അവകാശങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട അഡ്‌ജസ്റ്റ്‌മെന്റുകൾ

സ്രഷ്ടാക്കൾ YouTube-ലേക്ക് അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ അവകാശങ്ങളും അവർക്ക് ഉണ്ടായിരിക്കണം അല്ലെങ്കിൽ ഉള്ളടക്കത്തിന്റെ ഉടമസ്ഥാവകാശങ്ങൾ ഉള്ളവരിൽ നിന്ന് ആവശ്യമായ എല്ലാ നിയമപരമായ അനുമതികളും നേടിയിരിക്കണം. ക്രിയേറ്റർ മ്യൂസിക്കിന്റെ സഹായത്തോടെ, യോഗ്യതയുള്ള സ്രഷ്ടാക്കൾക്ക് ദൈർഘ്യമേറിയ വീഡിയോകളിൽ ഉപയോഗിക്കാൻ, സംഗീതത്തിന്റെ ലൈസൻസ് നേടുന്നതിലൂടെയോ അതിന്റെ ഉടമസ്ഥാവകാശങ്ങളുള്ളവരുമായി വരുമാനം പങ്കിടുന്നതിലൂടെയോ, വളർന്നുകൊണ്ടിരിക്കുന്ന സംഗീത കാറ്റലോഗിലേക്ക് ആക്‌സസ് ലഭിക്കും. ലൈസൻസ് മുൻകൂറായി നേടിയിട്ടില്ലെങ്കിൽ പകരം, യോഗ്യതയുള്ള സ്രഷ്ടാക്കൾക്ക് സംഗീതത്തിന്റെ ഉടമസ്ഥാവകാശങ്ങളുള്ളവരുമായി വരുമാനം പങ്കിടാൻ കഴിഞ്ഞേക്കും.

സംഗീതത്തിൽ നിന്നുള്ള വരുമാനം പങ്കിടൽ പ്രവർത്തനക്ഷമമാക്കാൻ, പ്രകടനത്തിനുള്ള അവകാശങ്ങൾ പോലെ, സംഗീതത്തിന്റെ ഉടമസ്ഥാവകാശങ്ങളുള്ളവരിൽ നിന്ന് കൂടുതൽ സംഗീത അവകാശങ്ങൾ YouTube-ന് നേടേണ്ടി വന്നേക്കാം. കൂടുതൽ സംഗീത അവകാശങ്ങൾ നേടാനുള്ള ചെലവ് വഹിക്കുന്നതിന് സ്രഷ്ടാവിന്റെ വരുമാനത്തിന്റെ പങ്കിൽ നിന്ന് പണം പിടിക്കുന്നതാണ് അവകാശങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട അഡ്‌ജസ്റ്റ്‌മെന്റ്.

എപ്പോഴാണ് അവകാശങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട അഡ്‌ജസ്റ്റ്‌മെന്റുകൾ ബാധകമാക്കുന്നത്?

അവകാശങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട അഡ്‌ജസ്റ്റ്‌മെന്റുകൾ, ഉടമസ്ഥവകാശം നേടുന്ന രാജ്യത്തെ/പ്രദേശത്തെ ആശ്രയിച്ചിരിക്കുന്നു. പ്രത്യേകിച്ചും, ദൈർഘ്യമേറിയ വീഡിയോകളിൽ നിന്ന് വരുമാനം നേടുന്ന രാജ്യത്ത്/പ്രദേശത്ത് മാത്രമേ അവകാശങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട അഡ്‌ജസ്റ്റ്‌മെന്റുകൾ ബാധകമാക്കൂ.

ഏതൊക്കെ ഗാനങ്ങൾക്കാണ് വരുമാനം പങ്കിടാൻ യോഗ്യതയുള്ളതെന്ന് മനസ്സിലാക്കാൻ, യോഗ്യതയുള്ള സ്രഷ്ടാക്കൾക്ക് ക്രിയേറ്റർ മ്യൂസിക്കിൽ ട്രാക്ക് ഉപയോഗ വിശദാംശങ്ങൾ ബ്രൗസ് ചെയ്യാം. വീഡിയോ പ്രസിദ്ധീകരിച്ച് കഴിഞ്ഞാൽ, വീഡിയോ വരുമാനം പങ്കിടുന്ന രാജ്യങ്ങൾ/പ്രദേശങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാൻ സ്രഷ്ടാക്കൾക്ക് YouTube Studio ഉപയോഗിക്കാം.

ഓർമ്മിക്കുക: അവകാശങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട അഡ്‌ജസ്റ്റ്‌മെന്റുകൾ, ദൈർഘ്യമേറിയ വീഡിയോകൾക്ക് മാത്രമേ ബാധകമാക്കൂ, തത്സമയ സ്ട്രീമുകൾക്കോ Shorts-നോ ബാധകമാക്കില്ല. തത്സമയ സ്ട്രീമുകളിൽ നിന്നും Shorts-ൽ നിന്നും ധനസമ്പാദനം നടത്തുന്നതിനെ കുറിച്ച് കൂടുതലറിയുക.

അവകാശങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട അഡ്‌ജസ്റ്റ്‌മെന്റുകൾ ബാധകമല്ലാത്തപ്പോൾ എന്ത് സംഭവിക്കും?

ഈ പേജിൽ വിശദീകരിച്ചിട്ടുള്ള, അവകാശങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട അഡ്‌ജസ്റ്റ്‌മെന്റുകൾ ബാധകമല്ലെങ്കിലും ആവശ്യമായ എല്ലാ അവകാശങ്ങളും സ്രഷ്ടാക്കൾ നേടിയിരിക്കാനിടയില്ലെന്ന് ഒന്നോ അതിലധികമോ മൂന്നാം കക്ഷികളിൽ നിന്ന് YouTube മനസ്സിലാക്കുകയാണെങ്കിൽ ബാധിക്കപ്പെട്ട ഉള്ളടക്കം YouTube-ൽ നിന്ന് നീക്കം ചെയ്യേണ്ടി വന്നേക്കാം, ഒപ്പം ഇതുമായി ബന്ധപ്പെട്ട് വരുമാനം നേടാൻ സ്രഷ്ടാക്കൾക്ക് യോഗ്യത ഉണ്ടാകാനുമിടയില്ല. 

പ്രത്യേകിച്ച്, Content ID സിസ്റ്റം വഴി ഒന്നോ അതിലധികമോ കക്ഷികൾ ധനസമ്പാദനത്തിനായി ഏതെങ്കിലും ഉള്ളടക്കത്തിന്റെ ഭാഗം ക്ലെയിം ചെയ്താൽ, മറ്റ് വിധത്തിലായിരുന്നെങ്കിൽ സ്രഷ്ടാക്കൾക്ക് ലഭിക്കേണ്ട വരുമാനം, ക്ലെയിം ചെയ്യുന്ന കക്ഷിക്ക്(കൾക്ക്) നൽകേണ്ടി വരും. ഒന്നിലധികം കക്ഷികൾ ക്ലെയിം ചെയ്യുന്നുണ്ടെങ്കിൽ ആ വരുമാനങ്ങൾ അവർക്കിടയിൽ ആനുപാതികമായി പങ്കിടും, ആനുപാതിക പങ്ക് നിർണയിക്കുന്നത് YouTube-ന്റെ ന്യായമായ വിവേചനാധികാരത്തിലായിരിക്കും. 

Content ID ക്ലെയിമുകളെ കുറിച്ച് കൂടുതലറിയുക.

അവകാശങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട അഡ്‌ജസ്റ്റ്‌മെന്റുകൾ കണക്കാക്കുന്നത് എങ്ങനെ?

ക്രിയേറ്റർ മ്യൂസിക്കിന്റെ സഹായത്തോടെ, ദൈർഘ്യമേറിയ ഒരു വീഡിയോയിൽ വരുമാനം പങ്കിടലിന് യോഗ്യതയുള്ള ട്രാക്കുകൾ ഉപയോഗിച്ചാൽ ചുവടെയുള്ള ഉദാഹരണങ്ങളിൽ കാണിച്ചിരിക്കുന്നത് പോലെ സംഗീത അവകാശങ്ങൾ നേടാനുള്ള ചെലവ് വഹിക്കാൻ വരുമാനത്തിന്റെ 55% പങ്ക് എന്ന സ്റ്റാൻഡേർഡ് നിരക്ക് ക്രമീകരിച്ചിരിക്കുന്നു. ഇത് ഇനിപ്പറയുന്നവയുടെ അടിസ്ഥാനത്തിലാണ്:

  • ഉപയോഗിച്ച ട്രാക്കുകളുടെ എണ്ണം: ഒരു സ്രഷ്ടാവ് അവരുടെ വീഡിയോയിൽ യോഗ്യതയുള്ള, വരുമാനം പങ്കിടലുള്ള എത്ര ട്രാക്കുകൾ ഉപയോഗിക്കുന്നുണ്ട് എന്നത് (ചുവടെയുള്ള ഉദാഹരണം കാണുക).
  • കൂടുതൽ സംഗീത അവകാശങ്ങൾ ലഭിക്കാനുള്ള ചെലവുകൾ: പ്രകടനത്തിനുള്ള അവകാശങ്ങൾ പോലെ, സംഗീതത്തിനുള്ള കൂടുതൽ അവകാശങ്ങൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾ വഹിക്കുന്നതിനുള്ള പിടിക്കൽ. ഈ പിടിക്കൽ 5% വരെയാകാം, ഒപ്പം വരുമാനം പങ്കിടാൻ യോഗ്യതയുള്ള, ക്രിയേറ്റർ മ്യൂസിക് ട്രാക്കുകളിൽ ഉടനീളമുള്ള കൂടുതൽ സംഗീത അവകാശങ്ങൾക്കുള്ള സംയുക്ത ചെലവും ഇത് പ്രതിഫലിപ്പിക്കും.
വരുമാനത്തിന്റെ പങ്ക് കണക്കാക്കുന്നതിന്റെ ഉദാഹരണങ്ങൾ

ഉദാഹരണം: വരുമാനം പങ്കിടുന്ന ഒരു ട്രാക്ക് ഉപയോഗിക്കൽ

ഉദാഹരണം: സ്രഷ്ടാക്കളുടെ ദൈർഘ്യമേറിയ വീഡിയോയിൽ, വരുമാനം പങ്കിടുന്ന ഒരു ട്രാക്ക് ഉപയോഗിക്കുമ്പോൾ 55% എന്ന സ്റ്റാൻഡേർഡ് വരുമാന പങ്കിന്റെ പകുതി (27.5%) അവർക്ക് ലഭിക്കുന്നു. ഉദാഹരണത്തിന്, അധിക സംഗീത അവകാശങ്ങൾക്കുള്ള ചെലവിനായി 2.5% പിടിച്ചേക്കാം.

ഈ വീഡിയോയ്ക്ക്, സ്രഷ്‌ടാവിന് ആകെ വരുമാനത്തിന്റെ 25% ലഭിക്കും (27.5% - 2.5%).

 
ഉദാഹരണം: വരുമാനം പങ്കിടുന്ന ഒരു ട്രാക്ക് ഉപയോഗിക്കൽ
ഉദാഹരണം വരുമാനത്തിന്റെ പങ്ക്: 55% ÷ 2 27.5%
ഉദാഹരണം സംഗീത അവകാശങ്ങൾക്കുള്ള കൂടുതൽ ചെലവുകൾ - 2.5%
ഉദാഹരണം ആകെ വരുമാനം 25%

ഉദാഹരണം: വരുമാനം പങ്കിടുന്ന 2 ട്രാക്കും ലൈസൻസ് നേടാവുന്ന ഒരു ട്രാക്കും ഉപയോഗിക്കൽ

ഉദാഹരണം: സ്രഷ്ടാക്കളുടെ ദൈർഘ്യമേറിയ വീഡിയോയിൽ, വരുമാനം പങ്കിടുന്ന 2 ട്രാക്കുകളും ലൈസൻസ് നേടാവുന്ന ഒരു ട്രാക്കും ഉപയോഗിക്കുമ്പോൾ 55% എന്ന സ്റ്റാൻഡേർഡ് വരുമാന പങ്കിന്റെ 1/3 (18.33%) അവർക്ക് ലഭിക്കുന്നു. ഉദാഹരണത്തിന്, കൂടുതൽ സംഗീത അവകാശങ്ങൾക്കുള്ള ചെലവിനായി 2% പിടിച്ചേക്കാം.

ഈ വീഡിയോയ്ക്ക്, സ്രഷ്‌ടാവിന് ആകെ വരുമാനത്തിന്റെ 16.33% ലഭിക്കും (18.33% - 2%).

 
ഉദാഹരണം: വരുമാനം പങ്കിടുന്ന 2 ട്രാക്കും ലൈസൻസ് നേടാവുന്ന ഒരു ട്രാക്കും ഉപയോഗിക്കൽ
ഉദാഹരണം  വരുമാനത്തിന്റെ പങ്ക്: 55% ÷ 3 18.33%
ഉദാഹരണം കൂടുതൽ സംഗീത അവകാശങ്ങൾക്കുള്ള ചെലവ് - 2.5%
ഉദാഹരണം ആകെ വരുമാനം 15.83%

അവകാശങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട അഡ്‌ജസ്റ്റ്‌മെന്റുകൾക്കെതിരെ തർക്കം ഉന്നയിക്കാനാകുമോ?

തർക്കത്തിലുള്ള ഉള്ളടക്കവുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ അവകാശങ്ങളും ഉണ്ടെന്നത് പോലെ, അവകാശങ്ങൾ നേടുന്നതുമായി ബന്ധപ്പെട്ട അഡ്‌ജസ്റ്റ്‌മെന്റിനെതിരെ തർക്കമുന്നയിക്കാൻ സ്രഷ്ടാവിന് സാധുവായ കാരണം ഉണ്ടെങ്കിൽ Content ID ക്ലെയിമിനെതിരെ തർക്കമുന്നയിക്കാൻ അവർക്ക് തിരഞ്ഞെടുക്കാം.

Content ID ക്ലെയിമിനെതിരെ തർക്കമുന്നയിക്കുന്നതിന് മുമ്പ്, Content ID തർക്കങ്ങളുള്ളപ്പോൾ ധനസമ്പാദനത്തിന് എന്ത് സംഭവിക്കുമെന്ന് മനസ്സിലാക്കുന്നുവെന്ന് സ്രഷ്ടാക്കൾ ഉറപ്പാക്കണം.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8252827692016997547
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false