YouTube പോഡ്‌കാസ്റ്റ് ബാഡ്ജുകൾ ഉപയോഗിക്കൂ

YouTube-ൽ നിങ്ങളുടെ പോഡ്‌കാസ്‌റ്റുകൾ കണ്ടെത്താൻ പ്രേക്ഷകരെ സഹായിക്കുന്നതിന്, നിങ്ങളുടെ വെബ്‌സൈറ്റിലോ സോഷ്യൽ മീഡിയയിലോ പ്രിന്റ് മീഡിയയിലോ പോഡ്‌കാസ്റ്റ് ബാഡ്‌ജ് ചേർക്കുക. നിങ്ങളുടെ ഷോ പ്രമോട്ട് ചെയ്യാനും പുതിയ എപ്പിസോഡുകൾ കണ്ടെത്താൻ പ്രേക്ഷകരെ സഹായിക്കാനും ചുവടെയുള്ള ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക.

നിങ്ങളുടെ പോഡ്‌കാസ്റ്റ് ബാഡ്‌ജ് തിരഞ്ഞെടുത്ത് ഡൗൺലോഡ് ചെയ്യൂ

YouTube പോഡ്‌കാസ്റ്റ് ബാഡ്‌ജ് ലഭിക്കാൻ, നിങ്ങളുടെ മാർക്കറ്റിംഗ് ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കുക. ചുവടെയുള്ള ലിങ്കുകൾ ഉപയോഗിച്ച് നിങ്ങളുടെ ബാഡ്‌ജ് ഡൗൺലോഡ് ചെയ്യുക.

Download now Download now Download now

ബാഡ്‌ജ് ആവശ്യകതകൾ

നിങ്ങൾ YouTube പോഡ്‌കാസ്റ്റ് ബാഡ്‌ജ് ഉപയോഗിക്കുമ്പോൾ, YouTube നൽകുന്ന ഡിസൈൻ മാത്രം ഉപയോഗിക്കുക. നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ആർട്ട്‌വർക്ക് മാറ്റണമെങ്കിൽ, ഈ ബ്രാൻഡ് അഭ്യർത്ഥനാ ഫോം പൂരിപ്പിക്കുക.

പിശകുകൾ കുറയ്ക്കുന്നതിന്, ഈ മികച്ച പ്രവർത്തനരീതികൾ പരിശോധിക്കൂ:

  • മുകളിലുള്ള ഫയലുകൾ മാത്രം ഉപയോഗിക്കുക. YouTube-ൽ നിന്നുള്ള സ്റ്റാൻഡ്എലോൺ YouTube ലോഗോ പോലെയുള്ള മറ്റ് ഗ്രാഫിക്‌സ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
  • നിങ്ങളുടെ ബാഡ്‌ജ് പ്രസിദ്ധീകരിക്കുമ്പോൾ ചാരനിറത്തിലുള്ള ബോർഡർ ഉൾപ്പെടുത്തുക.
  • ബാഡ്‌ജിലെ ആർട്ട്‌വർക്കിൽ കോൾ-ടു-ആക്ഷൻ സന്ദേശങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക. കോൾ-ടു-ആക്ഷൻ സന്ദേശങ്ങളിൽ “ലഭ്യം,” “കാണൂ,” or “കേൾക്കൂ” എന്നിവ ഉൾപ്പെടുന്നു.
  • ബാഡ്‌ജ് പരിഷ്‌കരിക്കുകയോ ആംഗിൾ മാറ്റുകയോ ആനിമേറ്റ് ചെയ്യുകയോ റൊട്ടേറ്റ് ചെയ്യുകയോ ടിൽറ്റ് ചെയ്യുകയോ പ്രത്യേക ഇഫക്റ്റുകൾ ബാധകമാക്കുകയോ അരുത്.

വലുപ്പം സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ

നിങ്ങൾ എവിടെ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നത് അനുസരിച്ച് ബാഡ്‌ജിന്റെ ന്റെ വലുപ്പം വ്യത്യാസപ്പെടുന്നു.
  • ഡിജിറ്റൽ മീഡിയയ്ക്ക്, ചിത്രത്തിന്റെ ഉയരം കുറഞ്ഞത് 20 dp (20 പിക്‌സൽ) ആയിരിക്കണം.
  • പ്രിന്റ് മീഡിയയ്ക്ക്, ചിത്രത്തിന്റെ ഉയരം കുറഞ്ഞത് 0.125 ഇഞ്ച് (3.1 മി.മീ) ആയിരിക്കണം.
ബാഡ്‌ജിന്റെ വലുപ്പം ഡൗൺലോഡ് ചെയ്‌ത ചിത്രത്തിന്റെ പരമാവധി വലുപ്പത്തിൽ കവിയുന്നില്ലെന്ന് ഉറപ്പാക്കുക.

ഒഴിച്ചിടേണ്ട ഇടം

നിങ്ങളുടെ ബാഡ്ജിന് ചുറ്റുമുള്ള ഒഴിച്ചിടേണ്ട ഇടം ബാഡ്ജിന്റെ ഉയരത്തിന്റെ പത്തിൽ ഒന്ന് എങ്കിലും ഉണ്ടായിരിക്കണം. സാധ്യമെങ്കിൽ കൂടുതൽ ഇടം അനുവദിക്കണം.

ഒഴിച്ചിടേണ്ട ഇടത്തിൽ ഫോട്ടോകളോ ടൈപ്പോഗ്രഫിയോ മറ്റ് ഗ്രാഫിക് ഘടകങ്ങളോ നൽകരുത്.

പശ്ചാത്തലങ്ങൾ

നിങ്ങളുടെ മീഡിയയിലേക്ക് ഒരു ബാഡ്‌ജ് ചേർക്കുമ്പോൾ, പ്രേക്ഷകർക്ക് ബാഡ്‌ജ് എളുപ്പത്തിൽ കണ്ടെത്താനാകുന്ന തരത്തിലുള്ളതായിരിക്കണം പശ്ചാത്തലം എന്നത് ശ്രദ്ധിക്കുക. നിങ്ങളുടെ മീഡിയയിലേക്ക് ഒരു ബാഡ്ജ് ചേർക്കുമ്പോൾ ഇനിപ്പറയുന്ന പശ്ചാത്തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക:
  • കറുപ്പ്, വെളുപ്പ് അല്ലെങ്കിൽ മറ്റൊരു സോളിഡ് നിറം
  • വായനാക്ഷമതയെ ബാധിക്കാത്ത ഒരു ചിത്രം
ശ്രദ്ധിക്കുക: നിങ്ങളുടെ ബാഡ്‌ജിന് ചുറ്റുമുള്ള ചാരനിറത്തിലുള്ള ബോർഡർ ബാഡ്‌ജിലെ ആർട്ട്‌വർക്കിന്റെ ഭാഗമാണ്, പ്രസിദ്ധീകരിക്കുമ്പോൾ ബാഡ്‌ജിനൊപ്പം അത് ഉൾപ്പെടുത്തണം.

നിങ്ങളുടെ മീഡിയയിലേക്ക് ഒരു ബാഡ്ജ് ചേർക്കൂ

നിങ്ങളുടെ വെബ്‌സൈറ്റിലോ സോഷ്യൽ മീഡിയയിലോ പ്രിന്റ് മീഡിയയിലോ മാത്രമേ ബാഡ്ജുകൾ ഉപയോഗിക്കാവൂ. നിങ്ങളുടെ പ്രമോഷണൽ ഉള്ളടക്കത്തിന്റെ താഴെയോ വലതുവശത്തോ ബാഡ്‌ജ് നൽകുക. നിങ്ങളുടെ ബാഡ്ജ് പേജിലെ മറ്റ് ചിത്രങ്ങളേക്കാൾ ചെറുതായിരിക്കണം.

ബാഡ്ജ് ചേർക്കാൻ, ചിത്രം ഇനിപ്പറയുന്ന തരത്തിൽ ഫോർമാറ്റ് ചെയ്യുക:

  • ഡിജിറ്റൽ അസറ്റുകൾ സ്കെയിലബിൾ വെക്‌ടർ ഫോർമാറ്റ് അല്ലെങ്കിൽ SVG ഉപയോഗിക്കണം.
  • പ്രിന്റഡ് അസറ്റുകൾ EPS ഫോർമാറ്റിലുള്ള ആർട്ട്‌വർക്ക് ഉപയോഗിക്കുന്നു, അത് വർണ്ണ പ്രൊഫൈൽ നിങ്ങളുടെ പ്രിന്ററിന്റെ ആവശ്യകതകളുമായി പൊരുത്തപ്പെടുത്തുന്നു.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
9823798543523449569
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false