നിങ്ങളുടെ Google News വിജറ്റ് ചേർക്കുക, ഇഷ്‌ടാനുസൃതമാക്കുക

നിങ്ങളുടെ ഹോം സ്ക്രീനിൽ Google News ആപ്പിന്റെ വിജറ്റ് ചേർത്ത് ഏറ്റവും പുതിയ വാർത്തകൾ അറിയൂ.

Google News ആപ്പിന്റെ വിജറ്റ് ചേർക്കുക

പ്രധാനപ്പെട്ടത്: iPhone-ൽ iOS 14-നും അതിന് ശേഷമുള്ള പതിപ്പുകൾക്കും, iPad-ൽ iPadOS 14-നും അതിന് ശേഷമുള്ള പതിപ്പുകൾക്കുമാണ് ഈ ഫീച്ചർ ലഭ്യമാകുക. Google News ആപ്പ് നിങ്ങൾ അടുത്തിടെയാണ് ഇൻസ്റ്റാൾ ചെയ്തതെങ്കിൽ, വിജറ്റ് ഗാലറിയിൽ വിജറ്റ് ദൃശ്യമാകുന്നതിന് മുമ്പ് നിങ്ങൾ ആപ്പ് തുറക്കേണ്ടതുണ്ട്.

Google News Briefing വിജറ്റ് നിങ്ങളുടെ iPhone-ലോ iPad-ലോ ചേർക്കാൻ ഇനിപ്പറയുന്നത് ചെയ്യുക:

  1. ഹോം സ്ക്രീനിൽ സ്‌പർശിച്ച് പിടിക്കുക.
  2. മുകളിൽ ഇടത് വശത്ത്, ചേർക്കുക ടാപ്പ് ചെയ്യുക.
  3. Google News ആപ്പ് കണ്ടെത്തി അതിൽ ടാപ്പ് ചെയ്യുക.
  4. വിജറ്റിന്റെ വലുപ്പം തിരഞ്ഞെടുക്കാൻ, വലത്തോട്ടോ ഇടത്തോട്ടോ സ്വൈപ്പ് ചെയ്യുക.
  5. വിജറ്റ് ചേർക്കുക ടാപ്പ് ചെയ്യുക.
  6. നിങ്ങളുടെ ഹോം സ്ക്രീനിൽ വിജറ്റ് വയ്ക്കുക.
  7. മുകളിൽ വലത് വശത്ത്, പൂർത്തിയായി ടാപ്പ് ചെയ്യുക.

നുറുങ്ങുകൾ: നിങ്ങളുടെ iPad-ൽ Google News Briefing വിജറ്റ് ചേർക്കാൻ Today View-ലേക്ക് പോകുക. നിങ്ങളുടെ ഹോം സ്ക്രീനിന്റെ ഇടത്തേ അറ്റം എത്തുന്നത് വരെ വലത്തോട്ട് സ്വൈപ്പ് ചെയ്യുക.

തിരയൽ
തിരയൽ മായ്ക്കുക
തിരയൽ അടയ്‌ക്കുക
പ്രധാന മെനു
5012018114701465824
true
സഹായ കേന്ദ്രം തിരയുക
true
true
true
false
false