നയ ലംഘനമുള്ള പരസ്യങ്ങൾ റിപ്പോർട്ട് ചെയ്യൽ

അനുചിതമോ Google-ന്റെ പരസ്യങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ ലംഘിക്കുന്നതോ ആയ പരസ്യം കാണുകയാണെങ്കിൽ, നിങ്ങൾക്കത് റിപ്പോർട്ട് ചെയ്യാം.

നിയന്ത്രിച്ചിരിക്കുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ

നിയന്ത്രിച്ചിരിക്കുന്ന ഉള്ളടക്കം പ്രമോട്ട് ചെയ്യുന്ന പരസ്യങ്ങൾ നിങ്ങൾ കണ്ടേക്കാം, ഇത്തരം ഉള്ളടക്കത്തിൽ പരസ്യങ്ങൾ നൽകാൻ ഞങ്ങളുടെ പരസ്യങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ നിലവിൽ അനുവദിക്കുന്നുണ്ട്. പരസ്യ ഉള്ളടക്കത്തിലുള്ള നിയന്ത്രണങ്ങൾ സ്രഷ്‌ടാക്കൾക്കുള്ള പരസ്യദാതാവിന് അനുയോജ്യമായ ഉള്ളടക്കത്തെക്കുറിച്ചുള്ള ഞങ്ങളുടെ മാർഗ്ഗനിർദേശങ്ങളിൽ നിന്ന് വ്യത്യസ്‌തമായേക്കാം, സ്രഷ്ടാക്കളുടെ ഏതൊക്കെ തരം ഉള്ളടക്കത്തിനാണ് പരസ്യങ്ങളിലൂടെ ധനസമ്പാദനം നടത്താൻ യോഗ്യതയുള്ളതെന്ന് ഇത് വിവരിക്കുന്നു.

നിർദ്ദിഷ്ട പരസ്യം റിപ്പോർട്ട് ചെയ്യാതെ തന്നെ അത് കാണുന്നത് നിർത്താൻ, പരസ്യത്തിലെ കൂടുതൽ '' അല്ലെങ്കിൽ വിവരങ്ങൾ തുടർന്ന് പരസ്യം ബ്ലോക്ക് ചെയ്യുക  തിരഞ്ഞെടുക്കുക. എന്റെ പരസ്യ കേന്ദ്രത്തിൽ നിങ്ങൾ കാണുന്ന പരസ്യങ്ങൾ ഇഷ്ടാനുസൃതമാക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂ.

നയ ലംഘനമുള്ള പരസ്യങ്ങൾ

പരസ്യം സൃഷ്ടിക്കുന്ന നിമിഷം മുതൽ അത് Google-ന്റെ പരസ്യങ്ങളുമായി ബന്ധപ്പെട്ട നയങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ മനുഷ്യരുടെയും, സ്വയമേവയുമുള്ള അവലോകനത്തിന്റെ സംയോജനം ഉപയോഗിക്കുന്നു. ഇത് കാഴ്‌ചക്കാർക്ക് മികച്ച പരസ്യ അനുഭവവും പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കത്തിൽ മികച്ച ആഡ് സെര്‍വിംഗും നൽകുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു.

എന്നിരുന്നാലും, ഞങ്ങളുടെ അവലോകനങ്ങൾ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. അത്തരം സാഹചര്യത്തിൽ, പരസ്യം പ്രദർശിപ്പിക്കുമ്പോൾ അത് റിപ്പോർട്ട് ചെയ്യുക അല്ലെങ്കിൽ പകരമായി ഈ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക. തുടർന്ന്, നിങ്ങൾ റിപ്പോർട്ട് ചെയ്ത പരസ്യം ഞങ്ങളുടെ ടീം അവലോകനം ചെയ്യുകയും ആവശ്യമെങ്കിൽ നടപടിയെടുക്കുകയും ചെയ്യും.

പരസ്യത്തിൽ നിന്ന് തന്നെ അത് റിപ്പോർട്ട് ചെയ്യാനുള്ള ഫീച്ചർ YouTube മൊബൈലിലും കമ്പ്യൂട്ടറിലും മാത്രമെ ലഭ്യമായിട്ടുള്ളു.

ശ്രദ്ധിക്കുക: നിങ്ങളുടെ വീഡിയോകളിൽ ഒന്ന് തന്നെ പരസ്യമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുകയും പരസ്യ കാഴ്‌ചകൾ നിങ്ങളുടെ വീഡിയോയുടെ പ്രകടനത്തെ ബാധിക്കുന്നത് സംബന്ധിച്ച് കൂടുതലറിയുകയും ചെയ്യണമെങ്കിൽ ഞങ്ങളുടെ സ്രഷ്ടാക്കൾക്കുള്ള പിന്തുണാ ടീമുമായി ബന്ധപ്പെടുക.

  1. പരസ്യത്തിലെ കൂടുതൽ '' അല്ലെങ്കിൽ വിവരങ്ങൾ  ക്ലിക്ക് ചെയ്യുക. 
  2. പരസ്യം റിപ്പോർട്ട് ചെയ്യുക  തിരഞ്ഞെടുക്കുക.

കൂടുതലറിയുക

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
1262217186679195220
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false