പണമടച്ചുള്ള ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റുകൾ, സ്പോൺസർഷിപ്പുകൾ, എൻഡോഴ്‌സ്മെന്റുകൾ എന്നിവയുള്ള വീഡിയോകൾ കാണൽ

ഒരു വീഡിയോയിൽ പണമടച്ചുള്ള ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റുകൾ, എൻഡോഴ്‌സ്മെന്റുകൾ അല്ലെങ്കിൽ സ്പോൺസർഷിപ്പുകൾ ഉള്ളപ്പോൾ, വീഡിയോയുടെ തുടക്കത്തിൽ സ്രഷ്ടാവ് നൽകുന്ന വെളിപ്പെടുത്തൽ നിങ്ങൾക്ക് കാണാനാകും.

ശ്രദ്ധിക്കുക: YouTube Premium പരസ്യരഹിത വീഡിയോകൾ ലഭ്യമാക്കുന്നു. എന്നിരുന്നാലും, വീഡിയോകളിലേക്ക് സ്രഷ്‌ടാക്കൾ നേരിട്ട് ചേർത്ത സ്പോൺസർ ചെയ്‌ത ഉള്ളടക്കം നിങ്ങൾ തുടർന്നും കണ്ടേക്കാം.

പണമടച്ചുള്ള ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റുകൾ, സ്പോൺസർഷിപ്പുകൾ, എൻഡോഴ്‌സ്മെന്റുകൾ എന്നിവ എന്താണ്?

പണമടച്ചുള്ള ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റുകൾ:

  • സ്രഷ്ടാവും ഉൽപ്പന്ന നിർമ്മാതാവും അല്ലെങ്കിൽ സേവനദാതാവും തമ്മിലുള്ള ബന്ധത്തിന്റെ പുറത്ത് ഉൽപ്പന്നത്തെ അല്ലെങ്കിൽ സേവനത്തെക്കുറിച്ച് സൃഷ്ടിക്കുന്ന വീഡിയോകൾ.
  • കമ്പനിക്കോ ബിസിനസിനോ വേണ്ടി ആനുകൂല്യം കൈപ്പറ്റി അല്ലെങ്കിൽ നിരക്കില്ലാതെ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളോ/സേവനങ്ങളോ കൈപ്പറ്റി സൃഷ്ടിക്കുന്ന വീഡിയോകൾ.
  • ആ കമ്പനിയുടെ അല്ലെങ്കിൽ ബിസിനസിന്റെ ബ്രാൻഡോ സന്ദേശമോ ഉൽപ്പന്നമോ നേരിട്ട് ഉള്ളടക്കത്തിൽ ഉൾപ്പെടുത്തുകയും വീഡിയോ സൃഷ്ടിക്കാനായി സ്രഷ്ടാവിന് കമ്പനി പണമോ നിരക്കില്ലാതെ ലഭ്യമാകുന്ന ഉൽപ്പന്നങ്ങളോ നൽകുന്ന, വീഡിയോകൾ.

എൻഡോഴ്‌സ്മെന്റുകൾ: പരസ്യദാതാവിനോ മാർക്കറ്റർക്കോ വേണ്ടി സൃഷ്ടിക്കുന്ന, സ്രഷ്ടാവിന്റെ അഭിപ്രായങ്ങളോ വിശ്വാസങ്ങളോ അനുഭവങ്ങളോ പ്രതിഫലിപ്പിക്കുന്ന സന്ദേശമടങ്ങിയ വീഡിയോകൾ.

സ്പോൺസർഷിപ്പുകൾ: ബ്രാൻഡോ സന്ദേശമോ ഉൽപ്പന്നമോ ഉള്ളടക്കത്തിൽ നേരിട്ട് ഉൾപ്പെടുത്താതെ, ഒരു കമ്പനി പൂർണ്ണമായോ ഭാഗികമായോ ധനസഹായം നൽകുന്ന വീഡിയോകൾ. സ്പോൺസർഷിപ്പുകൾ സാധാരണയായി പ്രമോട്ട് ചെയ്യുന്നത്:

  • ബ്രാൻഡ്
  • സന്ദേശം
  • മൂന്നാം കക്ഷിയുടെ ഉൽപ്പന്നം

നിങ്ങളൊരു സ്രഷ്ടാവ് ആണെങ്കിൽ, നിങ്ങളുടെ വീഡിയോയിൽ എങ്ങനെ പണമടച്ചുള്ള ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റുകൾ, സ്പോൺസർഷിപ്പുകൾ, എൻഡോഴ്‌സ്മെന്റുകൾ എന്നിവ ചേർക്കാമെന്ന് ഇവിടെ അറിയൂ.

പണമടച്ചുള്ള ഉൽപ്പന്ന പ്ലെയ്‌സ്‌മെന്റുകൾ, സ്പോൺസർഷിപ്പുകൾ, എൻഡോഴ്‌സ്മെന്റുകൾ എന്നിവ മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ നിന്ന് കാണുന്ന ഉള്ളടക്കത്തിനോ കുട്ടികൾക്കായി സൃഷ്ടിച്ചത് എന്ന് അടയാളപ്പെടുത്തിയ ഉള്ളടക്കത്തിനോ എങ്ങനെ പ്രവർത്തിക്കുന്നു?

കുട്ടികളെ ഉദ്ദേശിച്ചുള്ള വീഡിയോകളിൽ ദൃശ്യമാകുന്ന പണമടച്ചുപയോഗിക്കുന്ന പ്രമോഷനുകളിലെല്ലാം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിലുള്ള വെളിപ്പെടുത്തൽ ഉണ്ടാകും.

പണമടച്ചുപയോഗിക്കുന്ന പ്രമോഷനുകളെല്ലാം ഞങ്ങളുടെ പരസ്യങ്ങളുമായി ബന്ധപ്പെട്ട നയം പാലിക്കണം, ചില വിഭാഗങ്ങളിൽ ഇത് പരസ്യങ്ങൾ അനുവദിക്കുന്നില്ല. "കുട്ടികൾക്കായി സൃഷ്ടിച്ചത്" എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ഉള്ളടക്കത്തിലുള്ള പരസ്യങ്ങൾ, ലക്ഷ്യം വയ്ക്കുന്ന പ്രേക്ഷകർക്ക് ഒരു കാരണവശാലും വഞ്ചനയോ നീതിരഹിതമോ അനുചിതമോ ആകരുത്. ഉള്ളടക്കം മൂന്നാം കക്ഷി ട്രാക്കറുകൾ ഉപയോഗിക്കുകയോ രക്ഷിതാവിന്റെ മുൻകൂർ സമ്മതമില്ലാതെ മറ്റേതെങ്കിലും തരത്തിൽ വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. ഉള്ളടക്കം പ്രസക്തമായ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുകയും വേണം. സ്രഷ്ടാക്കൾക്കും അവർ സഹകരിക്കുന്ന ബ്രാൻഡുകൾക്കും അവരുടെ ഉള്ളടക്കത്തിലെ പണമടച്ചുപയോഗിക്കുന്ന പ്രമോഷൻ വെളിപ്പെടുത്തുന്നതിനുള്ള പ്രാദേശികവും നിയമപരവുമായ ബാധ്യതകൾ മനസിലാക്കാനും പാലിക്കാനുമുള്ള ഉത്തരവാദിത്തം ഉണ്ട്. എപ്പോൾ, എങ്ങനെ വെളിപ്പെടുത്തണം, ആരോട് വെളിപ്പെടുത്തണം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ ബാധ്യതകളിൽ ചിലതാണ്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
true
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
5490134859542244255
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false