പ്രായ നിയന്ത്രണമുള്ള വീഡിയോകൾ കാണൽ

YouTube-ൽ നിങ്ങൾക്ക് പ്രായത്തിന് യോജിച്ച അനുഭവം നൽകാൻ, 18 വയസ്സിന് താഴെയുള്ളവർക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കത്തിൽ പ്രായ നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നു.

എന്താണ് പ്രായ നിയന്ത്രണം കൊണ്ട് അർത്ഥമാക്കുന്നത്

ഇനിപ്പറയുന്ന കാരണങ്ങളാൽ നിങ്ങൾക്ക്, പ്രായ നിയന്ത്രണമുള്ള വീഡിയോകൾ കാണാനാകാതെ വരാം:

നിങ്ങൾ ഓസ്‌ട്രേലിയ, യൂറോപ്യൻ യൂണിയൻ (EU), യൂറോപ്യൻ സാമ്പത്തിക മേഖല (EEA), സ്വിറ്റ്‌സർലൻഡ് അല്ലെങ്കിൽ യുണൈറ്റഡ് കിംഗ്‌ഡം എന്നിവിടങ്ങളിൽ ആണെങ്കിൽ, പ്രായ നിയന്ത്രണമുള്ള വീഡിയോകൾ കാണുന്നതിന് പ്രായം പരിശോധിച്ചുറപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.

നിങ്ങൾ EU, EEA, സ്വിറ്റ്സർലൻഡ് അല്ലെങ്കിൽ യുണൈറ്റഡ് കിംഗ്‌ഡം എന്നിവിടങ്ങളിൽ ആണെങ്കിൽ

ഓഡിയോവിഷ്വൽ മീഡിയ സർവീസസ് ഡയറക്ടീവ് (AVMSD) അനുസരിച്ച്, പ്രായ നിയന്ത്രണമുള്ള വീഡിയോകൾ കാണുന്നതിന് ജനനത്തീയതി പരിശോധിച്ചുറപ്പിക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. വീഡിയോ പങ്കിടൽ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ എല്ലാ ഓഡിയോവിഷ്വൽ മീഡിയയും AVMSD-യിൽ ഉൾക്കൊള്ളുന്നു.

സാധുതയുള്ള ഐഡിയുടെയോ ക്രെഡിറ്റ് കാർഡിന്റെയോ ചിത്രം സമർപ്പിക്കാനുള്ള പ്രോംപ്റ്റുകൾ പാലിക്കുക. പ്രായസ്ഥിരീകരണം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത് സംബന്ധിച്ച് കൂടുതലറിയുക.

നിങ്ങൾ ഓസ്‌ട്രേലിയയിൽ ആണെങ്കിൽ

പ്രായ നിയന്ത്രണമുള്ള വീഡിയോ കാണാൻ നിങ്ങളുടെ ജനനത്തീയതി പരിശോധിച്ചുറപ്പിക്കാൻ ആവശ്യപ്പെട്ടേക്കാം. ഓസ്‌ട്രേലിയൻ ഓൺലൈൻ സുരക്ഷാ (നിയന്ത്രിത ആക്‌സസ് സിസ്റ്റംസ്) പ്രഖ്യാപനം പ്രകാരമാണ് ഈ അധിക ഘട്ടം ചേർത്തിരിക്കുന്നത്. 18 വയസിൽ താഴെയുള്ള കാഴ്‌ചക്കാർക്ക് അനുചിതമായേക്കാവുന്ന ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കൾ മുതിർന്നവരാണെന്ന് സ്ഥിരീകരിക്കാൻ പ്ലാറ്റ്‌ഫോമുകൾ ന്യായമായ ചുവടുകൾ കൈക്കൊള്ളണമെന്ന് ഈ പ്രഖ്യാപനം ആവശ്യപ്പെടുന്നു.

സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസിന്റെയോ, പ്രായം തെളിയിക്കുന്ന കാർഡിന്റെയോ പാസ്‌പോർട്ടിന്റെയോ ചിത്രം സമർപ്പിക്കാനുള്ള പ്രോംപ്റ്റുകൾ പാലിക്കുക. പ്രായസ്ഥിരീകരണം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നത് സംബന്ധിച്ച് കൂടുതലറിയുക.

ഇത് സഹായകരമായിരുന്നോ?

ഞങ്ങൾക്കെങ്ങനെയാണ് അത് മെച്ചപ്പെടുത്താനാകുക?
തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
3407594303414532761
true
സഹായ കേന്ദ്രം തിരയുക
true
true
true
true
true
59
false
false