പ്രദർശിപ്പിക്കാത്ത അല്ലെങ്കിൽ നീക്കം ചെയ്ത കമന്റുകളെ കുറിച്ചറിയുക

YouTube-ൽ ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുന്നതിൽ കമന്റുകൾക്ക് വലിയ പങ്കുണ്ട്. എന്നാൽ നിങ്ങളുടെ കമന്റുകൾ പ്രദർശിപ്പിക്കാതിരിക്കാനോ നീക്കം ചെയ്യപ്പെടാനോ ഇടയുണ്ട്. ഇതിന്റെ ചില കാരണങ്ങളെ കുറിച്ചറിയാൻ ഈ ലേഖനം വായിക്കുക.

എന്റെ കമന്റ് ദൃശ്യമാകുന്നില്ല

മുൻനിര കമന്റുകളിൽ നിങ്ങളുടെ കമന്റ് കണ്ടെത്താനാകുന്നില്ലെങ്കിൽ, “ഏറ്റവും പുതിയത് ആദ്യം” എന്ന ക്രമത്തിൽ കമന്റുകൾ അടുക്കുക.

  1. കമന്റുകളിലേക്ക് സ്ക്രോൾ ചെയ്യുക.
  2. തുടർന്ന് ഏറ്റവും പുതിയത് ആദ്യം എന്ന ക്രമത്തിൽ അടുക്കുക എന്നത് ക്ലിക്ക് ചെയ്യുക.
  3. സ്ക്രോൾ ചെയ്ത് നിങ്ങളുടെ കമന്റ് കണ്ടെത്തുക. ഏറ്റവും പുതിയത് ആദ്യം വരുന്ന കാഴ്ചയിൽ നിങ്ങളുടെ കമന്റ് കാണിക്കുന്നില്ലെങ്കിൽ, അത് ചാനൽ മോഡറേറ്റ് ചെയ്തിട്ടുണ്ടാകാം അല്ലെങ്കിൽ നയ ലംഘനത്തിന് നീക്കം ചെയ്തിട്ടുണ്ടാകാം.

മുൻനിര കമന്റുകളെ കുറിച്ച്

കമന്റ് ടെക്സ്റ്റ്, ഹാൻഡിൽ ടെക്സ്റ്റ്, ചാനൽ പേരിലെ ടെക്സ്റ്റ്, അവതാർ, വീഡിയോ തുടങ്ങിയ നിരവധി സൂചനകളുടെ അടിസ്ഥാനത്തിൽ, കാഴ്ചക്കാർ വിലമതിക്കാനും ഇടപഴകാനും സാധ്യതയുള്ളവയാണ് മുൻനിര കമന്റുകളിൽ കാണിക്കുക.

കാഴ്ചക്കാർ വിലമതിക്കാനോ ഇടപഴകാനോ സാധ്യതയില്ലെന്ന് YouTube തിരിച്ചറിയുന്ന ഉള്ളടക്കം മുൻനിര കമന്റുകളിൽ കാണിച്ചേക്കില്ല. കമന്റ് ടെക്സ്റ്റ്, കമന്റ് ചെയ്യുന്നയാളുടെ ചാനലിന്റെ പേരിലെ ടെക്സ്റ്റ് അല്ലെങ്കിൽ ഹാൻഡിൽ ടെക്സ്റ്റ്, അവതാർ, ചാനൽ മോഡറേഷൻ ക്രമീകരണം തുടങ്ങിയ നിരവധി സൂചനകളുടെ അിസ്ഥാനത്തിൽ, അനുചിതമോ സ്പാമോ ആൾമാറാട്ടമോ ആകാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിയുന്ന കമന്റുകൾ ഇതിൽ ഉൾപ്പെടാം.

കമന്റ് മോഡറേഷനെയും നീക്കം ചെയ്യലിനെയും കുറിച്ച് അറിയുക

നിങ്ങളുടെ കമന്റ് കാണിക്കാതിരിക്കുന്നതിനുള്ള ചില കാരണങ്ങൾ ഇവയാകാം:

  • സ്വയമേവയുള്ള നീക്കം ചെയ്യൽ: കമന്റുകൾ ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ, സ്വയമേവ തിരിച്ചറിയുന്ന ഞങ്ങളുടെ സിസ്റ്റങ്ങൾ സ്ഥിരമായി കമന്റുകൾ സ്കാൻ ചെയ്യുന്നു. നിങ്ങളുടെ കമന്റ് ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നുവെന്ന് ഞങ്ങളുടെ സിസ്റ്റം തിരിച്ചറിഞ്ഞാൽ, കമന്റ് നീക്കം ചെയ്യും.
    • ചിലപ്പോൾ, നിങ്ങളുടെ കമന്റ് നീക്കം ചെയ്തു അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് കമന്റ് ചെയ്യുന്നത് താൽക്കാലികമായി നിർത്തി എന്ന അറിയിപ്പ് ലഭിച്ചേക്കാം. ഈ അറിയിപ്പുകളെ കുറിച്ച് കൂടുതലറിയുക.
ശ്രദ്ധിക്കുക: കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തോതിലുള്ള കമന്റുകൾ പോസ്റ്റ് ചെയ്യൽ, ഒരേ കമന്റ് ആവർത്തിച്ച് പോസ്റ്റ് ചെയ്യൽ, ലിങ്കുകൾ പങ്കിടൽ, അല്ലെങ്കിൽ ഇമോജിയോ അസാധാരണ പ്രതീകങ്ങളോ അമിതമായി ഉപയോഗിക്കൽ എന്നിവ സ്പാം ആണെന്ന് തിരിച്ചറിഞ്ഞ്, YouTube-ന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് നീക്കം ചെയ്തേക്കാം.
  • റിപ്പോർട്ടുകൾ: നിങ്ങളുടെ കമന്റ് ആരെങ്കിലും റിപ്പോർട്ട് ചെയ്താൽ, കമന്റ് ഞങ്ങളുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നുണ്ടെങ്കിൽ, അത് നീക്കം ചെയ്യും.
  • ചാനൽ മോഡറേഷൻ:
    • ഒരു ചാനലിന് എല്ലാ കമന്റുകളും അല്ലെങ്കിൽ അനുചിതമാകാൻ സാധ്യതയുള്ള കമന്റുകൾ അവലോകനത്തിനായി ഹോൾഡ് ചെയ്യാം. അവലോകനത്തിനായി കമന്റുകൾ ഒരു ചാനൽ ഹോൾഡ് ചെയ്യുമ്പോൾ, ഒരു കമന്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ചാനലിന്റെ ഉടമയോ മോഡറേറ്ററോ അത് അംഗീകരിക്കേണ്ടതുണ്ട്. ഡിഫോൾട്ട് ക്രമീകരണമായി, അനുചിതമാകാൻ സാധ്യതയുള്ള കമന്റുകൾ, ചാനലുകൾക്ക് അവലോകനം ചെയ്യാനായി സ്വയമേവ ഹോൾഡ് ചെയ്യുന്നു.
    • ഒരു ചാനലിന് തങ്ങളുടെ കമന്റുകളിൽ കാണിക്കാൻ താൽപ്പര്യമില്ലാത്ത വാക്കുകളും പ്രയോഗങ്ങളും തിരഞ്ഞെടുക്കാം. നിങ്ങളുടെ കമന്റിൽ, ബ്ലോക്ക് ചെയ്ത വാക്കോ പ്രയോഗമോ ഉണ്ടെങ്കിൽ, അത് കാണിക്കില്ല.
    • ഒരു ചാനലിന്, നിങ്ങളുടെ കമന്റ് നീക്കം ചെയ്യാനാകും.

നിങ്ങൾ ഒരു ചാനൽ ഉടമയാണെങ്കിൽ, നിങ്ങളുടെ വീഡിയോകളിലെ കമന്റുകൾ നീക്കം ചെയ്യപ്പെടുന്നുണ്ടെങ്കിൽ, കമന്റുകളിൽ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശ ലംഘനങ്ങൾ തിരിച്ചറിഞ്ഞതാകാനാണ് സാധ്യത കൂടുതൽ.

അനുബന്ധ ലേഖനങ്ങൾ

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
9430489573197123233
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false