നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ട് നിഷ്‌ക്രിയമാക്കിയിരിക്കുന്നു

സജ്ജീകരിക്കുന്നത് പൂർത്തിയാക്കിയിട്ടില്ലെങ്കിലോ 6 മാസമായി പരസ്യ ആക്റ്റിവിറ്റിയോ വരുമാനമോ ലഭിച്ചിട്ടില്ലെങ്കിലോ നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ട് നിഷ്‌ക്രിയമാക്കിയിട്ടുണ്ടാകാം. നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ട് വീണ്ടും ഉപയോഗിക്കാൻ, അത് നിങ്ങളുടെ ചാനലുമായി ലിങ്ക് ചെയ്‌ത് വീണ്ടും സജീവമാക്കേണ്ടതുണ്ട്. നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ട് ഇനി ആവശ്യമില്ലെങ്കിൽ, നിങ്ങൾക്ക് അത് റദ്ദാക്കാം.
 
നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ട് നിഷ്ക്രിയമായിരിക്കുമ്പോഴും നിങ്ങൾക്ക് അതിലേക്ക് സൈൻ ഇൻ ചെയ്യാനാകും. നിങ്ങളുടെ അക്കൗണ്ട് വീണ്ടും സജീവമാക്കുന്നതിന് ഫോൺ നമ്പർ വീണ്ടും പരിശോധിച്ചുറപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടും. നിങ്ങളുടെ വിലാസം അപ് ടു ഡേറ്റാണോയെന്ന് പരിശോധിക്കാനും ഞങ്ങൾ നിർദ്ദേശിക്കുന്നു. നിങ്ങളുടെ ചാനലിന് YouTube പങ്കാളി പ്രോഗ്രാമിനോ YouTube-ൽ നിന്നുള്ള പേയ്മെന്റിനോ യോഗ്യതയുണ്ടെങ്കിൽ, നിങ്ങൾക്ക് 'YouTube-നുള്ള AdSense' അക്കൗണ്ട് വീണ്ടും സജീവമാക്കാം അല്ലെങ്കിൽ പുതിയൊരെണ്ണം സൃഷ്ടിക്കാം.
റഷ്യയിൽ സമീപകാലത്ത് Google-ന്റെ പരസ്യം ചെയ്യൽ സംവിധാനം താൽക്കാലികമായി റദ്ദാക്കിയ സാഹചര്യം പരിഗണിച്ച്, റഷ്യൻ 'YouTube-നുള്ള AdSense' അക്കൗണ്ടുകളും AdSense അക്കൗണ്ടുകളും വീണ്ടും സജീവമാക്കുന്നത് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. കൂടുതലറിയുക.

നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ട് വീണ്ടും സജീവമാക്കാനുള്ള ഘട്ടങ്ങൾ

  1. നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ട് നിങ്ങളുടെ ചാനലിലേക്ക് ലിങ്ക് ചെയ്യുക.
  2. YouTube-നുള്ള AdSense-ലേക്ക് സൈൻ ഇൻ ചെയ്യുക.
  3. നിങ്ങളുടെ ഫോൺ നമ്പർ പരിശോധിച്ചുറപ്പിക്കുക.

നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ട് നിഷ്‌ക്രിയമാക്കിയത് എന്തുകൊണ്ടാണ്

പൂർത്തിയായിട്ടില്ലാത്ത അക്കൗണ്ട് സജ്ജീകരണം

നിങ്ങളുടെ അക്കൗണ്ട് സജ്ജീകരിക്കുന്നതിനും അത് നിങ്ങളുടെ YouTube ചാനലിലേക്ക് ലിങ്ക് ചെയ്യുന്നതിനുമുള്ള ഘട്ടങ്ങൾ പൂർത്തിയായിട്ടില്ലെങ്കിൽ 'YouTube-നുള്ള AdSense' അക്കൗണ്ടുകൾ നിഷ്‌ക്രിയമാകും. ഒരു നിർദ്ദിഷ്ട കാലയളവിൽ നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ട് സജ്ജീകരിക്കുന്നത് പൂർത്തിയാക്കിയിട്ടില്ലെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് അറിയിപ്പ് നൽകാൻ തുടങ്ങും.

5 മാസം അക്കൗണ്ട് സജ്ജീകരണം പൂർത്തിയാക്കാതെയിരുന്നാൽ, അതിന് ശേഷം

സഹായകേന്ദ്ര ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഘട്ടങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് നിഷ്ക്രിയമാക്കും എന്ന് അറിയിക്കുന്ന ഒരു ഇമെയിൽ നിങ്ങൾക്ക് 'YouTube-നുള്ള AdSense-ൽ' നിന്ന് ലഭിക്കും.

6 മാസം അക്കൗണ്ട് സജ്ജീകരണം പൂർത്തിയാക്കാതെയിരുന്നാൽ, അതിന് ശേഷം

നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ട് നിഷ്‌ക്രിയമാക്കും.

നിഷ്‌ക്രിയത്വം

നിഷ്‌ക്രിയത്വം കാരണം 'YouTube-നുള്ള AdSense' അക്കൗണ്ടുകൾ നിഷ്‌ക്രിയമാക്കുന്നു. നിങ്ങളുടെ ചാനലുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ട് ഒരു നിർദ്ദിഷ്ട കാലയളവിൽ നിഷ്‌ക്രിയമാണെങ്കിൽ, അത് സംബന്ധിച്ച അറിയിപ്പ് ഞങ്ങൾ നിങ്ങൾക്ക് നൽകിത്തുടങ്ങും. നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ടിൽ പരസ്യ ആക്റ്റിവിറ്റിയുണ്ടെങ്കിൽ അല്ലെങ്കിൽ വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ അത് നിഷ്ക്രിയമാക്കില്ല.

5 മാസത്തെ നിഷ്ക്രിയത്വത്തിന് ശേഷം

  • നിങ്ങളുടെ അക്കൗണ്ടിൽ പരസ്യ ആക്റ്റിവിറ്റിയൊന്നുമില്ല അല്ലെങ്കിൽ വരുമാനം ലഭിക്കുന്നില്ല എങ്കിൽ അത് നിഷ്ക്രിയമാക്കും എന്ന് അറിയിക്കുന്ന ഒരു ഇമെയിൽ നിങ്ങൾക്ക് YouTube-നുള്ള AdSense-ൽ നിന്ന് ലഭിക്കും.

6 മാസത്തെ നിഷ്ക്രിയത്വത്തിന് ശേഷം

  • നിങ്ങളുടെ 'YouTube-നുള്ള AdSense' അക്കൗണ്ട് നിഷ്‌ക്രിയമാക്കി.

പതിവ് ചോദ്യങ്ങൾ

എന്റെ 'YouTube-നുള്ള AdSense' അക്കൗണ്ട് നിഷ്ക്രിയമാക്കിയെങ്കിലും അതിൽ ഇപ്പോഴും പണമുണ്ട്, അതെനിക്ക് എങ്ങനെ ലഭിക്കും?

നിങ്ങളുടെ അക്കൗണ്ട് ബാലൻസ് റദ്ദാക്കൽ പരിധിക്ക് മുകളിലാകുകയും പേയ്മെന്റ് തടഞ്ഞുവയ്ക്കൽ എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ 'YouTube-നുള്ള AdSense' ബാലൻസ് അക്കൗണ്ട് അവസാനിപ്പിച്ച ശേഷം നിങ്ങൾക്ക് ലഭിക്കും.

എന്റെ അക്കൗണ്ട് വീണ്ടും സജീവമാക്കുമ്പോൾ പിൻ ഉപയോഗിച്ച് വിലാസം വീണ്ടും പരിശോധിച്ചുറപ്പിക്കേണ്ടി വരുമോ?

ഇല്ല. നിങ്ങൾ മുമ്പ് പിൻ ഉപയോഗിച്ച് വിലാസം പരിശോധിച്ചുറപ്പിച്ചിട്ടുണ്ടെങ്കിൽ, വീണ്ടും പരിശോധിച്ചുറപ്പിക്കേണ്ടി വരില്ല. നിങ്ങൾ മുമ്പ് പിൻ ഉപയോഗിച്ച് വിലാസം പരിശോധിച്ചുറപ്പിച്ചിട്ടില്ലെങ്കിൽ, നിങ്ങളുടെ പേയ്മെന്റുകൾ ലഭിക്കുന്നതിന് മുമ്പ് വിലാസം പരിശോധിച്ചുറപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.

എന്റെ AdSense അക്കൗണ്ട് നിഷ്ക്രിയമാക്കി, ഇതെന്റെ YouTube ചാനൽ നിലയെ ബാധിക്കുമോ?

ഇല്ല. AdSense നിഷ്ക്രിയമാക്കൽ നിങ്ങളുടെ YouTube ചാനൽ നിലയെ ബാധിക്കില്ല. നിങ്ങളുടെ ചാനലിലൂടെ ധനസമ്പാദനം നടത്താൻ ആരംഭിക്കുകയും YouTube പങ്കാളി പ്രോഗ്രാമിലെ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ, പേയ്മെന്റ് ലഭിക്കാൻ നിങ്ങൾക്കൊരു 'YouTube-നുള്ള AdSense' അക്കൗണ്ട് ലിങ്ക് ചെയ്യാം.

എനിക്ക് മുന്നറിയിപ്പ് ഇമെയിൽ ലഭിച്ചതിന് ശേഷമാണ് ചാനലിൽ ധനസമ്പാദനം തുടങ്ങിയത്, ഇനി എന്റെ 'YouTube-നുള്ള AdSense' നിഷ്ക്രിയമാക്കുമോ?

ഇല്ല. നിങ്ങളുടെ YouTube ചാനലിൽ ധനസമ്പാദനം ആരംഭിച്ചിട്ടുണ്ടെങ്കിൽ 'YouTube-നുള്ള AdSense' അക്കൗണ്ട് നിഷ്ക്രിയമാക്കില്ല.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
5448769219357855725
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false