നിങ്ങളുടെ Google News അറിയിപ്പുകൾ മാനേജ് ചെയ്യുക

Google News-ൽ നിന്നും ലഭിക്കുന്ന അറിയിപ്പുകളുടെ തോതും തരവും തിരഞ്ഞടുക്കാൻ നിങ്ങൾക്ക് കഴിയും. Google News ആപ്പിൽ നിങ്ങൾക്ക് അറിയിപ്പുകൾ മാനേജ് ചെയ്യാം.

നിങ്ങളുടെ അറിയിപ്പുകൾ കാണുക

  1. നിങ്ങളുടെ മൊബൈലിൽ Google News ആപ്പ് തുറക്കുക .
  2. മുകളിൽ വലത് ഭാഗത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രമോ പേരോ ടാപ്പ് ചെയ്യുക.
  3. അറിയിപ്പുകളും പങ്കിട്ടവയും ടാപ്പ് ചെയ്യുക .

നിങ്ങളുടെ അറിയിപ്പുകൾ മാറ്റുക

  1. നിങ്ങളുടെ മൊബൈലിൽ Google News ആപ്പ് തുറക്കുക .
  2. മുകളിൽ വലത് ഭാഗത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രമോ പേരോ ടാപ്പ് ചെയ്യുക.
  3. News ക്രമീകരണം  ടാപ്പ് ചെയ്യുക.
  4. “മുന്നറിയിപ്പുകൾ” എന്നതിന് ചുവടെ, അറിയിപ്പുകൾ ടാപ്പ് ചെയ്യുക
    • അറിയിപ്പുകൾ ലഭിക്കാൻ അറിയിപ്പുകൾ നേടുക ഓണാക്കുക.
    • എല്ലാ അറിയിപ്പുകളും നിർത്താൻ, അറിയിപ്പുകൾ നേടുക ഓഫാക്കുക.
  5. നിങ്ങൾക്ക് ലഭിക്കുന്ന അറിയിപ്പുകളുടെ തോത് നിയന്ത്രിക്കാൻ, “അറിയിപ്പുകളുടെ എണ്ണം” എന്നതിന് ചുവടെ “താഴ്‌ന്ന”, “ഉയർന്ന” എന്നിവയ്‌ക്കിടയിലുള്ള ഒരു തോത് ടാപ്പ് ചെയ്യുക.
    • നിങ്ങൾക്ക് ഏതുതരത്തിലുള്ള അറിയിപ്പുകൾ ലഭിക്കണമെന്ന് തിരഞ്ഞെടുക്കാൻ, ഓരോ അറിയിപ്പ് തരത്തിന്റെയും അടുത്തായി അറിയിപ്പുകൾ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യുക.

ദിവസേനയുള്ള ചുരുക്ക വിവരണ ഇമെയിലുകളും അറിയിപ്പുകളും അപ്‌ഡേറ്റ് ചെയ്യുക

  1. നിങ്ങളുടെ മൊബൈലിൽ Google News ആപ്പ് തുറക്കുക .
  2. മുകളിൽ വലത് ഭാഗത്തുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രമോ പേരോ ടാപ്പ് ചെയ്യുക.
  3. News ക്രമീകരണം  ടാപ്പ് ചെയ്യുക.
  4. ദിവസേനയുള്ള ചുരുക്ക വിവരണങ്ങൾ ലഭിക്കാൻ, “മുന്നറിയിപ്പുകൾ” എന്നതിന് ചുവടെയുള്ള ദിവസേനയുള്ള ചുരുക്ക വിവരണ ഇമെയിലുകൾ ഓണാക്കുക. 

നുറുങ്ങ്: ദിവസേനയുള്ള ചുരുക്ക വിവരണ ഇമെയിലുകളും അറിയിപ്പുകളും ലഭിക്കാൻ, നിങ്ങളുടെ Google അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യേണ്ടതുണ്ട്. 

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
2874010161835278383
true
സഹായ കേന്ദ്രം തിരയുക
true
true
true
false
false