്റ്റങ്ങൾ പതിവായി വീഡിയോകളിലെ ട്രാഫിക് അവലോകനം ചെയ്യുന്നു. യഥാർത്ഥ ഉപയോക്താവിൽ നിന്നോ യഥാർത്ഥ താൽപ്പര്യമുള്ള ഉപയോക്താവിൽ നിന്നോ അല്ലാത്ത, നിങ്ങളുടെ ചാനലിലെ ഏതൊരു ആക്റ്റിവിറ്റിയും അസാധുവായ ട്രാഫിക് ആണ്. വീഡിയോകളിൽ നിന്നുള്ള പരസ്യ വരുമാനം വർദ്ധിപ്പിക്കാൻ, വഞ്ചനാപരമോ കൃത്രിമമോ മനഃപൂർവ്വമല്ലാത്തതോ ആയ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ഇതിൽ ഉൾപ്പെടാം, എന്നാൽ അവയിൽ മാത്രമായി പരിമിതപ്പെടുന്നില്ല. നിങ്ങൾ മനഃപ്പൂർവ്വം ട്രാഫിക് നേടാൻ ശ്രമിക്കാത്ത സാഹചര്യങ്ങളിൽ പോലും, അസാധുവായ ട്രാഫിക് നിങ്ങളുടെ ചാനലിനെ ബാധിച്ചേക്കാം. 

അസാധുവായ ട്രാഫിക്കുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ നിങ്ങളുടെ YouTube-നുള്ള AdSense അക്കൗണ്ട് ഞങ്ങൾ പ്രവർത്തനരഹിതമാക്കിയേക്കാം. നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കുന്നത് സ്രഷ്ടാക്കൾ, പരസ്യദാതാക്കൾ, കാഴ്ചക്കാർ എന്നിവർക്കായി ഞങ്ങളുടെ പ്ലാറ്റ്‌ഫോമിനെ പരിരക്ഷിക്കുന്നു. അസാധുവായ ട്രാഫിക്കിൽ നിന്ന് ഞങ്ങളുടെ പരസ്യ സംവിധാനങ്ങളെ പരിരക്ഷിക്കുന്നതിലൂടെ, പരസ്യദാതാക്കൾക്ക് YouTube-ൽ ആത്മവിശ്വാസത്തോടെ നിക്ഷേപം നടത്താനാകും, ഇത് നിങ്ങളെപ്പോലുള്ള സ്രഷ്ടാക്കൾക്ക് ഉള്ളടക്കത്തിൽ നിന്ന് ധനസമ്പാദനം നടത്താൻ സഹായകമാണ്. 

അസാധുവായ ട്രാഫിക് കാരണം പ്രവർത്തനരഹിതമാക്കിയ എന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാനാകുമോ?

മിക്ക സന്ദർഭങ്ങളിലും, അസാധുവായ ട്രാഫിക്കിനെ കുറിച്ച് ഞങ്ങളുടെ സിസ്റ്റങ്ങൾ കൃത്യമായ തീരുമാനങ്ങളാണ് എടുക്കാറുള്ളത്. എന്നാൽ, ഈ തീരുമാനം പിശക് മൂലം സംഭവിച്ചതാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് അസാധുവായ ആക്റ്റിവിറ്റി സംബന്ധിച്ച് അപ്പീൽ സമർപ്പിക്കാം. നിങ്ങളോ നിങ്ങൾക്ക് ഉത്തരവാദിത്തമുള്ള മറ്റാരെങ്കിലുമോ നേരിട്ടോ അല്ലാതെയോ, അസാധുവായ ട്രാഫിക് സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കണം. 

അപ്പീൽ ലഭിച്ചുകഴിഞ്ഞാൽ, ലഭ്യമാക്കിയ വിവരങ്ങൾ ഞങ്ങൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്ത ശേഷം അന്തിമ തീരുമാനം നിങ്ങളെ അറിയിക്കും. നിങ്ങളുടെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ അപ്പീലിൽ ഞങ്ങൾ തീരുമാനമെടുത്ത് കഴിഞ്ഞാൽ, തുടർന്ന് നൽകുന്ന അപ്പീലുകളൊന്നും പരിഗണിക്കണമെന്നില്ല.

അസാധുവായ ട്രാഫിക്കുമായി ബന്ധപ്പെട്ട് കൃത്യമായി അപ്പീൽ എഴുതാനുള്ള നുറുങ്ങുകൾ എന്തൊക്കെയാണ്? 

  • അസാധുവായ ട്രാഫിക്കിന്റെ ഈ ഉദാഹരണങ്ങൾ അവലോകനം ചെയ്യുക. ഈ കാരണങ്ങളിൽ ഏതെങ്കിലും നിങ്ങൾക്കോ നിങ്ങളുടെ ഉള്ളടക്കത്തിനോ ബാധകമാണോ? ആരെങ്കിലും നിങ്ങളുടെ പരസ്യങ്ങളിൽ നിരവധി തവണ ക്ലിക്ക് ചെയ്‌തിട്ടുണ്ടാകുമോ? അസാധുവായ ട്രാഫിക് വർദ്ധിക്കുന്ന തരത്തിൽ നിങ്ങൾ ട്രാഫിക് വാങ്ങിയിരുന്നോ? അസാധുവായ ട്രാഫിക് വീണ്ടും ഉണ്ടാകാതിരിക്കാൻ ഉള്ളടക്കത്തിൽ അല്ലെങ്കിൽ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്താൻ നിങ്ങൾ തയ്യാറാണോ?
  • അസാധുവായ ആക്‌റ്റിവിറ്റി സംബന്ധിച്ച അപ്പീൽ ഫോമിൽ, നിങ്ങളുടെ പ്രവർത്തനരഹിതമാക്കിയ YouTube-നുള്ള AdSense അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിൽ വിലാസം പങ്കിടുക. ഫോമിൽ ഇമെയിൽ വിലാസം പങ്കിടുന്നത്, നിങ്ങളുടെ അക്കൗണ്ട് കണ്ടെത്താനും നിങ്ങളുടെ അവലോകനം പ്രോസസ് ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാനും ഞങ്ങളെ സഹായിക്കുന്നു.
  • നിങ്ങളുടെ വീഡിയോകളിൽ, അസാധുവായ ട്രാഫിക്കിന് ഇടയാക്കിയിരിക്കാവുന്ന ഏതെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയുക. അസാധുവായ ട്രാഫിക് ഇനി ഉണ്ടാകില്ലെന്ന് നിങ്ങൾ ഉറപ്പാക്കുന്നത് എങ്ങനെയായിരിക്കും എന്നതും പങ്കിടുക. നിങ്ങളുടെ ഭാഗം വിശദീകരിക്കാൻ കഴിയുന്നത്ര വിവരങ്ങൾ നൽകുക.
    • ഉദാഹരണത്തിന്, പ്രേക്ഷകരെ വർദ്ധിപ്പിക്കാൻ ഒരു മൂന്നാം കക്ഷിയിൽ നിന്ന് നിങ്ങൾ ട്രാഫിക് വാങ്ങിയെങ്കിൽ ഞങ്ങളോട് പറയുക. നിങ്ങൾ ഈ മൂന്നാം കക്ഷിയുമായി സഹകരിക്കുന്നത് എങ്ങനെയാണ് അവസാനിപ്പിച്ചത് എന്നതും ഭാവിയിൽ ചാനൽ പ്രമോട്ട് ചെയ്യുന്നതിന് മൂന്നാം കക്ഷികളുമായി സഹകരിക്കില്ലെന്ന കാര്യവും പങ്കിടുക.  

എന്റെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കുകയും അപ്പീൽ നിരസിക്കുകയും ചെയ്തു. എനിക്ക് പ്രോഗ്രാമിൽ വീണ്ടും ചേരാനോ പുതിയൊരു അക്കൗണ്ട് തുടങ്ങാനോ കഴിയുമോ?

അക്കൗണ്ടിനെതിരെ കൈക്കൊണ്ടിരിക്കുന്ന നടപടികളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ആശങ്ക ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളുടെ പരസ്യദാതാക്കൾ, സ്രഷ്ടാക്കൾ, കാഴ്ചക്കാർ എന്നിവരുടെ താൽപ്പര്യങ്ങൾ പരിഗണിച്ച് ഞങ്ങളുടെ വിദഗ്ദ്ധ ടീം നടത്തിയ ശ്രദ്ധാപൂർവ്വമായ അന്വേഷണത്തിനൊടുവിലാണ് നടപടികൾ എടുത്തിരിക്കുന്നത്. 

അസാധുവായ ട്രാഫിക് കാരണം പ്രവർത്തനരഹിതമാക്കപ്പെട്ട സ്രഷ്ടാക്കൾക്ക് AdSense-ൽ തുടർന്ന് പങ്കാളികളാകാൻ അനുമതിയില്ല. ഇക്കാരണത്താൽ, ഇത്തരം സ്രഷ്ടാക്കൾ പുതിയ അക്കൗണ്ടുകൾ തുറക്കരുത്.

ഏതെങ്കിലും ഉറവിടത്തിൽ നിന്നുള്ള അസാധുവായ ട്രാഫിക് ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഒരു അക്കൗണ്ട് പ്രവർത്തനരഹിതമാക്കാനുള്ള അവകാശം Google-നുണ്ട്.

പ്രവർത്തനരഹിതമാക്കിയ മറ്റൊരു അക്കൗണ്ടുമായി ബന്ധമുണ്ട് എന്നതിന്റെ പേരിൽ എന്റെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയത് എന്തുകൊണ്ടാണ്?

ബന്ധപ്പെട്ട ഒരു അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിൽ, ഞങ്ങളുടെ സ്രഷ്‌ടാക്കളെയും കാഴ്ചക്കാരെയും പരസ്യദാതാക്കളെയും സംബന്ധിച്ച് നിങ്ങളുടെ അക്കൗണ്ടും അപകടസാധ്യതയുള്ളതാണെന്ന് ഞങ്ങളുടെ വിദഗ്ദ്ധർ കണ്ടെത്തി.

എനിക്ക് YouTube-നുള്ള AdSense വരുമാനം തുടർന്നും ലഭിക്കുമോ?

അസാധുവായ ട്രാഫിക് കാരണമോ ഞങ്ങളുടെ നയങ്ങൾ ലംഘിച്ചത് കാരണമോ നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെങ്കിൽ, അസാധുവായതായി തിരിച്ചറിഞ്ഞിട്ടില്ലാത്ത വരുമാനത്തിന്റെ ഭാഗം അന്തിമ പേയ്‌മെന്റിലൂടെ ലഭിക്കുന്നതിന് നിങ്ങൾക്ക് യോഗ്യതയുണ്ടായേക്കാം. അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയ ശേഷം, 30 ദിവസത്തെ പേയ്‌മെന്റ് തടഞ്ഞുവയ്ക്കൽ നടപ്പാക്കുന്നു, അതുവഴി ഞങ്ങൾക്ക് അന്തിമ പേയ്മെന്റ് (എന്തെങ്കിലും ഉണ്ടെങ്കിൽ) കണക്കാക്കാനാകും. ഈ 30 ദിവസത്തെ കാലയളവിന് ശേഷം, നിങ്ങളുടെ യോഗ്യതയുള്ള ശേഷിക്കുന്ന ബാലൻസ് (എന്തെങ്കിലും ഉണ്ടെങ്കിൽ) കാണാനും പേയ്മെന്റിനായി ക്രമീകരിക്കാനും YouTube-നുള്ള AdSense-ലേക്ക് സൈൻ ഇൻ ചെയ്യുക . അസാധുവായ ട്രാഫിക്കും, സ്രഷ്ടാക്കളുമായി ബന്ധപ്പെട്ട നയം ലംഘിച്ചതും കാരണം നിങ്ങളുടെ അന്തിമ ബാലൻസിൽ നിന്ന് പിടിക്കുന്ന തുക, ബാധിക്കപ്പെട്ട പരസ്യദാതാക്കൾക്ക് ഉചിതവും സാധ്യവുമായ സാഹചര്യങ്ങളിൽ റീഫണ്ട് ചെയ്യും.

എനിക്ക് ലഭിച്ച പേയ്മെന്റുകൾക്ക് തുടർന്നും നികുതി ഫോമുകൾ ലഭിക്കുമോ?

ഇനിപ്പറയുന്ന സാഹചര്യങ്ങളാണെങ്കിൽ, തുടർന്നും ഞങ്ങൾ നിങ്ങൾക്ക് നികുതി ഫോം ലഭ്യമാക്കിയേക്കാം: 

  • മുമ്പ് നിങ്ങൾക്ക് ഞങ്ങൾ പേയ്മെന്റ് നൽകിയിട്ടുണ്ട് അല്ലെങ്കിൽ 
  • നിങ്ങളുടെ അക്കൗണ്ടിൽ, നൽകാനുള്ള ബാലൻസ് തുക ശേഷിക്കുന്നു

നിങ്ങളുടെ YouTube-നുള്ള AdSense വരുമാനത്തിനുള്ള നികുതി അടയ്ക്കുന്നതിനെ കുറിച്ച് കൂടുതലറിയുക.

എന്റെ അക്കൗണ്ട് പുനഃസ്ഥാപിച്ചു. എന്റെ സൈറ്റുകളിലോ ആപ്പുകളിലോ വീഡിയോകളിലോ പരസ്യങ്ങൾ കാണിക്കാത്തത് എന്തുകൊണ്ടാണ്?

നിങ്ങളുടെ അക്കൗണ്ട് പുനഃസ്ഥാപിച്ചതിന് ശേഷം, പരസ്യങ്ങൾ നൽകുന്നത് പുനരാരംഭിക്കാൻ 48 മണിക്കൂർ വരെ എടുത്തേക്കാം. 

ശ്രദ്ധിക്കുക: YouTube-നുള്ള AdSense അക്കൗണ്ടുമായി നിങ്ങളുടെ YouTube ചാനൽ വീണ്ടും ബന്ധിപ്പിക്കേണ്ടതുണ്ട്. പേയ്‌മെന്റുകൾക്കായി YouTube-നുള്ള AdSense അക്കൗണ്ട് സജ്ജീകരിക്കുന്നത് എങ്ങനെയെന്ന് അറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
5852525378049654491
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false