കൺട്രി പാസ്-ത്രൂകൾ

2023-ൽ കൺട്രി പാസ്-ത്രൂകൾ നടപ്പിലാക്കാൻ YouTube-ന് നിലവിൽ പദ്ധതികളൊന്നുമില്ല.

ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ YouTube-ന്റെ ഉള്ളടക്ക വിതരണം, ലൈസൻസിംഗ് സംബന്ധിച്ച മൂന്നാം കക്ഷി അവകാശങ്ങൾ, റെഗുലേറ്ററി നിരക്കുകൾ, പ്ലാറ്റ്‌ഫോം നികുതികൾ എന്നിവ പോലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾക്ക് വിധേയമാണ്. ഞങ്ങളുടെ പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പുവരുത്താൻ, കൺട്രി പാസ്-ത്രൂ ചെലവുകളിൽ ചിലത്, ധനസമ്പാദനം നടത്തുന്ന ഞങ്ങളുടെ പങ്കാളികളുമായി പങ്കിടാൻ തുടങ്ങിയേക്കാം.

2023-ൽ ഈ ചെലവുകൾ നടപ്പിലാക്കാൻ ഞങ്ങൾക്ക് നിലവിൽ പദ്ധതിയില്ല. ഞങ്ങൾ ഈ ചെലവുകൾ പങ്കിടാൻ തുടങ്ങുമ്പോൾ, ബാധകമായ രാജ്യാധിഷ്ഠിത ചെലവുകളും ഞങ്ങൾ അവ കണക്കാക്കുന്ന രീതിയും 45 ദിവസം മുമ്പെങ്കിലും നിങ്ങളെ അറിയിക്കും. ഈ ചെലവുകൾ നിർദ്ദിഷ്ട രാജ്യങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ, ആ രാജ്യത്ത് നിങ്ങൾ നേടുന്ന വരുമാനത്തിന് ആനുപാതികമായിട്ടായിരിക്കും അവ കിഴിക്കുക.

ശ്രദ്ധിക്കുക: കൺട്രി പാസ്-ത്രൂകൾ വഴിയുള്ള, മൂന്നാം കക്ഷി അവകാശങ്ങൾക്കുള്ള ലൈസൻസിംഗ് ചെലവുകളുടെ പങ്കിടലും അവകാശങ്ങളുടെ ക്ലിയറൻസ് സംബന്ധിച്ച അഡ്‌ജസ്റ്റ്‌മെന്റുകൾക്ക് കീഴിലുള്ള സംഗീത അവകാശങ്ങളുടെ ക്ലിയറൻസിനുള്ള ഏതൊരു കിഴിക്കലും വെവ്വെറെയാണ്. ഒരേ അവകാശങ്ങൾക്കുള്ള ലൈസൻസിംഗ് ചെലവുകൾ കവർ ചെയ്യാൻ, കൺട്രി പാസ്-ത്രൂ ചെലവും അവകാശങ്ങളുടെ ക്ലിയറൻസ് അഡ്‌ജസ്റ്റ്‌മെന്റും ഒന്നിച്ച് ഞങ്ങൾ ഒരിക്കലും പിടിക്കില്ല.

ഇത് എങ്ങനെ പ്രവർത്തിക്കുന്നു

രാജ്യം അനുസരിച്ചാണ് കൺട്രി പാസ്-ത്രൂ ചെലവുകൾ ബാധകമാക്കുന്നത്, ധനസമ്പാദനം നടത്തുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇത് ബാധകമാകുകയും ചെയ്യും. ദൈർഘ്യമേറിയ വീഡിയോകൾ മാത്രം അപ്‌ലോഡ് ചെയ്യുന്ന സ്രഷ്ടാവിനെ കേന്ദ്രീകരിച്ചുള്ള ലളിതമായ സാങ്കൽപ്പിക ഉദാഹരണം ഇതാ:

സാങ്കൽപ്പിക ഉദാഹരണം

X എന്ന രാജ്യം, ആ രാജ്യത്ത് നേടിയ YouTube പരസ്യ വരുമാനത്തിന് ബാധകമാകുന്ന പ്ലാറ്റ്‌ഫോം നികുതി നടപ്പാക്കിയിരിക്കുന്നു. 

  • X എന്ന രാജ്യത്തെ ഒരു പങ്കാളിയുടെ ദൈർഘ്യമേറിയ വീഡിയോകളിൽ നിന്നുള്ള പരസ്യ വരുമാനത്തെ അടിസ്ഥാനമാക്കി, കൺട്രി പാസ്-ത്രൂ ചെലവ് ആയി നിർണ്ണയിച്ചിരിക്കുന്നത് $1 ആണ്. 
  • വരുമാനം പങ്കിടൽ ബാധകമാക്കിയതിന് ശേഷം, പങ്കാളി നൽകേണ്ടത് $0.55 ആണ്, YouTube നൽകേണ്ടത് $0.45 ആണ്.
  • വരുമാനത്തിന്റെ പങ്ക് കണക്കാക്കുന്നതിന് മുമ്പ് കൺട്രി പാസ്-ത്രൂ ചെലവുകൾ കിഴിക്കുന്നതിലൂടെ, ബാധകമായ വരുമാന വിഹിതം അനുസരിച്ച് YouTube-ഉം പങ്കാളികളും ഈ ചെലവുകൾ പങ്കിടുന്നു.

മുകളിലുള്ള ഉദാഹരണം ഒരൊറ്റ കൺട്രി പാസ്-ത്രൂ ചെലവാണ് കാണിക്കുന്നത്, എന്നാൽ പങ്കാളികളുടെ ഉള്ളടക്കം, ഈ ചെലവുകൾ ബാധകമാകുന്ന ഒന്നിലധികം രാജ്യങ്ങളിൽ നിന്ന് വരുമാനം നേടുന്ന സാഹചര്യത്തിൽ അവർ ഒന്നിലധികം കൺട്രി പാസ്-ത്രൂ ചെലവുകൾക്ക് വിധേയമായേക്കാം.

YouTube-ൽ നിന്നുള്ള അറിയിപ്പ്

YouTube ഈ ചെലവുകൾ പങ്കിടാൻ തുടങ്ങുമ്പോൾ, ബാധകമായ രാജ്യാധിഷ്ഠിത ചെലവുകളും ഞങ്ങൾ അവ കണക്കാക്കുന്ന രീതിയും 45 ദിവസം മുമ്പെങ്കിലും നിങ്ങളെ അറിയിക്കും. കൺട്രി പാസ്-ത്രൂ ചെലവുകൾക്കുള്ള എല്ലാ കിഴിക്കലുകളും ഓരോ മാസവും റിപ്പോർട്ടും ചെയ്യും.

പതിവ് ചോദ്യങ്ങൾ

സംഗീതത്തിന്റെ പകർപ്പവകാശ ചെലവുകൾ കൺട്രി പാസ്-ത്രൂകൾക്ക് വിധേയമാണോ?

അല്ല. കൺട്രി പാസ്-ത്രൂകൾ വഴിയുള്ള, മൂന്നാം കക്ഷി അവകാശങ്ങൾക്കുള്ള ലൈസൻസിംഗ് ചെലവുകളുടെ പങ്കിടലും അവകാശങ്ങളുടെ ക്ലിയറൻസ് സംബന്ധിച്ച അഡ്‌ജസ്റ്റ്‌മെന്റുകൾക്ക് കീഴിലുള്ള സംഗീത അവകാശങ്ങളുടെ ക്ലിയറൻസിനുള്ള ഏതൊരു കിഴിക്കലും വെവ്വേറെയാണ്. ഒരേ അവകാശങ്ങൾക്കുള്ള ലൈസൻസിംഗ് ചെലവുകൾ കവർ ചെയ്യാൻ, കൺട്രി പാസ്-ത്രൂ ചെലവും അവകാശങ്ങളുടെ ക്ലിയറൻസ് അഡ്‌ജസ്റ്റ്‌മെന്റും ഒന്നിച്ച് ഞങ്ങൾ ഒരിക്കലും പിടിക്കില്ല.

സംഗീതമടങ്ങുന്ന വീഡിയോകളിലൂടെയുള്ള ധനസമ്പാദനം, അതത് വീഡിയോ ഫോർമാറ്റുകൾക്ക് ബാധകമായ ധനസമ്പാദന നയങ്ങൾക്ക് ഇപ്പോഴും വിധേയമാണ്. ദൈർഘ്യമേറിയ വീഡിയോകളിൽ ക്രിയേറ്റർ മ്യൂസിക് ഉപയോഗിക്കുന്നതിനെ കുറിച്ചും സംഗീതമടങ്ങുന്ന Shorts-ലൂടെ ധനസമ്പാദനം നടത്തുന്നതിനെ കുറിച്ചും കൂടുതലറിയുക.

എന്റെ ലൊക്കേഷൻ അനുസരിച്ചാണോ കൺട്രി പാസ്-ത്രൂകൾ ബാധകമാക്കുന്നത്?

അല്ല. അവ നിർദ്ദിഷ്ട രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണ്, ആ രാജ്യത്തെ YouTube-ന്റെ ഉള്ളടക്ക വിതരണം, ലൈസൻസിംഗ് സംബന്ധിച്ച മൂന്നാം കക്ഷി അവകാശങ്ങൾ, റെഗുലേറ്ററി നിരക്കുകൾ, പ്ലാറ്റ്‌ഫോം നികുതികൾ എന്നിവ പോലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾക്ക് വിധേയമാണ്. ചെലവ് നടപ്പാക്കിയ രാജ്യത്ത് നിങ്ങൾ നേടുന്ന വരുമാനത്തിന് മാത്രമേ ഈ ചെലവുകൾ ബാധകമാകൂ എന്നാണ് ഇതിനർത്ഥം.

ഏതെല്ലാം കൺട്രി പാസ്-ത്രൂകൾ എനിക്ക് ബാധകമാകുമെന്ന് എങ്ങനെ അറിയാം?

2023-ൽ കൺട്രി പാസ്-ത്രൂകൾ നടപ്പിലാക്കാൻ ഞങ്ങൾക്ക് നിലവിൽ പദ്ധതിയില്ല. ഞങ്ങൾ ഈ ചെലവുകൾ പങ്കിടാൻ തുടങ്ങുമ്പോൾ, ബാധകമായ രാജ്യാധിഷ്ഠിത ചെലവുകളും ഞങ്ങൾ അവ കണക്കാക്കുന്ന രീതിയും 45 ദിവസം മുമ്പെങ്കിലും നിങ്ങളെ അറിയിക്കും. കൺട്രി പാസ്-ത്രൂ ചെലവുകൾക്കുള്ള എല്ലാ കിഴിക്കലുകളും ഓരോ മാസവും റിപ്പോർട്ടും ചെയ്യും.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
18409227349599153296
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false