YouTube-നുള്ള AdSense

YouTube Studio മൊബൈൽ ആപ്പിലെ 'വരുമാനം' ടാബിൽ പേയ്‌മെന്റ് വിശദാംശങ്ങൾ ലഭ്യമാക്കുന്ന ഒരു പുതിയ ബീറ്റ ഞങ്ങൾ അവതരിപ്പിക്കുകയാണ്. യോഗ്യതയുള്ള സ്രഷ്‌ടാക്കൾക്ക് അവരുടെ വരുമാനം എങ്ങനെ പേയ്‌മെന്റുകളായി മാറുന്നുവെന്ന് മനസ്സിലാക്കാനുള്ള എളുപ്പവഴി ഈ ബീറ്റ നൽകുന്നു. ഈ ബീറ്റ ഉപയോഗിച്ച്, നിങ്ങൾക്ക് ഇനിപ്പറയുന്നവ കാണാനാകും:
  • നിങ്ങളുടെ അടുത്ത പേയ്‌മെന്റിലേക്കുള്ള പുരോഗതി
  • തീയതി, അടച്ച തുക, പേയ്‌മെന്റ് ബ്രേക്ക്‌ഡൗൺ എന്നിവ ഉൾപ്പെടെ കഴിഞ്ഞ 12 മാസത്തെ നിങ്ങളുടെ പേയ്‌മെന്റ് ചരിത്രം

ഉക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം, റഷ്യയിലുള്ള ഉപയോക്താക്കൾക്ക് Google, YouTube പരസ്യങ്ങൾ നൽകുന്നത് ഞങ്ങൾ താൽക്കാലികമായി നിർത്തും. കൂടുതലറിയുക.

Google-ന്റെ പ്രോഗ്രാമാണ് YouTube-നുള്ള AdSense, അതിലൂടെയാണ് YouTube പങ്കാളി പ്രോഗ്രാമിന്റെ ഭാഗമായ സ്രഷ്ടാക്കൾക്ക് പണം ലഭിക്കുന്നത്. YouTube-ൽ പണം ലഭിച്ചുതുടങ്ങാൻ, YouTube Studio-യിൽ നിന്ന് YouTube-നുള്ള AdSense അക്കൗണ്ട് സജ്ജീകരിക്കുക. YouTube സ്രഷ്‌ടാവ് എന്ന നിലയിൽ YouTube-നുള്ള AdSense ഉപയോഗിക്കേണ്ടത് എങ്ങനെയെന്നതിനെ കുറിച്ച് കൂടുതലറിയാൻ ഈ പേജ് ഉപയോഗിക്കുക.

YouTube സ്രഷ്ടാക്കൾക്കുള്ള AdSense

 

 

YouTube-നുള്ള AdSense ആരംഭിക്കൽ

നിങ്ങളുടെ YouTube വരുമാനം നൽകുന്നത് YouTube-നുള്ള AdSense അക്കൗണ്ടിലൂടെയാണെന്ന കാര്യം ഓർക്കുക. YouTube-നുള്ള AdSense ആരംഭിക്കാൻ ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടരുക.

അക്കൗണ്ട് സജ്ജീകരിക്കുക

നിങ്ങൾക്ക് ഇതിനകം തന്നെ ഒന്ന് ഇല്ലെങ്കിൽ ആദ്യം, YouTube Studio-യിൽ YouTube-നുള്ള AdSense അക്കൗണ്ട് സജ്ജീകരിക്കുക. YouTube-നുള്ള AdSense സജ്ജീകരിക്കുന്നതിനുള്ള വിശദമായ ഒരു കൂട്ടം നിർദ്ദേശങ്ങൾ ഞങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്, കൂടാതെ ഇതുമായി ബന്ധപ്പെട്ട ചില പൊതുവായ പ്രശ്‌നങ്ങൾ വിവരിക്കുകയും ചെയ്യുന്നു: 

ബാധകമായത് പ്രകാരം, AdSense-ന്റെ നിബന്ധനകളും വ്യവസ്ഥകളും അല്ലെങ്കിൽ YouTube-നുള്ള AdSense-ന്റെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച്, പണം സ്വീകരിക്കുന്നയാളുടെ അതേ പേരിൽ നിങ്ങൾക്ക് ഒരു AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് മാത്രമേ ഉണ്ടാകാവൂ. അതിനാൽ, നിങ്ങളുടെ YouTube ചാനലുമായി ലിങ്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ടുകൾ ഇല്ലെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ചാനലുമായി ബന്ധപ്പെട്ട AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് മാറ്റിയാൽ മാത്രം മതിയെങ്കിൽ ഈ ഘട്ടങ്ങൾ പിന്തുടരുക.

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കുക

സജ്ജീകരിച്ച് കഴിഞ്ഞാൽ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ വരുമാനം YouTube പേയ്മെന്റ് അക്കൗണ്ടിന്റെ, വിലാസം പരിശോധിച്ചുറപ്പിക്കാനുള്ള പരിധിയിൽ എത്തിയാൽ നിങ്ങളുടെ തപാൽ വിലാസത്തിലേക്ക് ഞങ്ങൾ നിങ്ങൾക്കൊരു പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ നമ്പർ (PIN) അയയ്ക്കും. പണം ലഭിക്കുന്നതിന്, നിങ്ങളുടെ വിലാസം പരിശോധിച്ചുറപ്പിക്കാൻ ഈ പിൻ നിങ്ങളുടെ YouTube-നുള്ള AdSense അക്കൗണ്ടിൽ നൽകേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ ഇതാ:

കൂടാതെ, ലൊക്കേഷൻ അനുസരിച്ച്, നിങ്ങളുടെ പേര്, വിലാസം അല്ലെങ്കിൽ ജനനത്തീയതി പോലുള്ള വിവരങ്ങൾ ഉപയോഗിച്ച് ഞങ്ങൾക്ക് നിങ്ങളുടെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കേണ്ടി വന്നേക്കാം. നിങ്ങളോട് ഇത് ചെയ്യാൻ ആവശ്യപ്പെട്ടാൽ, സാധാരണഗതിയിൽ നിങ്ങൾ ഐഡന്റിറ്റി പരിശോധിച്ചുറപ്പിക്കുന്നത് വരെ നിങ്ങളുടെ വിലാസം പരിശോധിച്ചുറപ്പിക്കാൻ ആവശ്യപ്പെടില്ല. ഇത് എങ്ങനെ ചെയ്യാമെന്ന് ഇവിടെ കൂടുതലറിയുക:

നിങ്ങളുടെ നികുതി വിവരങ്ങൾ ലഭ്യമാക്കുക

നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ നൽകിയ ശേഷം, തുടരാൻ നിങ്ങളുടെ നികുതി വിവരങ്ങൾ നൽകേണ്ടതുണ്ട്. യുഎസിലെ കാഴ്‌ചക്കാരിൽ നിന്ന് നിങ്ങൾ നേടുന്ന വരുമാനത്തിനുള്ള നികുതികൾ Google തടഞ്ഞുവയ്ക്കും, അതിനാൽ നിങ്ങളുടെ ശരിയായ തടഞ്ഞുവയ്ക്കൽ നിരക്ക് നിർണയിക്കാൻ ഈ വിവരങ്ങൾ പ്രധാനമാണ്. നിങ്ങളുടെ നികുതി വിവരങ്ങൾ എങ്ങനെ സമർപ്പിക്കാമെന്നും മറ്റുമുള്ള കാര്യങ്ങൾ ഇവിടെ കണ്ടെത്തുക:

പേയ്‌മെന്റ് രീതി ചേർക്കുക

നിങ്ങളുടെ വിവരങ്ങൾ പരിശോധിച്ചുറപ്പിച്ചാൽ, തുടർന്ന് നിങ്ങൾ YouTube പേയ്മെന്റ് അക്കൗണ്ടിനുള്ള പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കൽ പരിധിയിൽ എത്തേണ്ടതുണ്ട്. നിങ്ങൾക്ക് നൽകാൻ ഞങ്ങൾക്ക് കഴിയുന്ന കുറഞ്ഞ തുകയാണിത്, അതിനാൽ YouTube പേയ്മെന്റ് അക്കൗണ്ടിൽ അത്രയും തുക ഉണ്ടെങ്കിൽ പേയ്മെന്റ് രീതി തിരഞ്ഞെടുക്കാൻ നിങ്ങളോട് ആവശ്യപ്പെടും. ഇവിടെ എല്ലാ ഓപ്ഷനുകളും ഘട്ടങ്ങളും കണ്ടെത്തുക:

പണം നേടുക

ഓരോ മാസവും നിങ്ങളുടെ അന്തിമ YouTube വരുമാനം, തുടർന്നുള്ള മാസത്തിലെ 7-നും 12-നും ഇടയ്ക്കുള്ള തീയതിയിൽ YouTube-നുള്ള AdSense-ലെ നിങ്ങളുടെ YouTube പേയ്മെന്റ് അക്കൗണ്ട് ബാലൻസിലേക്ക് ചേർക്കുന്നു. ചേർത്തുകഴിഞ്ഞാൽ ഇടപാടുകൾ പേജിൽ നിങ്ങൾക്ക് പേയ്‌മെന്റ് വിശദാംശങ്ങൾ (ബാധകമായ നികുതി പിടിക്കലുകൾ പോലുള്ളവ) കാണാനാകും:

  1. YouTube-നുള്ള AdSense-ലേക്ക് സൈൻ ഇൻ ചെയ്യുക.
  2. ഇടത് മെനുവിലെ പേയ്മെന്റുകൾ എന്നതിന് കീഴിലുള്ള പേയ്മെന്റ് വിവരങ്ങൾ തിരഞ്ഞെടുക്കുക.
  3. പേജിലെ ഇടപാടുകൾ വിഭാഗത്തിലെ ഇടപാടുകൾ കാണുക ക്ലിക്ക് ചെയ്യുക.

ബാലൻസ് പേയ്മെന്റ് ത്രെഷോൾഡിൽ എത്തിയാൽ, നിങ്ങളുടെ അക്കൗണ്ടിൽ പേയ്‌മെന്റ് തടഞ്ഞുവയ്ക്കലുകൾ ഒന്നും ഇല്ലെങ്കിൽ ഓരോ മാസത്തിലെയും 21-നകം അല്ലെങ്കിൽ 26-നകം നിങ്ങൾക്ക് പണം ലഭിക്കും.

ഉദാഹരണം: YouTube പേയ്മെന്റ് പരിധി $100 ആണെങ്കിൽ, നിങ്ങൾ ജൂണിൽ ആ ത്രെഷോൾഡ് നിരക്കിൽ എത്തിയാൽ 26-നോ അതിന് മുമ്പോ ഞങ്ങൾ നിങ്ങൾക്ക് പേയ്മെന്റ് നൽകും.

YouTube-നുള്ള AdSense-ഉം YouTube പേയ്മെന്റ് അക്കൗണ്ടും

YouTube-ന് സമർപ്പിതമായ ഒരു YouTube-നുള്ള AdSense അക്കൗണ്ട് ഉണ്ട്, ഇത് YouTube-നുള്ള AdSense-ലൂടെ അന്തിമ YouTube വരുമാനം അതിവേഗം ആക്‌സസ് ചെയ്യാൻ സ്രഷ്ടാക്കളെ അനുവദിക്കുന്നു.

YouTube-നുള്ള പേയ്മെന്റുകൾ വരുമാനം അതിന്റെ സ്വന്തമായ പേയ്മെന്റ് അക്കൗണ്ടിലേക്ക് ചേർക്കുന്നു. YouTube, AdSense പേയ്മെന്റ് അക്കൗണ്ടുകൾക്ക് വെവ്വേറെ പേയ്മെന്റ് ത്രെഷോൾഡ് അക്കൗണ്ടുകൾ ഉണ്ടെന്നാണ് ഇതിനർത്ഥം. നിങ്ങൾ AdSense ഉപയോഗിക്കുന്നത് YouTube-ൽ നിന്ന് പണം ലഭിക്കാൻ മാത്രമല്ലെങ്കിൽ, പേയ്മെന്റ് സമയത്തെ ബാധിച്ചേക്കാം എന്നതിനാൽ ഇത് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

2022-ന് മുമ്പുള്ള, പണമടച്ചുള്ള YouTube-ൽ നിന്നുള്ള വരുമാനത്തിന്റെയും മറ്റേതൊരു AdSense വരുമാനത്തിന്റെയും എല്ലാ വിശദാംശങ്ങളും നിങ്ങളുടെ AdSense പേയ്മെന്റ് അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് ലഭ്യമാകുക. YouTube-ലെ ഏതൊരു വരുമാന കുടിശ്ശികയും YouTube പേയ്മെന്റ് അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടാകും.

പതിവ് ചോദ്യങ്ങൾ

YouTube അല്ലാതെയുള്ള സേവനങ്ങളിൽ നിന്ന് പണം ലഭിക്കാൻ ഞാൻ AdSense ഉപയോഗിക്കുകയാണെങ്കിലോ?

നിങ്ങൾ YouTube വരുമാനത്തിന് പുറമെ വരുമാനമുള്ള AdSense പ്രസാധകരാണെങ്കിൽ, പേയ്മെന്റുകൾ പേജിൽ നിന്ന് ആക്‌സസ് ചെയ്യാവുന്ന പ്രത്യേക പേയ്മെന്റ് അക്കൗണ്ടിൽ നിങ്ങൾക്ക് YouTube വരുമാനം കാണാനും മാനേജ് ചെയ്യാനുമാകും.

പണം ലഭിക്കാൻ YouTube, AdSense പേയ്മെന്റ് അക്കൗണ്ടുകൾ യഥാക്രമം അവയുടെ പേയ്മെന്റ് പരിധികളിൽ എത്തിയിരിക്കണമെന്ന കാര്യം ഓർമ്മിക്കുക. ഇത് നിങ്ങളുടെ പേയ്മെന്റിന്റെ സമയക്രമത്തെ ബാധിച്ചേക്കാം.

AdSense-ലെ എന്റെ അന്തിമമാക്കിയ YouTube വരുമാനം എങ്ങനെയാണ് കാണാനാകുക?

ഈ ഘട്ടങ്ങൾ പാലിക്കുക വഴി, YouTube-ന്റേതായ പേയ്‌മെന്റ് അക്കൗണ്ടിൽ നിങ്ങൾക്ക് YouTube വരുമാനം കണ്ടെത്താനാകും:

  1. നിങ്ങളുടെ AdSense അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. പേയ്മെന്റുകൾ തുടർന്ന് പേയ്മെന്റ് വിവരങ്ങൾ എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്യുക.
  3. പേയ്‌മെന്റ് അക്കൗണ്ടുകൾ ഡ്രോപ്പ്ഡൗണിൽ ക്ലിക്ക് ചെയ്യുക.
  4. YouTube പേയ്‌മെന്റ് അക്കൗണ്ട് തിരഞ്ഞെടുക്കുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
14577955144631921570
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false