പത്രങ്ങളുടെ ഡിജിറ്റൽ സബ്‌സ്ക്രിപ്ഷൻ നേടുക

നിങ്ങൾ ഒരു പ്രസിദ്ധീകരണത്തിന്റെ പ്രിന്റ് പതിപ്പിൽ മുമ്പേ വരിക്കാരായിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് നിരക്ക് ഈടാക്കാതെ Google News-ൽ ഡിജിറ്റൽ സബ്‌സ്ക്രിപ്ഷന് യോഗ്യതയുണ്ടാകാം. നിലവിലുള്ള വരിക്കാർക്ക് ചില പ്രസാധകർ ഡിജിറ്റൽ സബ്‌സ്‌ക്രിപ്ഷനുകൾ നൽകുന്നു.

കുറിപ്പ്: നിങ്ങളുടെ Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാവൂ.

നിങ്ങളുടെ നിലവിലെ പ്രിന്റ് സബ്‌സ്‌ക്രിപ്ഷൻ, നിരക്ക് ഈടാക്കാതെ ഡിജിറ്റൽ പതിപ്പ് നൽകുന്നുണ്ടോ എന്ന് കണ്ടെത്താൻ:

  1. നിങ്ങളുടെ Android ഫോണിലോ ടാബ്‌ലെറ്റിലോ Google News ആപ്പ് News തുറക്കുക.
  2. നിങ്ങൾ വരിക്കാരായിട്ടുള്ള ഉറവിടത്തിൽ നിന്ന് ഒരു ലേഖനം തുറക്കുക.
  3. മുമ്പേ വരിക്കാർ ആണോ? നിങ്ങളുടെ അക്കൗണ്ട് സജീവമാക്കുക തിരഞ്ഞെടുക്കുക.
  4. Google News ആപ്പിൽ ഉറവിടം ഒരു സബ്‌സ്ക്രിപ്ഷൻ ഓപ്ഷൻ നൽകുന്നുണ്ടെങ്കിൽ നിങ്ങൾക്ക് സബ്‌സ്ക്രിപ്ഷൻ ഓപ്ഷനുകൾ കാണാനാകും.
    • നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷൻ പരിശോധിച്ചുറപ്പിക്കാൻ സൈൻ ഇൻ ചെയ്യുക.
    • ഒറിജിനൽ പ്രിന്റ് സബ്‌സ്ക്രിപ്ഷൻ അവസാനിക്കുമ്പോൾ നിങ്ങളുടെ ഡിജിറ്റൽ സബ്‌സ്ക്രിപ്ഷനും കാലഹരണപ്പെടും.

സബ്‌സ്ക്രിപ്ഷൻ പരിശോധിച്ചുറപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുക

നിങ്ങൾ സബ്‌സ്ക്രിപ്ഷൻ പരിശോധിച്ചുറപ്പിക്കുമ്പോൾ ഇനിപ്പറയുന്നവ ഉറപ്പുവരുത്തുക:

  • ഉറവിടത്തിലേക്ക് സജീവവും നിലവിലുള്ളതുമായ സബ്‌സ്ക്രിപ്ഷൻ ഉണ്ടായിരിക്കണം.
  • അക്കൗണ്ട് വിവരങ്ങൾ ശരിയായി നൽകണം.​ 
    • നുറുങ്ങ്: നിങ്ങൾക്ക് തപാലിൽ അയയ്ക്കാനുള്ള വിലാസം നൽകണമെങ്കിൽ, പ്രിന്റ് സബ്‌സ്‌ക്രിപ്ഷനിൽ ഉള്ളതുപോലെ തന്നെ പേരും വിലാസവും നൽകുക.
പിശക് സന്ദേശങ്ങളുമായി ബന്ധപ്പെട്ട സഹായം

"ഇമെയിൽ വിലാസമോ പാസ്‌വേഡോ തെറ്റാണ്. വീണ്ടും ശ്രമിക്കുക. "

നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാൻ ഉപയോഗിക്കുന്ന ഇമെയിൽ വിലാസവും പാസ്‌വേഡും തന്നെയാണ് ടൈപ്പ് ചെയ്യുന്നതെന്ന് ഉറപ്പാക്കുക. നിങ്ങൾ ഒരു ഓൺലൈൻ അക്കൗണ്ട് സൃഷ്‌ടിച്ചിട്ടില്ലെങ്കിൽ ആദ്യം അക്കൗണ്ട് സജ്ജീകരിക്കുക ക്ലിക്ക് ചെയ്യുക.

"നൽകിയ സബ്‌സ്‌ക്രിപ്‌ഷൻ വിവരങ്ങൾ പരിശോധിച്ചുറപ്പിച്ചില്ല. വീണ്ടും ശ്രമിക്കുക. "

പരിശോധിച്ചുറപ്പിക്കാനുള്ള വിവരങ്ങളുടെ ഭാഗങ്ങൾ പ്രസാധകൻ്റെ പക്കലുള്ള നിങ്ങളുടെ അക്കൗണ്ട് വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിലാണ് സാധാരണ ഈ സന്ദേശം കാണിക്കുക. നിങ്ങളുടെ പ്രിൻ്റ് സബ്‌സ്‌ക്രിപ്ഷനിൽ ഉള്ള അതേ അക്കൗണ്ട് നമ്പറും പേരും വിലാസവുമാണ് നൽകുന്നതെന്ന് ഉറപ്പാക്കുക. അക്കൗണ്ട് വിവരങ്ങളുമായി ബന്ധപ്പെട്ട സഹായത്തിന് പ്രസാധകരുടെ പിന്തുണാ ടീമുമായി ബന്ധപ്പെടുക.

"നിങ്ങൾക്ക് ഈ പ്രസിദ്ധീകരണത്തിന്റെ സജീവ സബ്‌സ്‌ക്രിപ്‌ഷനുണ്ടോ എന്ന് ഞങ്ങൾക്ക് പരിശോധിച്ചുറപ്പിക്കാനായില്ല."

നിങ്ങൾക്ക് ഒരു സജീവ സബ്‌സ്‌ക്രിപ്ഷൻ ഉണ്ടെന്നും അക്കൗണ്ട് വിവരങ്ങൾ ശരിയാണെന്നും പരിശോധിച്ചുറപ്പിക്കാൻ പ്രസാധകരുടെ പിന്തുണാ ടീമുമായി ബന്ധപ്പെടുക.

 
ചില Google Play ഉൽപ്പന്നങ്ങളും ഫീച്ചറുകളും എല്ലാ രാജ്യങ്ങളിലും ലഭ്യമല്ല. നിങ്ങളുടെ രാജ്യത്ത് ലഭ്യമായവ കാണുക.

സബ്‌സ്‌ക്രിപ്ഷനുമായി ബന്ധപ്പെട്ട സഹായം നേടുക

പണമടച്ചുള്ള സബ്‌സ്ക്രിപ്‌ഷനുമായോ മറ്റ് Google News വാങ്ങലുകളുമായോ ബന്ധപ്പെട്ട കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാം.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
8619290998287654415
true
സഹായ കേന്ദ്രം തിരയുക
true
true
true
false
false