RSS ഫീഡ് ഉപയോഗിച്ച് പോഡ്‌കാസ്‌റ്റുകൾ ഡെലിവർ ചെയ്യുക

നിങ്ങൾ, RSS ഫീഡ് ഉപയോഗിച്ച് പോഡ്‌കാസ്‌റ്റ് വിതരണം ചെയ്യുന്ന ഓഡിയോ-ഫസ്‌റ്റ് പോഡ്‌കാസ്‌റ്റ് സ്രഷ്‌ടാവ് ആണെങ്കിൽ, നിങ്ങളുടെ RSS ഫീഡ് നിങ്ങൾക്ക് YouTube-ലേക്ക് അപ്‌ലോഡ് ചെയ്യാം. RSS ഫീഡുകൾ സമർപ്പിക്കുന്നത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് താഴെ കൂടുതലറിയുക. തുടർന്ന്, YouTube-ലേക്ക് നിങ്ങളുടെ RSS ഫീഡ് എങ്ങനെ പ്രസിദ്ധീകരിക്കാമെന്ന് മനസ്സിലാക്കുക.

ശ്രദ്ധിക്കുക: RSS കൈമാറ്റം, തിരഞ്ഞെടുത്ത രാജ്യങ്ങളിൽ/പ്രദേശങ്ങളിൽ ലഭ്യമാണ്.

RSS ഫീഡുകൾ ഉപയോഗിച്ച് YouTube-ലേക്ക് ഓഡിയോ-ഫസ്‌റ്റ് പോഡ്‌കാസ്‌റ്റുകൾ എങ്ങനെ അപ്‌ലോഡ് ചെയ്യാം

RSS ഫീഡ് ഉപയോഗിച്ച് YouTube-ലേക്ക് പോഡ്‌കാസ്‌റ്റുകൾ അപ്‌ലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കുക

YouTube-ലേക്ക് നിങ്ങളുടെ RSS സമർപ്പിക്കുമ്പോൾ, നിങ്ങൾ അപ്‌ലോഡ് ചെയ്യാൻ തിരഞ്ഞെടുക്കുന്ന ഓരോ പോഡ്‌കാസ്‌റ്റ് എപ്പിസോഡിനും YouTube, വീഡിയോകൾ സൃഷ്‌ടിക്കും. സ്‌റ്റാറ്റിക്-ഇമേജ് വീഡിയോ സൃഷ്‌ടിക്കാനും നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ചാനലിലേക്ക് അത് അപ്‌ലോഡ് ചെയ്യാനും YouTube, നിങ്ങളുടെ പോഡ്‌കാസ്‌റ്റിന്റെ ഷോ ആർട്ട് ഉപയോഗിക്കും. നിങ്ങളുടെ RSS ഫീഡിലേക്ക് പുതിയൊരു എപ്പിസോഡ് ചേർക്കുമ്പോൾ, നിങ്ങളുടെ ചാനലിലേക്ക് അത് സ്വയമേവ അപ്‌ലോഡ് ചെയ്യും, യോഗ്യതയുള്ള വരിക്കാരെ ഞങ്ങൾ അറിയിക്കുകയും ചെയ്യും. 

YouTube:

മികച്ച രീതികൾ

YouTube-ന്റെ സേവന നിബന്ധനകൾ പാലിക്കുന്നതിന്, YouTube-ലേക്ക് നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പോഡ്‌കാസ്‌റ്റ് ഉള്ളടക്കത്തിൽ പരസ്യങ്ങൾ ഉണ്ടാകരുത്. നിങ്ങളുടെ പോഡ്‌കാസ്‌റ്റിൽ, പണമടച്ചുപയോഗിക്കുന്ന പ്രമോഷനുകളും (ഹോസ്റ്റ് വായിക്കുന്ന പ്രമോഷനുകൾ പോലുള്ളവ), സ്‌പോൺസർഷിപ്പുകളും എൻഡോഴ്‌സ്‌മെന്റുകളും ഉൾപ്പെടുന്നുണ്ടെങ്കിൽ, അക്കാര്യം നിങ്ങൾ ഞങ്ങളെ അറിയിക്കുകയും ബാധകമായ എല്ലാ നയങ്ങളും പാലിക്കുകയും വേണം.

പണമടച്ചുപയോഗിക്കുന്ന പ്രമോഷനുകൾ വെളിപ്പെടുത്താൻ, ഇനിപ്പറയുന്നവയിലൊന്ന് നിങ്ങൾക്ക് ചെയ്യാം:

  • പോഡ്‌കാസ്‌റ്റ് വിശദാംശങ്ങൾ പേജിൽ, പണമടച്ചുപയോഗിക്കുന്ന പ്രമോഷൻ ബോക്‌സ് ചെക്ക് മാർക്കിടുക, അല്ലെങ്കിൽ
  • വീഡിയോ വിശദാംശങ്ങൾ പേജിൽ, വീഡിയോ ക്രമീകരണം അപ്‌ഡേറ്റ് ചെയ്യാം.

YouTube-ലേക്ക് നിങ്ങളുടെ RSS ഫീഡ് ആദ്യമായി സമർപ്പിക്കുമ്പോൾ, നിങ്ങൾ തിരഞ്ഞെടുക്കുന്ന എപ്പിസോഡ്, സ്വകാര്യ വീഡിയോകളായി ആയി അപ്‌ലോഡ് ചെയ്യും. സജ്ജീകരിക്കുന്ന സമയത്ത്, എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ, പോഡ്‌കാസ്‌റ്റ് പബ്ലിക് ആയി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ്, എല്ലാ എപ്പിസോഡുകളും അപ്‌ലോഡ് ചെയ്യുന്നത് വരെ കാത്തിരിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

നിങ്ങളുടെ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ, ധനസമ്പാദനത്തിനോ പകർപ്പവകാശ പ്രശ്‌നങ്ങൾക്കോ, നിങ്ങളുടെ വീഡിയോ ടാബ് ബ്രൗസ് ചെയ്യുക. നിങ്ങളുടെ ഉള്ളടക്കത്തിൽ ക്ലെയിമുകൾ അല്ലെങ്കിൽ സ്‌ട്രൈക്കുകൾ വരുന്നത് തടയാൻ ഇത് സഹായിക്കും.

പതിവ് ചോദ്യങ്ങൾ

YouTube-ൽ ഇതിനകം തന്നെ എനിക്ക് ഒരു പോഡ്‌കാസ്‌റ്റ് ഉണ്ടെങ്കിൽ എനിക്ക് RSS ഫീഡ് ഡെലിവർ ചെയ്യാൻ കഴിയുമോ?

ഉവ്വ്. RSS ഫീഡിലൂടെ എപ്പിസോഡുകൾ ഡെലിവർ ചെയ്ത് തുടങ്ങാൻ,
  1. YouTube Studio തുറന്ന്, ഉള്ളടക്കം തുടർന്ന് പോഡ്‌കാസ്‌റ്റുകൾ എന്നിങ്ങനെ തിരഞ്ഞെടുക്കുക.
  2. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട പോഡ്‌കാസ്റ്റിന് മുകളിലൂടെ ഹോവർ ചെയ്ത ശേഷം വിശദാംശങ്ങൾ ക്രമീകരണം എഡിറ്റ് ചെയ്യുക, പെൻസിൽ ഐക്കൺ ക്ലിക്ക് ചെയ്യുക.
  3. “RSS ക്രമീകരണം” എന്നതിന് ചുവടെയുള്ള പോഡ്‌കാസ്‌റ്റ് വിശദാംശങ്ങൾ പേജിൽ, RSS ഫീഡിലേക്ക് കണക്‌റ്റ് ചെയ്യുക ക്ലിക്ക് ചെയ്യുക.

ഡ്യൂപ്ലിക്കേറ്റ് എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കാൻ, YouTube-ൽ ഇതിനകം തന്നെയുള്ള ഏറ്റവും അടുത്തിടെയുള്ള എപ്പിസോഡിന് ശേഷം എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു. Studio-യിൽ നിങ്ങളുടെ RSS ഫീഡ് സമർപ്പിക്കുമ്പോൾ നിങ്ങൾക്ക് ഈ തീയതി സജ്ജീകരിക്കാം.

നിങ്ങളുടെ ചാനലുമായി RSS ഫീഡ് കണക്‌റ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാൻ, ഞങ്ങളുടെ സഹായകേന്ദ്ര ലേഖനം സന്ദർശിക്കുക.

എന്റെ RSS ഫീഡിൽ, ഒരു എപ്പിസോഡിനുള്ള പുതിയ ഓഡിയോ ഫയൽ ഞാൻ അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ, YouTube-ൽ അത് സ്വയമേവ അപ്‌ഡേറ്റ് ചെയ്യുമോ?

ഇല്ല. RSS-കൈമാറ്റം ചെയ്ത വീഡിയോയ്‌ക്കുള്ള ഓഡിയോ, YouTube-ലെ മറ്റേത് വീഡിയോയെയും പോലെയാണ്, പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ പിന്നീട് അപ്‌ഡേറ്റ് ചെയ്യാനാകില്ല. നിങ്ങൾക്ക് ഒരു എപ്പിസോഡിന്റെ പുതിയ പതിപ്പ് അപ്‌ലോഡ് ചെയ്യണമെങ്കിൽ,
  1. YouTube Studio തുറന്ന്, ഉള്ളടക്കം തുടർന്ന് പോഡ്‌കാസ്‌റ്റുകൾ എന്നിങ്ങനെ തിരഞ്ഞെടുക്കുക.
  2. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട പോഡ്‌കാസ്റ്റിന് മുകളിലൂടെ ഹോവർ ചെയ്ത ശേഷം വീഡിയോകൾ തിരഞ്ഞെടുക്കുക.
  3. നിങ്ങൾക്ക് വീണ്ടും കൈമാറേണ്ട വീഡിയോയ്‌ക്ക് മുകളിലൂടെ ഹോവർ ചെയ്ത് മെനുവിൽ ക്ലിക്ക് ചെയ്യുക.
  4. RSS ഫീഡിൽ നിന്ന് വീണ്ടും അപ്‌ലോഡ് ചെയ്യുക തിരഞ്ഞെടുക്കുക.

നിങ്ങളുടെ എപ്പിസോഡിനുള്ള പുതിയ വീഡിയോ ഇത് സൃഷ്‌ടിക്കും. പഴയ വീഡിയോ, സ്വകാര്യമാക്കി സജ്ജീകരിക്കുന്നതിനാൽ, കാഴ്‌ചകളും കമന്റുകളും പോലുള്ള ഡാറ്റ നിങ്ങൾക്ക് തുടർന്നും കാണാനാകും. 

എന്റെ RSS ഫീഡിന്റെ ഉടമസ്ഥത ഞാൻ എങ്ങനെ പരിശോധിച്ചുറപ്പിക്കും?

ഉടമസ്ഥത പരിശോധിച്ചുറപ്പിക്കാൻ, നിങ്ങളുടെ RSS ഫീഡിലെ ഇമെയിൽ വിലാസം പരിശോധിക്കുക. ഇമെയിലിലുള്ള പരിശോധിച്ചുറപ്പിക്കൽ കോഡ് നൽകി, പരിശോധിച്ചുറപ്പിക്കുക ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ RSS ഫീഡിലെ ഇമെയിൽ വിലാസം നിങ്ങൾക്ക് അറിയില്ലെങ്കിൽ, ഹോസ്‌റ്റിംഗ് ദാതാവിനെ ബന്ധപ്പെടുക.

എന്റെ ഫീഡിലെ എപ്പിസോഡുകൾക്കുള്ള ഡിഫോൾട്ട് ദൃശ്യപരത മാറ്റുന്നത് എങ്ങനെ?

നിങ്ങളുടെ പോഡ്‌കാസ്‌റ്റ് YouTube-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം, എല്ലാ എപ്പിസോഡുകളും പബ്ലിക് ആക്കും. പോഡ്‌കാസ്‌റ്റ് വിശദാംശങ്ങൾ പേജിൽ നിന്ന് ഈ ക്രമീകരണം നിങ്ങൾക്ക് മാറ്റാം.
  1. YouTube Studio-യിൽ, ഉള്ളടക്കം തുടർന്ന് പോഡ്‌കാസ്റ്റുകൾ എന്നതിലേക്ക് പോകുക.
  2. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട പോഡ്‌കാസ്റ്റിന് മുകളിലൂടെ ഹോവർ ചെയ്ത ശേഷം വിശദാംശങ്ങൾ ക്രമീകരണം എഡിറ്റ് ചെയ്യുക, പെൻസിൽ ഐക്കൺ ക്ലിക്ക് ചെയ്യുക.
  3. “ഡിഫോൾട്ട് RSS വീഡിയോ ദൃശ്യപരത” എന്നതിന് താഴെ, ദൃശ്യപരതാ ഓപ്‌ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക: സ്വകാര്യം, ലിസ്‌റ്റ് ചെയ്യാത്തവ അല്ലെങ്കിൽ പബ്ലിക്.
  4. സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പോഡ്‌കാസ്‌റ്റ് ദൃശ്യപരതാ ക്രമീകരണം അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാൽ, തിരഞ്ഞെടുത്ത ഓപ്‌ഷൻ, ആ പോഡ്‌കാസ്‌റ്റിന്റെ എല്ലാ പുതിയ അപ്‌ലോഡുകൾക്കും ബാധകമാക്കും.

എന്റെ RSS ഫീഡിൽ നിന്നുള്ള വീഡിയോകൾ YouTube-ൽ അടുക്കുന്നത് എങ്ങനെയാണ്?

പ്ലേലിസ്‌റ്റ് പേജിൽ, RSS-ൽ നിന്ന് അപ്‌ലോഡ് ചെയ്ത വീഡിയോകൾ, RSS ഫീഡിലെ റിലീസ് തീയതി അനുസരിച്ച് അടുക്കും. റിലീസ് തീയതി ലഭ്യമല്ലെങ്കിൽ, YouTube പ്രസിദ്ധീകരണ തീയതി അനുസരിച്ച് ഞങ്ങൾ എപ്പിസോഡുകൾ അടുക്കും. റിലീസ് തീയതി, YouTube പരിശോധിച്ചുറപ്പിച്ചതല്ല.  

ഏത് എപ്പിസോഡ് തീയതിയാണ് YouTube-ൽ കാഴ്ചക്കാർ കാണുക?

ചിലയിടങ്ങളിൽ YouTube, എപ്പിസോഡിന്റെ റിലീസ് തീയതി (നിങ്ങളുടെ RSS ഫീഡിൽ നിന്നുള്ളത്) കാണിക്കും, മറ്റിടങ്ങളിൽ YouTube-ലെ പ്രസിദ്ധീകരണ തീയതിയും കാണിക്കും. റിലീസ് തീയതി, YouTube പരിശോധിച്ചുറപ്പിച്ചതല്ല. റിലീസ് തീയതി ലഭ്യമല്ലെങ്കിൽ, പ്രസിദ്ധീകരണ തീയതി അനുസരിച്ച് ഞങ്ങൾ എപ്പിസോഡുകൾ കാണിക്കും. YouTube Studio-യിൽ റിലീസ് തീയതി എഡിറ്റ് ചെയ്യുന്നത്, നിങ്ങളുടെ RSS ഫീഡിലെ തീയതി മാറ്റില്ല.

എന്റെ RSS ഫീഡിൽ നിന്നുള്ള പഴയ എപ്പിസോഡുകൾ, 'വീഡിയോകൾ' ടാബിന്റെ മുകളിൽ വരുന്നത് എന്തുകൊണ്ട്?

നിങ്ങളുടെ ചാനലിന്റെ 'വീഡിയോകൾ' ടാബ് അടുക്കുന്നത്, YouTube-ൽ അപ്‌ലോഡ് ചെയ്യുന്ന തീയതി അനുസരിച്ചാണ്. ഭാവിയിൽ, വീഡിയോകൾ കാലക്രമത്തിൽ അടുക്കുമ്പോൾ, 'വീഡിയോകൾ' ടാബ്, RSS പ്രസിദ്ധീകരണ തീയതി പരിഗണിക്കും.

YouTube-ലെ ഒരു പോഡ്‌കാസ്‌റ്റുമായി എന്റെ RSS ഫീഡ് കണക്‌റ്റ് ചെയ്ത ശേഷം, എനിക്ക് കൂടുതൽ എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യാനാകുമോ?

ഉവ്വ്. നിങ്ങളുടെ RSS ഫീഡിൽ നിന്നുള്ള കൂടുതൽ എപ്പിസോഡുകൾ പോഡ്‌കാസ്‌റ്റ് വിശദാംശങ്ങൾ പേജിൽ നിങ്ങൾക്ക് അപ്‌ലോഡ് ചെയ്യാം.
  1. YouTube Studio-യിൽ, ഉള്ളടക്കം തുടർന്ന് പോഡ്‌കാസ്റ്റുകൾ എന്നതിലേക്ക് പോകുക.
  2. നിങ്ങൾക്ക് എഡിറ്റ് ചെയ്യേണ്ട പോഡ്‌കാസ്റ്റിന് മുകളിലൂടെ ഹോവർ ചെയ്ത ശേഷം വിശദാംശങ്ങൾ ക്രമീകരണം എഡിറ്റ് ചെയ്യുക, പെൻസിൽ ഐക്കൺ ക്ലിക്ക് ചെയ്യുക.
  3. പോഡ്‌കാസ്‌റ്റ് വിശദാംശങ്ങൾ പേജിന് താഴെ, കൂടുതൽ കാണിക്കുക ക്ലിക്ക് ചെയ്യുക.
  4. “അപ്‌ലോഡ് ചെയ്യാനുള്ള എപ്പിസോഡുകൾ” എന്നതിന് താഴെ, നിങ്ങൾക്ക് അപ്‌ലോഡ് ചെയ്യാനുള്ള എപ്പിസോഡുകൾ തിരഞ്ഞെടുക്കുക. 
  5. ദൃശ്യപരതാ വിശദാംശങ്ങൾ അവലോകനം ചെയ്ത ശേഷം, സംരക്ഷിക്കുക ക്ലിക്ക് ചെയ്യുക.

എല്ലാ എപ്പിസോഡുകളും നിങ്ങളുടെ ഡിഫോൾട്ട് വീഡിയോ ദൃശ്യപരത ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യും. RSS ഫീഡിൽ നിന്ന് അപ്‌ലോഡ് ചെയ്ത പോഡ്‌കാസ്‌റ്റുകളുടെ വീഡിയോ ദൃശ്യപരത, പോഡ്‌കാസ്‌റ്റ് വിശദാംശങ്ങൾ പേജിൽ നിങ്ങൾക്ക് എഡിറ്റ് ചെയ്യാം.

YouTube-ലെ എന്റെ പോഡ്‌കാസ്‌റ്റിൽ നിന്ന് ഞാൻ ഒരു വീഡിയോ ഇല്ലാതാക്കിയാൽ, എന്റെ RSS ഫീഡിൽ നിന്നും ആ എപ്പിസോഡ് ഇല്ലാതാകുമോ?

ഇല്ല, YouTube നിങ്ങളുടെ RSS ഫീഡ് ഒരിക്കലും മാറ്റില്ല.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
6494534044635468293
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false