YouTube വരുമാനവുമായി ബന്ധപ്പെട്ട യുഎസ് നികുതി ആവശ്യകതകൾ

യുഎസിലെ കാഴ്ചക്കാരിൽ നിന്ന് നിങ്ങൾ സൃഷ്ടിക്കുന്ന വരുമാനത്തിനുള്ള യുഎസ് നികുതികൾ Google പിടിച്ചുവയ്ക്കും. നിങ്ങൾ ഇതിനകം AdSense-ൽ യുഎസ് നികുതി വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിൽ അത് സമർപ്പിക്കുക, അതുവഴി Google-ന് നിങ്ങളുടെ ശരിയായ തടഞ്ഞുവയ്ക്കൽ നിരക്ക് നിർണ്ണയിക്കാനാകും. നികുതി വിവരങ്ങൾ നൽകിയില്ലെങ്കിൽ, Google-ന് പരമാവധി നിരക്ക് പിടിച്ചുവയ്‌ക്കേണ്ടി വന്നേക്കാം.

YouTube പങ്കാളി പ്രോഗ്രാമിലെ (YPP) സ്രഷ്ടാക്കളിൽ നിന്ന് Google-ന് നികുതി വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഏതെങ്കിലും നികുതി പിടിക്കലുകൾ ബാധകമാണെങ്കിൽ, യുഎസിലെ കാഴ്ചക്കാരിൽ നിന്ന് പരസ്യ കാഴ്ചകൾ, YouTube Premium, Super Chat, Super Stickers, ചാനൽ അംഗത്വങ്ങൾ എന്നിവയിലൂടെ നേടുന്ന YouTube വരുമാനത്തിനുള്ള നികുതികൾ Google പിടിച്ചുവയ്ക്കും.

എന്തുകൊണ്ടാണ് യുഎസ് നികുതികൾ Google പിടിച്ചുവയ്ക്കുന്നത്

YouTube-ലെ ഒരു YPP സ്രഷ്‌ടാവ് യുഎസിലെ കാഴ്ചക്കാരിൽ നിന്ന് റോയൽറ്റി വരുമാനം നേടുമ്പോൾ, യുഎസ് ഇന്റേണൽ റവന്യൂ കോഡിന്റെ അധ്യായം 3 പ്രകാരം, നികുതി വിവരങ്ങൾ ശേഖരിക്കാനും നികുതികൾ പിടിച്ചുവയ്ക്കാനും Internal Revenue Service-ന് (യുഎസ് നികുതി അതോറിറ്റി, IRS എന്നും അറിയപ്പെടുന്നു) റിപ്പോർട്ട് ചെയ്യാനും Google-ന് ഉത്തരവാദിത്തമുണ്ട്.

ശ്രദ്ധിക്കുക: നികുതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉപദേശം നൽകാൻ YouTube-നും Google-നും കഴിയില്ല. നിങ്ങളുടെ നികുതി സാഹചര്യം നന്നായി മനസ്സിലാക്കാൻ ഒരു നികുതി പ്രൊഫഷണലിനെ ബന്ധപ്പെടുക.

Google-ന് നികുതി വിവരങ്ങൾ സമർപ്പിക്കൽ 

YouTube-ൽ നിന്ന് ധനസമ്പാദനം നടത്തുന്ന എല്ലാ സ്രഷ്ടാക്കളും, അവർ ലോകത്ത് ഏത് ലൊക്കേഷനിൽ ഉള്ളവരാണെങ്കിലും നികുതി വിവരങ്ങൾ നൽകണം. എത്രയും പെട്ടെന്ന് നിങ്ങളുടെ നികുതി വിവരങ്ങൾ സമർപ്പിക്കുക. നികുതി വിവരങ്ങൾ നൽകിയില്ലെങ്കിൽ, ലോകമെമ്പാടും നിന്നുള്ള നിങ്ങളുടെ ആകെ വരുമാനത്തിന്റെ 24% Google-ന് പിടിക്കേണ്ടി വന്നേക്കാം.

നിങ്ങളുടെ യുഎസ് നികുതി വിവരങ്ങൾ Google-ന് സമർപ്പിക്കാൻ, ചുവടെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാം. മൂന്ന് വർഷം കൂടുമ്പോൾ നികുതി വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാമെന്നും നികുതി ഫോമുകൾ സമർപ്പിക്കുമ്പോൾ ലാറ്റിൻ അക്ഷരങ്ങൾ മാത്രം ഉപയോഗിക്കേണ്ടി വന്നേക്കാമെന്നും (IRS-ന്റെ ആവശ്യകതകൾ കാരണം) ശ്രദ്ധിക്കുക; കൂടുതൽ കാര്യങ്ങൾ ഇവിടെ അറിയുക

  1. നിങ്ങളുടെ AdSense അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക.
  2. പേയ്മെന്റുകൾ തുടർന്ന് പേയ്മെന്റ് വിവരങ്ങൾ ക്ലിക്ക് ചെയ്യുക.
  3. ക്രമീകരണം മാനേജ് ചെയ്യുക ക്ലിക്ക് ചെയ്യുക.
  4. "പേയ്‌മെന്റ് പ്രൊഫൈലിലേക്ക്" സ്ക്രോൾ ചെയ്ത് "യുഎസ് നികുതി വിവരങ്ങൾ" എന്നതിനടുത്തുള്ള എഡിറ്റ് ചെയ്യുക Edit ക്ലിക്ക് ചെയ്യുക.
  5. നികുതി വിവരങ്ങൾ മാനേജ് ചെയ്യുക ക്ലിക്ക് ചെയ്യുക.
  6. നിങ്ങളുടെ നികുതി സാഹചര്യത്തിന് അനുയോജ്യമായ ഫോം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ഗൈഡ് ഈ പേജിൽ കണ്ടെത്താം.
    നുറുങ്ങ്: നികുതി വിവരങ്ങൾ സമർപ്പിച്ചതിന് ശേഷം, നിങ്ങളുടെ പേയ്‌മെന്റുകൾക്ക് ബാധകമായേക്കാവുന്ന നികുതി തടഞ്ഞുവയ്‌ക്കൽ നിരക്കുകൾ കണ്ടെത്താൻ നിങ്ങളുടെ പേയ്‌മെന്റ് പ്രൊഫൈലിലെ “യുഎസ് നികുതി വിവരങ്ങൾ” വിഭാഗം പരിശോധിക്കുക, ഇതിനായി മുകളിലെ നിർദ്ദേശങ്ങൾ പാലിക്കുക.

    നിങ്ങളുടെ വ്യക്തിഗത സാഹചര്യങ്ങളോ ബിസിനസ് സാഹചര്യങ്ങളോ മാറുകയാണെങ്കിൽ നിങ്ങൾക്ക് അതനുസരിച്ച് മാറ്റങ്ങൾ വരുത്താനും കഴിയും. നിങ്ങളുടെ വിലാസം മാറ്റിയെങ്കിൽ, അപ്‌ഡേറ്റ് ചെയ്ത നിങ്ങളുടെ സ്ഥിര വിലാസം ഈ രണ്ട് വിഭാഗത്തിലും ഒന്നാണെന്ന് ഉറപ്പാക്കുക: "സ്ഥിര വീട്ടുവിലാസം", "നിയമപരമായ വിലാസം". നിങ്ങളുടെ വർഷാവസാന നികുതി ഫോമുകൾ (ഉദാ., 1099-MISC, 1099-K, 1042-S) ശരിയായ ലൊക്കേഷനിൽ ഡെലിവർ ചെയ്യുമെന്ന് ഇത് ഉറപ്പാക്കുന്നു. നിങ്ങൾ യുഎസിലാണെങ്കിൽ, അപ്‌ഡേറ്റ് ചെയ്ത നിയമപരമായ വിലാസത്തിനൊപ്പം W-9 ഫോം സമർപ്പിക്കണം

YouTube-നുള്ള AdSense-ൽ നിങ്ങളുടെ നികുതി വിവരങ്ങൾ സമർപ്പിക്കാൻ തയ്യാറെടുക്കാൻ സഹായിക്കുന്നതിന്, Google-ന് നിങ്ങളുടെ യുഎസ് നികുതി വിവരങ്ങൾ സമർപ്പിക്കൽ എന്നതിലേക്ക് പോകുക. MCN-അധിഷ്ഠിത മാർഗനിർദേശത്തിന്, MCN-കൾക്കും അഫിലിയേറ്റ് ചാനലുകൾക്കും ഉള്ള നികുതി ആവശ്യകതകൾ എന്നതിലേക്ക് പോകുക.

എവിടെയൊക്കെയാണ് യുഎസ് നികുതി ആവശ്യകതകൾ ബാധകമാകുക

എല്ലാ YPP സ്രഷ്ടാക്കളും, അവർ ലോകത്ത് ഏത് ലൊക്കേഷനിൽ ഉള്ളവരാണെങ്കിലും യുഎസ് നികുതി വിവരങ്ങൾ Google-ന് നൽകണം. യുഎസ് നികുതി നിയമം അനുസരിച്ച്, യുഎസ് കാഴ്ചക്കാരിൽ നിന്നുള്ള നിങ്ങളുടെ YouTube വരുമാനത്തിൽ നിന്ന് Google-ന് നികുതി പിടിക്കേണ്ടതുണ്ട്. നിങ്ങൾ താമസിക്കുന്ന രാജ്യം അനുസരിച്ച്, നികുതി പിടിച്ചുവയ്ക്കുന്നതിനുള്ള ആവശ്യകതകൾ വ്യത്യാസപ്പെട്ടേക്കാം, അതായത് നികുതി ഉടമ്പടി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ നിങ്ങൾക്ക് യോഗ്യതയുണ്ടോ നിങ്ങളുടെ അക്കൗണ്ട് വ്യക്തിഗതം ആണോ അതോ ബിസിനസ് ആണോ എന്നിവ പരിഗണിക്കപ്പെടും.

  • യുഎസിന് പുറത്തുള്ള സ്രഷ്ടാക്കൾ:  നിങ്ങൾ യുഎസ് നികുതി വിവരങ്ങൾ സമർപ്പിച്ചാൽ, യുഎസിലെ കാഴ്ചക്കാരിൽ നിന്ന് നിങ്ങൾ സൃഷ്ടിക്കുന്ന വരുമാനത്തിന്റെ 0-30% വരെ ആണ് പിടിച്ചുവയ്ക്കൽ നിരക്കുകൾ, നിങ്ങളുടെ രാജ്യത്തിന് യുണൈറ്റഡ് സ്റ്റേറ്റ്സുമായി നികുതി ഉടമ്പടി ബന്ധം ഉണ്ടോ എന്നതിനെ കൂടി ആശ്രയിച്ചായിരിക്കും ഇത്. 
  • യുഎസിലെ സ്രഷ്ടാക്കൾ: സാധുതയുള്ള നികുതി വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ വരുമാനത്തിനുള്ള നികുതികൾ Google പിടിച്ചുവയ്ക്കില്ല. യുഎസിലെ മിക്ക സ്രഷ്ടാക്കളും ഇതിനകം അവരുടെ യുഎസ് നികുതി വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ടത്: യുഎസ് നികുതി വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിൽ, പരമാവധി നികുതി നിരക്ക് അനുസരിച്ച് Google-ന് നികുതി പിടിച്ചുവയ്‌ക്കേണ്ടി വന്നേക്കാം. നിങ്ങളുടെ നികുതി നിരക്ക്, YouTube-നുള്ള AdSense അക്കൗണ്ട് തരത്തെയും രാജ്യത്തെയും ആശ്രയിച്ചിരിക്കും:

  • ബിസിനസ്അക്കൗണ്ട് തരം: പണം സ്വീകരിക്കുന്നവർ യുഎസിന് പുറത്തുള്ളവരാണെങ്കിൽ, യുഎസിൽ നിന്നുള്ള വരുമാനത്തിന്റെ 30% ആയിരിക്കും പിടിച്ചുവയ്ക്കലിനുള്ള ഡിഫോൾട്ട് നിരക്ക്. യുഎസിലുള്ള ബിസിനസുകളുടെ കാര്യത്തിൽ ലോകമെമ്പാടും നിന്നുള്ള അവരുടെ ആകെ വരുമാനത്തിന്റെ 24% പിടിച്ചുവയ്ക്കും.
  • വ്യക്തിഗത അക്കൗണ്ട് തരം: ബാക്കപ്പ് വിത്ത്ഹോൾഡിംഗ് ബാധകമാകും, ലോകമെമ്പാടും നിന്നുള്ള ആകെ വരുമാനത്തിന്റെ 24% പിടിച്ചുവയ്ക്കും.

സാധുതയുള്ള യുഎസ് നികുതി വിവരങ്ങൾ YouTube-നുള്ള AdSense-ൽ സമർപ്പിച്ച് കഴിഞ്ഞാൽ, അടുത്ത പേയ്മെന്റ് സൈക്കിളിൽ ഈ പിടിച്ചുവയ്ക്കൽ നിരക്കുകൾ അഡ്‌ജസ്റ്റ് ചെയ്യും. നിങ്ങളുടെ AdSense അല്ലെങ്കിൽ YouTube-നുള്ള AdSense അക്കൗണ്ട് ഏത് തരത്തിലുള്ള അക്കൗണ്ട് ആണെന്ന് നിർണ്ണയിക്കാൻ നിങ്ങൾക്ക് ഈ നിർദ്ദേശങ്ങൾ പിന്തുടരാം.

പ്രധാനപ്പെട്ടത്: നിങ്ങളുടെ പാസ്‌വേഡോ മറ്റ് വ്യക്തിപരമായ വിവരങ്ങളോ ചോദിച്ച് Google ഒരിക്കലും ആവശ്യപ്പെടാതെയുള്ള സന്ദേശങ്ങൾ അയയ്ക്കില്ല. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ആ ഇമെയിൽ @youtube.com അല്ലെങ്കിൽ @google.com എന്ന ഇമെയിൽ വിലാസത്തിൽ നിന്ന് അയച്ചതാണോയെന്ന് പരിശോധിക്കുക.

പതിവ് ചോദ്യങ്ങൾ

എന്താണ് നികുതി പിടിച്ചുവയ്ക്കൽ?

ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ പേയ്മെന്റിൽ നിന്ന് നികുതികൾ പിടിക്കുന്നതിനെയാണ് നികുതി പിടിച്ചുവയ്ക്കൽ എന്ന് പറയുന്നത്, ഇതിലൂടെ, പണം സ്വീകരിക്കുന്നയാളുടെ യുഎസ് നികുതി ബാധ്യത തീർക്കാൻ ഈ തുക സർക്കാരിന് അടയ്ക്കാനാകും.

യുഎസ് നികുതി നിയമം അനുസരിച്ച്, യുഎസ് നികുതി നിയമം പാലിക്കാനും, ആവശ്യമായ സാഹചര്യങ്ങളിൽ, പ്രസക്തമായ YouTube വരുമാനവുമായി ബന്ധപ്പെട്ട നികുതികൾ പിടിച്ചുവയ്ക്കാനും ബാധ്യതയുള്ള ഒരു പിടിച്ചുവയ്ക്കൽ ഏജന്റ് ആണ് Google.

YouTube-ലെ എന്റെ വരുമാനത്തെ ഇത് എങ്ങനെ ബാധിക്കും?

സാധുതയുള്ള നികുതി വിവരങ്ങൾ നൽകിയാൽ, യുണൈറ്റഡ് സ്റ്റേറ്റ്സിലെ കാഴ്ചക്കാരിൽ നിന്നുള്ള നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം മാത്രമേ നികുതി പിടിച്ചുവയ്ക്കലിനും റിപ്പോർട്ടിംഗിനും വിധേയമാകൂ.

നിങ്ങൾ Google-ന് നൽകുന്ന നികുതി വിവരങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും നികുതി പിടിച്ചുവയ്ക്കലിനുള്ള കൃത്യമായ നിരക്ക് നിർണ്ണയിക്കുക. ഫോം സമർപ്പിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ YouTube-നുള്ള AdSense പേയ്‌മെന്റ് ക്രമീകരണത്തിലെ 'നികുതി വിവരങ്ങൾ മാനേജ് ചെയ്യുക' എന്ന വിഭാഗത്തിൽ നിങ്ങളുടെ നികുതി പിടിച്ചുവയ്ക്കൽ നിരക്ക് കാണാനാകും. നികുതിയായി പിടിച്ചുവയ്ക്കുന്ന തുകകൾ YouTube Analytics-ൽ കാണാനാകില്ല.

സാങ്കൽപ്പിക ഉദാഹരണം

ഒരു സാങ്കൽപ്പിക ഉദാഹരണം ഇതാ: YouTube പങ്കാളി പ്രോഗ്രാമിൽ അംഗമായ, ഇന്ത്യയിൽ നിന്നുള്ള ഒരു YouTube സ്രഷ്ടാവ് കഴിഞ്ഞ മാസം YouTube-ൽ നിന്ന് $1,000 USD വരുമാനം നേടുന്നു. ഈ $1,000 USD-യിൽ $100 USD അവരുടെ ചാനൽ സൃഷ്ടിച്ചത് യുഎസിൽ നിന്നുള്ള കാഴ്ചക്കാരിൽ നിന്നാണ്.

നികുതി പിടിച്ചുവച്ചേക്കാവുന്ന ചില സാഹചര്യങ്ങൾ ഇതാ:

  • നികുതി വിവരങ്ങൾ സ്രഷ്ടാവ് സമർപ്പിച്ചില്ല: അന്തിമ നികുതി പിടിക്കൽ $240 USD ആണ്, കാരണം നികുതി വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിൽ ലോകമെമ്പാടും നിന്നുള്ള അവരുടെ ആകെ വരുമാനത്തിന്റെ 24% വരെ ആണ് നികുതി പിടിച്ചുവയ്ക്കൽ നിരക്ക്. സ്രഷ്ടാവ് പൂർണ്ണമായ നികുതി വിവരങ്ങൾ സമർപ്പിക്കുന്നത് വരെ, അവരുടെ യുഎസ് വരുമാനത്തിന്റേത് മാത്രമല്ല, ലോകമെമ്പാടും നിന്നുള്ള അവരുടെ ആകെ വരുമാനത്തിന്റെ 24% വരെ ഞങ്ങൾക്ക് പിടിക്കേണ്ടി വരും എന്നാണ് ഇതിനർത്ഥം.
  • നികുതി വിവരങ്ങൾ സ്രഷ്ടാവ് സമർപ്പിക്കുകയും ഉടമ്പടി ആനുകൂല്യം ക്ലെയിം ചെയ്യുകയും ചെയ്യുന്നു: അന്തിമ നികുതി പിടിക്കൽ $15 USD ആണ്. യുഎസിലെ കാഴ്ചക്കാരിൽ നിന്നുള്ള വരുമാനത്തിന്റെ 15% ആയി നികുതി നിരക്ക് കുറയ്ക്കുന്ന ഒരു നികുതി ഉടമ്പടി ബന്ധം ഇന്ത്യയും യുഎസും തമ്മിലുള്ളത് കാരണമാണിത്.
  • നികുതി വിവരങ്ങൾ സ്രഷ്ടാവ് സമർപ്പിക്കുന്നു, എന്നാൽ നികുതി ഉടമ്പടി ആനുകൂല്യത്തിന് യോഗ്യതയില്ല: അന്തിമ നികുതി പിടിക്കൽ $30 USD ആയിരിക്കും. നികുതി ഉടമ്പടി ഇല്ലാതെയുള്ള നികുതി നിരക്ക്, യുഎസിലെ കാഴ്ചക്കാരിൽ നിന്നുള്ള വരുമാനത്തിന്റെ 30% ആയതിനാലാണ് ഇത്.

പ്രതീക്ഷിക്കുന്ന നികുതി പിടിച്ചുവയ്ക്കൽ കണക്കാക്കുക

ചുവടെ ഉദാഹരണമായി നൽകിയിരിക്കുന്ന കണക്കുകളുടെ സഹായത്തോടെ, നിങ്ങളുടെ YouTube വരുമാനം എങ്ങനെ ബാധിക്കപ്പെട്ടേക്കാം എന്ന് കാണുക:

  1. YouTube Analytics-ലെ വരുമാന റിപ്പോർട്ട് ആക്സസ് ചെയ്ത്, പ്രസക്ത പേയ്മെന്റ് കാലയളലിലേക്ക് (ഉദാ. ഒക്ടോബർ 1 - 31) തീയതി ഫിൽട്ടർ സജ്ജീകരിക്കുക. നിങ്ങളുടെ YouTube Analytics, നിങ്ങൾക്ക് പണം ലഭിക്കുന്ന കറൻസിയിലേക്ക് (ഉദാ. USD) സജ്ജീകരിക്കുന്നത് സഹായകരമായേക്കാം.
  2. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള പ്രതീക്ഷിക്കുന്ന വരുമാനം കാണാൻ ഭൂപ്രദേശ ഫിൽട്ടർ പ്രയോഗിക്കുക. നിങ്ങളുടെ പ്രേക്ഷകരെ കുറിച്ച് YouTube Analytics-ൽ കൂടുതലറിയുക.
  3. നിങ്ങളുടെ നികുതി പിടിച്ചുവയ്ക്കൽ നിരക്ക് കണ്ടെത്താൻ YouTube-നുള്ള AdSense അക്കൗണ്ടിലേക്ക് പോകുക. യു.എസ് നികുതി വിവരങ്ങൾ സമർപ്പിച്ച് കഴിഞ്ഞാൽ നിങ്ങളുടെ പിടിച്ചുവയ്ക്കൽ നിരക്ക് കാണാം.
  4. മുകളിലുള്ള ഘട്ടം 2 , ഘട്ടം 3 എന്നിവയുടെ ഫലങ്ങൾ തമ്മിൽ ഗുണിക്കുക.

മുകളിലുള്ള ഘട്ടങ്ങൾ പിന്തുടരുന്നതിലൂടെ ലഭിക്കുന്നത് നികുതി പിടിച്ചുവയ്ക്കലിന്റെ ഏകദേശ തുക മാത്രമാണെന്ന കാര്യം ശ്രദ്ധിക്കുക. Google നികുതി പിടിച്ചുവയ്ക്കാൻ തുടങ്ങിയാൽ, YouTube-നുള്ള AdSense-ലെ (ബാധകമാണെങ്കിൽ) പതിവ് പേയ്മെന്റ് ഇടപാടുകൾ റിപ്പോർട്ടിൽ, പിടിച്ചുവെച്ചിരിക്കുന്ന അന്തിമ തുക നിങ്ങൾക്ക് കാണാനാകും.

യുഎസിലെ കാഴ്ചക്കാരിൽ നിന്നുള്ള വരുമാനം എന്റെ ചാനലിൽ നിന്ന് ഞാൻ നേടുന്നില്ലെങ്കിൽ എന്ത് ചെയ്യണം?

യുഎസിലെ കാഴ്ചക്കാരിൽ നിന്ന് വരുമാനം നേടുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ, എല്ലാ YPP സ്രഷ്ടാക്കളും അവരുടെ നികുതി വിവരങ്ങൾ Google-ന് സമർപ്പിക്കണം. നിങ്ങളുടെ യുഎസ് നികുതി വിവരങ്ങൾ സമർപ്പിക്കുന്നത്, ഭാവിയിൽ യുഎസിലെ കാഴ്ചക്കാരിൽ നിന്ന് നിങ്ങൾ വരുമാനം നേടിയാൽ ശരിയായ പിടിച്ചുവയ്ക്കൽ നിരക്ക് നിർണ്ണയിക്കാൻ സഹായിക്കും.

ഞാൻ യുഎസിൽ നിന്നുള്ള സ്രഷ്ടാവാണോ അല്ലയോ എന്നത് നിർണ്ണയിക്കാൻ നിങ്ങൾ എന്ത് മാനദണ്ഡം ആണ് ഉപയോഗിക്കുന്നത്?

താമസിക്കുന്ന രാജ്യം ആയി നികുതി ഫോമിൽ നിങ്ങൾ നൽകുന്ന രാജ്യം അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ ലൊക്കേഷൻ നിർണ്ണയിക്കുന്നത്.

ഞാൻ താമസിക്കുന്ന രാജ്യത്തും യുഎസിലും എന്റെ പക്കൽ നിന്ന് നികുതി പിടിക്കും എന്നാണോ ഇതിനർത്ഥം?

യുഎസിലെ കാഴ്ചക്കാരിൽ നിന്നുള്ള നിങ്ങളുടെ YouTube വരുമാനത്തിന്റെ യുഎസ് നികുതികൾ മാത്രമേ Google-ന് പിടിച്ചുവയ്‌ക്കേണ്ടതുള്ളൂ. നിങ്ങളുടെ YouTube വരുമാനത്തിന് നിങ്ങളുടെ പ്രാദേശിക ആദായ നികുതി നിയമങ്ങൾ തുടർന്നും ബാധകമായേക്കാം.

ഇരട്ട നികുതി കുറയ്ക്കുന്നതോ ഒഴിവാക്കുന്നതോ ആയ നികുതി ഉടമ്പടികൾ പല രാജ്യങ്ങളിലുമുണ്ട്. കൂടാതെ, അന്താരാഷ്ട്ര നികുതി ഭാരം കുറയ്ക്കാൻ സഹായിക്കുന്നതിന് ചില രാജ്യങ്ങൾ വിദേശ നികുതി ക്രെഡിറ്റുകൾ അനുവദിച്ചേക്കാം. YouTube-നുള്ള AdSense അക്കൗണ്ടിലെ നികുതി ടൂളിൽ ഒരു നികുതി ഉടമ്പടി ക്ലെയിം ചെയ്യുന്നതിലൂടെ, നികുതിഭാരം കുറയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം. നിങ്ങളുടെ നികുതി ഉപദേഷ്ടാവിനെ ബന്ധപ്പെടുക. ഇവിടെ കൂടുതലറിയുക

എന്ത് തരത്തിലുള്ള നികുതി റിപ്പോർട്ടിംഗ് ഡോക്യുമെന്റുകളാണ് Google നൽകുന്നത്?

നികുതിയായി പിടിച്ചുവയ്ക്കുന്ന അന്തിമമാക്കിയ തുകകൾ നിങ്ങളുടെ പേയ്മെന്റ് സൈക്കിൾ അനുസരിച്ച് നിങ്ങളുടെ പേയ്മെന്റ് റിപ്പോർട്ടിൽ കാണും. പിടിച്ചുവയ്ക്കുന്ന തുകകൾ സാധാരണയായി പേയ്‌മെന്റിന് ശേഷമുള്ള മാസത്തിൽ ദൃശ്യമാകും - ഉദാഹരണത്തിന്, ഏപ്രിലിലെ പിടിച്ചുവയ്ക്കുന്ന തുകകൾ മെയ് മാസത്തെ പേയ്‌മെന്റ് റിപ്പോർട്ടിൽ ലിസ്‌റ്റ് ചെയ്യുന്നു. നിങ്ങളുടെ അക്കൗണ്ടിൽ പേയ്മെന്റ് തടഞ്ഞുവയ്ക്കലോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ, ഒന്നിലധികം മാസങ്ങൾക്കുള്ള അന്തിമ നികുതി പിടിച്ചുവയ്ക്കൽ തുകകൾ പിന്നീടൊരു തീയതിയിൽ പേയ്‌മെന്റ് റിപ്പോർട്ടിൽ ലിസ്‌റ്റ് ചെയ്‌തേക്കാം.

നികുതി വിവരങ്ങൾ സമർപ്പിക്കുകയും യോഗ്യതയുള്ള പേയ്‌മെന്റുകൾ സ്വീകരിക്കുകയും ചെയ്യുന്ന എല്ലാ സ്രഷ്‌ടാക്കൾക്കും, മുൻവർഷത്തെ നികുതി പിടിച്ചുവയ്ക്കലിനുള്ള ഒരു നികുതി ഫോം (ഉദാ. 1042-S) എല്ലാ വർഷവും ഏപ്രിൽ 14-നോ അതിന് മുമ്പോ ലഭിക്കും (യുഎസ് സ്രഷ്‌ടാക്കൾക്ക് നൽകുന്ന 1099-MISC ഫോമുകൾ സാധാരണയായി മാർച്ച് ആദ്യം ഇഷ്യൂ ചെയ്യും). വർഷാവസാന യുഎസ് നികുതി ഫോം അസാധുവാക്കാനോ പകർപ്പോ പുനഃപരിശോധനയോ അഭ്യർത്ഥിക്കാനോ ഞങ്ങളുടെ സഹായകേന്ദ്രം സന്ദർശിക്കുക.

Tax document delivery preferences 

Your document delivery options and document statuses for year-end tax forms you receive are under Settings തുടർന്ന്  Manage tax info in the tax tool in your AdSense for YouTube account. You can choose online delivery of digital tax documents or select paper mail.

  • If you select online delivery, you'll receive documents online only.
  • If you select paper mail, we'll send documents to the mailing address provided on your tax form and your documents will still be available online.

If your mailing address has changed, update your tax info in your payments profiles. Google will use the info you submitted on the U.S. tax form in your payments profile.

മുമ്പ് പിടിച്ചുവച്ച തുകകൾക്ക് എനിക്ക് നികുതി റീഫണ്ട് ലഭിക്കുമോ?

അപ്‌ഡേറ്റ് ചെയ്‌ത നികുതി വിവരങ്ങൾ ഡിസംബർ 10-നകം നൽകിയിട്ടുണ്ടെങ്കിൽ, ചില പ്രത്യേക സാഹചര്യങ്ങളിൽ യുഎസ് പിടിച്ചുവയ്ക്കൽ നികുതി Google റീഫണ്ട് ചെയ്‌തേക്കാം. ഉദാഹരണത്തിന്, കുറഞ്ഞ നികുതി നിരക്കിനുള്ള ക്ലെയിം അടങ്ങുന്ന അപ്‌ഡേറ്റ് ചെയ്‌ത W-8 നികുതി ഫോമും ആവശ്യമായ മറ്റ് ഡോക്യുമെന്റുകളും സമയബന്ധിതമായി നൽകിയാൽ, പിടിച്ചുവെച്ച തുകകൾ Google വീണ്ടും കണക്കാക്കി തുകയിലുണ്ടാകുന്ന വ്യത്യാസം റീഫണ്ട് ചെയ്യും.

സാഹചര്യങ്ങൾ മാറിയിട്ടില്ല എന്നത് സംബന്ധിച്ച ഒരു സത്യവാങ്മൂലം നിങ്ങൾ ഞങ്ങൾക്ക് നൽകുകയും, യോഗ്യതയുണ്ടെങ്കിൽ, നിങ്ങളുടെ ഫോമിൽ വരുത്തിയ മാറ്റങ്ങൾ, മുമ്പത്തെ തീയതിക്ക് ബാധകമായതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യേണ്ടി വന്നേക്കാം എന്ന് ഓർമ്മിക്കുക. YouTube-നുള്ള AdSense നികുതി ടൂളിലുള്ള 6-ാം ഘട്ടത്തിലെ “നികുതി നിലയിലെ മാറ്റം സംബന്ധിച്ച സത്യവാങ്മൂലം” എന്ന വിഭാഗത്തിന് കീഴിൽ നിങ്ങൾക്ക് ഇത് ചെയ്യാം.

ഫോം അപ്‌ഡേറ്റ് ചെയ്‌ത് കഴിഞ്ഞാൽ ഈ റീഫണ്ടുകൾ പേയ്‌മെന്റ് സൈക്കിളിൽ ദൃശ്യമാകും.

ഈ സാഹചര്യങ്ങൾ പരിമിതമാണ്, നികുതി പിടിച്ചുവെച്ച കലണ്ടർ വർഷത്തിന്റെ അവസാനത്തോടെ സാധുവായ നികുതി വിവരങ്ങൾ ലഭിക്കണം. കലണ്ടർ വർഷത്തിന്റെ അവസാനത്തോടെ സാധുവായ നികുതി വിവരങ്ങൾ നിങ്ങൾ നൽകിയില്ലെങ്കിൽ, നിങ്ങൾ റീഫണ്ടിനായുള്ള അഭ്യർത്ഥന IRS-ന് നേരിട്ട് ഫയൽ ചെയ്യേണ്ടി വരും. ഇതിനായി നിങ്ങൾ പ്രൊഫഷണൽ നികുതി ഉപദേശം തേടാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

YouTube-നുള്ള AdSense-ൽ നിങ്ങളുടെ നികുതി വിവരങ്ങൾ അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാൽ, ബാധകമാകുന്ന റീഫണ്ടുകൾ പേയ്മെന്റ് സൈക്കിളിന്റെ അവസാനം നിങ്ങളുടെ പേയ്മെന്റ് റിപ്പോർട്ടിൽ കാണും.

മൾട്ടി-ചാനൽ നെറ്റ്‌വർക്കുകളിലെ (MCN) അഫിലിയേറ്റുകൾ

MCN-കളിലെ അഫിലിയേറ്റ് ചാനലുകൾക്ക് 2023 മുതൽ റീഫണ്ടുകൾക്ക് യോഗ്യതയുണ്ടായേക്കാം. മുമ്പത്തെ പേയ്മെന്റിന് കുറഞ്ഞ നിരക്കായിരുന്നു ബാധകം എന്ന് തെളിയിക്കുന്ന സാധുതയുള്ള രേഖകൾ അഫിലിയേറ്റുകൾ നൽകണം. നിലവിലെ കലണ്ടർ വർഷത്തിൽ പിടിച്ചുവച്ച നികുതികൾക്ക് മാത്രമേ റീഫണ്ടിന് യോഗ്യതയുണ്ടാകൂ. ഈ മാറ്റം 2022-നോ മുൻവർഷങ്ങൾക്കോ ബാധകമാകില്ല. യോഗ്യത ലഭിച്ചാൽ, നികുതി പിടിച്ചുവച്ചത് ഏത് ഒറിജിനൽ ഉള്ളടക്ക ഉടമയിൽ നിന്നാണോ അവർക്ക് റീഫണ്ട് ഇഷ്യൂ ചെയ്യും.

YouTube-ൽ നിന്നുള്ളത് അല്ലാത്ത എന്റെ മറ്റ് AdSense വരുമാനങ്ങൾക്ക് ഇത് ബാധകമാണോ?

നിങ്ങൾ സാധുതയുള്ള നികുതി വിവരങ്ങൾ നൽകിയാൽ, അധ്യായം 3-ന് കീഴിൽ വരുന്ന യുഎസ് പിടിച്ചുവയ്ക്കൽ നികുതി നിങ്ങളുടെ YouTube വരുമാനത്തിന് മാത്രമേ ബാധകമാകൂ.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
5164113331021843583
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false