MCN-കൾക്കും അഫിലിയേറ്റ് ചാനലുകൾക്കുമുള്ള നികുതി ആവശ്യകതകൾ

യുഎസിലെ കാഴ്ചക്കാരിൽ നിന്ന് നിങ്ങൾ സൃഷ്ടിക്കുന്ന വരുമാനത്തിനുള്ള യുഎസ് നികുതികൾ Google പിടിച്ചുവയ്ക്കും. നിങ്ങൾ ഇതിനകം AdSense-ൽ യുഎസ് നികുതി വിവരങ്ങൾ സമർപ്പിച്ചില്ലെങ്കിൽ അത് സമർപ്പിക്കുക, അതുവഴി Google-ന് നിങ്ങളുടെ ശരിയായ തടഞ്ഞുവയ്ക്കൽ നിരക്ക് നിർണ്ണയിക്കാനാകും. നികുതി വിവരങ്ങൾ നൽകിയില്ലെങ്കിൽ, Google-ന് പരമാവധി നിരക്ക് പിടിച്ചുവയ്‌ക്കേണ്ടി വന്നേക്കാം.

YouTube പങ്കാളി പ്രോഗ്രാമിലെ (YPP) സ്രഷ്ടാക്കളിൽ നിന്ന് Google-ന് നികുതി വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഏതെങ്കിലും നികുതി പിടിക്കലുകൾ ബാധകമാണെങ്കിൽ, യുഎസിലെ കാഴ്ചക്കാരിൽ നിന്നുള്ള YouTube വരുമാനത്തിന്റെ നികുതികൾ Google പിടിച്ചുവയ്ക്കും. മൾട്ടി-ചാനൽ നെറ്റ്‌വർക്കിലെ (MCN) അഫിലിയേറ്റ് സ്രഷ്ടാക്കൾക്ക് പ്രത്യേകമായുള്ളതാണ് ഈ ലേഖനം. YouTube-ലെ നികുതി പിടിച്ചുവയ്ക്കലിനെ കുറിച്ച് ഇവിടെ കൂടുതലറിയുക, പതിവ് ചോദ്യങ്ങളുള്ള സമഗ്രമായ ഈ ലേഖനം സന്ദർശിക്കുക: Google-ന് നിങ്ങളുടെ യുഎസ് നികുതി വിവരങ്ങൾ സമർപ്പിക്കൽ.

പ്രധാനപ്പെട്ടത്: നിങ്ങളുടെ പാസ്‌വേഡോ മറ്റ് വ്യക്തിപരമായ വിവരങ്ങളോ ചോദിച്ച് Google ഒരിക്കലും ആവശ്യപ്പെടാതെയുള്ള സന്ദേശങ്ങൾ അയയ്ക്കില്ല. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ആ ഇമെയിൽ @youtube.com അല്ലെങ്കിൽ @google.com എന്ന ഇമെയിൽ വിലാസത്തിൽ നിന്ന് അയച്ചതാണോയെന്ന് പരിശോധിക്കുക.

അഫിലിയേറ്റുകൾക്കുള്ള വിവരങ്ങൾ

മൾട്ടി-ചാനൽ നെറ്റ്‌വർക്കിന്റെ (MCN) ഭാഗമാണോ? ആണെങ്കിൽ നിങ്ങളുടെ ചാനലുമായി ലിങ്ക് ചെയ്തിരിക്കുന്ന, YouTube-നുള്ള AdSense അക്കൗണ്ടിൽ നിങ്ങൾ യുഎസ് നികുതി വിവരങ്ങൾ നൽകണം. പിടിച്ചുവയ്ക്കൽ നികുതികൾ (എന്തെങ്കിലും ബാധകമാണെങ്കിൽ) നിർണ്ണയിക്കാൻ ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. പിടിച്ചുവയ്ക്കൽ നികുതികൾ കണക്കാക്കുന്നത് കൃത്യമായാണെന്ന് ഉറപ്പാക്കാൻ, നിങ്ങളുടെ നിയമപരമായ പേരിലോ നിങ്ങളുടെ ബിസിനസിന്റെ നിയമപരമായ പേരിലോ ആയിരിക്കണം YouTube-നുള്ള AdSense അക്കൗണ്ട്. കൂടാതെ, രേഖകളിലുള്ള നിങ്ങളുടെ വിലാസ വിവരങ്ങൾ, നികുതിപരവും നിയമപരവുമായ ആവശ്യങ്ങൾക്കുള്ള സ്ഥിര വിലാസവുമായി പൊരുത്തപ്പെടണം.

നിങ്ങളുടെ ചാനലിന്റെ വരുമാനം തുടർന്നും നിങ്ങളുടെ MCN പങ്കാളിക്ക് നൽകും. ഏതെങ്കിലും പിടിച്ചുവയ്ക്കൽ നികുതികൾ ബാധകമാണെങ്കിൽ, നിങ്ങളുടെ ചാനലിന്റെ വരുമാനവുമായി ബന്ധപ്പെട്ട് MCN-ന് നൽകുന്ന പേയ്മെന്റിൽ നിന്ന് ഇവ പിടിച്ചുവയ്ക്കും.

പിടിച്ചുവയ്ക്കുന്ന തുകകഘ YouTube Analytics-ൽ കാണാനാകില്ല, അതിനാൽ ഇവിടെ പറഞ്ഞിരിക്കുന്ന യുക്തി ഉപയോഗിച്ച് ഇവ നേരിട്ട് കണക്കാക്കണം. പിടിച്ചുവയ്ക്കുന്ന യുഎസ് നികുതികളുടെ ആകെ തുക വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് പ്രതിമാസം നിങ്ങളുടെ MCN-ന് നൽകും.

പിടിച്ചുവയ്ക്കൽ ആരംഭിച്ചതിന് ശേഷം നിങ്ങൾ സാധുതയുള്ള യുഎസ് നികുതി വിവരങ്ങൾ സമർപ്പിക്കുകയും കുറഞ്ഞ നികുതി നിരക്കിന് നിങ്ങൾ യോഗ്യത നേടുകയും ചെയ്താൽ, അടുത്ത പേയ്മെന്റ് സൈക്കിളിൽ പിടിച്ചുവയ്ക്കൽ നിരക്ക് അഡ്‌ജസ്റ്റ് ചെയ്യും.

അഫിലിയേറ്റുകൾക്കുള്ള നികുതി റീഫണ്ടുകൾ

MCN-കളിലെ അഫിലിയേറ്റ് ചാനലുകൾക്ക് 2023 മുതൽ റീഫണ്ടുകൾക്ക് യോഗ്യതയുണ്ടായേക്കാം. മുമ്പത്തെ പേയ്മെന്റിന് കുറഞ്ഞ നിരക്കായിരുന്നു ബാധകം എന്ന് തെളിയിക്കുന്ന സാധുതയുള്ള രേഖകൾ അഫിലിയേറ്റുകൾ നൽകണം. നിലവിലെ കലണ്ടർ വർഷത്തിൽ പിടിച്ചുവച്ച നികുതികൾക്ക് മാത്രമേ റീഫണ്ടിന് യോഗ്യതയുണ്ടാകൂ. ഈ മാറ്റം 2022-നോ മുൻവർഷങ്ങൾക്കോ ബാധകമാകില്ല. യോഗ്യത ലഭിച്ചാൽ, നികുതി പിടിച്ചുവച്ചത് ഏത് ഒറിജിനൽ ഉള്ളടക്ക ഉടമയിൽ നിന്നാണോ അവർക്ക് റീഫണ്ട് ഇഷ്യൂ ചെയ്യും.

MCN-കൾക്കുള്ള വിവരങ്ങൾ

ഉടമസ്ഥതയും നടത്തിപ്പുമുള്ള ഉള്ളടക്ക ഉടമകൾക്കുള്ള MCN-ന്റെ YouTube വരുമാനവും യു.എസ് പിടിച്ചുവയ്ക്കൽ നികുതികൾക്ക് വിധേയമായേക്കാം. ഉടമസ്ഥതയും നടത്തിപ്പുമുള്ള ഉള്ളടക്ക ഉടമകൾക്കുള്ള പിടിച്ചുവയ്ക്കൽ നികുതികൾ കണക്കാക്കാൻ, നിങ്ങളുടെ YouTube-നുള്ള AdSense അക്കൗണ്ടിൽ സമർപ്പിച്ച നികുതി വിവരങ്ങൾ Google ഉപയോഗിക്കും. അഫിലിയേറ്റുകൾ അല്ലാത്ത, അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മറ്റ് ഉള്ളടക്ക ഉടമകളോ വ്യക്തിഗത ചാനലുകളോ ഇതിൽ ഉൾപ്പെടുന്നു.

ഏതെങ്കിലും പിടിച്ചുവയ്ക്കൽ നികുതി ബാധകമാണെങ്കിൽ, ഇത് നിങ്ങളുടെ YouTube-നുള്ള AdSense-ലെ പേയ്മെന്റ് റിപ്പോർട്ടിൽ കാണും. അഫിലിയേറ്റുകളുടെ നികുതി പിടിച്ചുവയ്ക്കലുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അധിക റിപ്പോർട്ട് നൽകും. 

അഫിലിയേറ്റ് ചാനലുകൾ അവരുടെ ചാനലുമായി ലിങ്ക് ചെയ്തിരിക്കുന്ന YouTube-നുള്ള AdSense അക്കൗണ്ടിൽ നൽകുന്ന നികുതി വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നികുതി റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഫോമുകൾ (ഉദാ. 1042-S, 1099-MISC) Google നേരിട്ട് അഫിലിയേറ്റ് ചാനലുകൾക്ക് അയയ്ക്കും.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
7918718045106391542
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false