നിങ്ങളുടെ വീഡിയോകളിലെ അസാധുവായ ട്രാഫിക്

യഥാർത്ഥ ഉപയോക്താവിലോ യഥാർത്ഥ താൽപ്പര്യമുള്ള ഉപയോക്താവിലോ നിന്നല്ലാത്ത, നിങ്ങളുടെ ചാനലിലെ ഏതൊരു ആക്റ്റിവിറ്റിയും അസാധുവായ ട്രാഫിക് ആണ്. വീഡിയോകളിൽ നിന്നുള്ള പരസ്യ വരുമാനം വർദ്ധിപ്പിക്കാൻ, വഞ്ചനയോ കൃത്രിമമോ മനഃപൂർവ്വമല്ലാത്തതോ ആയ മാർഗ്ഗങ്ങളും മറ്റും സ്വീകരിക്കുന്നത് ഇതിൽ ഉൾപ്പെടാം.

വീഡിയോകളിലെ അസാധുവായ ട്രാഫിക്കിന്റെ ഉദാഹരണങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • "ട്രാഫിക് ബൂസ്റ്റ് ചെയ്യൽ" സേവനങ്ങൾ, നിയമാനുസൃത പരസ്യ നെറ്റ്‌വർക്കുകളെന്ന് അവകാശപ്പെടുന്ന മറ്റ് സേവനങ്ങൾ മുതലായവ ഉൾപ്പെടെയുള്ള മൂന്നാം കക്ഷികളിൽ നിന്നുള്ള, സ്വയമേവയുള്ള അല്ലെങ്കിൽ ഇൻസെന്റീവ്സിലൂടെ ലഭിക്കുന്ന ട്രാഫിക്.
  • സുഹൃത്തുക്കളോ പരിചയക്കാരോ നിങ്ങളുടെ വീഡിയോകളുടെ പ്ലേലിസ്റ്റുകൾ ദിവസമുടനീളം പ്ലേ ചെയ്യുന്നതും ആ വീഡിയോകളിൽ പരസ്യങ്ങൾ പ്ലേ ചെയ്യുന്നതിനാൽ പരസ്യ ട്രാഫിക് വർദ്ധിക്കാനിടയാകുന്നതും.
  • പരസ്യ ട്രാഫിക്കിൽ വർദ്ധനവ് വരുത്തി പരസ്യ വരുമാനം വർദ്ധിപ്പിക്കുന്നതിന്, നിർദ്ദിഷ്ട വീഡിയോകളിലെ പരസ്യങ്ങൾ കാണണമെന്നോ അവയിൽ ക്ലിക്ക് ചെയ്യണമെന്നോ നിങ്ങളുടെ കാഴ്ചക്കാരോട് പ്രഖ്യാപിക്കുന്നത്.

നിങ്ങളുടെ വീഡിയോകളിലെ ട്രാഫിക് സാധുവാണോ അസാധുവാണോ എന്നറിയാൻ അവ ഞങ്ങളുടെ സിസ്റ്റങ്ങൾ വിശകലനം ചെയ്യുന്നു (അവ എവിടെ നിന്നുള്ളതാണെന്നോ ലഭിച്ച രീതിയോ പരിഗണിക്കുന്നില്ല). സ്രഷ്ടാക്കൾക്കും പരസ്യദാതാക്കൾക്കും കാഴ്ചക്കാർക്കും ഞങ്ങളുടെ പ്ലാറ്റ്‌ഫോം പ്രവർത്തനക്ഷമമാക്കി നിലനിർത്തുന്നതിന് അസാധുവായ ട്രാഫിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഞങ്ങൾ പെട്ടെന്ന് പരിഹരിക്കുകയെന്നത് പ്രധാനമാണ്. അസാധുവായ ട്രാഫിക്കിൽ നിന്ന് ഞങ്ങളുടെ പരസ്യം ചെയ്യൽ സംവിധാനങ്ങളെ പരിരക്ഷിക്കുന്നത് തുടരുന്നതിലൂടെ, പരസ്യദാതാക്കൾക്ക് പ്ലാറ്റ്‌ഫോമിൽ ആത്മവിശ്വാസത്തോടെ നിക്ഷേപം നടത്തുന്നത് തുടരാം, ഇതുവഴി സ്രഷ്ടാക്കൾക്ക് അവർ സൃഷ്ടിക്കുന്ന മികച്ച ഉള്ളടക്കത്തിലൂടെ ധനസമ്പാദനം നടത്താനും കഴിയും. 

സ്രഷ്ടാക്കൾ മനഃപ്പൂർവ്വം ട്രാഫിക് കൊണ്ടുവരാൻ ശ്രമിക്കാത്ത സാഹചര്യങ്ങളിൽ പോലും, അസാധുവായ ട്രാഫിക് തങ്ങളുടെ ചാനലുകളെ ബാധിച്ചതായി സ്രഷ്ടാക്കൾ കണ്ടെത്തിയേക്കാം. തങ്ങൾക്ക് ലഭിക്കുന്ന ആക്റ്റിവിറ്റി, അസാധുവായ ട്രാഫിക്കിനെ തുടർന്നുള്ളതാണെന്ന് സ്രഷ്ടാക്കൾക്ക് മനസ്സിലാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളും ഉണ്ടാകാമെന്നാണ് ഇതിനർത്ഥം.

ഇത് തടയാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നുണ്ടെങ്കിലും, ചില തരത്തിലുള്ള 'അസാധുവായ ട്രാഫിക്' അത് സംഭവിച്ചതിന് ശേഷം മാത്രമേ ഞങ്ങളുടെ സിസ്റ്റങ്ങൾക്ക് കണ്ടെത്താൻ കഴിയൂ. തൽഫലമായി, YouTube Analytics-ലെയും YouTube-നുള്ള AdSense-ലെയും കാഴ്ചകളിലും വരുമാനത്തിലും അഡ്‌ജസ്റ്റ്‌മെന്റുകൾ വരുത്തുന്നു. നിങ്ങൾ ഈ അഡ്‌ജസ്റ്റ്‌മെന്റുകൾ കാണുമ്പോൾ, അസാധുവായ ട്രാഫിക്കിനെതിരായ (നിങ്ങൾ ട്രാഫിക് സൃഷ്ടിക്കുകയോ വർദ്ധിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ പോലും) ഞങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ പ്ലാറ്റ്‌ഫോമിനെ പരിരക്ഷിക്കാൻ പ്രവർത്തിക്കുന്നുവെന്നാണ് അർത്ഥമാക്കുന്നത്.

അസാധുവായ ട്രാഫിക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് YouTube കമ്മ്യൂണിറ്റി സഹായ ഫോറം സന്ദർശിക്കുക.

അസാധുവായ ട്രാഫിക് നിങ്ങളുടെ വരുമാനത്തെ ബാധിക്കുന്നത് എങ്ങനെ

നിങ്ങളുടെ ചാനലിൽ അസാധുവായ ട്രാഫിക് നടക്കുന്നതിന്റെ സൂചനകൾ:

  • കാഴ്ചകളിലും വരുമാനങ്ങളിലും ഇടിവ്. അസാധുവായ ട്രാഫിക്കുമായി ബന്ധപ്പെട്ട കാഴ്ചകൾ നീക്കം ചെയ്യാൻ YouTube Analytics-ൽ അഡ്‌ജസ്റ്റ്‌മെന്റുകൾ വരുത്തിയതായി നിങ്ങൾക്ക് കാണാനായേക്കാം, തൽഫലമായി അവയിൽ നിന്നുള്ള വരുമാനവും നീക്കം ചെയ്യപ്പെടും.  
  • നിങ്ങളുടെ ചാനലിൽ കാണിക്കുന്ന പരസ്യങ്ങളുടെ എണ്ണത്തിലെ കുറവ്. അസാധുവായ ട്രാഫിക്കിനുള്ള സാധ്യത കുറഞ്ഞെന്ന് ഞങ്ങളുടെ സിസ്റ്റങ്ങൾ നിർണ്ണയിക്കുന്നത് വരെ ഞങ്ങൾ താൽക്കാലികമായി ആഡ് സെർവിംഗ് പരിമിതപ്പെടുത്തിയേക്കാം, കാഴ്ചകളിൽ മാറ്റമൊന്നും വരാതിരിക്കുന്ന സാഹചര്യത്തിൽ പോലും ഇത് വരുമാനത്തെ ബാധിക്കും.
  • YouTube-നുള്ള AdSense അക്കൗണ്ടിലെ അഡ്‌ജസ്റ്റ്‍മെന്റുകൾ. നിങ്ങളുടെ പേയ്മെന്റ് കണക്കാക്കിയതിനോ നൽകിയതിനോ ശേഷമാണ് അസാധുവായ ട്രാഫിക്കിലൂടെയുള്ള വരുമാനങ്ങൾ ഞങ്ങൾ കണ്ടെത്തുന്നതെങ്കിൽ, നിലവിലെയോ ഭാവിയിലെയോ നിങ്ങളുടെ YouTube-നുള്ള AdSense ബാലൻസിൽ നിന്ന് ആ തുക ഞങ്ങൾ കുറയ്ക്കും.
  • പേയ്മെന്റിൽ വരുന്ന കാലതാമസങ്ങൾ. നിങ്ങളുടെ ചാനലിലെ ട്രാഫിക്കും അതിലൂടെയുള്ള വരുമാനങ്ങളും അന്വേഷിക്കാൻ മതിയായ സമയം നൽകേണ്ടതിന്, പേയ്മെന്റുകൾ നൽകാൻ 90 ദിവസം വരെ കാലതാമസമെടുത്തേക്കാം. വരുമാനങ്ങൾ അസാധുവാണെന്ന് കണ്ടെത്തുന്നപക്ഷം അവ പിടിച്ചുവയ്ക്കുകയോ അഡ്‌ജസ്റ്റ് ചെയ്യുകയോ ബാലൻസിൽ നിന്ന് കുറയ്ക്കുകയോ ചെയ്തേക്കാം.

അസാധുവായ ട്രാഫിക്, YouTube Analytics-ലെ നിങ്ങളുടെ കണക്കാക്കിയ വരുമാനങ്ങളെ എങ്ങനെയൊക്കെ ബാധിക്കുമെന്നതിനെ കുറിച്ച് കൂടുതലറിയുക.

അസാധുവായ ട്രാഫിക് കണ്ടെത്തുമ്പോൾ പരസ്യദാതാക്കളിൽ നിന്ന് നിരക്ക് ഈടാക്കുന്നില്ല, ഉചിതവും സാധ്യവുമായ സാഹചര്യങ്ങളിൽ റീഫണ്ട് നൽകുകയും ചെയ്യുന്നു. 

അസാധുവായ ട്രാഫിക്കിൽ നിന്നുള്ള വരുമാനം നീക്കം ചെയ്യാൻ, നിങ്ങളുടെ YouTube-നുള്ള AdSense വരുമാനങ്ങൾ കൈമാറും മുമ്പ് ഈ തുക ഡെബിറ്റ് ചെയ്യും. അസാധുവായ ട്രാഫിക്കിലൂടെ ലഭിച്ച തുക ഡെബിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, YouTube-നുള്ള AdSense-ലെ പേയ്മെന്റുകൾ പേജിൽ പ്രത്യേക ലൈൻ ഇനമായി അത് ദൃശ്യമാകും. 

ഒരു ചാനലിലെ ഭൂരിഭാഗം ആക്റ്റിവിറ്റിയും അസാധുവാണെന്ന് കണ്ടെത്തുന്നപക്ഷം, ഇതുമായി ബന്ധപ്പെട്ട YouTube-നുള്ള AdSense അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കുകയോ ശാശ്വതമായി പ്രവർത്തനരഹിതമാക്കുകയോ ചെയ്തേക്കാം. YouTube-നുള്ള AdSense അക്കൗണ്ട് പ്രവർത്തനരഹിതമാക്കപ്പെടുന്ന സ്രഷ്ടാക്കൾക്ക് അപ്പീൽ ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും. ലംഘനങ്ങൾ, ഞങ്ങളുടെ YouTube ചാനൽ ധനസമ്പാദന നയങ്ങൾ അനുസരിച്ച് നിങ്ങളുടെ ഏത് അക്കൗണ്ടുകളിലും ധനസമ്പാദനം പ്രവർത്തനരഹിതമാക്കുന്നതിന് കാരണമായേക്കാം. ഇത് പിഴവാണെന്ന് കരുതുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അപ്പീൽ ചെയ്യാം. ലംഘനം മാറ്റിയാൽ, നിങ്ങൾക്ക് യോഗ്യത ലഭിച്ചുകഴിഞ്ഞാൽ YouTube Studio-യിൽ നിങ്ങൾക്ക് ധനസമ്പാദനത്തിനായി അപേക്ഷിക്കാം.

അസാധുവായ ട്രാഫിക് തടയാനുള്ള നുറുങ്ങുകൾ

നിങ്ങളുടെ ചാനലിൽ അസാധുവായ ട്രാഫിക് നടക്കുകയാണെങ്കിൽ, അത് തടയാൻ സഹായിക്കുന്ന പൊതുവായ മാർഗ്ഗങ്ങൾ അറിഞ്ഞിരിക്കാൻ ഈ നുറുങ്ങുകൾ പരിശോധിക്കുക: 

  1. വീഡിയോ സൃഷിക്കാനും നിങ്ങളുടെ ചാനൽ മെച്ചപ്പെടുത്താനും വിശ്വസനീയമല്ലാത്ത പങ്കാളികളുമായി സഹകരിക്കുന്നത് ഒഴിവാക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ കാഴ്ചകളോ ലൈക്കുകളോ സബ്‌സ്ക്രിപ്ഷനുകളോ വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന സേവനങ്ങൾ ഒഴിവാക്കുന്നത് നല്ലതാണ്. നിങ്ങളുടെ ചാനലിലേക്ക് യഥാർത്ഥ ട്രാഫിക് കൊണ്ടുവരുമെന്ന് മൂന്നാം കക്ഷികൾ പറഞ്ഞാലും അത് കൃത്രിമമായിരിക്കാനാണ് സാധ്യത, ഇത് അസാധുവായ ട്രാഫിക്കിന് ഇടയാക്കുന്നു. 
  2. കുഴപ്പമില്ലെന്ന് നിങ്ങൾക്ക് തോന്നുന്ന സാഹചര്യങ്ങളിൽ പോലും നിങ്ങളുടെ വീഡിയോകളിലെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യരുത്. സ്രഷ്ടാക്കൾ അവരുടെ സ്വന്തം വീഡിയോകളിലെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്നത് ഞങ്ങളുടെ സിസ്റ്റങ്ങൾ തിരിച്ചറിയും. ഇത് ക്രമേണ പതിവ് ശീലമാകുകയാണെങ്കിൽ, പരസ്യദാതാക്കളെയും സ്രഷ്ടാക്കൾക്കുള്ള ഇക്കോസിസ്റ്റവും പരിരക്ഷിക്കുന്നതിന് നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനരഹിതമാക്കിയേക്കാം.
  3. നല്ല ഉദ്ദേശ്യത്തോടെയുള്ളതോ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമോ ആകട്ടെ, കൂടുതൽ വരുമാനം നേടാൻ നിങ്ങളെ സഹായിക്കുന്നതിന് നിങ്ങളുടെ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാൻ ആരെയും പ്രോത്സാഹിപ്പിക്കരുത്.
അസാധുവായ ട്രാഫിക് തടയുന്നത് സംബന്ധിച്ച കൂടുതൽ നുറുങ്ങുകൾ ഞങ്ങളുടെ സഹായകേന്ദ്രത്തിൽ നിന്ന് അറിയുക.

ഉറവിടങ്ങൾ

ശ്രദ്ധിക്കുക: പരസ്യദാതാവിന് അനുയോജ്യമായ ഉള്ളടക്കത്തെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായാണ് വീഡിയോകളിൽ മഞ്ഞ ഐക്കണുകൾ നൽകിയിരിക്കുന്നത്. അസാധുവായ ട്രാഫിക് സംബന്ധിച്ച ഈ നയ പ്രകാരമല്ല അവ നൽകിയിരിക്കുന്നത്.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8624922363454132080
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false