YouTube-ലെ RSS ഫീഡിൽ നിന്ന് എപ്പിസോഡുകൾ പ്രസിദ്ധീകരിക്കുകയോ വിച്ഛേദിക്കുകയോ ചെയ്യുക

നിങ്ങളൊരു പോഡ്‌കാസ്റ്റ് സ്രഷ്ടാവ് ആണെങ്കിൽ, YouTube Studio ഉപയോഗിച്ച് RSS ഫീഡ് വഴി നിങ്ങളുടെ പോഡ്‌കാസ്റ്റുകൾ YouTube-ലേക്ക് അപ്‌ലോഡ് ചെയ്യാം. RSS ഫീഡ് പ്രസിദ്ധീകരിക്കാനോ വിച്ഛേദിക്കാനോ ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക. RSS ഫീഡുകളിൽ നിന്ന് YouTube-ലേക്ക് പോഡ്‌കാസ്റ്റുകൾ അപ്‌ലോഡ് ചെയ്യുന്നതിനെ കുറിച്ചും നിങ്ങൾക്ക് കൂടുതലറിയാം.

ശ്രദ്ധിക്കുക: RSS കൈമാറ്റം, തിരഞ്ഞെടുത്ത രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ ലഭ്യമാണ്.

RSS ഫീഡുകൾ ഉപയോഗിച്ച് YouTube-ലേക്ക് ഓഡിയോ-ഫസ്‌റ്റ് പോഡ്‌കാസ്‌റ്റുകൾ എങ്ങനെ അപ്‌ലോഡ് ചെയ്യാം

YouTube-ലേക്ക് പോഡ്‌കാസ്റ്റുകൾ അപ്‌ലോഡ് ചെയ്യാൻ നിങ്ങളുടെ RSS ഫീഡ് കണക്റ്റ് ചെയ്യുക

ആദ്യം, YouTube Studio-യിലേക്ക് ലോഗിൻ ചെയ്യുക. തുടർന്ന്, നിങ്ങളുടെ RSS ഫീഡിൽ നിന്ന് YouTube-ലേക്ക് പോഡ്‌കാസ്റ്റ് എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യാൻ ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുക.

YouTube-ൽ RSS ഫീഡ് സമർപ്പിക്കൽ

1. YouTube Studio-യിൽ, സൃഷ്ടിക്കുക  തുടർന്ന് പുതിയ പോഡ്‌കാസ്റ്റ് തുടർന്ന് RSS ഫീഡ് സമർപ്പിക്കുക  എന്നിങ്ങനെ ക്ലിക്ക് ചെയ്യുക.

ശ്രദ്ധിക്കുക: നിങ്ങൾക്ക് വിപുലമായ ഫീച്ചറിലേക്ക് ആക്‌സസ് ഇല്ലെങ്കിൽ, നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കേണ്ടി വരും.

2. RSS കൈമാറ്റ ടൂളിനുള്ള സേവന നിബന്ധനകൾ വായിച്ച് അംഗീകരിക്കുക. 

3. സ്ക്രീനിലെ നിർദ്ദേശങ്ങൾ വായിച്ച് അടുത്തത് ക്ലിക്ക് ചെയ്യുക.

4. നിങ്ങളുടെ RSS ഫീഡ് URL നൽകിയ ശേഷം അടുത്തത് ക്ലിക്ക് ചെയ്യുക.

5. നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചുറപ്പിക്കാൻ കോഡ് അയയ്‌ക്കുക ക്ലിക്ക് ചെയ്യുക. 

6. നിങ്ങളുടെ RSS ഫീഡിലെ ഇമെയിൽ വിലാസത്തിലേക്ക് അയച്ച പരിശോധിച്ചുറപ്പിക്കൽ കോഡ് നൽകിയ ശേഷം പരിശോധിച്ചുറപ്പിക്കുക ക്ലിക്ക് ചെയ്യുക. നിങ്ങളുടെ RSS ഫീഡിലെ ഇമെയിൽ അറിയില്ലെങ്കിൽ, നിങ്ങളുടെ ഹോസ്റ്റിംഗ് ദാതാവിനെ ബന്ധപ്പെടുക.

7. YouTube-ലെ നിങ്ങളുടെ പോഡ്‌കാസ്റ്റിലേക്ക് അപ്‌ലോഡ് ചെയ്യേണ്ട എപ്പിസോഡുകൾ തിരഞ്ഞെടുത്ത ശേഷം അടുത്തത് ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ഇനിപ്പറയുന്നവ അപ്‌ലോഡ് ചെയ്യാൻ തിരഞ്ഞെടുക്കാം:

  • നിലവിലുള്ള എല്ലാ എപ്പിസോഡുകളും
  • നിശ്ചിത തീയതിക്ക് ശേഷം പ്രസിദ്ധീകരിച്ച എപ്പിസോഡുകൾ
  • ഭാവിയിൽ അപ്‌ലോഡ് ചെയ്യുന്ന എപ്പിസോഡുകൾ മാത്രം
നിങ്ങളുടെ എപ്പിസോഡുകളിൽ, പണമടച്ചുപയോഗിക്കുന്ന പ്രമോഷനുകൾ അടങ്ങിയിട്ടുണ്ടെങ്കിൽ “RSS ഫീഡിൽ നിന്നുള്ള മിക്ക എപ്പിസോഡുകളിലും പണമടച്ചുപയോഗിക്കുന്ന പ്രമോഷൻ അടങ്ങിയിട്ടുണ്ട്” എന്ന ഓപ്ഷനും തിരഞ്ഞെടുക്കേണ്ടതുണ്ട്. YouTube-ലെ RSS ഫീഡുകൾക്കുള്ള മികച്ച പ്രവർത്തനരീതികളെ കുറിച്ച് കൂടുതലറിയുക.

8. ദൃശ്യപരതാ വിശദാംശങ്ങൾ അവലോകനം ചെയ്ത ശേഷം, സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ RSS ഫീഡിൽ നിന്ന് പോഡ്‌കാസ്റ്റുകൾ പ്രസിദ്ധീകരിക്കുക

നിങ്ങളുടെ ഫീഡ് സജ്ജീകരിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ എപ്പിസോഡുകൾ അപ്‌ലോഡ് ആകാൻ കുറച്ച് ദിവസമെടുത്തേക്കാം. നിങ്ങളുടെ പോഡ്‌കാസ്റ്റ് പ്രസിദ്ധീകരിക്കാൻ തയ്യാറാകുമ്പോൾ നിങ്ങൾക്കൊരു ഇമെയിൽ ലഭിക്കും, എന്നിരുന്നാലും ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കുന്നത് വരെ നിങ്ങളുടെ പോഡ്‌കാസ്റ്റ് പ്രസിദ്ധീകരിക്കില്ല. 

ഒരു ഫീഡ് പ്രസിദ്ധീകരിക്കാൻ,

  1. YouTube Studio-യിൽ, ഉള്ളടക്കം തുടർന്ന് പോഡ്‌കാസ്റ്റുകൾ എന്നതിലേക്ക് പോകുക.
  2. “വീഡിയോയുടെ എണ്ണം” എന്നതിന് കീഴിൽ, നിങ്ങളുടെ പോഡ്‌കാസ്റ്റ് ഫീഡിനടുത്തുള്ള പ്രസിദ്ധീകരിക്കുക ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പോഡ്‌കാസ്റ്റ് എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ മാത്രമേ ഈ ബട്ടൺ ദൃശ്യമാകൂ. 

നിങ്ങൾ പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ പോഡ്‌കാസ്റ്റും പുതിയ എല്ലാ എപ്പിസോഡുകളും YouTube-ൽ എല്ലാവർക്കും പബ്ലിക്കായി ദൃശ്യമാകും. നിങ്ങൾക്ക് ഈ ക്രമീകരണം പോഡ്‌കാസ്റ്റ് വിശദാംശങ്ങൾ പേജിൽ മാറ്റാം. നിങ്ങളുടെ വീഡിയോയുടെ ഡിഫോൾട്ട് ദൃശ്യപരത എഡിറ്റ് ചെയ്യുന്നത് എങ്ങനെയെന്ന് അടുത്ത വിഭാഗത്തിൽ അറിയാം.

പോഡ്‌കാസ്റ്റിന്റെ വിശദാംശങ്ങൾ എഡിറ്റ് ചെയ്യുക

നിങ്ങളുടെ RSS ഫീഡിൽ നൽകിയിരിക്കുന്ന പോഡ്‌കാസ്റ്റിന്റെ വിശദാംശങ്ങൾ കാണുന്നില്ലെങ്കിലോ അവ കൃത്യമല്ലെങ്കിലോ നിങ്ങൾക്ക് അവ പോഡ്‌കാസ്റ്റ് വിശദാംശങ്ങൾ പേജിലൂടെ എഡിറ്റ് ചെയ്യാം.

1. YouTube Studio-യിൽ, ഉള്ളടക്കം തുടർന്ന് പോഡ്‌കാസ്റ്റുകൾ എന്നതിലേക്ക് പോകുക.
2. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട പോഡ്‌കാസ്റ്റിന് മുകളിലൂടെ ഹോവർ ചെയ്ത ശേഷം വിശദാംശങ്ങൾ ക്രമീകരണം എഡിറ്റ് ചെയ്യുക, പെൻസിൽ ഐക്കൺ തിരഞ്ഞെടുക്കുക.
3. പോഡ്‌കാസ്റ്റ് വിശദാംശങ്ങൾ പേജിൽ, ഇനിപ്പറയുന്നവയിൽ ഏതൊരു ക്രമീകരണവും അപ്‌ഡേറ്റ് ചെയ്യാം:

  • പേരുകൾ
  • വിവരണങ്ങൾ
  • വീഡിയോയുടെ ദൃശ്യപരത
  • വീഡിയോയുടെ ഡിഫോൾട്ട് ക്രമം
  • RSS ക്രമീകരണം

4. പൂർത്തിയാകുമ്പോൾ, സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.

ശ്രദ്ധിക്കുക: എപ്പിസോഡ് വിശദാംശങ്ങൾ നിങ്ങളുടെ RSS ഫീഡിൽ നിന്ന് സ്വയമേവ അപ്‌ഡേറ്റ് ചെയ്യുന്നു. നിങ്ങളുടെ എപ്പിസോഡിന്റെ വിശദാംശങ്ങൾ മാറുകയാണെങ്കിൽ, നിങ്ങൾക്ക് അവ RSS ഫീഡിൽ നിന്ന് തന്നെ എഡിറ്റ് ചെയ്യാം. എപ്പിസോഡിന്റെ വിശദാംശങ്ങൾ നിങ്ങൾ YouTube Studio-യിൽ മാറ്റുകയാണെങ്കിൽ, നിങ്ങളുടെ RSS ഫീഡിൽ ആ എപ്പിസോഡിന് ഭാവിയിൽ വരുത്തുന്ന എഡിറ്റുകളെല്ലാം ഞങ്ങൾ ബ്ലോക്ക് ചെയ്യും.

നിങ്ങളുടെ YouTube പോഡ്‌കാസ്റ്റിൽ നിന്ന് RSS ഫീഡ് വിച്ഛേദിക്കുക

YouTube-ലെ നിങ്ങളുടെ പോഡ്‌കാസ്റ്റിൽ നിന്ന് RSS ഫീഡ് വിച്ഛേദിച്ചാൽ, പുതിയ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യുന്നത് നിർത്തും. 

  1. YouTube Studio-യിൽ, ഉള്ളടക്കം തുടർന്ന് പോഡ്‌കാസ്റ്റുകൾ എന്നതിലേക്ക് പോകുക.
  2. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട പോഡ്‌കാസ്റ്റിന് മുകളിലൂടെ ഹോവർ ചെയ്ത ശേഷം വിശദാംശങ്ങൾ ക്രമീകരണം എഡിറ്റ് ചെയ്യുക, പെൻസിൽ ഐക്കൺ തിരഞ്ഞെടുക്കുക.
  3. പോഡ്‌കാസ്റ്റ് വിശദാംശങ്ങൾ പേജിൽ നിങ്ങളുടെ RSS ഫീഡ് ലിങ്ക് കണ്ടെത്തിയ ശേഷം വിച്ഛേദിക്കുക ക്ലിക്ക് ചെയ്യുക.
  4. നിങ്ങളുടെ ചാനലിൽ നിന്ന് RSS ഫീഡ് വിച്ഛേദിക്കണമെന്ന കാര്യം സ്ഥിരീകരിക്കുക.

ഒരു എപ്പിസോഡ് വീണ്ടും അപ്‌ലോഡ് ചെയ്യുക

നിങ്ങളുടെ RSS ഫീഡ് വഴി ഒരു ഓഡിയോ ഫയൽ അപ്‌ഡേറ്റ് ചെയ്യണമെന്നുണ്ടെങ്കിൽ, നിങ്ങളുടെ വീഡിയോ വീണ്ടും അപ്‌ലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ ചുവടെ കാണാം.

  1. YouTube Studio-യിൽ, ഉള്ളടക്കം തുടർന്ന് പോഡ്‌കാസ്റ്റുകൾ എന്നതിലേക്ക് പോകുക.
  2. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട പോഡ്‌കാസ്റ്റിന് മുകളിലൂടെ ഹോവർ ചെയ്ത ശേഷം വീഡിയോകൾ തിരഞ്ഞെടുക്കുക.
  3. നിങ്ങൾക്ക് വീണ്ടും കൈമാറേണ്ട വീഡിയോയ്‌ക്ക് മുകളിലൂടെ ഹോവർ ചെയ്ത് മെനുവിൽ ക്ലിക്ക് ചെയ്യുക.
  4. RSS ഫീഡിൽ നിന്ന് വീണ്ടും അപ്‌ലോഡ് ചെയ്യുക തിരഞ്ഞെടുക്കുക. 

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
5177257738672076411
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false